അവൾ അത് പറഞ്ഞു നിർത്തിയതും ഒരു പൊട്ടിക്കരച്ചിലൂടെ അവർ തിരിഞ്ഞു അവളെ കെട്ടിപിടിച്ചു ഉമ്മ വച്ചു.. അവളും കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപിടിച്ചു ഉമ്മ വച്ച് കൊണ്ടിരുന്നു..
രണ്ടുപേരും കരഞ്ഞു.. അതിൽ ഈഗോ ഒലിച്ചു പോകുകയും സ്നേഹം കടന്നു വരുകയും ചെയ്തു…
***
ഞാൻ വീട്ടിൽ ടെൻഷൻ അടിച്ചു ഇരിക്കുകയായിരുന്നു.. അപ്പോഴാണ് എനിക്ക് അവളുടെ അമ്മയുടെ ഫോണിൽ നിന്നും ഒരു കാൾ വന്നത്..
ഞാൻ ഫോൺ എടുത്തു..
“അജു വേഗം ഇവിടെ വരെ ഒന്ന് വാ….”
“എന്താ അമ്മെ?”
“വരാൻ അല്ലേടാ പറഞ്ഞത്?”
അവർ ദേഷ്യപ്പെട്ടു ഫോൺ വച്ചു.. പണി പാളി എന്ന് എനിക്ക് മനസിലായി.. ഞാൻ ബൈക്ക് എടുത്തു നേരെ വിട്ടു..
എന്നെ കണ്ടതും സെക്യൂരിറ്റി ഗേറ്റ് തുറന്നു തന്നു..
ഞാൻ ബൈക്ക് നിർത്തി അകത്തേക്ക് ചെന്നു.. രണ്ടുപേരും ഹാളിൽ ഉണ്ട്.. മുഖത്തു ഗൗരവം..
“എന്താ അമ്മെ? “
എന്ന് ചോദിച്ചു ഞാൻ അവരുടെ അടുത്തേക്ക് ചെന്നു..
മുഖത്തിനു തന്നെ ഒരെണ്ണം കിട്ടി… ഞാൻ ഞെട്ടിപ്പോയി.. വലിയ വേദന ഒന്നും ഇല്ലായിരുന്നു..
“ഇത് പ്ലാൻ ചെയ്തു എന്നെ മാനസികമായി തകർത്തതിന്…”
അടുത്തത് അശ്വിനിക്ക് ആയിരുന്നു.. അവളും ഞെട്ടി മുഖം പൊത്തി..
“ഇത് നിന്റെ ഈഗൊക്ക്… സോറി പറയാൻ വേറെ ഒരാൾ വേണ്ടി വന്നില്ലേ മോൾക്ക്?”
അതിനു ശേഷം അവൾ എന്റെ വലത്തേ കയ്യും അവളുടെ ഇടത്തെ കൈയും പിടിച്ചു അവരുടെ മുഖത്തിനു തന്ന അടിപ്പിച്ചു… ഞങ്ങൾ ഞെട്ടിപ്പോയി വീണ്ടും..
“ഇത് എന്റെ ഈഗോക്ക്….. “ അതും പറഞ്ഞു അവർ ചിരിച്ചുകൊണ്ട് ഞങ്ങളെ ഒരുമിച്ചു കെട്ടിപ്പിടിച്ചു… പിന്നെയും ഞങ്ങൾ ഞെട്ടി… ഞെട്ടൽ സന്തോഷം ആയി.. സന്തോഷം കൂട്ടച്ചിരി ആയി മാറി…
ചിരിച്ചു തളർന്നു ഞങ്ങൾ സെറ്റിയിൽ ഇരുന്നു വീണ്ടും ചിരിച്ചു..
“നിന്റെ അനിയത്തി ചിഞ്ചു.. അവൾക്കിട്ടും കിട്ടും എന്റെ കയ്യിൽ നിന്ന്…”
അവർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..
“അമ്മെ.. ഞാൻ അവളോട് അഭിനയിക്കാൻ പറഞ്ഞത് തന്നെ ആണ്.. എന്നാൽ അവൾക്ക് അമ്മയെ വലിയ ഇഷ്ട്ടം ആണ്.. ഏട്ടാ എനിക്ക് ആ അമ്മയെ സ്നേഹിക്കാൻ പ്രതിഫലം ഒന്നും വേണ്ട.. ഞാൻ എന്റെ അമ്മയെപ്പോലെ സ്നേഹിക്കാം എന്ന് അവൾ എന്നോടുപറഞ്ഞിട്ടുണ്ട്….”
