ഒരു പ്രണയകഥ 4

എന്റെ അമ്മ ചിരിയോടെ അവരോടു പറഞ്ഞപ്പോൾ അവർ ചിരിച്ചു..

“നല്ല വീട് കേട്ടോ.. ശരിക്കും ഇങ്ങനെ ഉള്ള വീട്ടിൽ താമസിച്ചാൽ എല്ലാവർക്കും നല്ല സ്നേഹം ഉണ്ടാകും…”

അവർ ഒരു പുഞ്ചിരിയോടെ പറഞ്ഞു..

“അത് ശരിയാണ്.. വൃത്തി ആക്കാനും എളുപ്പം ആണ്..”

അമ്മ ചിരിച്ചു..

അപ്പോഴേക്കും ചിഞ്ചു ചായ കൊണ്ടുവന്നു..

“കുടിക്ക് അമ്മെ എന്ന് പറഞ്ഞു അവരെ തൊട്ടു ഇരുന്നു..”

അവർ ചായ എടുത്തു ഒന്ന് കുടിച്ചു..

“നല്ല ചായ മോളു…”

എന്ന് പറഞ്ഞപ്പോൾ അവൾ അവരെ ചുറ്റി പിടിച്ചു..

“എന്റെ അമ്മയെപ്പോലെ തന്നെ അല്ലെ.. അതാ ചായ നന്നായത്…”

അവരുടെ മുഖത്ത് പല ഭാവങ്ങൾ മാറി വന്നു.. ഒരു കാര്യം എനിക്ക് മനസിലായി.. അവർ അവരുടെ മോളെ നന്നായി മിസ് ചെയ്യുന്നുണ്ട്.. സ്നേഹവും ഉണ്ട്..

എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു… കാര്യങ്ങൾ വിചാരിച്ചത് പോലെ വരുന്നു…

***

അവർ പോയ ശേഷം അശ്വിനി എന്നെ വിളിച്ചു.. അവൾക്കും അവളുടെ അമ്മയോട് ഒത്തിരി സ്നേഹം ഉണ്ട്.. എന്നാൽ രണ്ടുപേരും ഒരു ഈഗോ കാണിച്ചു നടക്കുന്നു.. ഒരു സോറി പറഞ്ഞാൽ തീരാവുന്ന പ്രശ്‌നം ആണ് ഇത്..

ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ അവൾക്ക് മൊത്തം കൺഫ്യൂഷൻ.. ഇതെങ്ങനെ ശരിയാകും എന്ന്..

വെയിറ്റ് ചെയ്യ് മോളെ എന്ന് ഞാനും പറഞ്ഞു..

***

അങ്ങനെ സന്തോഷത്തോടെ ഞാൻ അവളുടെ ഓഫീസിൽ ജോയിൻ ചെയ്തു. നാല് ഷോറൂം ആണ് ഉള്ളത്. അതിന്റെയൊക്കെ കാര്യങ്ങൾ നോക്കേണ്ട ചുമതല ഇനി എനിക്കാണ്. സ്വർണത്തിന്റെ സ്റ്റോക്ക്, ആളുകളുടെ കാര്യങ്ങൾ, ബില്ലുകൾ, അങ്ങനെ പലതും. അവർ ചെയ്തു എത്തിക്കുന്ന ഫയൽ നോക്കി തെറ്റുകൾ ഉണ്ടോ എന്ന് നോക്കൽ ആയിരുന്നു പ്രധാന പണി..

ഓഫീസിൽ വേറെ നാല് പേര് ഉണ്ടായിരുന്നു. നീനു എന്ന് പേരുള്ള ഒരു പെൺകുട്ടി.. ഇരുനിരത്തിൽ നല്ലൊരു കുട്ടി. പിന്നെ വേറൊരു കല്യാണം കഴിഞ്ഞ ചേച്ചി. പേര് സീനാ. രാധാകൃഷ്ണൻ എന്ന് പേരുള്ള ഒരാളും പിന്നെ ഒരു തോമാച്ചൻ എന്ന് പറഞ്ഞ ഒരു പ്യൂണും.

