അങ്കിൾ ജോൺ S2 – 2 4അടിപൊളി  

സാധനങ്ങളും മേടിച്ചു…പോകാൻ നേരം ദീപുവിനെ കാണാൻ അവന്റെ ഓഫീസിലേക്കു ചെന്ന്…

വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ അവൻ മാറ്റാരോടോ സംസാരിക്കുകയായിരുന്നു…

ഹെലോ ദീപു സർ…

ഓ സോറി ഞാൻ കണ്ടില്ലേ ഇവിടെ ആളുള്ളത് ഞാൻ പിന്നെ വരാം…

..

നടക്കട്ടെ

..

കിച്ചു പോകല്ലേ നിക്ക് നിക്ക് നിക്ക് കേറി വാ…

ഞാൻ പയ്യെ പതിയെ അകത്തേക്ക് കയറി.

….

…..

‘കിച്ചു.., ഇതാണോ ഹരി’

….

ഞാൻ സംശയത്തോടെ നോക്കി.

‘എടാ ഹരി, ഞാൻ പറഞ്ഞിട്ടില്ലേ നമുക്ക് വീടൊക്കെ സെറ്റ് ആക്കാൻ സഹായിച്ചത് ഇവനാ.’

ഓ…മനസിലായി…

….

ഞാൻ ഓർത്തെടുത്തു

നീ ഇരിക്ക്

ഞാൻ ഹരിയുടെ തൊട്ടടുത്തുള്ള കസേരയിൽ ഇരുന്നു.

പിന്നെ എന്താടാ പരിപാടി?

എടാ അവൾ കുറച്ചു സാധനങ്ങൾ മേടിക്കാൻ പറഞ്ഞായിരുന്നു…ഞാൻ അപ്പോ അത് മേടിക്കാൻ വന്നതാ. .

ആ അത് ശരി.

എന്നിട്ട് മേടിച്ചോ….

ആ മേടിച്ചു പോവാൻ തുടങ്ങിയപ്പോളാ നിന്റെ കാർ കിടക്കുന്നത് കണ്ടത് അപ്പോ പിന്നെ മുതലാളിയെ ഒന്ന് കണ്ടിട്ട് പോവാന്ന് കരുതി വന്നതാ…

അതേതായാലും നന്നായി. ഇപ്പോ ഹരിയെ പരിചയപ്പെടാൻ പറ്റിയില്ലോ.

അതേ അതെ

ഹരി, എന്താ വേറെന്താ പരിപാടി?’…

ഞാൻ ചെറിയ ബിസിനസ് ഒക്കെയായിട്ട്.. അങ്ങനെ പോണു…

….

….

എന്റെ പൊന്നു ഹരി, നീ ഇത്ര എളിമയൊന്നും കാണിക്കണ്ട.

എടാ കിച്ചു…ഇവൻ ഇവിടുത്തെ പേരുകേട്ട ബിസിനസ് കുടുംബത്തിലെ മൂത്ത ആൺതരി … പിന്നെ ഒറ്റത്തടി. കല്യാണം കഴിച്ചിട്ടില്ല… ഫുൾ ടൈം…കറക്കം…..ഇവന് ഈ എളിമയോടെ പറയുന്നതൊന്നുമല്ല കാര്യങ്ങള്.

റിയൽ

എസ്റ്റേറ്റ് പരിപാടി കുറച്ച് വലുതാ. അതിന്റെ…കൂടെ കാറ് കച്ചവടം, അവന്റെ ഒരു അഞ്ചെട്ട് ഹോംസ്റ്റേ ഉണ്ട്, റിസോർട്ട് ഉണ്ട്. എല്ലാം ഹൈറേഞ്ച് ഏരിയയില്.

നമ്മുടെ അടുത്ത് കോതമംഗലത്ത് തന്നെ ഉണ്ട്. അങ്ങനെ കുറച്ച് നല്ല പച്ചപ്പായിട്ട് നിൽക്കുന്ന നല്ല എളിമയുള്ള ഒരു ചെറുപ്പക്കാരൻ .’”

അപ്പൊ ചെറിയ ബിസിനസ്സ് അല്ലാലോ ഹരി…

എന്റെ പൊന്നേ, കിരണേ ഇവൻ അങ്ങനെ പലതും പറയും. അതൊക്കെ ചുമന്നു നടക്കുന്നത് ചുമന്നുകൊണ്ട് നടക്കുന്നവർക് അറിയാലോ അതിന്റെ ബുദ്ധിമുട്ട്…

..

