‘രാവിലെ തന്നെ മനുഷ്യനെ സുയ്പ്പാക്കാതെ വേഗം റെഡിയായ് വാടാ ചെക്കാ’ അവൻ്റെ ഒരു “ലക്ഷ്മീദേവീ !”….. എൻ്റെ വർണ്ണന ഇഷ്ടപ്പെട്ടതു പോലെ ഒരു പുഞ്ചിരി അമ്മയുടെ ചുണ്ടിലുണർന്നു…..
എങ്കിൽ കാവിലെ ഭഗവതി ഉമ്മറത്തേക്കിരുന്നോൾകാ…. നോം റെഡിയായ് ഉടനെ വരാം……
ശരി വാര്യരെ….. അങ്ങനാവട്ടെ…..
ചായഗ്ലാസ്സ് എൻ്റെ കയ്യിലേക്ക് തന്നശേഷം ഒരു ചിരിയോടെ അമ്മ തിരിഞ്ഞു നടന്നു, സമയം വൈകിയതിനാൽത്തന്നെ വേഗം കുളിച്ച് റെഡിയായ് അമ്മയോടൊപ്പം ഞാൻ അമ്പലത്തിലേക്ക് പുറപ്പെട്ടു…..
ദർശ്ശനവും വഴിപാടും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി അൻസുവും അനുഅമ്മയും തമ്മിൽ കണ്ടുമുട്ടി . സുഖാന്വേഷണത്തിൽ നിന്നും തുടങ്ങിയ അവരുടെ ചർച്ച അവസാനം ചെന്നെത്തുന്നത് “കുടുംബവിളക്ക് സീരിയലിൽ സുമിത്രയെ ടൂറ് കൊണ്ടു പോകാത്തതിലുള്ള പരിഭവത്തിലാണ്!”….
ഇതെല്ലാം കേട്ട് സഹികെട്ട ഞാൻ അക്കൂനെ കൊഞ്ചിച്ച് അവനോടൊപ്പം ഇരുന്നു , അമ്മയുമായ് സംസാരിക്കുന്നതിനിടയിൽ പലപ്പോഴും അൻസുവിൻ്റെ മിഴികൾ എന്നിലേക്ക് നീളുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ അമ്മയോട് വിശക്കുന്നെന്ന് പറഞ്ഞ് ഞാൻ വീട്ടിലേക്ക് മടങ്ങി…..
തുടർന്ന് ഡ്രൈവിംഗ് ക്ലാസ്സിലും കുളക്കരയിലുമായ് സമയം ചിലവഴിച്ച് ഒരു ഞായറാഴ്ച ദിവസം കൂടി ജീവിതത്തിൽ നിന്നും പടിയിറങ്ങി……
—– * ———- *———–
പ്രതീക്ഷകൾക്ക് നിറം പകർന്നുകൊണ്ട് സൂര്യദേവൻ്റെ പൊൻകിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുവാൻ തുടങ്ങി….
പ്രഭാതമുണർന്നത് മുതൽ ഞാനൊത്തിരി സന്തോഷത്തിലാണ്…
*”ഇന്നാണ് അനുമിസ്സിനെ വരച്ചു നൽകാമെന്ന് ഞാൻ മിസ്സിനോടായ് പറഞ്ഞ ദിവസം”*
രാവിലെ കുളിച്ചൊരുങ്ങി അനുഅമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മ നൽകിയശേഷം കോളേജിലേക്ക് എൻ്റെ യാത്ര ആരംഭിച്ചു, നടന്നു വരുമ്പോൾ വഴിയിൽ വെച്ച് അൻസൂൻ്റെ വിളി ഉയർന്നെങ്കിലും തിരിഞ്ഞു നോക്കാതെ ഞാൻ വേഗം നടന്ന് ബസ്സ്റ്റോപ്പിലെത്തി…..
