നമുക്ക് അവിടെയൊക്കെ ഒന്ന് നോക്കാം. അപ്പോ സ്റ്റേ അറേഞ്ച് ചെയ്യാനുള്ള ബുദ്ധിമുട്ടുണ്ടാവില്ല.
…
…
ആ, ഞാൻ ശ്രുതിയോടൊന്ന് പറയാം.
…
…
ഇയാൾ കൂടുതൽ ശ്രുതിയോട് പണയണ്ട അതൊക്കെ പറഞ്ഞിട്ടുണ്ട്…ശരണ്യ അവളെ വിളിച്ചു പറഞ്ഞോളും…
…
…
നിങ്ങളെയെല്ലാം സെറ്റ് ചെയ്തു. നിന്നോടൊക്കെ ചോദിച്ചാൽ നീ എന്തേലും പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയേ ഉള്ളൂ.
…
…
ആ എന്നാലും അവളോടൊന്ന് സംസാരിച്ചേക്കാം.
…
…
അവൾ ഓൾറെഡി ഓക്കെ പറഞ്ഞെടാ. നീയും ഓക്കെയാണെങ്കിൽ അവളും ഓക്കെയാണ്.
..
.
ആ ശരി ശരി. ആരൊക്കെയാ ഉള്ളത്?’ ‘നമ്മൾ അഞ്ചുപേരും നമ്മുടെ പെണ്ണുങ്ങളും.’
…
..
അപ്പൊ എങ്ങനെയാ
യാത്ര?രണ്ട് കാറിന് പോകാം. അതല്ലെങ്കിൽ ഒരു ട്രാവലറോ അർബാനിയയോ എന്തേലും എടുക്കാം. അർബാനിയ ആണെങ്കിൽ ഹരിയുടെ അടുത്ത് ഒരെണ്ണം ഉണ്ട്. അപ്പോ അതിൽ കേറിയാൽ മതിയല്ലോ.
..
…
ഡ്രൈവർ അടക്കം 11 പേരുണ്ട്. അപ്പോ നമുക്ക് റിലാക്സ് ചെയ്ത് പോവുകയും ചെയ്യാം.’ ‘ആണോ? എന്തായാലും നീ നോക്കിയിട്ട് പറ എങ്ങനെയാണെന്നുള്ളത്.
ഡേറ്റ് നേരത്തെ പറയുകയാണെങ്കിൽ എനിക്ക് ലീവ് ഒപ്പിക്കാൻ പറ്റുള്ളൂ കേട്ടോ.’ ‘എടാ, നിന്നോടല്ലേ ഞാൻ പറഞ്ഞേ ലീവ് എടുക്കണ്ട എന്ന്! നിനക്ക് ശനിയാഴ്ച ലീവല്ലേ?
ഞായറാഴ്ച അടക്കം രണ്ട് ദിവസം പോയാൽ മതി.’ ‘അപ്പോ പിള്ളേരെയും കൂടെ കൊണ്ടുപോകണ്ടേ? പിള്ളേർക്ക് ലീവ് എടുക്കണ്ടല്ലോ എന്ന് ഓർത്താ. അപ്പോ പിള്ളേർക്കുള്ള സീറ്റ് കൂടി ചേർത്ത് എടുക്കണ്ടേ വണ്ടിയില്?’ ‘എന്റെ പൊന്നോ, പിള്ളേര് അതിനുമാത്രം വലിയ ആളുകളാണോ?
സീറ്റൊക്കെ ഉണ്ടാവും. നീ ഇരുന്ന് എന്നെക്കൊണ്ട് ടെൻഷനടീക്കണ്ട എന്ന് ഞാൻ പറഞ്ഞില്ലേ? നീ വന്നാൽ മാത്രം മതി.’ ‘എന്റെ പൊന്നളിയാ, എന്തേലും ആവട്ടെ.
