അമ്മ ഒന്നും മിണ്ടിയില്ല.. എന്തായാലും അന്ന് സന്തോഷത്തോടെ വീട്ടിൽ എത്തി വൈകുന്നേരം ടീവിയും കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ഫോണിൽ ഒരു കാൾ വന്നത്..
“അർജുൻ….”
“ആഹാ അച്ചു മാം….”
“എന്താ അർജുൻ? ഇങ്ങനെ വിളിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ?”
“അതല്ല… നിങ്ങൾ ഒക്കെ വലിയ ആളുകൾ അല്ലെ.. എനിക്ക് പേര് വിളിക്കാൻ അങ്ങനെ പറ്റുന്നില്ല.. അതുകൊണ്ടാണ്….”
“എല്ലാവരും മനുഷ്യർ ആണ് അർജുൻ.. എന്നെ ഇൻസൽട് ചെയ്യല്ലേ പ്ളീസ്.. ഒരു സുഹൃത് ആയി കണ്ടുകൂടെ?”
“അയ്യോ അങ്ങനെ ഒന്നും പറയല്ലേ.. ശരി ഇനി ഞാൻ അച്ചു എന്നെ വിളിക്കുള്ളു.. ഹാപ്പി? “
“ഹാപ്പി….!”
“അപ്പൊ അച്ചു പറ… നാളെ എവിടെ വരണം?”
“രാവിലെ 8 മണിക്ക് വീട്ടിൽ വരണം.. കുറച്ചു ദൂരം ഉണ്ട്.. ഒരു 100 കിലോമീറ്റർ.. ഓക്കേ അല്ലെ?”
“ഓക്കേ ആണ്.. ഞാൻ എത്തിക്കോളാം…”
“അപ്പൊ ശരി….!”
അവൾ ഫോൺ വച്ചു. എനിക്ക് എന്തോ ഒരു പേടി തോന്നി.. എന്തായാലും അവൾ വിളിച്ചതല്ലേ.. പൈസ കിട്ടുന്ന കാര്യം ആണ്…
***
രാവിലെ ഞാൻ കുളിച്ചു ഒരുങ്ങി നല്ല ഒരു ഷർട്ടും ജീൻസും ഇട്ടു അവളുടെ വീട്ടിലേക്ക് ചെന്നു.. സെക്യൂരിറ്റിയോട് കാര്യം പറഞ്ഞപ്പോൾ അയാൾ ഗേറ്റ് തുറന്നു തന്നു..
അവിടെ എത്തിയപ്പോൾ അവൾ പുറത്തേക്ക് വന്നു. ഒരു കല്ലുകൾ ഒക്കെ പതിപ്പിച്ച മെറൂൺ കളർ സാരി.. എന്തൊരു ഭംഗി ആണ്..
അല്ലെങ്കിലും പൈസ ഉള്ള വീട്ടിലെ പെൺപിള്ളേർ ഒക്കെ എന്തൊരു ഭംഗി ആണ്…
“അർജുൻ പോയാലോ? പിന്നെ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപെടുമോ?”
“എന്താ?”
“എന്റെ കാറിൽ പോകാം? ഇത് ഇവിടെ പാർക്ക് ചെയ്തോളു…. “
“മ്മ്മ് ശരി… “
ഞാൻ വണ്ടിയൊതുക്കി ഇട്ടു.. അപ്പോഴേക്കും അവൾ ഒരു ഹോണ്ട അക്കോർഡ് കാണിച്ചു തന്നു..
ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറി ആദ്യം ഒന്ന് പ്രാർത്ഥിച്ചു.. ആദ്യമായി ആണ് ഇങ്ങനത്തെ ഒരു വണ്ടി ഓടിക്കാൻ പോകുന്നത്.. വണ്ടി സ്റ്റാർട്ട് ആക്കി അവൾ ഫ്രണ്ടിൽ തന്നെ കയറി..