ആദ്യം വന്ന പ്രൈവറ്റിൽ ചാടി കയറിക്കഴിഞ്ഞപ്പോഴാണ് ഒരുകാര്യം എൻ്റെ ഓർമ്മയിലേക്ക് വന്നത്. അകാംക്ഷയോടെ,തിരക്കിട്ടിറങ്ങിയതിനാൽ ഞാൻ ഫോൺ എടുക്കാൻ മറന്നുപോയ്…..
കോളേജിലെത്തിയ മുതൽ നിജാസും അഞ്ചുവും എന്തൊക്കെയോ എന്നോട് പറയുന്നുണ്ട് എന്നാൽ ആ സമയമെല്ലാം എൻ്റെ ചിന്തകളിൽ നിറഞ്ഞിരുന്നത് വരാനിരിക്കുന്ന നിമിഷങ്ങൾ മാത്രമായിരുന്നു!….
രണ്ടാമത്തെ ഹവർ ആയതും ചുണ്ടിലൊരു ചിരി വിടർത്തി അനുമിസ്സ് ക്ലാസ്സിലേക്ക് വന്നു………
_”ഒരു പിങ്ക് കളർ സാരിയിൽ സുന്ദരിയായ് എൻ്റെ കൺമുന്നിൽ മിസ്സിൻ്റെ രൂപം തെളിഞ്ഞു”….
നെറ്റിയിൽ പതിവ് ചന്ദനക്കുറിയും കരിയെഴുതിയ മിഴികളും , ഇടത് മൂക്കിൽ ചുവന്ന കല്ല് പതിപ്പിച്ച മൂക്കുത്തിയും, കാതിലായ് തുള്ളിക്കളിക്കുന്ന കമ്മലുകളും, കഴുത്തിനെ ചുറ്റി ഒരു കുഞ്ഞു സ്വർണ്ണമാലയും, പനങ്കുലപോലെ വിടർന്നു കിടക്കുന്ന മുടിയിഴകളും
വലത് കയ്യിൽ സിൽവർ ചെയിൻകൊണ്ടുള്ളൊരു വാച്ചും ഇടത് കയ്യിൽ ഒരു സ്വർണ്ണ വളയും!_
“ഐശ്വര്യം വിളങ്ങുന്ന ആ മുഖത്തേക്ക് എൻ്റെ മിഴികൾ പതിക്കുന്ന നിമിഷമെല്ലാം ഏതോ കാന്തിക വലയത്തിൽ പെട്ടത്പോലെ, ഞാൻ മതിമറന്ന് പോവുന്നു!”…..
പഠിപ്പിക്കൽ തുടർന്നതും പതിവിലും ഭംഗിയുള്ളൊരു ചിരി എനിക്കായ് മിസ്സ് സമ്മാനിച്ചു……
ആ പുഞ്ചിരിയുടെ മാധുര്യത്തിൽ മണിക്കൂറുകൾ നിമിഷങ്ങളായ് കടന്നുപോയ്.
ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്ലെന്നുള്ള വേണു സാറിൻ്റെ ഔദ്യോഗീക അറിയിപ്പും വന്നണഞ്ഞു……
അതോടെ ഭക്ഷണം കഴിച്ചശേഷം CID നിജുവിനെയും അഞ്ചുവിനെയും നൈസായ് ഒഴിവാക്കി ഞാൻ ബാഗും തൂക്കി ലാബിലേക്ക് നടന്നു….
ഓരോ ചുവടുകളും എന്നിൽ അതിരില്ലാത്ത സന്തോഷം നിറച്ചു അതിൻ്റെ പ്രതിഫലനമെന്നോണം കാലുകളുടെ വേഗത അനുനിമിഷം വർദ്ധിച്ചുകൊണ്ടേയിരുന്നു…….
മിസ്സേ………..
വാതിലിൽ എത്തിയ ഞാൻ പ്രതീക്ഷയോടെ ഉറക്കെ വിളിച്ചു….
ആ… എത്തിയോ കയറി വാ അമലേ… ഇനി എന്താ ഞാൻ ചെയ്യണ്ടത്???
അരികിലെത്തിയ എന്നോട് ഔപചാരികതപോലെ മിസ്സ് തിരക്കി…..
