ഷോക്ക് അടിച്ചു നിലത്ത് വീണ ലാപ് ഞാൻ ശരിയാക്കണം എന്ന് താര നിർബന്ധം പിടിക്കുന്നു എന്ന് ഞാൻ അറിഞ്ഞു. അവളുടെ തന്തയോട് പോയി പറയാൻ ജയൻ ചേട്ടനോട് പറഞ്ഞിട്ട് ഞാൻ സെറ്റിൽ നിന്ന് പുറത്തേക്ക് പോകാൻ തുടങ്ങുകയായിരുന്നു.. അപ്പോളാണ് ഗോവർദ്ധൻ സാർ എന്നെ നോക്കി അവിടേക്ക് വന്നത്..
‘ബാലു.. എന്തൊക്കെ ആടാ…?
ഗോവർദ്ധൻ സാർ ഒരു ചിരിയോടെ എന്റെ ചൂട് ഒന്ന് കുറയ്ക്കാൻ ശ്രമിച്ചു
‘സാറെ.. ഞാൻ വിട്ടേക്കുവാ.. അവളുടെ കീഴിൽ ഒന്നും കിടക്കാൻ എന്നെ കൊണ്ട് പറ്റില്ല.. ഒരു കാര്യവും ഇല്ലാതെ ആണ് അവൾ എന്നെ തല്ലിയത്. അതും പോരാഞ്ഞിട്ട് അവളുടെ താഴെ വീണ കിഡ്നാപ്പ് കൂടി ഞാൻ ശരിയാക്കി കൊടുക്കണം എന്ന് പറഞ്ഞാൽ….?
ദേഷ്യം ഒരുപാട് ഉണ്ടായിരുന്നു എങ്കിലും സാറിനോടുള്ള ബഹുമാനം കൊണ്ട് ഞാൻ സ്വയം നിയന്ത്രിച്ചു
ഗോവർദ്ധൻ സാറിന് എന്നെ അത്ര പരിചയം ഒന്നുമില്ല. പക്ഷെ വർഷങ്ങൾ ആയി സിനിമക്ക് പിന്നിൽ അലയുന്ന എന്നെ ആൾക്ക് അറിയാം.. ആ ഒരു സ്നേഹം പുള്ളിക്ക് എന്നോട് ഉണ്ട്. അത് കൊണ്ടാവണം എന്നെ തടയാൻ ആൾ വന്നത്
‘അവരുടെ സ്വഭാവം അങ്ങനെ ആണ്.. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ഉടക്കാണ്.. ഇന്ന് ഇത് കാരണം ഷൂട്ട് ഡിലേ ആകും..’
സാർ പറഞ്ഞു
‘ഞാൻ കാരണം ഷൂട്ട് മുടങ്ങണ്ട. ഞാൻ പോകുവാ..’
ഞാൻ പറഞ്ഞു
‘ഞാൻ നിന്നേ തടയുന്നില്ല. പക്ഷെ അവളുടെ സ്വഭാവം അറിയുന്ന കൊണ്ട് പറയുവാ.. ഈ ഇഷ്യൂ സോൾവ് ആക്കാതെ പോയാൽ നിനക്ക് മുന്നോട്ടു ഒരുപാട് പ്രയാസം ഉണ്ടാകും..’
സാർ പറഞ്ഞു
‘ഞാൻ പിന്നെ എന്ത് ചെയ്യണം. അടിയും വാങ്ങിയിട്ട് അവളുടെ സാമാനം ശരിയാക്കി കൊണ്ട് കൊടുത്തു കാലിൽ വീഴണോ..?
ഞാൻ സങ്കടം കലർന്ന അരിശത്തിൽ ചോദിച്ചു
‘നീ കാൽ പിടിക്കേണ്ട.. മാപ്പും പറയണ്ട.. അത് നന്നാക്കാൻ ഞാൻ കൊടുത്തു വിട്ടിട്ടുണ്ട്. വൈകിട്ട് അത് കിട്ടുമ്പോ നീ തന്നെ അവരുടെ കയ്യിൽ കൊണ്ട് കൊടുത്താൽ മാത്രം മതി. മാപ്പും ഒന്നും പറയണ്ട.. അത്രയും പറ്റുമോ…?
