അമലൂട്ടനും അനുക്കുട്ടിയും – 5 6

” അമ്മേ…അമ്മയ്ക്ക് ഞാൻ വാക്കു തരുന്നു ഒരിക്കലും എൻ്റനുക്കുട്ടിയെ ഞാൻ കൈവിടില്ല!”…….
എന്നും ഞാൻ…………

ഹലോ…. നനഞ്ഞത് മാറാതെ അമ്മയോട് കിന്നാരം പറഞ്ഞിരിക്കുവാണോ…..
ചായയുമായ് എൻ്റെ പുറകിലെത്തിയ അനുഅമ്മ കല്യാണിയമ്മയോട് സംസാരിക്കുന്ന എന്നെ കണ്ടതും ഒരു കള്ളച്ചിരിയോടെ എൻ്റെ കാതിൽ പതിയെ നുള്ളിക്കൊണ്ട് ചോദിച്ചു….

ഞാൻ… അമ്മയെക്കണ്ടപ്പോൾ…. പെട്ടെന്ന് എന്തോ!……
പറഞ്ഞു വന്നത് മുഴുവിക്കാതെ ചമ്മലോടെ ഞാൻ മുഖം കുനിച്ചു….

മ്മ്…. ആയ്ക്കോട്ടെ, എന്നാലാദ്യം ഈ ഡ്രസ്സ് മാറിക്കേ.
ദൈവമേ….ഇത്കണ്ടോ ബാഗ് മൊത്തം നനഞ്ഞില്ലേ ഇനി നാളെ കോളേജിൽ പോകാൻ എന്തു ചെയ്യും???
ഒരു ചിണുങ്ങലോടെ അമ്മ പറയുമ്പോഴാണ് ഞാൻ ബാഗിൻ്റെ കാര്യം ഓർക്കുന്ന തന്നെ.
ഹയ്യോ!…
ഫോൺ എടുക്കാതിരുന്നത് ഭാഗ്യം. അല്ലേൽ അതിൻ്റെ കാര്യത്തിൽ ഒരു തീരുമാനമായേനെ.
മനസ്സിലങ്ങനെ ചിന്തിച്ച് നിൽക്കുമ്പോൾ അനുഅമ്മ ബാഗ് തുറന്ന് ബുക്കുകളെല്ലാം കട്ടിലിലേക്ക് നിരത്തി…

“ഹൊ ഭാഗ്യം ബുക്സൊന്നും നനഞ്ഞിട്ടില്ല!”….
ആരോടെന്നില്ലാതെ പറഞ്ഞെശേഷം അമ്മ വീണ്ടും തുടർന്നു….

ഈ ബാഗിനി നാളെ കൊണ്ടോകാൻ പറ്റൂന്ന് തോന്നണില്ല . വീട്ടിൽ മഹേഷേട്ടൻ്റെ ഒരു ബാഗിരുപ്പണ്ട് ഞാനത് പോയെടുത്തിട്ട് വരാം മോനെന്നാൽ ഡ്രസ്സ് മാറി ചായ കുടിക്ക്…..

ശരിയമ്മേ……

അമ്മ മുറിയിൽ നിന്നും ഇറങ്ങിയതും ഞാൻ നനഞ്ഞ ഡ്രസ്സ് മാറി ചായ കുടിച്ചശേഷം വീടിൻ്റെ അകത്തളത്തിലേക്ക് വന്നു.
തൂണിലായ് ചാരി ഇരുന്നശേഷം എൻ്റെ കാലുകൾ മഴയിലേക്ക് നീട്ടി, ”ഓടിൻ തുമ്പിൽ നിന്നും ഒഴുകിയിറങ്ങുന്ന ജലകണങ്ങൾ മനസ്സിനെയും ശരീരത്തെയും ഒരുപോലെ സന്തോഷത്തിലാഴ്ത്തി”……
“തുളസിക്കതിരിനെ തഴുകി തലോടുന്ന ഇളം തെന്നലും തറയിൽ തട്ടിത്തെറിക്കുന്ന മഴത്തുള്ളികളും ആ ഒരു നിമിഷത്തെ കൂടുതൽ മനോഹരമാക്കി!”……

‘തൻ്റെ പ്രിയതമനോടലിയാൻ ആർത്തിരമ്പി പെയ്യുന്ന മഴത്തുള്ളികൾ പോലെ എൻ്റെ മനസ്സും അനുക്കുട്ടിയോടലിയുവാൻ വെമ്പൽകൊണ്ടു’……….

