അങ്കിൾ ജോൺ S2 – 2 5അടിപൊളി  

അവനെ സ്നേഹിക്കുകയും, എനിക്ക് വേണ്ടി കുറച്ചു സമയം മാത്രം മാറ്റിവെക്കുകയും ചെയ്യുന്ന ശ്രുതി—പലപ്പോഴും അവൾ എനിക്ക് വേണ്ടി കണ്ടെത്തുന്ന സമയം ഒരു പ്രായശ്ചിത്തം പോലെയാണ് എനിക്ക് തോന്നിയത്.

ഇതെല്ലാം എന്റെ മനസ്സിൽ കിടന്ന് ഉരുണ്ടുകൂടി നെഞ്ച് പൊട്ടി ചാകുമെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത്.

അങ്ങനെ പനിയെല്ലാം മാറി, രണ്ടു മൂന്ന് ദിവസത്തെ റെസ്റ്റിന് ശേഷം ഞാനും ശ്രുതിയും വീണ്ടും ഓഫീസിൽ പോയിത്തുടങ്ങി. അങ്ങനെ ഒരു ദിവസം ഓഫീസ് കഴിഞ്ഞ് വന്നപ്പോഴാണ് പുഞ്ചിരിയോടെ ശ്രുതി എന്റെ അടുത്തേക്ക് ഓടിവന്നത്.

“കിച്ചു, ഒരു ഹാപ്പി ന്യൂസുണ്ട്!”

“എന്താ പെണ്ണേ?”

“നീ ഓർക്കുന്നുണ്ടോ, നമ്മൾ പണ്ട് ലുലുവിൽ പോയപ്പോൾ കുറേ കുട്ടികൾ അവിടെവെച്ചൊരു അഡ്വന്ച്ചർ ക്ലബ്ബിൽ രജിസ്റ്റർ ചെയ്യിപ്പിച്ചത്…?…

….

…..

“ആ, ഓർക്കുന്നുണ്ട്, ഓർക്കുന്നുണ്ട്. അതിനെന്താ?”

“ആ, ഇന്ന് അവിടുന്ന് ഒരു ലേഡി എന്നെ വിളിച്ചിരുന്നു. അവരൊരു ട്രെക്കിംഗും ക്യാമ്പിംഗും പ്ലാൻ ചെയ്യുന്നുണ്ട്.”

“ക്യാമ്പിംഗോ?”

“അതേന്നെ! കപ്പിൾസ് ഓൺലി!”

“കപ്പിൾസ് ഓൺലിയോ… എവിടെയാ സ്ഥലം?”

“സ്ഥലം കൃത്യമായിട്ട് എനിക്ക് മനസ്സിലായില്ല, കർണാടക ബോർഡറിൽ എവിടെയോ

ആണെന്ന് പറഞ്ഞു.”

“എത്ര ദിവസത്തെ പരിപാടിയാ പെണ്ണേ?”

“മൂന്ന് പകലും രണ്ട് രാത്രിയും.”

..

“മൂന്ന് പകലും രണ്ട് രാത്രിയോ… ആരൊക്കെയുണ്ട്?”

“ആ, അതാണ് പറയാൻ ഞാൻ ഓടിവന്നത്! നമുക്ക് ദീപക് ചേട്ടനെയും ശരണ്യയെയും, അലക്സ് ഏട്ടനെയും ജോഷി ചേട്ടനെയും എല്ലാവരെയും വിളിക്കാം.”

“ആ, അവരോട് ചോദിച്ചുനോക്കാം. അവർ ഫ്രീ ആയിരിക്കുമോ എന്ന് അറിയില്ല.”

“അവർ ഫ്രീ അല്ലെങ്കിലും നമുക്ക് പോകാം കിച്ചു! കുറെ നാളായി നമ്മൾ പുറത്തൊക്കെ പോയിട്ട്.”

“ശരി, നോക്കാം.

അങ്ങനെയാണെങ്കിൽ ചോദിച്ചിട്ട് പറയൂ, അങ്ങോട്ട് രജിസ്റ്റർ ചെയ്യണം.”

..

..

“ആ, പറയാം പെണ്ണേ.”

“ശരി, ഞാൻ കഴിക്കാൻ എടുക്കാം, നീ കുളിച്ചിട്ട് വാ.”

