ടോക്സിക് 6

 

ആ പേടി കുറച്ചൊന്നു ശമിച്ചത് ഒരു ദിവസം തിരികെ റൂമിൽ വന്നപ്പോൾ ആ റെക്കോർഡ് ചെയ്യുന്ന കുന്ത്രാണ്ടം കാണാതെ പോയപ്പോൾ ആണ്. ഞാനും അവനും അത് വേറെ എവിടെ എങ്കിലും സെറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരമാവധി സെർച് ചെയ്തു. പക്ഷെ റൂമിൽ എങ്ങും അത് കാണാൻ കഴിഞ്ഞില്ല. ചെറിയ ഒരു ആശ്വാസം എനിക്ക് അപ്പോൾ തോന്നി..

 

അതിനിടയിൽ വീണ്ടും ഞാൻ അവളെ കണ്ടു മുട്ടി..

 

ടൗണിൽ വച്ചായിരുന്നു.. ഞാനും സുനിയും സംസാരിച്ചു റോഡിനു സൈഡിലൂടെ നടക്കുക ആയിരുന്നു.. എന്റെ ശ്രദ്ധ മുഴുവൻ എന്റെ മുന്നിൽ നടക്കുന്ന ജീൻസ് ധരിച്ച സുന്ദരിയിൽ ആയിരുന്നു.. പ്രത്യേകിച്ച് ആ സുന്ദരിയുടെ നിതംബത്തിൽ.. നല്ല ഒന്നൊന്നര ചന്തി. അതിങ്ങനെ ആടി ആടി കളിക്കുന്ന കണ്ടു ഞാൻ രസിച്ചു പിന്നലെ സീൻ പിടിച്ചു നടന്നു.. അവളുടെ അരക്കെട്ടും കൊള്ളാം.. അധികം ആർക്കും കിട്ടാത്ത നാച്ചുറൽ curve ആണ്..

 

ആ അരക്കെട്ടിന്റെ ഭംഗിയെ കുറിച്ച് ചിന്തിച്ചപ്പോ ആണ് സുനി സ്റ്റേഷനിൽ വച്ച് പൊട്ടിച്ച വിഡ്ഢിത്തം ഞാൻ ഓർത്തത്. പെണ്ണിന്റെ അടയാളം പറയാൻ പറഞ്ഞപ്പോ അവളുടെ അരക്കെട്ടിനെ കുറിച്ച് പറഞ്ഞ അവന്റെ സംസാരം ഇപ്പൊ ഓർത്തപ്പോ എനിക്ക് ചിരി വന്നു.. ആ അരക്കെട്ട് വച്ച് അവളെ കണ്ടു പിടിക്കാൻ എളുപ്പം ആണത്രേ.. അത് ആലോചിച്ചു.. ഞാൻ ചെറുതായ് ചിരിച്ചു..

 

‘എന്താടാ തന്നെ ഇളിക്കുന്നത്..?

അവൻ എന്നോട് ചോദിച്ചു

 

‘അല്ല നീ സ്റ്റേഷനിൽ വച്ച് പറഞ്ഞ കോപ്പിലെ വർത്താനം ഓർത്തു ചിരിച്ചതാ.. മറ്റേ സീതാമഹാലക്ഷ്മിയേ കണ്ടു പിടിക്കാൻ അവളുടെ അരക്കെട്ട് തപ്പിയാൽ മതിയെന്ന് നീ പറഞ്ഞില്ലേ..?

ഞാൻ അവനോട് ചോദിച്ചു

 

‘അത് ഞാൻ ഉള്ളതല്ലേ പറഞ്ഞത്.. ആ ടൈപ്പ് Waist ഒന്നും എല്ലാവർക്കും ഇല്ല.. അത് വച്ച് അവളെ കണ്ടു പിടിക്കണം..’

സുനി അപ്പോളും തന്റെ നിലപാടിൽ ഉറച്ചു നിന്നു

 

‘നീയൊരു സംഭവം തന്നെ.. ദേ ആ മുന്നിൽ പോണ പെണ്ണിനും നല്ല അരക്കെട്ട് ഉണ്ട്. അവളെ കണ്ടപ്പോ ആണ് ആ ഡയലോഗ് ഓർമ വന്നത്..’

