അമലൂട്ടനും അനുക്കുട്ടിയും – 5 6

“പനിനീർപ്പൂവ് പോലെ മൃദുലമായ മിസ്സിൻ്റെ കാൽപ്പാദത്തിൽ സ്വർണ്ണ നാഗങ്ങളെപ്പോലെ പാദസരങ്ങൾ ചുറ്റി വളഞ്ഞ് കിടക്കുകയാണ്”.
കാലുകൾ അനങ്ങുന്നതിനൊപ്പം അവ രണ്ടും പാദത്തിൽ മുത്തമിടുന്നത് പോലെ! പാദസരത്തിൻ്റെ ചേലിൽ മുഴുകിയിരുന്ന ഞാൻ പതിയെ മുഖമുയർത്തി നോക്കുമ്പോൾ അവിശ്വസനീയമാം വിധം മിസ്സിൻ്റെ ആലിലവയറും നാഭിക്കുഴിയും എൻ്റെ മിഴികളിൽ നിറഞ്ഞു……
“ശ്വാസോച്ഛ്വാസത്തിനനുസരിച്ച് ഉയരുകയും താഴുകയും ചെയുന്ന മിസ്സിൻ്റെ അണിവയറിനു താഴെ നിരനിരയായ് കാണപ്പെട്ട സ്വർണ്ണ നാരുകൾ പോലുള്ള രോമവും ,ഒന്ന് തൊട്ടാൽ ചുവന്ന് തുടുക്കുന്ന പോലുള്ള ആ മേനിയും ഇത്രയും നാൾ ഞാൻ ചങ്ങലക്കിട്ടിരുന്ന എന്നിലെ വികാരങ്ങളെ ഭ്രാന്തിളക്കുവാൻ തുടങ്ങി!”…….

ഏതോ ഒരു നിമിഷം എന്നിലുണർന്ന ചിന്തകൾ നാടിയിലൂടെ പ്രവഹിച്ച് വൈദ്യുത പ്രവേഗം പോലെൻ വലതുകരത്തിൽ എത്തിയതും, ഒരു വിറയോടെ യാന്ത്രികമായ് എൻ്റെ കൈ മിസ്സിൻ്റെ വയറിനെ ലക്ഷ്യമായ് ചലിക്കുവാൻ തുടങ്ങി……..
വികാരവദനനായ് ഞാൻ എന്നെത്തന്നെ മറന്ന നിമിഷം, കൈ പിൻവലിക്കണമെന്ന് ആഗ്രഹിച്ചിട്ട് പോലും എന്നിൽ ഉണരുന്ന ചിന്തകൾക്ക് കടിഞ്ഞാണിടാൻ എനിക്ക് കഴിയുന്നേയില്ല!…..

“മോനേ അരുത്”!!!!

‘കൊടുങ്കാറ്റിൻ്റെ വേഗതയിൽ കല്യാണിയമ്മയുടെ ശബ്ദം ഓർമ്മകളിൽ നിന്നും എൻ്റെ കാതുകളിലേക്ക് വീശിയതും, ഞെട്ടിത്തരിച്ച ഞാൻ മേശയിൽ തലയിടിച്ച് വീണു’………

അമലേ…. എന്താ… എന്തുപറ്റി????
മേശ അനങ്ങിയ ശബ്ദമുയർന്നതും ജോലിയിൽ മുഴുകിയിരുന്ന മിസ്സ് എന്നിലേക്ക് ശ്രദ്ധ തിരിച്ചു…..

അത്…. അത് മിസ്സേ….പെൻ.. പെൻസിൽ താഴെപ്പോയ് അതെടുക്കാനിറങ്ങിയപ്പോൾ തലയിടിച്ചതാ….
താഴെപ്പോയ പെൻസിൽ ഉയർത്തിക്കാട്ടിക്കൊണ്ട് വിറയാർന്ന ശബ്ദത്താൽ ഞാൻ പറഞ്ഞു……

ഹൊ! അതായിരുന്നോ ഞാൻ പേടിച്ചു പോയ്.
ആട്ടെ വല്ലതും പറ്റിയോ തനിക്ക്???…..

