ഒരു പ്രണയകഥ 5

“അവൾ എടുത്തു ചാടി അല്ലെ? പുറകിൽ വന്ന വണ്ടിക്കാർ ഇപ്പൊ പോയെ ഉള്ളു….”

അയാൾ ഒരു കസേര വലിച്ചു ഇരുന്നു.. ഞാൻ ഒന്നും മിണ്ടിയില്ല.

“നല്ല വാശി ഉള്ള കുട്ടി ആണ്.. മച്യുരിറ്റി ഇല്ല.. അവൾ ആഗ്രഹിച്ചത് അവൾക്ക് കിട്ടണം എന്ന വാശി.. “

അയാൾ വീണ്ടും പറഞ്ഞു..

“എന്നെ മനസിലായില്ല അല്ലെ? ഞാൻ അവളുടെ പപ്പ ആണ്…” ആയാൾ അതും കൂടി കൂട്ടിച്ചേർത്തു… എന്നിട്ടു എന്നെ നോക്കി ചിരിച്ചു..

ഞാനും ഒന്ന് പുഞ്ചിരിച്ചു. അവളുടെ ഹീറോ ആണ് പപ്പ.. എന്തിനും ഏതിനും ഒപ്പം നിൽക്കുന്ന പാർട്ണർ ഇൻ ക്രൈം…

“അജു……!”

എന്നൊരു പൊട്ടിക്കരച്ചിലോടെ അശ്വിനി റൂമിലേക്ക് ഓടിക്കയറി വന്നു എന്റെ നെഞ്ചിലേക്ക് വീണു.. അവൾ അവിടെ കിടന്നു ഏങ്ങൽ അടിച്ചു കരയാൻ തുടങ്ങി… നെറ്റിയിൽ ഒരു കെട്ടൽ ഉണ്ട് അവൾക്ക്..

“മോളെ.. നീ എന്താ ഈ കാണിച്ചത്? ചോര വരുന്നത് കണ്ടില്ലേ?”

പപ്പ വേഗം അവളെ പിടിച്ചു മാറ്റി.. അവൾ വീണ വീഴ്ചയിൽ എന്റെ മുറിവ് ഇളകിയിരുന്നു.. എനിക്ക് വേദന ഒന്നും തോന്നിയില്ല.. അതിശയം ആയിരുന്നു.. ഈ പെണ്ണ് എന്തൊരു ആഴത്തിൽ ആണ് എന്നെ സ്നേഹിക്കുന്നത് എന്ന അതിശയം..

എന്നാൽ ഒരു കൊച്ചു കുട്ടിയെപ്പോലെ ആണ് അവൾ.. എല്ലാത്തിനും ആലോചിക്കാതെ പ്രതികരിക്കുന്ന.. ആഗ്രഹിക്കുന്നതൊക്കെ നേടാൻ ഏതു അറ്റം വരെയും പോകുന്ന ഒരു കുറുമ്പി… എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

അവൾ പപ്പയുടെ നെഞ്ചിൽ കിടന്നു കരയുകയാണ്..

“പപ്പ ഞാൻ കാരണം…”

എന്നൊക്കെ എന്തൊക്കെയോ പറയുന്നുണ്ട്..

അവളുടെ അമ്മ എന്റെ അമ്മയെയും ചിഞ്ചുവിനെയും കൂട്ടി ആണ് വന്നത്..

ചിഞ്ചു എന്നെ കണ്ടു കരഞ്ഞു എങ്കിലും അമ്മ കരഞ്ഞില്ല..

“ദേവി കാത്തു…” എന്ന് പറഞ്ഞു എന്റെ അടുത്ത് വന്നിരുന്നു..

“വെറുതെ കിടന്നു കരഞ്ഞു സീൻ ആക്കണ്ട.. ഒരു കമ്പ് കുത്തിയതിനാണ് ഇത്ര വലിയ ബഹളം…..”

ഞാൻ കുറച്ചു നീരസത്തോടെ പറഞ്ഞു… എനിക്കിങ്ങനെ ആളുകൾ ചുറ്റിപറ്റി നിൽക്കുന്നത് ഇഷ്ടമല്ല..

“എന്നോട് ദേഷ്യം ഉണ്ടോ അജു?”

