ഞാൻ അധികമൊന്നും എടുത്തിട്ടില്ല. ഫോട്ടോ കൂടുതൽ എടുത്തത് ഹരിയല്ലേ?’
….
….
ആ, ഹരിയുമുണ്ട് ഗ്രൂപ്പിൽ.’
അങ്ങനെ അവളും ഗ്രൂപ്പിൽ കയറി ഫോട്ടോ ഷെയർ ചെയ്യുന്നതിനിടയ്ക്ക് കുറച്ച് തമാശയൊക്കെ പറഞ്ഞു. ഹരിയുടെ ഒരു തമാശ കേട്ട് ശ്രുതി ചോദിച്ചു,
….
…
അതിന് നീ ഏതാടാ നായെ…ഇമോജി ഇട്ടു.. തമാശ രൂപത്തിൽ ചോദിച്ചു.
….
….
ഫോട്ടോ ഇട്ടു കഴിഞ്ഞതും ഹരി പെട്ടെന്ന് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആയി!
…
…
ഞാൻ നോക്കുമ്പോൾ ശ്രുതി ആകെ വിളറി വെളുത്തിരിക്കുന്നു. ‘എന്താടി?’ ‘ഹരി ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആയി, ഞാൻ ഒരു തമാശ പറഞ്ഞതാ.’ ‘അവൾ പറഞ്ഞതിന്റെ പേരിൽ അവൻ അങ്ങനെ ലെഫ്റ്റ്
ആവുമോ?
…
…
അവൻ അങ്ങനത്തെ ആളൊന്നുമല്ല…ചുമ്മാ തമാശ കാണിച്ചതാകും…
…
അല്ലന്നേ…സത്യമായിട്ടും, ഇനി ഞാൻ എന്താ ചെയ്യാ കിച്ചു?’
…
…
നീ അതോർത്ത് ടെൻഷൻ അടിക്കണ്ട, അവൻ അങ്ങനെ കൊച്ചുകുഞ്ഞൊന്നുമല്ലല്ലോ.’
ശ്രുതി വേഗം എന്റെ അടുത്തേക്ക് വന്നു…
…
…
എന്താ ചെയ്യാ കിച്ചു? ഞാൻ അവൻ കളിയാക്കിയപ്പോൾ കഴിക്കുന്നതിനിടയ്ക്ക് ചുമ്മാ ഒരു തമാശ പറഞ്ഞതാ…
….
….
നീ അതൊന്നും പേടിക്കണ്ട, അവൻ വഴക്കിട്ടതൊന്നും ആയിരിക്കില്ല. അവൻ ചുമ്മാ തമാശയ്ക്ക് നിന്നെ പേടിപ്പിക്കാൻ ചെയ്തതായിരിക്കും.
…
….
അല്ല കിച്ചു, അവൻ വെറുതെ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആവില്ല.നീ വെറുതെ കളിയാക്കുകയല്ലേ ഉള്ളൂ? അവൻ കൊച്ചുകുഞ്ഞൊന്നുമല്ലല്ലോ, വേണമെങ്കിൽ ഗ്രൂപ്പിൽ തിരിച്ചു ജോയിൻ ചെയ്തോളും.’
…
…
…
ഉടനെ തന്നെ ശ്രുതി ഫോൺ എടുത്ത് ഹരിക്ക് പേഴ്സണൽ മെസ്സേജ് അയച്ചു
..
…
…
ഹരി എന്ത് പണിയാ കാണിച്ചത്? ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നോട് നേരിട്ട് പറഞ്ഞാൽ പോരെ? ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആവേണ്ട കാര്യമുണ്ടായിരുന്നില്ല.
ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ സോറി.’ മെസ്സേജ് അയച്ചിട്ട് ശ്രുതി ഫോൺ മാറ്റിവെച്ചു
…
…
.
കുറച്ചു കഴിഞ്ഞപ്പോൾ ശ്രുതിയുടെ ഫോണിൽ തുടർച്ചയായി നോട്ടിഫിക്കേഷൻ വരാൻ തുടങ്ങി. ശ്രുതി ആദ്യമൊന്നും ഫോൺ എടുത്തില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു മിസ്ഡ് കോളും വന്നു…
….