അവരോടൊക്കെ എന്റെ സ്വഭാവം വച്ച് വളരെ അധികം കമ്പനി ആയി. പിന്നെ അശ്വിനി വന്നാൽ അവളുടെ ക്യാബിനിൽ ഇരിക്കാതെ എന്റെ ഒപ്പം വന്നിരിക്കും.. അതൊരു പതിവ് ആയി..

ആശ്വിനിയുടെ അമ്മ വീട്ടിൽ വരുന്നത് പതിവ് ആയി.. അവർക്ക് എന്റെ അനിയത്തിയെ ജീവൻ ആയിരുന്നു.. അവളെ കൊഞ്ചിക്കുക വരെ ചെയ്യും.. അങ്ങനെ ഒരു ദിവസം.. അവർ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ ഉടൻ അച്ചുവിനെ വിളിച്ചു..

“അജു….”

“ഡി നിനക്ക് ചായ ഉണ്ടാകാൻ അറിയുമോ?”

“പിന്നെന്താ? ഉണ്ടാക്കും..”

“എന്നാൽ നീ ഏലക്ക ഒക്കെ ഇട്ടു നല്ലൊരു ചായ ഉണ്ടാക്കി വച്ചോ.. നിന്റെ അമ്മ വരുന്നുണ്ട്. അവർ വന്നു ഡ്രസ്സ് മാറി വരുമ്പോൾ നീ തന്നെ കൊടുക്കണം അത്.. അമ്മെ എന്ന് വിളിക്കാൻ മറക്കരുത്…”

“ഡാ ഞാൻ.. എനിക്ക് പേടി ആണ്..”

“നിനക്ക് നിന്റെ അമ്മയെ വേണോ?”

“ഞാൻ ചെയ്യാം അജു….”

“ശരി.. വേഗം…”

ഞാൻ ഫോൺ വച്ചു..

ഒരു 40’മിനുട് കഴിഞ്ഞപ്പോൾ അവളുടെ ഫോൺ വന്നു..

“അജു മുത്തേ… നിനക്ക് ഒരു ഉമ്മ തരട്ടെ ഞാൻ?”

“എന്താ ഇത്? നീ വല്ല കഞ്ചാവും അടിചോ?”

ഞാൻ ചിരിയോടെ ചോദിച്ചു..

“ഞാൻ അമ്മക്ക് ചായ കൊടുത്തു.. ആദ്യം വേണ്ട എന്ന് പറഞ്ഞപ്പോൾ അമ്മക്ക് വേണ്ടി വച്ചതു ആണെന്ന് പറഞ്ഞു.. അപ്പോൾ ചായ വാങ്ങി.. കുടിച്ചിട്ട് നല്ല ചായ എന്നും പറഞ്ഞു ചിരിച്ചെട…. ആം റിയലി ഹാപ്പി….”

അവൾ കരയുകയാണോ ചിരിക്കുകയാണോ എന്ന് എനിക്ക് മനസിലായില്ല.. എന്നാലും സംഗതി വർക്ക്ഔട്ട് ആയി വരുന്നതിൽ എനിക്കും സന്തോഷം തോന്നി..

ഒരു ദിവസം ഞാനും അവളും കൂടി പോയി അവളുടെ അമ്മക്ക് ഒരു സാരി നോക്കി.. അവൾ വലിയ വില ഉള്ളത് നോക്കി..

“അച്ചു…?”

“എന്താ അജു?”

അവൾ സാരികൾ തിരഞ്ഞു കൊണ്ട് എന്നോട് ചോദിച്ചു..

“നിന്റെ അമ്മ ഏത് തരം സാരി ആണ് ഉടുക്കുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ ?”

“കളർ നോക്കും അജു.. കൂടുതലും മെറൂൺ ഒക്കെ ആണ്.. “

ഞാൻ അവൾ കയ്യിൽ എടുത്തു പിടിച്ചിരുന്ന സാരി വാങ്ങി നോക്കി.. നിറയെ കല്ലുകൾ പതിപ്പിച്ച ജോർജെറ്റ് സാരി…

Leave a Reply

Your email address will not be published. Required fields are marked *