“ഹലോ അർജുൻ അല്ലെ? ഞാൻ അശ്വിനി… ടാക്സി പറഞ്ഞിരുന്നു?”
“ഹലോ മാം.. ഞാൻ ഇവിടെ തന്നെ ഉണ്ട്.. മാം എവിടെ ആണ്?”
“ഞാൻ പുറത്തു വരുന്നു. ഒരു മഞ്ഞ കളർ ഹൂഡി ഇട്ടിട്ടുണ്ട്.. അത് നോക്കിയാൽ മതി…”
“ശരി മാം…”
ഞാൻ ആഗമന ഗേറ്റിലേക്ക് നടന്നു. ഏതൊക്കെയോ ഫ്ലൈറ്റ് വന്നിട്ടുണ്ട്.. ആളുകൾ സന്തോഷത്തോടെ കാത്തു നിൽക്കുന്നവരുടെ അടുത്തേക്ക് വരുന്നു..
എയർ പോർട്ടിലെ കാര്യം ഞാൻ ഒന്ന് ആലോചിച്ചു.. പുറപ്പെടൽ ടെര്മിനലുകളിൽ കൂടുതലും സങ്കടം നിറഞ്ഞ മുഖങ്ങൾ ആയിരിക്കും.. എന്നാൽ ആഗമനം വളരെ സന്തോഷകരമായ മുഖങ്ങൾ കാണാം.. വലിയ പെട്ടിയിൽ ഒരു വർഷത്തെ അദ്വാനത്തിന്റെ ഒരു ഭാഗം കൊണ്ട് വരുന്നവർ… ഹൌ ക്രേസി….
ദൂരെ നിന്നും ഒരു ചെറിയ അമേരിക്കൻ ടൂറിസ്റ്റർ ട്രോളിയും തള്ളി ഒരു മഞ്ഞ ഹൂഡി ഇട്ടൊരു പെണ്ണ് വരുന്നു.. കൂളിംഗ് ഗ്ലാസ് ഉണ്ട്… കറുത്ത ജീൻസും വെള്ള നൈക്കി ഷൂസും… മുടി അഴിഞ്ഞു കിടക്കുന്നു.. ബ്രൗൺ കളർ മുടി..
ഇതിനെയാണോ ഞാൻ കാത്തു നിന്നത്? പ്രായം ഒട്ടും ഇല്ല.. എന്റെ അനിയത്തിയേക്കാളും ഒരു കുറച്ചു കൂടുതൽ ഉണ്ടാകും…
വല്ലാത്തൊരു ഭംഗി.. അവർ പുറത്തു വന്നപ്പോൾ ഞാൻ അടുത്ത് ചെന്നു..
“അർജുൻ?”
അവൾ ഇങ്ങോട്ടു ചോദിച്ചു..
“അതെ മാം… വരൂ…”
എന്ന് പറഞ്ഞു ട്രോളി ഞാൻ വാങ്ങി മുൻപിൽ നടന്നു.. അവർ പുറകിൽ വന്നു.
വണ്ടിയുടെ ഡിക്കിയിൽ ട്രോളി വച്ച് ഞാൻ ഡോർ തുറന്നു കൊടുത്തപ്പോൾ… അവൾ ഒരു നിമിഷം ആലോചിച്ചു..
“അർജുൻ ഞാൻ ഫ്രണ്ടിൽ ഇരിക്കാം…”
എന്നും പറഞ്ഞു അവൾ ഫ്രന്റ് ഡോർ തുറന്നു കയറി ഇരുന്നു.. എനിക്ക് ഒരു പരിഭ്രമം തോന്നി.. എന്നാലും ഞാൻ കയറി സീറ്റ് ബെൽറ്റ് ഇട്ടു വണ്ടി എടുത്തു..
“ടാക്സിക്ക് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു പ്രായം ഉള്ളൊരു ആൾ ആയിരിക്കും എന്ന്.. ഇതിപ്പോൾ യൂങ് ആൻഡ് ഹാൻഡ്‌സ്സം.. “
അവൾ ചിരിച്ചു കൊണ്ട് എന്നെ നോക്കി..
“അയ്യോ മാം.. ഞാനും അങ്ങനെയാണ് വിചാരിച്ചിരുന്നത്.. “
ഞാൻ താഴ്മയോടെ പറഞ്ഞു..
“കം ഓൺ അർജുൻ.. കാൾ മി അശ്വിനി.. ഓർ അച്ചു.. എന്നെ ഇഷ്ടമുള്ളവർ അങ്ങനെ ആണ് വിളിക്കാറ്…”
അവൾ അത് പറഞ്ഞു ഒന്ന് പുഞ്ചിരിച്ചു… ശേഷം മുഖത്തെ ഗ്ലാസ് ഊരി മാറ്റി..
അവളുടെ മുഖത്തേക്ക് നോക്കിയ എന്റെ കയ്യിൽ നിന്നും വണ്ടി ഒന്ന് പാളിയോ?
വല്ലാത്തൊരു സൗന്ദര്യം.. കരിംനീല കണ്ണുകൾ. സാധാരണ ഇന്ത്യക്കാർക്കു ഇല്ലാത്തൊരു കാര്യം ആണ് ഈ നീല കണ്ണുകൾ.. ആർക്കറിയാം കോൺടാക്ട് ലെന്സ് ആയിരിക്കും…
അല്ല..? ഇഷ്ടമുള്ളവർ അങ്ങനെ വിളിക്കുന്നതിന് ഞാൻ എന്ത് വേണം? അങ്ങനെ ഒക്കെ ചിന്തിച്ചു എങ്കിലും..
“ശരി അച്ചു മാം…”
“വാട്ട്? “
“അല്ല… വെറും അച്ചു….”
ഞാൻ ചിരിച്ചു.. അവൾ അത് കേട്ടു പൊട്ടിച്ചിരിച്ചു… കൊള്ളാമല്ലോ പെണ്ണ്..
“യു നോ അർജുൻ? ഒരു പെണ്ണിനെ മനസറിഞ്ഞു ചിരിപ്പിക്കാൻ കഴിവുള്ളൻ ആണ് യഥാർത്ഥ പുരുഷൻ…”
അവൾ അത് പറഞ്ഞു വീണ്ടും ചിരിച്ചു..
“ഏയ് ഞാൻ അങ്ങനെ ഒന്നും…”
എനിക്കും ചിരി വന്നു..
“സൊ അർജുൻ.. പഠിക്കേണ്ട പ്രായം ആണല്ലോ? വൈ ദിസ് ജോബ്?”
“അച്ചു.. പഠിക്കേണ്ട പ്രായം അല്ല ശരിക്കും.. 22 വയസ് ആയി. അച്ഛൻ മരിച്ചതിൽ പിന്നെ വീട്ടുകാരെ നോക്കണ്ടേ.. സൊ ഈ ജോബ് എടുത്തു പിന്നെ പാർട്ട് ടൈം ജിം ട്രെയ്നർ ആണ്…”
“വൗ.. കൊള്ളാമല്ലോ… ഇങ്ങനെ അധ്വാനിക്കുന്നവരെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.. “
“താങ്ക് യു മാം…., അല്ല അച്ചു…ഇപ്പോൾ എവിടെ നിന്നാണ് വരുന്നത്?”
“അർജുൻ ഞാൻ വന്നത് ന്യൂ യോർക്കിൽ നിന്നും ആണ്. ഇനി ഇവിടെ ഉണ്ടാകും. ഡാഡിയുടെ ബിസിനസ് ഒക്കെ അസ്സിസ്റ് ചെയ്തു അങ്ങനെ പോകാം എന്ന് വിചാരിക്കുന്നു…”
“ഓഹ്.. വലിയ പുള്ളി ആണല്ലോ…!”
“ഓ ഗോഡ്.. അങ്ങനെ ഒന്നും ഇല്ല.. ഞാൻ ഒരു പാവം ആണ് അർജുൻ…”
അവൾ ചിരിച്ചു.. ഞാനും..
“അർജുൻ…?”
“പറയൂ അച്ചു….?”
“എനിക്ക് നല്ല പൊറോട്ടയും ബീഫ് ഫ്രൈയും കഴിക്കണം…. കൊതി ആയിട്ടു വയ്യ…”
എനിക്ക് ചിരി വന്നു..
“ശരി… ഞാൻ നല്ലൊരു സ്ഥലത്തു വണ്ടി നിർത്താം…” എന്ന് പറഞ്ഞു..
നല്ലൊരു ഹോട്ടലിൽ ഞാൻ നിർത്തി.. അവൾ ഇറങ്ങി… ഞാൻ വണ്ടി പാർക്ക് ചെയ്തു അവിടെ ഇറങ്ങി നിന്ന് ഒന്ന് ശരീരം സ്‌ട്രെച് ചെയ്തു..