സാർ എന്നോട് ചോദിച്ചു..
ഞാൻ ഒന്നും തന്നെ മിണ്ടിയില്ല.. അത്രയും താഴ്ന്നു കൊടുക്കേണ്ട എന്നായിരുന്നു എന്റെ തീരുമാനം.. അഭിമാനം ആണ് വലുത്..
എന്റെ തീരുമാനം മനസിലാക്കി ആകണം സാർ എന്റെ അടുത്തേക്ക് ചേർന്ന് നിന്ന് എന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു
‘ഇത് സിനിമായാണ് ബാലു.. എന്നും അവൾ മുകളിലും നീ താഴെയും ആയിരിക്കില്ല.. അത് മാറി മറിഞ്ഞു വരും.. നിന്റെ പ്രായത്തിനേക്കാൾ എക്സ്പീരിയൻസ് ഉള്ള ഒരു ഫീൽഡ് ഔട്ട് ഡയറക്ടർ പറയുന്ന വാക്കാണ്.. ഇവിടെ ഒരു കടവും വീടാതെ തിരിച്ചു പോകില്ല…’
സ്വയം ഒന്ന് പരിഹസിച്ചു തമാശ രൂപേണ ഗോവർദ്ധൻ സാർ എന്നോട് അത് പറഞ്ഞു.. അത്രയും നേരം അവർക്ക് വഴങ്ങി കൊടുക്കാതെ ഇരുന്ന എന്റെ മനസ്സ് പെട്ടന്നൊന്ന് ചാഞ്ചാടി. എന്റെ ദിവസം വരുമെന്നോ..? അങ്ങനെ ഒന്ന് ഉണ്ടാകുന്നത് ഓർത്തപ്പോ എന്റെ മനസ്സ് ഒന്ന് ശാന്തമായി.. സാർ പറഞ്ഞത് അനുസരിക്കാൻ ഞാൻ തീരുമാനിച്ചു
ലാപ്പ് ശരിയാക്കി കിട്ടിയത് വൈകുന്നേരം ആണ്. അതുമായി ഞാൻ G spot ലേ അവളുടെ റൂമിൽ കാണാൻ ചെന്നു. എന്റെ ഒപ്പം സുനിയും ഉണ്ടായിരുന്നു.. സന്ധ്യ കഴിഞ്ഞു ഏഴര ആയപ്പോൾ ആണ് ഞങ്ങൾ അവിടെ എത്തിയത്. പക്ഷെ മാഡം ബിസി ആണ് വെയിറ്റ് ചെയ്യാനാണ് റിസപ്ഷനിൽ നിന്നും ഞങ്ങളോട് പറഞ്ഞത്..
ഞാനും സുനിയും അവിടെ സോഫയിൽ മാറി ഇരുന്നു.. ഒരു പത്തു മണി വരെ ഞാൻ സുനിയുടെ ചെവിയിൽ ഇടതടവ് ഇല്ലാതെ താരയെ തെറി പറഞ്ഞു കൊണ്ടിരുന്നു.. സമയം വീണ്ടും മുന്നോട്ടു പോയപ്പോ തിരിച്ചു പോയാലോ എന്ന് ഞാൻ ചിന്തിച്ചു. പക്ഷെ ഇത്രയും വരെ വന്നു സോൾവ് ആകുന്ന വക്കിൽ നിന്നിട്ട് ഒടുക്കം കൊണ്ട് കലം ഉടയ്ക്കരുത് എന്ന് സുനി എന്നെ ഉപദേശിച്ചു.. നായിന്റെ മോൾക്ക് എപ്പോളാണോ സമയം ആകുന്നതു..
അർധരാത്രി ആയപ്പോൾ ഞങ്ങൾ സോഫയിൽ ഇരുന്നു തന്നെ പതിയെ മയങ്ങാൻ തുടങ്ങി. ഞങ്ങളുടെ മയക്കം ഒന്ന് തകർത്തു കൊണ്ട് ആരോ പെട്ടന്ന് ലിഫ്റ്റിലേക്ക് ഓടി കയറി പോകുന്നത് ഞാൻ കണ്ടു..