ഗേറ്റിലേക്ക് പോകുമ്പോൾ ഒരു ചെറുപ്പക്കാരി കൂടി വന്നു നിർത്താൻ പറഞ്ഞു.. വണ്ടി നിർത്തിയപ്പോൾ അവൾ ബാക്കിൽ കയറി ഇരുന്നു..
“അമ്മ എങ്ങോട്ടാണ്?”
അച്ചു ചോദിച്ചു..
“അമ്മയോ? ഞാൻ വിചാരിച്ചു അച്ചുവിന്റെ കൂട്ടുകാരിയോ ചേച്ചിയോ ആയിരിക്കും എന്ന്….”
ഞാനറിയാതെ പറഞ്ഞുപോയി….
അവർ ഇട്ടിരുന്ന ഗ്ലാസ് ഊരി എന്നെ ഒന്ന് നോക്കി.. കരിംനീല കണ്ണുകൾ…. അപ്പൊ അതാണ് അവൾക്ക് കിട്ടിയത്.. ഒരു ചിരി വിടർന്നു ആ മുഖത്ത്…
“മോന്റെ പേരെന്താ?”
“മാം.. അർജുൻ…”
“മാം എന്നൊന്നും വിളിക്കണ്ട.. അമ്മ എന്ന് തന്നെ വിളിച്ചോ… എന്നെ ആ ക്ലബിന്റെ അവിടെ ഒന്ന് ഇറക്കണേ….”
അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അതിശയം ആയി…
ഞാൻ വണ്ടി മുൻപോട്ടു എടുത്തു.. അച്ചു ഒന്നും മിണ്ടാതെ ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.. ചോദിച്ചില്ല എന്താണെന്ന്…
എന്നാൽ അവളുടെ അമ്മ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു.. എന്റെ കാര്യങ്ങൾ ഒക്കെ ചോദിച്ചു അറിഞ്ഞു.. അമ്മ തയ്യൽക്കരി ആണെന്ന് പറഞ്ഞപ്പോൾ ഇനി ഞാൻ തയ്യ്ക്കാൻ ഉണ്ടാകുമ്പോൾ വിളിക്കാം എന്ന് പറഞ്ഞു എന്റെ ഫോൺ നമ്പർ വാങ്ങി…
അവരെ ഞാൻ ഇറക്കി.. അവർ യാത്ര പറഞ്ഞു പോയി.. കാറ് മുൻപോട്ടു എടുത്തു..
അച്ചു പുറത്തേക്കു നോക്കി ഇരിക്കുകയാണ്..
“അച്ചു…?”
ഞാൻ ഒന്ന് വിളിച്ചപ്പോൾ അവൾ കൈകൊണ്ടു കണ്ണ് തുടച്ചു..
അവൾ കരയുകയായിരുന്നു എന്ന് ഒരു പകപ്പോടെ ഞാൻ മനസിലാക്കി…
വണ്ടി ഒതുക്കി നിർത്തി…
“അച്ചു.. എന്താ പറ്റിയത്? “
അവർ ഒരു നിമിഷം ഒന്നും മിണ്ടിയില്ല…
“എന്റെ അമ്മ ഇപ്പോൾ അർജുനോട് എത്ര സ്നേഹത്തിൽ ആണ് സംസാരിച്ചത്… എന്നോട് മിണ്ടുക പോലും ഇല്ല….!”
അവൾ മുഖം പൊത്തി കരഞ്ഞു… എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് സംശയം ആയി…
“അച്ചു.. കല്യാണത്തിന് പോകേണ്ടതല്ലേ? കരയല്ലേ പ്ളീസ്…..”
അത് കേട്ടപ്പോൾ അവൾ കണ്ണ് തുടച്ചു… എന്നെ നോക്കി പുഞ്ചിരിച്ചു…
എനിക്ക് കൂടുതൽ അറിയണം എന്ന് ഉണ്ടായിരുന്നു.. എന്നാൽ ചോദിയ്ക്കാൻ എന്തോ ഒരു ഭയം…
ഞാൻ വണ്ടി മുൻപോട്ടു എടുത്തു… കുറച്ചു നേരം കഴിഞ്ഞപ്പോൾ..