….
അവൻ ചൂടായെന്ന് വിചാരിച്ച് പേടിച്ചേക്കുവാണെന്ന്’ പറഞ്ഞ് ഫോൺ എടുത്ത് അവൾ എന്റെ അടുത്ത് വന്നിരുന്നു. അപ്പോ അവളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി ഉണ്ടായിരുന്നു.
ഞാൻ ചോദിച്ചു, ‘എന്തുപറ്റി?’ ‘ഏയ്,
ഹരി മെസ്സേജ് അയച്ചു.’ ‘അയച്ചോ?’ ‘ഒന്നുമില്ല, അവൻ തമാശക്ക് ചെയ്തതാണ്. എന്നെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ചെയ്തതാണ്. ഞാൻ അങ്ങ് പേടിച്ചുപോയി!’…
…
…
‘ഞാൻ അപ്പോഴേ നിന്നോട് പറഞ്ഞില്ലേ പെണ്ണേ? അവൻ അങ്ങനെ തമാശ കാട്ടിയതായിരിക്കും. നീ ചുമ്മാ അതിൽ കയറി ടെൻഷനാവേണ്ട എന്ന്.’ ‘ഓഹ്, എന്നാലും ഞാൻ പെട്ടെന്ന് പേടിച്ചുപോയിരുന്നു.
ഹരിക്ക് രണ്ടു ദിവസത്തെ പരിചയത്തിൽ ഞാൻ കുറച്ചു ഓവർ ആയി സ്വാതന്ദ്രം എടുത്തോയെന്നു ഓർത്തുപോയി
..
…
…
അതൊക്കെ ചുമ്മാ തമാശക്ക് കൂട്ടുകാരുമായിട്ട് ചെയ്യുന്നത് അല്ലേ?’ ‘ആ, എന്തായാലും അത് പോട്ടെ. അവൻ ഗ്രൂപ്പിൽ തിരിച്ചു ആഡ് ആയി.’ ‘ആഡ് ആയോ?’ ‘ആ, ഗ്രൂപ്പിൽ ആഡ് ആയി.’
…
…
അങ്ങനെ ആ ദിവസങ്ങൾ കടന്നുപോയി. അതിനിടയ്ക്ക് ഇടയ്ക്കിടയ്ക്ക് ഹരി ശ്രുതിയുടെ ഫോണിലേക്ക് മെസ്സേജ് അയക്കാറുണ്ട്, ശ്രുതി ഹരിയുടെ ഫോണിലേക്കും മെസ്സേജ് അയക്കാറുണ്ട്.
…
…
കാഷ്വൽ ടോക്സ് ഒക്കെ നടക്കാറുണ്ട്. ശ്രുതി എന്നോട് കാര്യങ്ങൾ പറയാറുമുണ്ട്. അവൾ പുറത്തുപോകുമ്പോഴും മാളിൽ വെച്ചുമൊക്കെ യാദൃശ്ചികമായി ഹരിയെ കാണാറുണ്ട്. അങ്ങനെ അവരുടെ സൗഹൃദം വളർന്നു.
…
…
ഹരി എന്റെയും നല്ലൊരു സുഹൃത്തായി തന്നെ വളർന്നു വരികയായിരുന്നു.
ഞാൻ ജോലിത്തിരക്കിനിടയിൽ അധികം അവരുമായി സംസാരിക്കാൻ സമയം കിട്ടാറില്ലെങ്കിലും, ആരുടെയെങ്കിലും വീട്ടിൽ കൂടുമ്പോഴോ അങ്ങനെയുള്ളപ്പോളോ ഹരി ഉണ്ടെങ്കിൽ ഞങ്ങൾ നല്ല രീതിയിൽ കമ്പനിയായി വർത്തമാനം പറഞ്ഞിരിക്കാറുണ്ട്.
ഇടയ്ക്ക് ദീപുവിന്റെ കൂടെ ബിയറടിക്കാൻ പുറത്തുപോകുമ്പോഴും ഹരിയും ഉണ്ടാകാറുണ്ട് പലപ്പോഴും.
