അമലൂട്ടനും അനുക്കുട്ടിയും – 5 6

ൻ്റെ ഫൈസി എന്താ ഈ പറയണേ ,അമൽ മ്മടേല്ലാം അനിയനല്ലെ അപ്പോ ഓനെ ചേർത്ത് പിടിക്കാണ്ടെ വിട്ട് കളയാൻ പറ്റ്വോ?? അല്ലാതെ ഇയ്യ് പറയുമ്പോലൊന്നുമല്ല. പിന്നെ പാത്തുമ്മ , ആ കഥ ഞാൻ പറയണോ??

ഈ ഉസ്താദ് ഹോട്ടലിൽ കൂട്ടുകാരോടൊപ്പം ‘ബിരിയാണി’ കയ്ക്കാൻ വന്ന പാത്തൂനോട് എനിക്ക് തോന്നിയൊരു മോഹം! “അത് പ്രണയമാണെന്നെനിക്ക് മനസ്സിലാക്കിത്തന്ന് എന്നക്കൊണ്ട് പ്രേമലേഖനോം എഴുതിച്ച്, ഓളിവിടുന്ന് പാഴ്സൽ വാങ്ങിയ ബിരിയാണീടുള്ളിൽ വെച്ച് കൊടുത്ത്, ഞങ്ങടെ പ്രണയം സെറ്റാക്കിത്തന്ന ഇയ്യ് തന്നിത് പറയണം”…….
അന്നെങ്ങാനും ഓളാ ബിരിയാണി വീട്ടിലാരുടേലും കയ്യീ കൊടുത്തിരുന്നേൽ !…..
നെഞ്ചിൽ തടവിക്കൊണ്ട് ഒരു നെടുവീർപ്പോടെ
ശ്രീയേട്ടൻ സംസാരിച്ച് തീർന്നതും ചിരിയോടെ നിന്നിരുന്ന ഫൈസിയെ ഞാൻ അതിശയത്തോടെ നോക്കി…..
ഹേ! “ഇതാണോ പ്രദീപേട്ടൻ അന്ന് ഫൈസിപ്പറ്റി പറഞ്ഞ കാര്യം”?
അപ്പോ ശ്രീയേട്ടൻ്റെ പ്രണയം സെറ്റാക്കിയത് ഫൈസിയാണോ???
“എന്നാലും ഇങ്ങേരുടെ ദൈര്യം സമ്മദിക്കണം ബിരിയാണീടുള്ളിൽ ലവ് ലെറ്റർ!”………
മനസ്സിലങ്ങനെ പല ചിന്തകളും ഫ്ലൈറ്റ് പിടിച്ചെത്തിക്കൊണ്ടിരുന്ന സമയത്താണ് ഒരു പുഞ്ചിരിയോടെ ശഹാന ഞങ്ങടരികിലേക്ക് വരുന്നത്……..
എന്താ എല്ലാരൂടെ ഒരു സംസാരം???

ഏയ് ഒന്നൂല്ല ഞങ്ങള് വെറുതേ ഓരോ കാര്യങ്ങള് പറയുവായ്രുന്നു…
ശഹാനയുടെ ചോദ്യത്തിന് ഭഗതേട്ടൻ ഒഴുക്കൻ ഭാവത്തിൽ മറുപടി നൽകിയശേഷം, അടുത്തായ് നിന്ന എന്നിലേക്ക് ചോദ്യമെറിഞ്ഞു……

അമലേ ഇതാണോ തൻ്റെ അമ്മ???

അതെ ഏട്ടാ…. ഇതാണെൻ്റെ അമ്മക്കുട്ടി!…. അമ്പരപ്പോടെ നിന്നിരുന്ന അമ്മയെ വലത് കയ്യാൽ ചേർത്ത് പിടിച്ചുകൊണ്ട് ചിരിയോടെ ഞാൻ മറുപടി നൽകി……

അമ്മേ ഞങ്ങൾ “കല്ലുമ്മേക്കായാസ്”
പരിചയപ്പെടുത്തണ്ട ആവശ്യമില്ലെന്നറിയാം, അമ്മ ഞങ്ങളെപ്പറ്റി ധാരാളം കേട്ടിട്ടുണ്ടാവും ല്ലെ??…..
അൽപ്പം തലക്കനത്തോടെ ഭഗതേട്ടൻ അമ്മയെ നോക്കി ജാഡയിട്ടു…….

