…
…
…
“’ഞാൻ അതിനൊന്ന് നിന്നോട് മോശമായിട്ടൊന്നും ഇടപഴകിയിട്ടില്ലല്ലോ ഹരി.’”
…
…
…
“’മോശമായിട്ടൊന്നുമല്ല ശ്രുതി. നീ എന്നോട് പലപ്പോഴും കാണിക്കുന്ന സ്നേഹവും സൗഹൃദവും… ഇങ്ങനെയൊക്കെ ഞാനും അവളും തമ്മിൽ തുടങ്ങിയത്. എനിക്ക് പെട്ടെന്ന് അതെല്ലാം റിവൈൻഡ് അടിച്ച് വരുന്നപോലെ തോന്നി.
…
നിനക്ക് വേറെ ഫാമിലി ഉണ്ട് ലൈഫ് ഉണ്ടെന്നൊക്കെ.. ഞാൻ മനസ്സിൽ പറഞ്ഞ് മനസ്സിലാക്കിയെങ്കിലും എനിക്ക് നിന്നോട് പറയാതിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഞാൻ പറഞ്ഞു.’
…
…
…
“’എന്തിനാ ഹരി എന്നോട് ഇത് പറഞ്ഞേ? എന്റെ സമാധാനം പോയില്ലേ?’”
…
…
“’ഇല്ല ശ്രുതി, ഞാൻ നിന്നെ ഇതിലൊന്നും നിർബന്ധിക്കാനോ ഒന്നും വന്നതല്ല. എനിക്കിത് പറയാതിരിക്കാൻ പറ്റിയില്ല. പറഞ്ഞില്ലെങ്കിൽ ഞാൻ ശ്വാസം മുട്ടുന്ന ഒരുപോലെയായിരുന്നു. പറയണമെന്ന് തോന്നി, അതുകൊണ്ട് പറഞ്ഞതാ…
…
…
….
ശ്രുതിയുടെ കണ്ണെല്ലാം നിറഞ്ഞു വന്നു…
…
…
ഇനി ഇതിന്റെ പേരിൽ ശല്യം യ്യാനോ ബുദ്ധിമുട്ടിക്കാനോ ഞാൻ വരില്ല. ഇത് പറഞ്ഞ് കഴിഞ്ഞപ്പോൾ ഉള്ളിലൊരു ഭാരം ഇറക്കിവെച്ച ഒരു ഫീലിംഗാണ്. അത്രേയുള്ളൂ…’”
“അത്രേയുള്ളൂ? ഞാൻ പേടിച്ചുപോയല്ലോ പെണ്ണെ…
…
…
അത്രേയുള്ളൂ എന്നോ? ഇത്രയും നിസ്സാരമായ കാര്യമാണോ കിച്ചു?”
…
…
“നിസ്സാരമായ കാര്യമായി കാണേണ്ട കാര്യം അല്ലെ ഒള്ളു… കുറെ നാളുകളായി തലപുകച്ച് വിഷമിച്ചിരിക്കുകയല്ലേ നീ?.. അവനെന്തെങ്കിലും ഉണ്ടോ എന്ന് ഇപ്പോ ഒരു തീരുമാനം ആയില്ലേ…
…
…
അവൻ അങ്ങനെ താല്പര്യം തോന്നിയാൽ തുറന്നു പറഞ്ഞു, അതിന്റെ പേരിൽ ശല്യം ചെയ്യില്ല എന്ന് ഉറപ്പും തന്നിട്ടുണ്ട്. പിന്നെന്താ പേടിക്കാനുള്ളത്?”
…
…
“കിച്ചു പറയുമ്പോൾ നിസ്സാരം! ഇപ്പോൾ എന്റെ മനസ്സിൽ… അവൻ അങ്ങനെ പറഞ്ഞപ്പോൾ
അവൻ അങ്ങനെ തന്നെയാണ്, എന്നെ കാണുന്നത് എന്ന് എനിക്ക് മനസ്സിലായില്ലേ?
ഇനി എനിക്ക് അവനോട് പഴയപോലെ പെരുമാറാൻ പറ്റുമോ?.
..
..
അത് മാത്രമല്ല കിച്ചു, ഞാൻ… അവൻ എന്നെ അങ്ങനെ കാണുന്നെങ്കിൽ അത് ഇനിയും എന്നോട് സംസാരിക്കുമ്പോൾ കൂടുകയല്ലേ ഒള്ളു…? അത് കുറയില്ലല്ലോ.”