അച്ചു കരഞ്ഞുകൊണ്ട് എന്റെ അടുത്ത് വന്നിരുന്നു..

“ഉണ്ട്….!”

അതോടെ കരച്ചിലിന്റെ ശക്തി കൂടി..

എല്ലാവരും ഞാൻ എന്തോ തെറ്റ് ചെയ്തത് പോലെ എന്നെ നോക്കി.. കൊല്ലാൻ നോക്കിയില്ലേ മൂധേവി നീ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും അത് ചോദിച്ചാൽ അവൾ ഈ കെട്ടിടത്തിന്റെ മുകളിൽ നിന്നും എടുത്തു ചാടും എന്നും എനിക്കറിയാമായിരുന്നു.. അത് കൊണ്ട് ചോദിച്ചില്ല..

“അല്ല.. ദേഷ്യം നീ വണ്ടിയിൽ നിന്നും ചാടാൻ നോക്കിയത് കൊണ്ടാണ്….”

കരച്ചിൽ പിടിച്ചു കെട്ടിയത് പോലെ നിന്നു.. ഇതെന്തു റേഡിയോ ആണോ എന്ന് ഞാൻ ചിന്തിച്ചു..

“അപ്പൊ.. അന്ന് ഉണ്ടായതിനൊക്കെ ദേഷ്യം ഇല്ലേ?”

“ഉണ്ടാക്കണോ?”

“വേണ്ട.. വേണ്ട.. ആം സൊ സോറി…”

അത് കെട്ട് എനിക്ക് ചിരി പൊട്ടി.. എനിക്ക് മാത്രം അല്ല.. അവളുടെ പപ്പ ആണ് ആദ്യം ചിരിച്ചത്… പിന്നെ അമ്മ.. എന്റെ അമ്മ.. അവസാനം അവളും…

**

അത് കഴിഞ്ഞു കുറച്ചു മാസങ്ങൾ പിന്നിട്ടു.. അതെ മരച്ചുവട്ടിൽ ഞാൻ അവളുടെ മടിയിൽ തല വച്ച് കിടക്കുകയായിരുന്നു.. വൈകുന്നേരം ആണ്..

അവൾ എന്റെ മുഖത്തും തലയിലും വിരലുകൾ ഓടിക്കുന്നു…

“അന്ന് നീ എന്തായാലും നിൽ ഇന്നർ ആകാത്തത് നന്നായി…”

ഞാൻ അവളുടെ മുഖത്തു നോക്കി ഒരു ചിരിയോടെ പറഞ്ഞു..

“വാട്ട്? അതെന്താ?”

“അന്ന് ഞാൻ പിടിച്ചത് നിന്റെ ജീൻസും പിങ്ക് കളർ പാന്റിയും കൂട്ടിയായിരുന്നു… “

“പോടാ പട്ടി… അതിന്റെ ഇടക്ക് നീ അതും നോക്കിയോ?”

“ഓ പിന്നെ.. നീ അതൊന്നും ഇല്ലാതെ ഒരു ദിവസം വന്നു മുൻപിൽ നിന്നല്ലോ? അയ്യേ അത്രക്കൊന്നും ഇല്ലാലോ….”

“ദേ അജു.. ഞാൻ ഇപ്പൊ ഈ തുണി ഒക്കെ ഊരി എറിയും കേട്ടോ…”

“ആഹാ വേഗം എറിഞ്ഞോ.. ഞാൻ വീഡിയോ എടുക്കാം…”

“കൊല്ലും ഞാൻ…” അവൾ അതും പറഞ്ഞു എന്റെ ചുണ്ടിലേക്ക് അവളുടെ അധരങ്ങൾ ചേർത്ത് വച്ചു..

**

എനിക്ക് ഒരു വാശി വന്നിരുന്നു.. എല്ലാവരുടെയും മുൻപിൽ വച്ച് ഞാൻ അത് പറയുകയും ചെയ്തു..

ഇനി അവളുടെ കീഴിൽ ജോലി ചെയ്യില്ല എന്നും സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കി എടുക്കും എന്നും.. അതിന്റെ ഭാഗം ആയി ഞാൻ എന്റെ ടാക്സി വേറെ ഒരാൾക്ക് ഓടാൻ കൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *