ഒരു പ്രണയകഥ 4

“ആഹാ വന്നോ….” അമ്മ എന്നെ കണ്ടതും ചിരിച്ചു കൊണ്ട് വന്നു.. എത്ര ക്ഷീണം ഉണ്ടെങ്കിലും ഈ മുഖം കണ്ടാൽ അതൊക്കെ മാറും..

അമ്മ ചായ തന്നു..

“അവളെവിടെ അമ്മെ? “

“അടുക്കളയിൽ ഉണ്ട്. ഏട്ടന് വേണ്ടി കോഴിക്കറി ഉണ്ടാക്കുന്നു…”

“ഇന്ന് ബാത്‌റൂമിൽ കിടക്കേണ്ടി വരുമോ അമ്മെ?”

അത് കേട്ടുകൊണ്ടാണ് അവൾ വന്നത്..

“കൊല്ലും ഞാൻ…”

എന്ന് പറഞ്ഞു അവൾ ഓടി വന്നു എന്റെ ചുമലിൽ ഒരു അടി അടിച്ചിട്ട് അതെ സ്പീഡിൽ ഓടി പോയപ്പോൾ എനിക്ക് ചിരി വന്നു..

അമ്മയുടെ കൈപ്പുണ്യം അവൾക്കു കിട്ടിയിട്ടുണ്ട്.. അതങ്ങനെ ആണല്ലോ…

***

പിറ്റേന്ന് ഞാൻ ജിമ്മിൽ ഒരു ചെക്കനെ നന്നായി ട്രെയിൻ ചെയ്യിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അച്ചു വിളിക്കുന്നത്…

“അച്ചൂസ്.. എന്താ വിശേഷം…?”

“ഒന്നും ഇല്ല അജു… എനിക്കൊന്നു സംസാരിക്കണം. എപ്പോൾ പറ്റും?”

“മ്മ്മ്.. ജിം അടക്കാൻ ആയി.. ഇന്ന് വൈകുന്നേരം എവിടെ എങ്കിലും? “

“ശരി.. ഞാൻ വീട്ടിൽ വന്നു കൂട്ടാം….”

അത് വേണോ എന്ന് ചോദിക്കുന്നതിന് മുൻപേ കക്ഷി ഫോൺ വച്ചിട്ട് പോയി… അഹ് എന്തെങ്കിലും ആക്കട്ടെ..

“ചേട്ടാ ഒരു നൂറു കിലോ ഇട്ടു തരുമോ? വീഡിയോ എടുത്തു ടിക്ടോകിൽ ഇടാൻ ആണ്….”

ഈ ചോദ്യം ആണ് എന്നെ ഉണർത്തിയത്..

“ങേ….!”

ഞാൻ അവനെ ഒന്ന് നോക്കി.. അകെ ഒരു ആഴ്ച ആയെ ഉള്ളു ജിമ്മിൽ വരാൻ തുടങ്ങിയിട്ട്. കൊച്ചു ചെറുക്കൻ.. അവനു ടിക് ടോക് ഉണ്ടാക്കാൻ നൂറു കിലോ വേണം പോലും. പത്തു കിലോ ഡംബെല്ൽ പൊക്കാൻ വയ്യാത്തവൻ ആണ്..

എന്റെ നോട്ടം കണ്ടിട്ടാകാണം.. അവൻ വേഗം അവിടുന്ന് പോയി..

ഇതൊക്കെ ആണ് ഇന്നത്തെ പിള്ളേരുടെ വിചാരങ്ങൾ…

വൈകുന്നേരം ഞാൻ വീട്ടിൽ നിന്നും അവൾക്ക് വഴി പറഞ്ഞു കൊടുത്തു.

അവൾ വേഗം വന്നു. ഒരു ചുവന്ന ജീപ്പിൽ ആണ് വന്നത്. വില്ലിസ് ജീപ്പ്. ഇവൾ ഒരു വണ്ടി പ്രാന്തി ആണല്ലോ എന്ന് ഞാൻ മനസ്സിൽ ആലോചിച്ചു..

“നല്ല വീട്… “ എന്ന് പറഞ്ഞു മുൻപിലെ തുളസിത്തറ ഒന്ന് വലം വച്ചിട്ടാണ് അവൾ കയറി വന്നത്..

ഞാൻ അവളെ വിളിച്ചു അകത്തു ഇരുത്തി. അനിയത്തി അവളെ കണ്ടു ഓടി വന്നപ്പോൾ അവൾ കയ്യിൽ ഉണ്ടായിരുന്ന ബേക്കറി കവർ അവൾക്ക് കൊടുത്തു..

