“സോറി അർജുൻ.. കൈവിട്ടു പോയി…”
“ഹേ അതിനെന്താ? എന്റെ അച്ഛനെ ആലോചിച്ചാൽ ഞാൻ ഇപ്പോഴും കരയും…”
“ഉണ്ടായിട്ടും ഇല്ലാത്തതുപോലെ ആണെങ്കിൽ വലിയ ബുദ്ധിമുട്ടാണ് അർജുൻ…. പിന്നെ ഇഫ് യു ഡോണ്ട് മൈൻഡ്.. ഞാൻ അജു എന്ന് വിളിച്ചോട്ടെ? വീട്ടിൽ വിളിക്കുന്നത് പോലെ?”
“പിന്നെന്താ എന്ത് വേണമെങ്കിലും വിളിച്ചോളൂ അച്ചു… “
അവൾ ഒന്ന് ചിരിച്ചു…
“ശരി അജു… “
“പിന്നെ.. അച്ചു.. ഇഷ്ടമില്ലാത്തവരെ നമ്മുക്ക് വേണമെങ്കിൽ ഇഷ്ടപെടുത്താം കേട്ടോ….?”
“അതെങ്ങനെ അജു? എനിക്കെന്റെ അമ്മയുടെ സ്നേഹം ഒന്ന് അനുഭവിക്കാൻ കൊതി ആകുന്നു….”
അവൾ ഒരു കൊച്ചു കുട്ടിയുടെ ഭാവത്തോടെ പറഞ്ഞു..
“അതിനൊക്കെ വഴി ഉണ്ട് അച്ചു.. നമ്മൾ ഫ്രെണ്ട്സ് അല്ലെ.. സമയം കിട്ടുമ്പോൾ നമ്മുക്ക് സംസാരിക്കാം…”
“ഇപ്പൊ പറ്റില്ലേ?”
“പറ്റും.. എന്നാലും ഈ സുന്ദര മുഖം അതും ഇതും പറഞ്ഞു കരഞ്ഞു പിഴിയണ്ട എന്ന് കരുതി ആണ്… “
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
അവളും ചിരിച്ചു…
ആ യാത്ര അങ്ങനെ നീണ്ടു.. 11 മണി ആയപ്പോൾ ഞങ്ങൾ അവിടെ എത്തി.. എന്നെ അകത്തേക്ക് വിളിച്ചു എങ്കിലും ഞാൻ പോയില്ല.. അത് ശരി അല്ലല്ലോ..
ഞാൻ വണ്ടി പാർക്ക് ചെയ്തു പുറത്തേക്കു നടന്നു.. ഒരു ചായ കുടിച്ചു ഇരുന്നു.. പിന്നെ മറ്റു ഡ്രൈവർമാരുടെ ഒപ്പം പോയി സംസാരിച്ചു ഇരുന്നു.
ഭക്ഷണം കഴിക്കാൻ സമയം ആയപ്പോൾ അവർ ഒക്കെ അകത്തേക്ക് പോയി.. ഞാൻ പോയില്ല. വിളിക്കാത്ത കല്യാണത്തിന് ഞാൻ പോകില്ല..
ഞാൻ കാറും ചാരി നിൽക്കുമ്പോൾ ആണ് അശ്വിനി അങ്ങോട്ടു വന്നത്..
“വാ അജു ഭക്ഷണം കഴിക്കാം…!”
“അയ്യേ.. ഞാൻ ഇല്ല…”
“അതെന്താ അജു? ഞാൻ അല്ലെ വിളിക്കുന്നത്?”
“ഏയ് എന്നാലും ഇല്ല.. വിളിക്കാത്ത കല്യാണം അല്ലെ.. ഞാൻ പുറത്തു നിന്ന് കഴിച്ചോളാം…”
അവൾ ഒരു നിമിഷം എന്നെ നോക്കി നിന്ന് തിരിച്ചു പോയി..
ഒരു പത്തു മിനുട് കഴിഞ്ഞിട്ടുണ്ടാകും… പുറകിൽ നിന്നും ഒരാൾ എന്നെ വിളിച്ചു..
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സ്യുട് ഇട്ട ഒരാളും ഒപ്പം അശ്വിനിയും..
“വാ മോനെ ഭക്ഷണം കഴിക്കാം….”
അയാൾ ചിരിച്ചു കൊണ്ട് എന്റെ കയ്യിൽ പിടിച്ചു…
“അയ്യോ അങ്കിൾ വേണ്ട…”
ഞാൻ താഴ്മയോടെ പറഞ്ഞു..
“മോനെ.. വിളിക്കാത്ത കല്യാണം എന്ന് പറഞ്ഞു അല്ലെ വരാത്തത്? ഞാൻ കല്യാണ പെണ്ണിന്റെ അച്ഛൻ ആണ്.. ഇനി മോൻ വാ…”
അയാൾ ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ എന്റെ കണ്ണ് മിഴിഞ്ഞു പോയി..
വലിയ കല്യാണം ആണ്. വലിയ പണക്കാരും ആണ്.. എന്നിട്ടും അദ്ദേഹം എന്നെ വന്നു വിളിച്ചപ്പോൾ എനിക്കൊന്നും പറയാൻ ഇല്ലായിരുന്നു..
“ശരി അങ്കിൾ.. ഞാൻ വരാം…”
അത് പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു..
അശ്വിനി എന്നെ നോക്കി പുഞ്ചിരിച്ചു…
ഞാൻ അവരുടെ ഒപ്പം അകത്തേക്ക് നടന്നു.. അവൾ എന്റെ കയ്യും പിടിച്ചു കുറച്ചു പെൺപിള്ളേരുടെ അടുത്തേക്ക് കൊണ്ടുപോയി..
“ഇത് അജു.. എന്റെ ഫ്രെണ്ട് ആണ്…”
അവൾ അവരോടു പറഞ്ഞു..
“ഹലോ അജു…” എന്ന് പറഞ്ഞു എല്ലാവരും പരിചയപെട്ടു.. എന്നെ അതിശയിപ്പിച്ച കാര്യം.. ഒരിക്കലും അവൾ ഞാൻ ഒരു ഡ്രൈവർ ആണെന്ന് പറഞ്ഞില്ല എന്നാണ്..
അവർ എന്നെ ഒപ്പം ഇരുത്തി അവർ തന്നെ ഫുഡ് എടുത്തു തന്നു..
ആശ്വിനിയുടെ വില ഞാൻ മനസ്സിലാക്കുകയായിരുന്നു.. എല്ലാവരും അറിയപ്പെടുന്നവൾ ആണ് ഇവൾ എന്നും ഇവർക്ക് കുറെ ബിസിനസ് സ്ഥാപനം ഉണ്ടെന്നും അവർ വഴി ഞാൻ അറിഞ്ഞു..
കൂടാതെ അശ്വിനി ആദ്യമായി ആണ് ഒരു ഫ്രെണ്ടിനെയും കൊണ്ടു കൂട്ടുകാരികളുടെ അടുത്ത് വരുന്നത് എന്ന് കൂടി പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.. പേടിയും..
പണക്കാർ എല്ലാം മോശക്കാർ അല്ല എന്നും എനിക്ക് തോന്നി.. എത്ര നന്നായി ആണ് അവർ എന്നെ സ്വീകരിച്ചത്…
നല്ല ഫുഡ് ആയിരുന്നു. എല്ലാവരും ഒരുമിച്ചു കഴിച്ചു. എനിക്കിതു പതിവുള്ള കാര്യം അല്ല. ആദ്യമായി ആണ് ഇങ്ങനെ പെൺപിള്ളേരുടെ ഒപ്പം ഇരുന്നു കഴിക്കുന്നത്..
ഭക്ഷണം കഴിഞ്ഞപ്പോൾ അശ്വിനി എല്ലാവരോടും യാത്ര പറഞ്ഞു. ഒപ്പം ഞാനും.
പുറത്തു വന്നു കാർ എടുത്തു.
“എന്നെ എന്തിനാണ് ഇങ്ങനെ പരിഗണിക്കുന്നത് അച്ചു? “
