_അമലേ……
“അനുക്കുട്ടി നിൻ്റെ പെണ്ണാണ്!” ‘ദൈവം നിനക്കായ് കരുതിവെച്ച നിൻ്റെ പെണ്ണ്’…..
നിനക്ക് അനുക്കുട്ടിയോട് തോന്നിയ ഇഷ്ടത്തിന് ഒരു പേരേയുള്ളു “പ്രണയം” ദിവ്യമായ പ്രണയം!!!…..
“മഹേഷിന് അനുഅമ്മയോട് തോന്നിയ പ്രണയം!”
“പ്രദീപേട്ടന് മീനുക്കുട്ടിയോട് തോന്നിയ പ്രണയം!”
“ശ്രീയേട്ടന് പാത്തുമ്മയോട് തോന്നിയ പ്രണയം!”
ദാ …. നിൻ്റെ മുന്നിൽ നിക്കുന്ന “ഫൈസിക്ക് ശഹാനയോട് തോന്നിയ പ്രണയം!”….
ഒരിക്കലും നഷ്ടപ്പെടുത്തരുത് അനുക്കുട്ടിയെ,
എന്തൊക്കെ നേരിടേണ്ടി വന്നാലും എത്ര പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നാലും ചങ്കുറപ്പോടെ നീ അനുക്കുട്ടിയെ സ്വന്തമാക്കണം……._
_അനുമിസ്സിനെ കണ്ടനാൾ മുതൽ ഞാനെൻ്റ മനസ്സിനോട് ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം “മധുരമായ വാക്കുകൾകൊണ്ട് പ്രണയലിപികളിലെഴുതി എൻ്റെ മനസ്സിതാ എനിക്ക് സമ്മാനിച്ചിരിക്കുന്നു……._
അതിരില്ലാത്ത സന്തോഷത്താൽ മിഴികൾ തുറന്ന ഞാൻ സ്നേഹത്തോടെ ഫൈസിയെ കെട്ടിപ്പിടിച്ചു……..
അമലേ…. അൻ്റെ സന്തോഷത്തീന്ന് എനിക്ക് മനസ്സിലായ് അനക്കെല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടീന്ന്!….
ഫൈസിക്ക….
ഈ നിമിഷം ഒരിക്കലും ഞാൻ മറക്കില്ല ,ഒത്തിരി… ഒത്തിരി സന്തോഷമുണ്ടെനിക്ക്….
എന്താ ഞാൻ പറയുക?….
എൻ്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താൻ കൂടെ നിന്നതിന് ഒരുപാട് നന്ദി……
നിറമിഴികളോടെ ഞാൻ ഇക്കയെ നോക്കിയതും മറുപടിപോലെ ഫൈസി തുടർന്നു….
എന്തിനാ അമലേ നന്ദിയൊക്കെ പറയണേ നമുക്കിടേൽ അതിൻ്റെ ആവശ്യമില്ല… ഇയ്യെൻ്റെ സ്വന്തം അനിയനാ.
അന്നെ സഹായിക്കണ്ടത് എൻ്റ കടമയാണ്…………
സ്നേഹം നിറഞ്ഞ ഫൈസിയുടെ വാക്കിന് ആത്മാർത്ഥമായൊരു പുഞ്ചിരിയിലൂടെ ഞാൻ മറുപടി നൽകി…..
ഇക്കാ….ഞാനെന്നാൽ വീട്ടിലേക്ക് പൊക്കോട്ടെ അമ്മ എന്നെ കാണാതെ വിഷമിച്ചിരിക്കയാവും…..
ഒരു നിമിഷം അനുഅമ്മയുടെ ചിന്ത എന്നിലേക്കെത്തിയതും, അനുവാദമെന്നോണം ഞാൻ ചോദിച്ചു….
ശരി അമലൂട്ടാ ഇയ്യെന്നാൽ ചെല്ല്……
“പിന്നെ തൽക്കാലം ആരോടും ഒന്നും പറയാൻ നിക്കണ്ടാട്ടോ”…..
കേക്കുന്നോരെല്ലാം അൻ്റെ പ്രണയത്തെ വേറെ രീതീലെ കാണു!……..
“മ്മ്”…………
തിരിഞ്ഞു നടക്കാനൊരുങ്ങിയ എന്നോട് ഉപദേശം പോലെ ഫൈസി പഞ്ഞതും അതിന് സമ്മതമായ് ഒന്ന് മൂളിയശേഷം ഞാൻ യാത്ര പറഞ്ഞ് ബസ്സ് കയറി വീട്ടിലേക്ക് തിരിച്ചു………
“അസ്വസ്ഥമായ മനസ്സിൽ നിറയെ ചോദ്യങ്ങളുമായ് ഫൈസിയെ കാണാനെത്തിയ ഞാൻ, ഇന്നിവിടെ നിന്ന് മടങ്ങുന്നത് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവുമായാണ്!”…..
അഡ്മിഷൻ എടുക്കുന്നതിനായ് St:മേരീസിൽ എത്തിയ ദിവസം ഗൗരവത്തോടെ പ്രദീപേട്ടനെന്നോട് പറഞ്ഞ വാക്കുകൾ ഒരു നിമിഷം എന്നിലൊരു ചിരിയുണർത്തി!……
മ്മ്…. അതൊക്കെ എൻ്റെ മോൻ നോക്കിക്കോളൂ…. എനിക്ക് നല്ല ഉറപ്പുണ്ട് ””സെൻ്റ് മേരീസിൽ 3 കൊല്ലം തികയ്ക്കുന്നതിന് മുമ്പ് അമൽ എന്നെ വിളിച്ചിരിക്കും””….. “”പ്രദീപേട്ടാ എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാന്നും പറഞ്ഞ്”” ആ വാർത്തയ്ക്കായാണ് ഞാൻ കാത്തിരിക്കുന്നത്!….
അതെ….”St മേരീസിൽ നിന്നും ഞാനെൻ്റെ ജീവിത സഖിയെ കണ്ടെത്തിയിരിക്കുന്നു” അതിന് 3 കൊല്ലം പോയിട്ട്, 3 മാസം പോലും തികയ്ക്കേണ്ടി വന്നില്ല എന്നതാണ് സത്യം!……
ഓർമ്മകളിൽ മുഴുകിയങ്ങനെ ഇരിക്കുമ്പോഴാണ് *”മഴമേഘങ്ങൾ തൻ്റെ പ്രിയതമനായ ഭൂമിയെ ചുംബിക്കുന്നതിനുവേണ്ടി പ്രണയാർദ്രമായ് താഴേക്ക് പതിച്ചത്”……*
സൈഡ് ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി മഴയുടെ ഭംഗി ആസ്വദിക്കുമ്പോൾ ഹൃദയത്തെ തഴുകിയുണർത്തിക്കൊണ്ട് ബസ്സിനുള്ളിൽ നിന്നും മനോഹരമായ, ആ പ്രണയഗാനം എൻ്റെ കാതുകളിലേക്ക് ഒഴുകിയെത്തി……..
_”കാർത്തികയിൽ നെയ്ത്തിരിയായ്
പൂത്തുനിൽക്കും കൽവിളക്കിൽ
നിന്നെ തൊഴുതു നിന്നൂ….
നെഞ്ചിൽ കിളി പിടഞ്ഞു
കണ്ണിറുക്കിയ താരകൾ ചൊല്ലണ്
പൊന്നിനൊത്തൊരു പെണ്ണാണ്…..
കൊന്നമലരാൽ കോടിയുടുത്തൊരു മേട നിലാവാണ്…..
താമരപ്പൂവിൻ്റെ ഇതളാണ്…..
ഇവളെൻ കളിത്തോഴി….ഓ ഒ ഓ..
അഴകാം കളിത്തോഴി….. ഓ…ഓ..ഓ….
മുറ്റത്തെത്തും തെന്നലെ മൊട്ടിട്ടെന്നോ ചെമ്പകം
അവളെൻ കളിത്തോഴി ഓ.. ഒ… ഓ….
അഴകാം കളിത്തോഴി…
തൊട്ടാൽപ്പൂക്കും ചില്ലമേൽ…….
പൊന്നായ് മിന്നും പൂവുകൾ
കാറ്റിൻ പ്രിയതോഴി ഓ… ഒ… ഓ….
കുളിരിൽ പ്രിയതോഴി….ആ…അ… ആ…
അവളെൻ കളിത്തോഴി”….._