അയ്യോ ഇത്ര ബുദ്ധിമുട്ടി , നീ ചുമന്നു നടക്കണ്ടടാ പകുതി എന്നെ ഏല്പിച്ചേരെ ഞാൻ നോക്കിക്കോളാം…എനിക്കൊരു ബുദ്ധിമുട്ടുമില്ല.’

അതുകേട്ടു ഞങ്ങൾ ചിരിച്ചു.

അവിടെ ഒരു അഞ്ചുമിനിറ്റ് സംസാരിച്ചതിനു ശേഷം തിരിച്ച് ഇറങ്ങ

ഹരിയെ പറ്റി ദീപു ഒരുപാട് പറഞ്ഞിട്ടുണ്ട് . ദീപുവിന്റെ കൂട്ടുകാരന്റെ ചേട്ടനാണ് ഹരി. അവന്റെ കൂടെ പഠിച്ച, മനുവിന്റെ ചേട്ടനാണ്. പുള്ളി കല്യാണം കഴിക്കാതെ ഇങ്ങനെ കറങ്ങി നടക്കുന്നു.

നല്ല പൂത്ത കാശുണ്ടായിട്ടും പോലും അതിന്റെ ഒരു അഹങ്കാരമൊന്നും തോന്നിയില്ല. നല്ല വിനയത്തോടെയാണ് എല്ലാവരുമായി സംസാരിക്കുന്നത്. നല്ലൊരു പാവമാണെന്ന് കേട്ടിട്ടുണ്ട്. അവൻ പറഞ്ഞപോലെ തന്നെ നല്ലൊരു പാവമാണ്.

കാണാനും കാണാനൊക്കെ കൊള്ളാം. എന്നിട്ടും എന്താണ് അവൻ പെണ്ണൊന്നും കെട്ടാതെ നടക്കുന്നത്?..

എന്തായാലും അവന്റെ ലുക്കിനും കാശിനും ഇഷ്ടംപോലെ പെണ്ണുങ്ങൾ എന്തായാലും കിട്ടും. അവനൊരു കില്ലാടി ആവാതിരിക്കാൻ ഒരു വഴിയുമില്ല..

അങ്ങനെ വൈകിട്ട് വീട്ടിലെത്തി ശ്രുതിയോട് ഹരിയെ

പരിചയപ്പെട്ട കാര്യം പറഞ്ഞു. അങ്ങനെ ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.

കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ദീപു എന്നെ വിളിക്കുന്നത്. ‘എടാ നമുക്കൊരു ട്രിപ്പ് പ്ലാൻ ചെയ്താലോ?’

ഞാൻ ചോദിച്ചു, ‘ട്രിപ്പൊ ?.

..

എന്ത് ട്രിപ്പ്?’ ‘ഒന്നും നീ കേട്ടിട്ടില്ലേ

അതല്ല, ഇപ്പോ ട്രിപ്പ്…

നിനക്കെന്താ ഇത്ര ബുദ്ധിമുട്ട്?

ഞാൻ ജോയിൻ ചെയ്തിട്ട് കുറച്ചുകാലമല്ലേ ആയുള്ളൂ. ഉടനെ തന്നെ ലീവും… ട്രിപ്പ് എന്ന് പറയുമ്പോൾ നീ ഒരു ദിവസത്തെ ട്രിപ്പ് അല്ലല്ലോ പ്ലാൻ ചെയ്യുന്നത്?

എടാ ഒത്തിരി ദിവസത്തെ ട്രിപ്പ് ഒന്നും വേണ്ട, ഒന്ന് രണ്ട് ദിവസം മതി.

…നമുക്ക് വീക്കെൻഡ്സ് നോക്കി പോകാം, അപ്പോ ലീവ് എടുക്കണ്ട. അവിടെ ഹരിയുടെ റിസോർട്ടുകൾ ഇവിടെ അടുത്ത് തന്നെ ഒന്ന് രണ്ടെണ്ണം ഉണ്ട്.

Updated: September 14, 2026 — 10:16 pm

Leave a Reply

Your email address will not be published. Required fields are marked *