…
…
“അതിപ്പോൾ നീ ടെൻഷനടിക്കുന്നത് എന്തിനാ അതവന്റെ പ്രശ്നമല്ലേ?”
…
…
“അവന്റെ പ്രശ്നം മാത്രമാണോ കിച്ചു? ഞാൻ അവനോട് അങ്ങനെ പെരുമാറിയതുകൊണ്ടല്ലേ അവൻ അങ്ങനെ പറയുന്നത്? ഒരു ഹാർട്ട് ബ്രേക്ക് കഴിഞ്ഞ് തിരിച്ച് ജീവിതത്തിലേക്ക് വന്ന ഒരാൾക്ക് വീണ്ടും ഒരു ഹാർട്ട് ബ്രേക്ക് കൂടെ കൊടുക്കാൻ പറ്റുമോ?”
…
…
“എന്നാ കൊടുക്കണ്ട, പിന്നെ നീ അവനെ സ്നേഹിക്ക്.”
…
…
“കിച്ചു, ഭ്രാന്താണോ?”
..
…
…
“ഏയ് ഭ്രാന്തല്ല ഞാൻ പറഞ്ഞത്, നീ അവനെ സ്നേഹിക്കുന്നപോലെ കാണിക്ക്.”
…
…
“കിച്ചു, നീ ചീപ്പായിട്ട് സംസാരിക്കരുത്. ഒരാളുടെ സ്നേഹത്തെ നമ്മൾ ചൂഷണം ചെയ്യുന്നപോലെ അല്ലേ അത്?”
…
…
…
“അങ്ങനെയല്ല പെണ്ണേ ഞാൻ പറഞ്ഞത്. നീ ഫാമിലിയായിട്ട് ജീവിക്കുന്നതാണെന്ന് അവനും അറിയാം, അവന് നന്നായിട്ട് അറിയാവുന്നതല്ലേ? നീ അവനോട് പറയണം, ‘കുടുംബം ഉപേക്ഷിച്ച് വരുന്നില്ല, എന്റെ സുഹൃത്തായിട്ട് എപ്പോഴും കൂടെയുണ്ടാവും, എന്ന് പറ.”
…
…
…
പക്ഷേ അതിപ്പോൾ അങ്ങനെ തന്നെയല്ലേ കിച്ചു?”
…
…
“അതുപോലെ അല്ല പെണ്ണേ, നീ കുറച്ചുകൂടി ക്ലോസ് ആവാനായിട്ട്…”
…
…
…
“കിച്ചു, നിന്റെ ഈ തൊലിഞ്ഞ ഫാന്റസി എന്റെ അടുത്തേക്ക് എടുത്തിടല്ലേ! എനിക്ക്
ആകെ മൊത്തം പ്രാന്ത് പിടിച്ചു നിക്കുവാ…
…
…
“എടി പെണ്ണെ..എന്റെ ഫാന്റസി മാത്രമല്ല ഞാൻ നിന്നോട് പറഞ്ഞത്. ഇപ്പോൾ നീ പെട്ടെന്ന് അവനോട് മിണ്ടുന്നത് നിർത്തിക്കഴിഞ്ഞാൽ അവന്റെ അവസ്ഥ എന്തായിരിക്കും?
അവൻ നല്ല രീതിയിൽ മുന്നോട്ട് പോകുമെന്ന് തോന്നുണ്ടോ…? ഇല്ല. നീ സംസാരിച്ചുകൊണ്ടിരുന്നാൽ അവനതൊരു എനർജിയാവും, അവൻ ഓക്കെ ആയിക്കോളും. പയ്യെ പയ്യെ നമുക്ക് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം എന്നാണ് ഞാൻ പറഞ്ഞത്.
…
…
പക്ഷേ നിന്റെ സംസാരത്തിൽ അങ്ങനെയല്ല എനിക്ക് തോന്നിയത് കിച്ചു. നീ എന്നെ പഴയപോലെ ജോണുമായിട്ടുള്ളതുപോലെ ഒരു ബന്ധത്തിലേക്ക് പോകാൻ നിർബന്ധിക്കുന്നപോലെ തോന്നി.”
