ഒരു പ്രണയകഥ 4

ഞാൻ അതിശയത്തോടെ അവളോട് ചോദിച്ചു..

“എനിക്ക് നിന്നെ ഇഷ്ടപെട്ടതു കൊണ്ടാണ് അർജുൻ… ഒരു നല്ല കൂട്ടുകാരൻ ആകാനുള്ള കഴിവ് നിനക്കുണ്ട്…”

അവൾ അത് പറഞ്ഞു ചിരിച്ചു..

എനിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല…. എന്നാലും ഒരു പുഞ്ചിരി തിരിച്ചു സമ്മാനിച്ചു..

“എന്തായാലും എനിക്ക് നല്ലൊരു കൂട്ടുകാരിയെ കിട്ടിയല്ലോ…”

“എനിക്കും….ആൻഡ് അർജുൻ എന്താ പഠിച്ചത്?”

“ബിഎ ഇംഗ്ലീഷ് കഴിഞ്ഞു എംഎ ആദ്യ വർഷം പോയ ശേഷം നിർത്തേണ്ടി വന്നു…”

“ഓ കൂൾ.. അതൊക്കെ നമ്മുക്ക് കമ്പ്ലീറ്റ് ചെയ്യാം.. അല്ലെ?”

“അതെ.. 60 വയസായാലും കുഴപ്പമില്ല ചെയ്യണം..”

ഞാൻ ഒരു ചിരിയോടെ പറഞ്ഞു.. അത് കേട്ടു അവൾ ചിരിച്ചു…

“പറയാതിരിക്കാൻ വയ്യ അച്ചു.. നിന്റെ ചിരി… സാക്ഷാൽ ദേവേന്ദ്രൻ വരെ വീണുപോകും…”

“ഹഹ അജു.. യു… “

അവൾ ചിരിച്ചു.. എന്നാലും ഒരു കൊച്ചു നാണം മിന്നി മറയുന്നത് ഞാൻ കണ്ടു..

“അജു… ഞാൻ ഇപ്പോൾ എന്റെ അച്ഛന്റെ ഒരു ബിസിനസ് നോക്കി നടത്തുകയാണ്.. സ്വർണ്ണക്കട ആണ്. മൊത്തം 4 എണ്ണം ഉണ്ട്“

“ആഹാ കൊള്ളാമല്ലോ…. കോൺഗ്രാറ്സ്…”

“നന്ദി അജു… ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”

“എന്നെ കല്യാണം ആലോചിക്കുന്നത് ഒഴിച്ച് ബാക്കി എന്ത് വേണമെങ്കിലും ചോദിച്ചോ അച്ചു…”

ഞാൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു..

“അജു….”

അവൾ ചിരി തുടങ്ങി… ഒരു പെണ്ണ് ആസ്വദിച്ചു ചിരിക്കുന്നത് കാണാൻ എന്തൊരു രസം ആണ്… ഞാനും ചിരിച്ചു…

“പറഞ്ഞത് പോലെ? അജു ആരെയും പ്രേമിച്ചിട്ടില്ലേ?”

“ഇല്ല.. അച്ചു… എന്നെ ഒക്കെ ആര് പ്രേമിക്കാൻ?”

“അയ്യടാ മോനെ.. നിന്നെ കാണാൻ കൊള്ളാം.. ഈ ടഫ് ലുക്ക് ഉണ്ടല്ലോ.. അതാണ് പെൺപിള്ളേർക്ക് വേണ്ടത്.. ഇന്ന് തന്നെ എന്റെ കൂട്ടുകാരികൾ നിന്നെപ്പറ്റി കുറെ ചോദിച്ചു…”

“എന്നെപ്പറ്റിയോ? ഏയ്… എന്ത് ചോദിച്ചു?”

“കമ്മിറ്റഡ് ആണോ അവൻ എന്ന്… ഞാൻ പറഞ്ഞു ആണ്.. ഞാനും അവനും പ്രേമത്തിൽ ആണെന്ന്.. “

അവൾ അതും പറഞ്ഞു കുലുങ്ങി ചിരിച്ചു… എനിക്കും ചിരി വന്നു..

“യു നോ അജു? ലോയൽ ആയ ആണ്പിള്ളേരെ കാണാൻ തന്നെ കിട്ടില്ല.. “

“ഓഹോ.. അപ്പൊ തേപ്പു കിട്ടിയിട്ടുണ്ട് അല്ലെ?”