ഞാൻ അത് പറഞ്ഞപ്പോൾ അവർ എന്നെ നോക്കി ചിരിച്ചു…
“എനിക്കറിയാം… ചിഞ്ചുവിനെ എന്റെ മോളെ പോലെ ഞാനും ഇഷ്ടപെടുന്നുണ്ട്.. “
“അപ്പൊ ഞാനോ?”
അശ്വിനി ചോദിച്ചു..
“നീയെന്റെ ജം അല്ലെ?
എന്ന് പറഞ്ഞു അവർ അവളെ വാരി പുണർന്നു…
എനിക്കതു കണ്ടു ചിരി വന്നു.. ഇന്നലെ വരെ മിണ്ടാതെ നടന്നവർ ആണ്.. ഒരു സോറിയിൽ ഒതുക്കേണ്ട കാര്യം ഇത്രയും ആക്കിയത് ഇവർ രണ്ടുപേരും തന്നെ ആണ്…
അവർ സ്നേഹിക്കട്ടെ… ഞാൻ അവരോടു പറഞ്ഞു ഇറങ്ങി..
***
“സുന്ദരീ ചായ….”
എന്ന് പറഞ്ഞാണ് വീട്ടിൽ കയറിയത്.. അമ്മെ എന്നെ കെട്ടിപിടിച്ചു…
“അവൾ വിളിച്ചിരുന്നു.. ഇതുപോലെ ഒരു മകനെ കിട്ടാൻ പുണ്യം ചെയ്യണം എന്ന് പറഞ്ഞു….”
“എന്റെ അമ്മയുടെ മകൻ ആയതല്ലേ പുണ്യം….”
അമ്മയെ ഞാൻ എടുത്തു പൊക്കി വട്ടം കറക്കി… അമ്മ കുലുങ്ങി ചിരിച്ചു…
“ഓ എന്തൊരു സ്നേഹം….!”
ചിഞ്ചു കതകിൽ ചാരി നിന്ന് പറഞ്ഞു.
“നിനക്ക് അസൂയ ആടി…”
ഞാനും അമ്മയും ചിരിച്ചു…
***
ഇതോടെ രണ്ടു കുടുംമ്പങ്ങൾ നന്നായി അടുത്തു…
ഒരു ദിവസം ഓഫീസിൽ നിന്നും ഇറങ്ങി ഞാൻ ബൈക്കിൽ കയറുമ്പോൾ അച്ചു വിളിച്ചു..
“എവിടെ ആണ് അജുമോനെ?”
“ഓഫീസിൽ നിന്നും ഇറങ്ങുന്നു മോളെ….” എന്ന് ഞാൻ മറുപടി കൊടുത്തു..
“എന്നാൽ ഒരു സ്ഥലം വരെ പോകാം?”
“ശരി.. എങ്ങോട്ടു വരണം.. ?”
“നമ്മുടെ ടൗണിൽ നിന്നും മാറി ഒരു പച്ച കുന്ന് ഇല്ലേ? കുറച്ചു മരങ്ങൾ ഒക്കെ ഉള്ള?”
“ഓ ലോവേർസ് ഹിൽ അല്ലെ?”
“ആ ഇങ്ങോട്ടു വാ…”
“ശരി….”
ഞാൻ ഫോൺ വച്ച് അങ്ങോട്ടു വണ്ടി വിട്ടു..
അവിടെ അവളുടെ കാർ കിടക്കുന്നുണ്ടായിരുന്നു.. വേറെ ആരെയും കണ്ടില്ല..
മുകളിൽ എത്തിയപ്പോൾ നിലത്തു എന്തോ വിരിച്ചു ഒരു മരം ചാരി അവൾ ഇരിക്കുന്നുണ്ടായിരുന്നു..
നല്ല സ്പോട്.. ഞാൻ പോയി അവളുടെ ഒപ്പം ഇരുന്നു..
“എന്താ ഇവിടെ?”
“ചുമ്മാ ഇരുന്നു ബോർ അടിച്ചപ്പോൾ വന്നതാണ്…”
