ആ മുടിയിഴകളിലും കവിളുകളിലും ചുംബനങ്ങൾ തീർത്ത മഴത്തുള്ളികൾ, തൻ്റെ പ്രിയതമയെ പിരിയുവാനാവാതെ സങ്കടത്തോടെ ഭൂമിയിലേക്ക് പതിക്കുന്ന കാഴ്ച എൻ്റെ മിഴികളെ വിസ്മയത്താൽ പുൽകി!!!….
“ദൈവമേ മഴത്തുള്ളികൾ പോലും എൻ്റെ അനുക്കുട്ടിയെ പ്രണയിക്കുകയാണോ???”……..
“ജീവിതത്തിൽ ആദ്യമായ്, അസൂയയോടെ ഞാൻ ദൈവത്തെ വിളിച്ചു”….
മനസ്സിലെ ചിന്തകൾ പതിയെ സ്വാർത്ഥതയിലേക്ക് വഴിമാറുമ്പോഴാണ് മഴയുടെ ശക്തി വർദ്ധിക്കുന്നത്…….
അമലേ മഴ കൂടി വേഗന്നോടിക്കോ…….
ഒരു ചിരിയോടെ പറഞ്ഞശേഷം അനുമിസ്സ് കോളേജ് ലക്ഷ്യമാക്കി ഓടുവാൻ തുടങ്ങി, “മുന്നിലേക്കുള്ള പ്രയാണത്തിൽ
അനുക്കുട്ടിയുടെ മുടിയിഴകൾ അങ്ങോളമിങ്ങോളം ചാഞ്ചാടുകയാണ്”……..
‘വാർമുടി തുമ്പിൽ ചൂടിയ തുളസിക്കതിർ മഴയിൽ നനയുന്നതോടൊപ്പം തൻ്റെ പ്രണയിനിയിൽ നിന്നും വിട്ടകലാതിരിക്കുവാൻ ഇറുകെ പുണർന്നിരിക്കുന്നു!’…….
ഒരു നിമിഷം ആ തുളസിക്കതിരാവാൻ എനിക്ക് ഭാഗ്യം ലഭിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോയ്!!!!
അമലേ…….. താനെന്തിനാ നിന്ന് മഴ നനയുന്നേ വേഗന്നോടി വാടോ……
മുന്നിലേക്കോടിയ അനുമിസ്സ് പെട്ടെന്ന് തിരിഞ്ഞശേഷം ഉച്ചത്തിലെന്നെ വിളിച്ചെങ്കിലും ,ആ വാക്കുകൾക്ക് എന്നെ ചിന്തകളിൽ നിന്നും ഉണർത്തുവാനുള്ള ശക്തി ഇല്ലായിരുന്നെന്നതാണ് സത്യം. അതിനാൽ ഞാനാ മഴ നനഞ്ഞ് അവിടെത്തന്നെ അനങ്ങാതെ നിന്നു….
പക്ഷെ അടുത്ത നിമിഷം എന്നെ ഞെട്ടിച്ചുകൊണ്ട് അനുക്കുട്ടി തിരിഞ്ഞോടി വന്ന് എൻ്റെ ഇടതു കയ്യിൽ തൻ്റെ വലം കൈകൊണ്ട് മുറുകെ പിടിച്ചശേഷം മുന്നിലേക്ക് ഓടുവാൻ തുടങ്ങി!!!……
”മിസ്സിൻ്റെ വിരൽസ്പർശത്താൽ എന്നിലെ ഹൃദയസ്പന്ദനം ക്രമാധീതമായ് ഉയർന്നു….
കോരിച്ചൊരിയുന്നയീ മഴയത്തും എൻ്റെ ശരീരം വിയർക്കുന്നത് പോലെ “.
ഏതോ സ്വപ്ന ലോകത്തെത്തിയ ഞാൻ മഴത്തുള്ളികൾ ഏറ്റുവാങ്ങിക്കൊണ്ട് അനുക്കുട്ടിയുടെ പിന്നാലെ മുന്നോട്ട് ഗമിച്ചു!!……
മഴയുടെ ശക്തിയിൽ നന്നായ് നനഞ്ഞ ഞങ്ങൾ, കാർമേഘങ്ങളാൽ ഇരുൾ മൂടിയ കോളേജിൻ്റെ ഇടനാഴിയിലൂടെ മുന്നോട്ടു നടന്നതും, “വിനീതേട്ടൻ്റെ തട്ടത്തിൻ മറയത്തെന്ന സിനിമയിലെ ആ പ്രണയരംഗം എൻ്റെ മനസ്സിലേക്ക് കടന്നുവന്നു!”…..
*”സെൻ്റ് മേരീസ് കോളേജിൻ്റെ വരാന്തയിലൂടെ ഞാൻ അനുക്കുട്ടിയോടൊപ്പം നടന്നു വടക്കൻ കേരളത്തിൽ മാത്രം കണ്ടുവരുന്നൊരു പ്രത്യേകതരം മഴക്കാറ്റുണ്ട്, അതവളുടെ സാരിയിലും മുടിയിഴയിലുമൊക്കെ തട്ടിത്തടഞ്ഞ് പോകുന്നുണ്ടായിരുന്നു, ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കോരോ തവണ വരുമ്പോഴും പെണ്ണിൻ്റെ മൊഞ്ച് കൂടിക്കൂടി വന്നു”…….
(സാഹെബാ… ഓ… സാഹേബാ… BGM )
‘ഇന്ന് ഈ വരാന്തയിൽ വെച്ച് ഞാൻ മനസ്സിലുറപ്പിച്ചു മറ്റൊരുത്തനും ഇവളെ വിട്ടു കൊടുക്കൂല്ലെന്ന് ”അനുക്കുട്ടി ” ഇവളെൻ്റെയാണ്….. എൻ്റേത് മാത്രം’……….*
_”കനവിലിന്നൊരു കനിവുമില്ലാതിനിയ മുറിവോ തന്നു നീ……
നിറയൂ…….
ജീവനിൽ നീ നിറയൂ……
അണയൂ….
വിജന വീഥിയിലണയൂ….
ഇവളെൻ നെഞ്ചിൻ നിസ്വനം…ഓ…..
ഇവളീ മണ്ണിൻ വിസ്മയം….
ഓ….കുളിരുന്നുണ്ടീ തീ…. നാളം”………._
ഹലോ എന്താ മാഷേ ഇന്ന് ക്ലാസ്സിൽ കയറാനൊന്നും ഉദ്ദേശമില്ലേ???
മിസ്സിനൊപ്പം ലാബിലേക്ക് തിരിയാനൊരുങ്ങവെ എന്നെ പരിഹസിക്കുന്ന പോലൊരു ചിരിയോടെ അനുമിസ്സിൻ്റെ ചോദ്യമുയർന്നു…..
എ…എന്താ….. എന്താ മിസ്സ് പറഞ്ഞെ????
ചിന്തയിൽ വിഹരിച്ചിരുന്ന ഞാൻ ഒരു നിമിഷം അനങ്ങാതെ നിന്നശേഷം ചോദിച്ചു…
ഓഹോ… അപ്പോ ഞാനീ പറഞ്ഞതൊന്നും താൻ കേട്ടില്ലല്ലേ???
സംശയഭാവത്തോടെ മിസ്സ് പുരികമുയർത്തി…
ഇല്ല… ഞാനൊന്നും കേട്ടില്ല…..
അമലേ, താനിവിടെ വന്നന്നു മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ , എപ്പോഴും ഭയങ്കര ചിന്തയിലാണല്ലോ? ഇതാരെക്കുറിച്ചാ ഇതിനും മാത്രം ചിന്തിക്കുന്നേ!
വല്ല പെൺകുട്ടികളെയും പറ്റിയാണോ ?
“സത്യം പറഞ്ഞോ ആരാ തൻ്റെ മനസ്സ് കീഴടക്കിയേ!!”….
കുസൃതി നിറഞ്ഞൊരു ചിരിയോടെ അനുമിസ്സ് എന്നിലേക്ക് മിഴികൾ നീട്ടിയതും ,ഞാനെൻ്റെ മനസ്സിൽ പറഞ്ഞു
“അത് വേറെ ആരുമല്ല മിസ്സേ ദേ എൻ്റെ കൺമുന്നിൽ നിൽക്കുന്ന ഈ സുന്ദരി തന്നെയാ എൻ്റെ മനസ്സ് കീഴടക്കിയത്”…………..