ഏയ്… ഞാനൊന്നും കേട്ടിട്ടില്ല….
എടുത്തടിച്ചപോലെ ആരും പ്രതീക്ഷിക്കാത്തൊരു മറുപടി അമ്മയുടെ നാവിൽ നിന്നും വന്നതും ,ഞാനും ഫൈസിയും ശഹാനയും കൂടി രണ്ട് പേരെയും പരിഹാസച്ചിരിയോടെ നോക്കി….
അതോടെ “ഭഗതേട്ടനും ശ്രീയേട്ടനും നൂല് പൊട്ടിയ പട്ടം പോലായ്”………

ൻ്റെ കുഞ്ഞുങ്ങളെ നിങ്ങളെ അറിയാത്തോരായ് ഈ കോയ്ക്കോട്ട് ആരെങ്കിലുമുണ്ടോ?? അപ്പപ്പിന്നെ അങ്ങനെ എടുത്ത് ചോദിക്കണ്ട കാര്യമെന്താ??? അവിഞ്ഞ മുഖവുമായ് നിന്ന കല്ലുമ്മേക്കായിസിനെ നോക്കി അനുഅമ്മ സ്നേഹത്തോടെ പറഞ്ഞു……

ആഹാ… അയ്ശരി അപ്പോ ,അമ്മ നൈസായിട്ട് മ്മളെ കളിയാക്കീതാണല്ലേ?? ഒരു മാറ്റോം ഇല്ല ഇതമലിൻ്റെ അമ്മ തന്നെ!…..

അതേ…. അതിപ്പോഴാണോ മനസ്സിലായേ??
മക്കളെ ,ഞാൻ നിങ്ങടെ പരിപാടി ഇതിനു മുമ്പും കണ്ടിട്ടുണ്ട്.
പക്ഷെ നന്നായൊന്ന് ആസ്വദിക്കാൻ സാധിച്ചത് ഇപ്പോഴാണ് .
അതും എൻ്റെ അമലൂട്ടൻ അവസരമൊരുക്കി തന്നകൊണ്ട്….
ശ്രീയേട്ടൻ്റെ മറുപടിക്ക് എൻ്റെ മുടിയിഴയിൽ തലോടിക്കൊണ്ട് അനുഅമ്മ സംസാരിക്കുമ്പോൾ , ആ മുഖമാകെ എന്നോടുള്ള സ്നേഹവും വാത്സല്യവുംകൊണ്ട് നിറഞ്ഞിരുന്നു…..
പിന്നീട് അധികനേരം ഞാനവിടെ നിൽക്കുവാൻ തയ്യാറായില്ല തങ്ങളുടെ തിരക്കുകളെല്ലാം മാറ്റിവെച്ച് ഫൈസിയും കല്ലുമ്മേക്കായാസും എന്നോട് കാട്ടുന്ന സ്നേഹത്തിന് പകരം നൽകുവാൻ എൻ്റെ കയ്യിൽ വാക്കുകൾ ഒന്നുംതന്നെ ഇല്ലായിരുന്നതിനാൽ ഫൈസി യോടും ശഹാനയോടും കല്ലുമ്മേക്കായാസോടും ഒപ്പം നിൽക്കുന്ന കുറെയധികം ഫോട്ടോസും എടുത്ത ശേഷം “അറേബ്യൻ കുഴിമന്തിയും കഴിച്ച്” യാത്ര പറഞ്ഞ് ഞാനും അമ്മയും മടങ്ങി…..
ഓട്ടോയിൽ തിരികെ വീട്ടിലേക്കുള്ള യാത്രയിലുടനീളം എനിക്കും അമ്മയ്ക്കുമിടയിൽ നിശബ്ദത പടർന്നു .
ആ സമയങ്ങളിലെല്ലാം അനുഅമ്മ എന്തോ ആലോചനയിലെന്നപോലെ മുഴുകിയിരുന്നു…
വീട്ടിലെത്തിച്ചേർന്ന് വാതിൽ തുറക്കുന്ന സമയം അതുവരെ നീണ്ടുനിന്ന മൗനത്തെ ഭേദിച്ച് ഞാൻ അമ്മയോട് ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *