ഞാൻ പറഞ്ഞു, പോകുന്ന വഴി അവന്റെ പ്രോപ്പർട്ടി കേറാനുണ്ട്, നിങ്ങൾക്ക് എല്ലാവർക്കും ഓക്കെ ആണെങ്കിൽ അവനും കൂടെ വരുന്നതിന് കുഴപ്പമില്ല എന്ന്.
ഞാൻ പറഞ്ഞില്ലേ ആള് ഒത്തിരി ഷൈ ആണ്. അതുകൊണ്ട് നിങ്ങളുടെ സമ്മതമില്ലാതെ അവനെ സമ്മതിക്കില്ല. പിന്നെ ഞാൻ നിർബന്ധിച്ചപ്പോ…
….
…..
നിങ്ങൾക്ക് ഓക്കെ ആണോ?
…
…
എനിക്കെന്താ കുഴപ്പം?ആള് ഒരു അത്യാവശ്യം കമ്പനി ആണ്..ഏതെങ്കിലും ഡ്രൈവർമാര് വരുന്നതിലും നല്ലതല്ലേ അറിയാവുന്ന ഒരാൾ തന്നെ വരുന്നത്? ഹരിയുടെ പ്രോപ്പർട്ടി ആകുമ്പോൾ കുഴപ്പമില്ല.
ആൾക്ക് അത്രയും ദൂരം ഓടിക്കാൻ പറ്റുമോ എന്ന് എനിക്ക് സംശയം മാത്രമേ ഉള്ളൂ…
….
…
ഞാൻ മറ്റുള്ളവരുമായി സംസാരിച്ചു. ആർക്കും കുഴപ്പമില്ല. പിന്നെ എനിക്കും കുഴപ്പമില്ല, നമുക്ക് അങ്ങനെ പോകാം….
…
…
എന്നാ ശരി, അപ്പോ നാളെ വൈകീട്ട് കേട്ടോ…
….
….
നീ കുറച്ച് നേരത്തെ ഇറങ്ങിയിട്ട് റെഡിയായി നിന്നോ. ഞങ്ങളൊന്ന് പിക്ക് ചെയ്തോളാം. അല്ലെങ്കിൽ നീ വീട്ടിലോട്ട് വാ, നമുക്ക് അവിടുന്ന് ഒരുമിച്ച് പോകാം
….
….
….
എന്നാ ഞങ്ങള് വീട്ടിലോട്ട് വരാം, ഒരുമിച്ച് പോകാം.’
…
…
അങ്ങനെ ഞങ്ങൾ ട്രിപ്പ് പ്ലാൻ ചെയ്തതുപോലെ തന്നെ വെള്ളിയാഴ്ച വൈകീട്ട് ഞാനും ശ്രുതിയും നേരത്തെ ഇറങ്ങി. നേരത്തെ ഇറങ്ങി ദീപുവിന്റെ വീട്ടിലേക്ക് പോയി.
അവിടുന്ന് ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് പോകാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എന്റെ വണ്ടി അവിടെ വെക്കും. അങ്ങനെ വൈകുന്നേരം ഞങ്ങൾ അഞ്ചു മണിക്ക് പുറപ്പെടാൻ റെഡിയായി, ഡ്രസ്സും എല്ലാം പാക്ക് ചെയ്ത് പോയി.
പോകുന്ന വഴി ഭക്ഷണം കഴിച്ചിട്ട്
പോകാമെന്ന് തീരുമാനിച്ചു.
അപ്പോ ഞങ്ങൾ എല്ലാവരും തയ്യാറെടുത്ത് നിൽക്കുമ്പോഴാണ് ഹരി വരുന്നത്. അങ്ങനെ ഹരി വന്നു. ഞങ്ങളുടെ കൂട്ടത്തിൽ ഹരിയെ അറിയാത്തതായിട്ട് ശ്രുതി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അങ്ങനെ ശ്രുതിക്ക് ഹരിയെ പരിചയപ്പെടുത്തി. അവൾക്ക് വീടിന്റെ സ്ഥലം ഒക്കെ റെഡിയാക്കി കൊടുത്തത് ഇവനാണെന്ന് പറഞ്ഞപ്പോൾ…സന്തോഷമായി…
….