“അരികിൽ നീ ഉണ്ടായിരുന്നെങ്കിലിന്നു ഞാൻ!!!”…………

“ചിന്തകളിലാകെ മിസ്സിൻ്റെ പുഞ്ചിരി നിറഞ്ഞിരുന്നതിനാൽ നിദ്രാദേവി എന്നെ പുൽകുവാൻ നന്നേ പാട്പെട്ടു”….
അങ്ങനെ എപ്പഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു!…….

“ദിവ്യാനുരാഗത്തിൻ്റെ പുതുഅദ്ധ്യായം തുറന്നശേഷം ആദ്യ ദിനവും കൂടി വന്നണഞ്ഞിരിക്കുന്നു!!!!”……..

ഏറെ സന്തോഷത്തോടെ അനുഅമ്മയോട് യാത്ര പറഞ്ഞ് ഞാൻ കോളേജിലേക്കുള്ള പ്രയാണമാരംഭിച്ചു…..

“കാർമേഘങ്ങൾ ഇന്നും സൂര്യനെ മറച്ചിരിക്കുന്നു”……..

കോളേജ് ഗേറ്റിന് മുന്നിലെത്തുമ്പോൾ തന്നെ മഴ പതിയെ ചാറുവാൻ തുടങ്ങി……
അനുക്കുട്ടിയെ കാണുവാനുള്ള കൊതിയോടെ ഞാൻ നടപ്പിൻ്റെ വേഗത കൂട്ടി മുന്നോട്ട് നീങ്ങിയതും പരിചിതമായൊരു ശബ്ദം എൻ്റെ പിന്നിൽ നിന്നും ഉയർന്നു!…….

“അമലേ”……….

പതിയെ തിരിഞ്ഞു നോക്കിയ എൻ്റെ “കണ്ണുകളിൽ പ്രണയത്തിൻ്റെ പനിനീർപ്പൂക്കൾ നിറച്ചുകൊണ്ട്
,നുണക്കുഴിയാൽ മനോഹരമായ പുഞ്ചിരിതൂകി ഗുൽമോഹർ നിറഞ്ഞ വഴിയിലൂടെ മന്ദം മന്ദം നടന്നു വരികയാണ് അനുക്കുട്ടി”………

‘ഇളം പച്ചയിൽ പൂക്കൾ നിറഞ്ഞ ഡിസൈനുള്ള സാരിയും അതേ കളർ ബ്ലൗസുമാണ് മിസ്സ് ധരിച്ചിരിക്കുന്നത് ‘……
പതിവുപോലെ നെറ്റിയിൽ ചന്ദനക്കുറിയുണ്ട് അതിനു താഴെയായ് ഒരു കറുത്ത പൊട്ടും.
നടത്തത്തിന് ഭംഗി കൂട്ടുന്ന പോലെ ഇളം കാറ്റേറ്റ് മുടിയിഴകൾ പിന്നിലേക്ക് പാറിനടക്കുന്നു….

“നയന മനോഹമായ ആ കാഴ്ച എൻ്റെ ഹൃദയത്തിൽ അനുരാഗത്തിൻ്റെ പൊൻകിരണങ്ങൾ തീർത്തു”!……

ഹലോ….. എന്താലോചിച്ച് നിക്കുവാ?
മഴ കൂടുന്നതിനു മുമ്പ് വരാൻ നോക്ക്!…….
ചിന്തയുടെ ലോകത്ത് നിന്നും എന്നെ ഉണർത്തിക്കൊണ്ട് അനുമിസ്സിൻ്റെ സ്വരം എൻ്റെ കാതുകളെ തലോടിയതും ഒരു ചിരിയോടെ ഞാൻ മിസ്സിനൊപ്പം നടക്കുവാൻ തുടങ്ങി….

“പ്രണയ നിമിഷങ്ങൾക്ക് നിറം പകർന്നപോൽ ചുവന്ന പൂക്കൾ പരവതാനി വിരിച്ച വഴിയിലൂടെ പൊടിമഴയും നനഞ്ഞ് അനുക്കുട്ടിയോടൊപ്പം മുന്നോട്ട് നടന്നു വരുമ്പോൾ വാകമരച്ചോട്ടിൽ ഞങ്ങടെ വരവിനായ് അക്ഷമയോടെ കാത്തിരുന്ന ഇളം തെന്നൽ, സ്നേഹത്തോലൊരുക്കിയ കുസൃതിയിൽ ഞാനും മിസ്സും ചെറുതായ് നനഞ്ഞു”!…..

Leave a Reply

Your email address will not be published. Required fields are marked *