..

അങ്ങനെ ആ ദിവസവും കഴിഞ്ഞു. പിന്നീടുള്ള ഒന്ന് രണ്ട് ദിവസം…

അങ്ങനെ പിന്നീടുള്ള ഒന്ന് രണ്ട് ദിവസങ്ങൾ സാധാരണ പോലെ തന്നെയാണ് കടന്നുപോയത്.

..

..

അതിനിടയ്ക്ക് ഞാൻ ദീപക്കിനോടും മറ്റുള്ളവരോടും ഈ ക്യാമ്പിന്റെ കാര്യം സംസാരിച്ചു. ഒരു കല്യാണം ഉള്ളതുകൊണ്ട് ദീപക്കിനും ഫാമിലിക്കും വരാൻ പറ്റില്ലെന്ന് പറഞ്ഞു.

ജോഷിയുടെ വൈഫിന്റെ വീട്ടിൽ എന്തോ പരിപാടി ഉള്ളതുകൊണ്ട് അവരും വരുന്നില്ല.

..

അലക്സിന്റെ വൈഫ് പ്രഗ്നന്റായതുകൊണ്ട് അവർക്കും വരാൻ പറ്റില്ലല്ലോ!

അങ്ങനെ ഒടുവിൽ ഞാനും ശ്രുതിയും മാത്രം പോകാൻ തീരുമാനിച്ചു. ഒരു വീക്കെൻഡിലാണ് ക്യാമ്പിംഗ് പ്ലാൻ ചെയ്തത്. യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ എല്ലാം ശ്രുതിയെത്തന്നെ ഏൽപ്പിച്ച് ഞാൻ എന്റെ ജോലിയിൽ ശ്രദ്ധ

കേന്ദ്രീകരിച്ചു.

ഇതിനിടയിൽ, ഈ തിരക്കുകൾക്കെല്ലാം ഇടയിലും ശ്രുതിയുടെ ഫോണും ജിപിഎസും വീട്ടിലെ ക്യാമറയുമെല്ലാം ചെക്ക് ചെയ്യാൻ ഞാൻ മറന്നില്ല.

സാധാരണ ദിവസങ്ങൾ പോലെ തന്നെയാണ് കടന്നുപോയത്.

..

അതിനിടയിൽ ഡെക്കാത്ലോണിൽ നിന്ന് യാത്രയ്ക്കുള്ള സാധനങ്ങളെല്ലാം ശ്രുതി ഒന്നൊന്നായി വാങ്ങിത്തുടങ്ങി;

..

ഡ്രസ്സും ക്യാമ്പിംഗ് സെറ്റും വാട്ടർ ബോട്ടിലുകളും ഷൂസുമെല്ലാം.

അങ്ങനെ പോകുന്നതിന് ഒരു മൂന്നാല് ദിവസം മുമ്പ്, ഞാൻ ഓഫീസ് സമയം കഴിഞ്ഞ് ഇരിക്കുമ്പോൾ ശ്രുതി എന്റെ അടുത്ത് വന്നിരുന്ന് തോളിലേക്ക് ചാഞ്ഞു.

..

“കിച്ചു, ഒരു കാര്യമുണ്ട്.”

..

“എന്താ പെണ്ണേ?”

“ഈ ക്യാമ്പ് സ്പോൺസർ ചെയ്യുന്നത് ആരാണെന്ന് അറിയാമോ?”

..

“ആരാ?”

“ഹരി!”

ഞാൻ ഞെട്ടി. “ഹരിയോ?”

..

“അതേടാ, അവൻ ഇന്ന് വിളിച്ചപ്പോൾ പറഞ്ഞതാ. അവനൊരു പരിപാടിയുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ഡീറ്റെയിൽസ് ചോദിച്ചപ്പോഴാണ് മനസ്സിലായത് നമ്മൾ പോകുന്ന പരിപാടി തന്നെയാണെന്ന്.”

“ഓ അത് ശരി… അതൊരു കോയിൻസിഡൻസ് ആയല്ലോ.”

“ആ, നീയും ഞാനും ഇത് ഒട്ടും പ്രതീക്ഷിച്ചില്ലല്ലോ.”

Updated: September 14, 2026 — 10:16 pm

Leave a Reply

Your email address will not be published. Required fields are marked *