ഞാൻ അവളോട് ചോദിച്ചു..

“ഉണ്ടോ എന്നോ? ഒരു ആടാറു തേപ്പ് കിട്ടി… അതിൽ എന്റെ അമ്മ വരെ എന്നോട് മിണ്ടാതെ ആയി…”

“ഓഹ്? അത് എന്തൊരു തേപ്പ്?”

അവൾ മെല്ലെ ആ കാര്യം പറഞ്ഞു.. ഇവൾ പഠിച്ചിരുന്ന കാലത്തു ഇവളുമായി വലിയ പ്രേമത്തിൽ ആയിരുന്നു. അവനെ വീട്ടിൽ കൊണ്ടുവന്ന അന്ന് തന്നെ ഇവളുടെ അമ്മ അതിനെ എതിർത്തിരുന്നു..

അവൻ പണം കണ്ടു മാത്രം ആണ് ഇവളെ സ്നേഹിക്കുന്നത് എന്ന് അമ്മ അവളോട്‌ പറഞ്ഞിട്ടും ഇവൾ കേട്ടില്ല.. അവനെ നന്നാക്കാൻ ഇവൾ വീട്ടിലെ അവളുടെ വില കൂടിയ വണ്ടി വിറ്റു അവനെ അമേരിക്കയിൽ വിട്ടു.. അവൻ ഒരു അമേരിക്കക്കാരിയെ ഗ്രീൻ കാർഡിന് വേണ്ടി കെട്ടുകയും ചെയ്തു.. ഇവൾ ശശി ആയി.. അവളുടെ പേരിൽ വാങ്ങിയ വണ്ടി വിറ്റതിനും അമ്മയെ ധിക്കരിച്ചതിനും പിന്നെ അവർ അവളോട്‌ മിണ്ടിയിട്ടില്ല.. ഇത്രയേ ഉള്ളു കാര്യം…

അതും പറഞ്ഞു അവൾ കരയാൻ തുടങ്ങി..

“കരച്ചിൽ നിർത്തിയാൽ അമ്മയെ നമ്മുക്ക് വീണ്ടും പഴയതു പോലെ ആക്കം… ഡീൽ ഓർ no ഡീൽ?”

ഞാൻ അവളോട് ചോദിച്ചു..

“ഡീൽ ഡീൽ.. പ്ളീസ്.. ഡീൽ… “

അവൾ കരഞ്ഞ കണ്ണുകളോടെ എന്നെ നോക്കി പറഞ്ഞപ്പോൾ എനിക്ക് സങ്കടം തോന്നി.. ആർക്കും തെറ്റ് പറ്റാമല്ലോ….

“ഫൈൻ.. ഈ നീലക്കണ്ണുകൾ ഇങ്ങനെ നനച്ചാൽ അതിന്റെ ഭംഗി പോകും കേട്ടോ?”

ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ ചിരിച്ചു…

“എന്റെ അമ്മയുടെ അമ്മ ഇന്ത്യൻ അല്ല.. അമ്മക്കും കിട്ടി മുത്തശ്ശിയുടെ കണ്ണ്.. എനിക്കും….”

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു..

“ഓഹ്‌ ഞാനും വിചാരിച്ചു ഇന്ത്യക്കാർക്ക് ഇത് നോർമൽ അല്ലല്ലോ എന്ന്…”

അവൾ ചിരിച്ചു..

“എങ്ങനെയാ അമ്മയെ പറഞ്ഞു മനസ്സിൽ ആക്കുക?”

അവൾ ആകാംഷയോടെ ചോദിച്ചു..

“അമ്മയുടെ ഇഷ്ടപെട്ട കളർ ഏതാ?”

“അറിയില്ല അജു…”

അവൾ സങ്കടത്തോടെ പറഞ്ഞു…

“മ്മ്മ്.. അപ്പോൾ ആദ്യം മാറേണ്ടത് അച്ചു ആണ്.. ഇന്ന് മുതൽ അമ്മയെ ശ്രദ്ദിക്കണം.. ഐ കോൺടാക്ട് വേണം.. അമ്മ എന്തൊക്കെ ചെയ്യുന്നു എന്തൊക്കെ ഹോബികൾ ഉണ്ട്.. എന്തൊക്കെ ആണ് ഇഷ്ട്ടം.. ഇതൊക്കെ അറിയണം.. ക്യാൻ യു?”

Leave a Reply

Your email address will not be published. Required fields are marked *