അവൾ ഒരു നിമിഷം ചിന്തിച്ചു..
“എനിക്ക് ഒന്നും അറിയില്ല അജു.. ഞാൻ പഠിച്ചതൊക്കെ പുറത്താണ്.. അമ്മയുടെ ഒപ്പം നില്ക്കാൻ കിട്ടിയ അവസരം പഠിത്തം കഴിഞ്ഞപ്പോൾ ആയിരുന്നു.. എന്നാൽ ആ സമയത്താണ് എനിക്ക് പ്രേമം തലക്ക് പിടിച്ചതും… പിന്നെ…..”
അവൾ നിർത്തി..
“എല്ലാം ശരിയാക്കാം അച്ചു… ഞാൻ ഇല്ലേ? അമ്മ നോക്കിക്കോ എന്റെ മോളെ എന്ന് വിളിച്ചു കെട്ടിപിടിച്ചു കരയും….”
“എന്നാൽ നിന്നെ ഞാൻ അന്ന് സ്നേഹം കൊണ്ട് റേപ്പ് ചെയ്യും അജു…”
“ദേവീ….!” “
ഞാൻ അത് പറഞ്ഞു പൊട്ടിച്ചിരിച്ചു.. കൂടെ അവളും…
“പെണ്ണിന് ആണിനെ റേപ്പ് ചെയ്യാൻ പറ്റുമോ അച്ചു?”
ഞാൻ ചിരിയോടെ ചോദിച്ചു.. അവൾ ചിരിച്ചു..
“ഗിവ് മൈ മം ബാക് ആൻഡ് ഐ വിൽ ഷോ യു ഹൌ റ്റു ടു ഇറ്റ്….”
“അതെ… ഞാൻ ഇതിൽ നിന്നും പിന്തിരിയുന്നു.. എനിക്ക് പേടി ആണ്…”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
“കൊല്ലും ഞാൻ… ഞാൻ അത്ര പാവം ഒന്നും അല്ല.. “
അവൾ കൈ നീട്ടി എന്റെ കഴുത്തിൽ പിടിച്ചു.. എനിക്ക് ചിരി വന്നു…
അവൾ ചിരിച്ചു എന്നാൽ എന്തോ ആലോചിച്ചു പറഞ്ഞു..
“സത്യത്തിൽ ഞാൻ അവനെ കൊല്ലാൻ ആണ് അമേരിക്കയിൽ പോയത്….”
ഞാൻ ഞെട്ടിപ്പോയി….
“ങേ? ശരിക്കും?”
“മ്മ്മ് അതെ….”
എന്റെ കയ്യിൽ നിന്നും വണ്ടി പാളും എന്നായപ്പോൾ ഞാൻ അത് ഒതുക്കി നിർത്തി..
“അച്ചു.. സീരിയസ് ആയിട്ടു?”
“അതെ അജു.. ഞാൻ ഒരു ഒരു വർഷം എടുത്തു ഹാർട്ട്ബ്രേക്കിൽ നിന്നും റിക്കവർ ആകാൻ.. പിന്നെ എനിക്ക് പക തോന്നി.. അവൻ കാരണം അല്ലെ എന്റെ പരെന്റ്സ് അടക്കം എന്നെ വെറുത്തതു…? അച്ഛൻ പിന്നെയും ക്ഷമിച്ചു.. എന്നാലും അമ്മ….”
അവൾ കണ്ണ് തുടച്ചു..
“എനിക്ക് പക കയറിയപ്പോൾ ഞാൻ ഒരു കോളേജിൽ ചേർന്നു.. ന്യൂ യോർക്കിൽ.. അവൻ ലോസ് ആഞ്ചലസിൽ ആണ്… ഞാൻ അവിടെ ചെന്നു പഠനം തുടങ്ങി.. എനിക്ക് അറിയുന്ന കുറച്ചു ആഫ്രിക്കൻ അമേരിക്കൻസ് ഉണ്ടായിരുന്നു.. അവരെ കൊണ്ട് ആദ്യം അവനെ കൊല്ലാൻ പ്ലാൻ ചെയ്തു…. “
“എന്നിട്ട്?”
ഞാൻ ആകാംഷയോടെ ചോദിച്ചു..