പണ്ടാരം അടങ്ങാൻ… ആ അത് മതി.’ അങ്ങനെ ഞാൻ അന്ന് വൈകിട്ട് വീട്ടിൽ ചെന്ന് ശ്രുതിയോട് സംസാരിച്ചു. ശ്രുതി പറഞ്ഞു
…
…
ആം ശരണ്യ വിളിച്ചിരുന്നു. എല്ലാം ഓക്കെ അല്ലേ?കിച്ചു ഓക്കെയാണെങ്കിൽ എനിക്ക് ഓക്കെയാണെന്ന് ഞാൻ പറഞ്ഞു.’ അങ്ങനെ അതിലൊരു തീരുമാനമായി. ഈ ട്രിപ്പ് എന്തായാലും നന്നായി, അനാവശ്യമായ തിരക്കൊക്കെ കഴിഞ്ഞ് ആകെ ടയേർഡ് ആയ സ്ഥിതിക്ക് റിലാക്സ് ആവാൻ നല്ലതാണെന്ന് വിചാരിച്ച് പോകാൻ തന്നെ തീരുമാനിച്ചു.”
…
…
അങ്ങനെ ഈ മാസത്തിന്റെ രണ്ടാമത്തെ വീക്കെൻഡിൽ ഒരു ട്രിപ്പ് പോകാൻ പ്ലാൻ
ചെയ്തു. വട്ടവടയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി പോകുന്നു, ശനിയാഴ്ച വെളുപ്പിന് അവിടെ എത്തുന്നു.
ശനിയാഴ്ച അവിടെ കറങ്ങി നടക്കുന്നു. ശനിയാഴ്ച അവിടെ സ്റ്റേ ചെയ്ത് ഞായറാഴ്ച രാവിലെ തിരിച്ചുവരുന്നു. തിരിച്ചുവരുന്ന വഴി എവിടെയെങ്കിലും ഒക്കെ ഒന്നുകൂടെ കറങ്ങി വൈകുന്നേരത്തിനു മുമ്പ് വീട്ടിലെത്തുന്ന രീതിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
ഹോം സ്റ്റേ നേരത്തെ പറഞ്ഞപോലെ ഹരിയുടെ ഹോം സ്റ്റേ അറേഞ്ച് ചെയ്യാമെന്ന് ദീപു പറഞ്ഞു. വണ്ടിയും ഹരിയുടെ ഒരു അർബാനിയ ഉണ്ട്, അത് അറേഞ്ച് ചെയ്തിട്ടുണ്ട്.
അപ്പോ അങ്ങനെ ഞങ്ങള് അഞ്ചു ആണുങ്ങളും അഞ്ച് പെണ്ണുങ്ങളും മൂന്ന് കുട്ടികളും എല്ലാവരുമായിട്ട് ഈ വണ്ടി അറേഞ്ച് ചെയ്തു…
…
…
പെട്ടെന്ന് പോകുന്നതിന് തലേദിവസം ദീപു വിളിച്ചു .
…
…
എടാ, ഒരാളുകൂടെ ഉണ്ടാവും.
…
…
ആരാ?
…
…
ഡാ ഹരി ഉണ്ടാവും.
…
…
ഹരിയോ?
…
..
അത് വേറെ ഒന്നുമല്ല, ഞാൻ അവനോട് വണ്ടി അറേഞ്ച് ചെയ്യാൻ വിളിച്ചതായിരുന്നു. അവന് വേറെ പരിപാടി ഒന്നുമില്ല. അപ്പോ ചുമ്മാ ഇരിക്കുകയാണെങ്കിൽ അവൻ വന്നു കഴിഞ്ഞാൽ നമുക്കൊരു കൂട്ടാവും.
അവന്റെ പ്രോപ്പർട്ടി അല്ലേ? പോകുന്ന വഴി അവന്റെ രണ്ടുമൂന്ന് റിസോർട്ടിനുള്ള സ്ഥലം നോക്കാൻ കേറാം. നമുക്ക് ചെറുതായിട്ട് അടിക്കുകയും ചെയ്യാം. സൗകര്യമുണ്ടാവും. അവൻ വണ്ടി ഓടിച്ചോളും
…
..
അല്ലടാ രാത്രി അവൻ വണ്ടി ഓടിച്ച് അത്രയും ദൂരം ഒക്കെ…
…
…
നീ എന്താ പറയുന്നത്?’ ‘അവൻ ഒറ്റയ്ക്ക് നാട് മുഴുവൻ കറങ്ങുന്നവനാ..അവൻ ധൈര്യമായിട്ട് വണ്ടി ഓടിക്കും. അവൻ തന്നെയാണ് പറഞ്ഞത്. അപ്പോ