ഇല്ല മിസ്സേ…….
സഹതാപത്തോടെയുള്ള അനുമിസ്സിൻ്റെ ചോദ്യത്തിന് ഞാൻ മറുപടി നൽകുമ്പോൾ കുറ്റബോധംകൊണ്ട് എൻ്റെ ശിരസ്സ് കുനിഞ്ഞിരുന്നു…..
ജീവിതത്തിൽ ആദ്യമായ് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയിരിക്കുന്നു……

എൻ്റെ ഉള്ളിൽ ഇങ്ങനൊരു നീച ചിന്തയോ?? …. ഞാൻ…. ഞാൻ മിസ്സിനെ?…… ‘ഛെ ‘……..
“എനിക്ക് ഇത്രയും നാൾ അനുമിസ്സിനോട് തോന്നിയത് കേവലമൊരു ശരീരമോഹമായിരുന്നോ”????
ഞാനിപ്പോൾ എത്ര വലിയ പാപമാണ് ചെയ്യാൻ പോയത്??? ഒരു സ്ത്രീകളെയും മോശമായ് കാണാത്ത ഞാൻ,മിസ്സിനെ????……
എൻ്റെ അമ്മയെപ്പോലും മറന്ന്!……….

അമലേ…. എന്താ ഇങ്ങനെ നിക്കുന്നേ വരച്ചുകഴിഞ്ഞോ?…..
ചിന്തകളിൽ മുഴുകി നിന്ന എന്നെ ആകാംക്ഷയോടെ അനുമിസ്സ് നോക്കുവാൻ തുടങ്ങി……

വരച്ചു കഴിഞ്ഞു മിസ്സേ…
തളർന്ന മനസ്സോടെ ഞാനതിന് മറുപടി നൽകിയ ശേഷം വരച്ച ചിത്രം അനുമിസ്സിൻ്റെ കൈകളിലേക്ക് നൽകി……

അമലേ…ഇത്… ഇത് ഞാൻ…. എനിക്ക്.. എനിക്കിത്ര ഭംഗിയുണ്ടോ!….
“ആശ്ചര്യം കൊണ്ട് നിറഞ്ഞ മിസ്സിൻ്റെ വാക്കുകൾ ചാട്ടവാറ് പോലെയാണ് എന്നിലേക്ക് വന്നു പതിച്ചത്”……
സന്തോഷത്താൽ വിടർന്ന മിഴികളുമായ് മിസ്സ് ചിത്രത്തിലേക്കും എന്നിലേക്കും മാറി മാറി നോക്കുന്ന സമയം ആ മുഖമാകെ ചുവന്ന്, ചുണ്ടുകളിൽ താമരപ്പൂ വിരിഞ്ഞ പോലൊരു പുഞ്ചിരി വിരിഞ്ഞു, പക്ഷെ കുറ്റബോധത്താൽ നീറിയിരുന്ന എൻ്റെ മനസ്സിനെ മിസ്സിൻ്റെയാ പുഞ്ചിരി ആഴത്തിൽ മുറിവേൽപ്പിച്ചു കൊണ്ടേയിരുന്നു….

അമലേ… ഒരുപാട്… ഒരുപാട്… “ഒരുപാട് ഇഷ്ടമായെടോ”…. എന്താ ഞാൻ പറയുക…
വെറുമൊരു നന്ദി വാക്ക് പറഞ്ഞാൽ അത് ശരിയാവില്ല….
അത്രയേറെ ഇഷ്ടായ് എനിക്ക്!…….
വരച്ച ചിത്രം തൻ്റെ മാറോട് ചേർത്തശേഷം ചിരിയോടെ മിസ്സ് വാക്കുകൾ മുറിച്ചതും അശാന്തമായ മനസ്സോടെ ഞാൻ ബാഗ് കയ്യിലെടുത്തു….

മിസ്സേ….ഞാൻ….. ഞാനെന്നാൽ പൊക്കോട്ടെ…….

ഹാ…. താൻ പോകുവാണോ?… നിക്കെടോ… എന്താ ഇത്ര ദൃതി !
നമുക്കൊരു കോഫി കുടിച്ച് പിരിയാം…
“ഇത്രയും മനോഹരമായ് എന്നെ വരച്ചു തന്നതിന് ഒരു കോഫിയെങ്കിലും ഞാൻ വാങ്ങിത്തരണ്ടേ!” ഫയലിലേക്ക് ചിത്രം വെക്കുന്നതിനിടയിൽ മിസ്സെന്നെ പ്രതീക്ഷയോടെ നോക്കി…..

Leave a Reply

Your email address will not be published. Required fields are marked *