ഞാൻ മുന്നിലെ പെണ്ണിനെ കാണിച്ചു പറഞ്ഞു

 

‘ഇത് അവളാണോ എന്ന് ചെക്ക് ചെയ്യണോ..? ചെയ്യാല്ലോ..’

സുനി മുന്നിലേക്ക് അല്പം ഉറക്കെ വിളിച്ചു

‘ഹേയ് സീതാമഹാലക്ഷ്മി….!

 

അത് കേട്ടതും അവൾ തിരിഞ്ഞു നോക്കി.. അവൾ മാത്രം തിരിഞ്ഞു നോക്കി.. അത്.. അത് അവളാണ്.. അന്ന് ഞങ്ങൾ പോലീസ് വേഷത്തിൽ കണ്ട അവൾ.. അവൾ തന്നെ..

ഒരല്പം ഗൗരവത്തിൽ ആണ് അവൾ നോക്കിയത്.. ആ പേര് വിളിച്ചത് ഇഷ്ടപ്പെടാത്തത് പോലെ.. ഞാനും സുനിയും വിശ്വസിക്കാൻ പറ്റാതെ പരസ്പരം നോക്കി.. വല്ലാത്തൊരു ടൈം തന്നെ ഞങ്ങളുടെ.. പരസ്പരം നോക്കി ഞങ്ങൾ അവളെ വീണ്ടും നോക്കിയപ്പോ മുന്നിൽ അവളില്ല.. ഞങ്ങൾ വേഗം മുന്നിലേക്ക് ഓടി. പക്ഷെ അവിടെ എങ്ങും അവളില്ല..

ഈ ആൾക്കൂട്ടത്തിന് ഇടയിൽ എങ്ങനെയോ ഞങ്ങൾക്ക് അവളെ നഷ്ടം ആയി.. ആഹ് അല്ലെങ്കിൽ തന്നെ അവളെ കിട്ടിയിട്ട് എന്ത് ഉണ്ടാക്കാൻ.. പിന്നെയും വള്ളി പിടിക്കാൻ ഒന്നും എനിക്ക് വയ്യായിരുന്നു.. ആ കേസ് അതോടെ ഞങ്ങൾ വിട്ടു

 

അന്ന് വൈകിട്ട് ആണ് സനൂപേട്ടൻ തിരിച്ചു വന്നത്. ചമ്പാരന്റെ കൊലപാതകം തുറന്നു സംസാരിക്കുന്നത് റിസ്ക് ആണെന്ന് ഞാൻ ഒരു സൂചന ഇതിനിടയിൽ സനൂപേട്ടന് കൊടുത്തിരുന്നു. അത് കൊണ്ട് പുള്ളി അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല. ഞങ്ങൾ സാധാരണ പോലെ ഏട്ടന്റെ മുറിയിൽ പോയി വെറുതെ വേറെ പല വിഷയങ്ങളും സംസാരിച്ചു അങ്ങനെ ഇരുന്നു

 

പക്ഷെ ആ ഇരുപ്പ് അത്ര സ്മൂത്ത്‌ അല്ലായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് രൂക്ഷമായ ഒരു ദുർഗന്ധം മുറിയിൽ പരക്കുന്നുണ്ട്. ഞാൻ ഇടങ്കണ്ണിട്ട് സുനിയെ നോക്കി. അവന് ഭാവ വ്യത്യാസം ഒന്നും ഇല്ല. ചെറ്റ.. വലിയ അമിട്ട് പൊട്ടിച്ചിട്ട് ഒന്നും അറിയാത്തത് പോലെ ഇരിക്കുക ആണ്.. സുഹൃത്ത് ആയി പോയില്ലേ. വളി സഹിക്കുക തന്നെ..

 

പക്ഷെ ഞാൻ അവനെ സംശയിച്ചത് വെറുതെ ആണെന്ന് എനിക്ക് തോന്നി. അവന്റെ വളിയുടെ ഏകദേശ flavour ഒക്കെ ഇത്രയും വർഷം കൊണ്ട് എനിക്ക് അറിയാം. ഇത് ആണെങ്കിൽ കുറേ നേരം കഴിഞ്ഞിട്ടും പോകുന്നില്ല. നാറ്റം ആണെങ്കിൽ കൂടി കൂടി വരുന്നു

Updated: March 8, 2026 — 1:52 am

Leave a Reply

Your email address will not be published. Required fields are marked *