….
അങ്ങനെ ഞങ്ങളുടെ യാത്ര തുടങ്ങി. തുടങ്ങിയപ്പോൾ തന്നെ അലക്സ് കുപ്പി എടുത്തു വെച്ചു. പെണ്ണുങ്ങൾ ആദ്യം ഒന്ന് കണ്ണുരുട്ടിയെങ്കിലും ‘പിന്നെ ട്രിപ്പ് അല്ലേ’ എന്ന് വിചാരിച്ച് കണ്ണടച്ചു .
അങ്ങനെ എനിക്ക് അധികം കഴിക്കാൻ താല്പര്യമില്ലെങ്കിലും രണ്ടെണ്ണം ഞാൻ ഒഴിച്ചു. ഹരി വണ്ടി ഓടിക്കുന്നതുകൊണ്ട് ഞങ്ങൾ റിലാക്സ്ഡ് ആയിട്ട് ഇരുന്ന് കഴിക്കാൻ തുടങ്ങി.
അങ്ങനെ യാത്രയിൽ പുറകിൽ ഇരിക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് തന്നെ പെണ്ണുങ്ങൾ മുൻപിലേക്ക് കയറിയിരുന്നു, ഞങ്ങൾ എല്ലാവരും പുറകിലും. അങ്ങനെ സ്ത്രീകൾക്ക് കൂട്ടായിട്ട് ഹരിയുമുണ്ട്,യാത്ര മുഴുവൻ പറഞ്ഞ് ചിരിച്ചും കളിച്ചും അങ്ങനെ യാത്ര മുന്നോട്ട് പോയി.
ഹരി ആള് കുറച്ച് ഷൈ ആണെന്ന് വിചാരിച്ചെങ്കിലും പയ്യെ പയ്യെ എല്ലാവരുമായിട്ട് അടുത്തു. അങ്ങനെയവൻ എല്ലാവരുമായി സംസാരിക്കുന്നുണ്ട്, ചിരിക്കുന്നുണ്ട്. അങ്ങനെ രാത്രി ഏറെ വൈകിയാണ് ഞങ്ങൾ വട്ടവടയിൽ എത്തിയത്.
അവിടെ എത്തി, എല്ലാവർക്കും സെപ്പറേറ്റ് റൂം ഉണ്ട്. നല്ല വലിയൊരു റിസോർട്ട് ആണത്. കാണാൻ നല്ല ഭംഗിയുള്ള, അടുത്തൊന്നും വേറെ വലിയ റിസോർട്ടുകൾ ഇല്ലാത്ത, നല്ല കാടും പച്ചപ്പും ഹരിതാഭയുമെല്ലാമുള്ള ഒരു സ്ഥലം.
നല്ല തണുപ്പുണ്ട്. ഇതൊന്നും പോരാഞ്ഞ് റിസോർട്ടിനടുത്ത് വലിയൊരു പൂളുമുണ്ട്. പോയി തകർക്കാൻ പറ്റിയ സ്ഥലം തന്നെ എന്തായാലും!
അങ്ങനെ ഞങ്ങൾ അവിടെ ഇറങ്ങി. യാത്രാക്ഷീണം കാരണം എല്ലാവരും
റൂമിൽ സെറ്റിലായി. ‘രാവിലെ കാണാം’ എന്ന് പറഞ്ഞ് ബൈ പറഞ്ഞ് പോയി.
അങ്ങനെ പിറ്റേന്ന് രാവിലെ ഞാൻ ലേശം വൈകിയാണ് എഴുന്നേറ്റത്. ശ്രുതി രാവിലെ എഴുന്നേറ്റ് റെഡിയായതിനു ശേഷം എന്നെ വിളിച്ചു. അപ്പോഴേക്കും എല്ലാവരും എഴുന്നേറ്റു, റെഡി ആയിരുന്നു…ഹരി ഞങ്ങളുടെ കൂടെ വന്നില്ല അവിടെ ഒന്ന് രണ്ട് പ്രോപ്പർട്ടി കാണാൻ പോയി ഞങ്ങള്ക്ക് കറങ്ങാൻ ഒരു ഡ്രൈവറിനെ അറേഞ്ച്