“പിന്നെ കൊല്ലണ്ട എന്ന് തീരുമാനിച്ചു… കാരണം ആ പെണ്ണ് അവനെ ഇട്ടിട്ടു പോയിരുന്നു.. സൊ ഞാൻ അവന്റെ രണ്ടു കാലും ഒടിക്കാൻ മാത്രമേ പറഞ്ഞുള്ളു.. അവർ അത് ചെയ്യുകയും ചെയ്തു.. “
അവൾ അതും പറഞ്ഞു ഒരു കള്ളച്ചിരി ചിരിച്ചു…
“ഇതാണല്ലേ ചെകുത്താന്റെ ചിരി?”
ഞാൻ അവളോട് വായ പൊളിച്ചു കൊണ്ട് തന്നെ ചോദിച്ചു..
“നോ ബേബി.. ഐ ആം ആൻ ഏയ്ഞ്ചൽ…അത് കൊണ്ടല്ലേ കൊല്ലാതിരുന്നത്?”
അവൾ അതും പറഞ്ഞു ചിരിച്ചു…
എനിക്കൊന്നും പറയാൻ ഇല്ലായിരുന്നു.. പക്ഷെ അവൾ ചെയ്തതിൽ തെറ്റ് ഒന്നും ഇല്ല എന്ന് എനിക്ക് തോന്നി..
“ആൻഡ് അജു.. നിനക്കും എനിക്കും മാത്രമേ ഇത് അറിയുള്ളു.. സൊ ടെൽ നോബോഡി…”
ഞാൻ വേഗം ഫോൺ പോക്കറ്റിൽ നിന്നും എടുത്തു ടൈപ്പ് ചെയ്യുന്നത് പോലെ കാണിച്ചു..
“അജു എന്താ ചെയ്യുന്നത്?”
“ഫേസ്ബുക്കിൽ ഇടുകയാണ്..”
“എന്ത്?”
“അച്ചു ഒരുത്തന്റെ കാല് തല്ലി ഒടിച്ചു എന്ന്….!”
ഒരു പൊട്ടിച്ചിരി ആയിരുന്നു അതിനുള്ള മറുപടി… ഞാനും ചിരിച്ചു..
“നിന്റെ ഒപ്പം കൂടിയതിൽ പിന്നെ ആണ് അജു ഞാൻ ഇങ്ങനെ ചിരിക്കുന്നത്….”
“എന്നാൽ മോൾ ചിരിച്ചു മരിക്കും…” അതും പറഞ്ഞു ഞാൻ വണ്ടി എടുത്തു…
കളിതമാശകൾ ആയി ഞങ്ങൾ വീട്ടിൽ എത്തി. ഞാൻ വണ്ടി പാർക്ക് ചെയ്തു. അവൾ അന്നത്തെ പോലെ ഒരു കവർ എടുത്തു തന്നു. ഞാൻ അത് തുറന്നു നോക്കി. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കുറച്ചു നോട്ടുകൾ അടുക്കി വച്ചിരിക്കുന്നു..
ഞാൻ അതിൽ നിന്നും ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്തു.. ബാക്കി അവൾക്ക് കൊടുത്തപ്പോൾ അവളുടെ മുഖം വാടി..
“അച്ചു.. എന്റെ വണ്ടി പോലും അല്ല ഇത്ര ദൂരം ഓടിയത്. അതുകൊണ്ടു അതിൽ നിന്നും ഏറ്റവും കുറഞ്ഞ ഒരു നോട്ട് എടുത്തു എന്നെ ഉള്ളു… അച്ചുവിന് വേണ്ടി ഫ്രീ ആയി ഓടാനും എനിക്ക് കുഴപ്പം ഒന്നും ഇല്ല…”
അത് കേട്ടപ്പോൾ ചെറിയ ഒരു പുഞ്ചിരി അവിടെ വിരിഞ്ഞു..
“പൊയ്ക്കോട്ടേ?”
“മ്മ്മ്.. ഞാൻ വിളിക്കാം അജു… “
“ശരി…”
ഞാൻ എന്റെ വണ്ടി എടുത്തു നേരെ വീട്ടിൽ വന്നു. സന്ധ്യ ആകാൻ ആയി. അമ്മ ദീപം വെച്ചിട്ടുണ്ട്. അതിൽ ഒന്ന് തൊഴുതു ഞാൻ അകത്തേക്ക് ചെന്നു..