അമ്മയും വന്നു.. അവർ സംസാരിച്ചപ്പോഴേക്കും ഞാൻ പോയി ഡ്രസ്സ് മാറി വന്നു. ഒരു കറുത്ത ബനിയൻ ആണ് ഞാൻ ഇട്ടത്..

“ഇതാര് അർണോൾഡ്ഓ….”

അച്ചു എന്നെ കളിയാക്കിയപ്പോൾ അനിയത്തി പൊട്ടിച്ചിരിച്ചു.. “കുരിപ്പേ നിനക്ക് തരാം എന്ന് ഞാൻ മനസ്സിൽ പറഞ്ഞു…

“അർണോൾഡ് അല്ലെ.. ഞാനൊരു പാവം… “

എന്ന് പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

“അമ്മയുടെ മോനെ ഞാൻ ഇപ്പൊ ഇങ്ങു കൊണ്ടുവരാം കേട്ടോ?”

എന്ന് പറഞ്ഞപ്പോൾ അമ്മ ചിരിച്ചു.. അവർക്കൊക്കെ അവളെ വലിയ ഇഷ്ടമാണ്..

ഞങ്ങൾ പോയത് ഒരു മാളിലേക്ക് ആണ്. അതിന്റെ മുകളിലെ നിലയിൽ കുറെ അധികം സ്ഥലം ഇരിക്കാൻ ഉണ്ട്..

അവൾ രണ്ടു കാപ്പി ഓർഡർ ചെയ്തു.. ഒപ്പം കട്ലെറ്റും..

“അച്ചു പറ.. എന്താ പറയാൻ ഉള്ളത്?”

“അമ്മയെ ഞാൻ ഒന്ന് വാച്ച് ചെയ്തു.. അച്ഛനോടും അറിയാത്തതു പോലെ കുറച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിൽ ആക്കി…”

“ആഹാ.. കൊള്ളാമല്ലോ… നല്ല കാര്യം…”

“ഇനി ഞാൻ എന്താ വേണ്ടത് അജു?”

“നിന്റെ അമ്മയെ ആദ്യം എന്റെ വീട്ടിൽ എത്തിക്കണം.. അവിടുന്ന് തുടങ്ങാം….”

“അമ്മ വരാം എന്നല്ലേ പറഞ്ഞത്? അന്ന് അജുവിനോട്..”

“അതെ.. തയ്‌ക്കാൻ വരാം എന്നല്ലേ പറഞ്ഞത്? അപ്പോൾ അമ്മക്ക് പുതിയ സാരി എടുത്തു കൊടുക്കാൻ ആരോടെങ്കിലും പറ.. നീ ഇപ്പോൾ കൊടുക്കണ്ട.. അതിനു സമയം വരും…”

“ഓക്കേ.. അത് ഞാൻ ഏറ്റു.. അച്ഛനോട് പറയാം…”

“മ്മ്മ്.. വീട്ടിൽ എത്തി കിട്ടിയാൽ ബാക്കി കാര്യം ഞാൻ നോക്കിക്കോളാം…”

“ശരി അജു. ഒരു കാര്യം കൂടി ഉണ്ട്…”

“എന്താണ്?”

“അജു.. അജുവിന്‌ ഞാൻ ഒരു ജോലി തരട്ടെ? എന്റെ ഒപ്പം…? എത്ര നാളാണ് ഈ വണ്ടി ഓടിച്ചു നടക്കുക? പഠിച്ചതല്ലേ?”

ഞാൻ ഒന്ന് ആലോചിച്ചു… എനിക്ക് ഇതുവരെ ആരും ഇങ്ങനെ ഒരു ഓഫർ തന്നിട്ടില്ല..

“എന്ത് ജോലി ആണ് അച്ചൂസ്?”

“എനിക്ക് നാല് സ്വർണ്ണക്കട ഉണ്ട്.. അതൊക്കെ ഞാൻ ഒറ്റക്കാണ് നോക്കി നടത്തുന്നത്.. ഐ നീഡ് എ ഹെല്പ്.. ഒരു അഡ്മിൻ ആയി വർക്ക് ചെയ്യാൻ പറ്റുമോ? എല്ലാം മാനേജ് ചെയ്യാൻ? ഓഫീസ് ഉണ്ട്… ആളുകളും ഉണ്ട്.. ?”

Leave a Reply

Your email address will not be published. Required fields are marked *