ഒരു പ്രണയകഥ 4

അമ്മ ദേഷ്യപ്പെട്ടു..

“അവൾക്ക് കൊഞ്ചാൻ നമ്മൾ അല്ലെ അമ്മെ ഉള്ളു….”

“നീയാണ് അവളെ ഇങ്ങനെ വഷളാക്കുന്നത്…”

ഇനി അവിടെ നിന്നാൽ പണി എനിക്ക് വരും.. ഞാൻ അവളെ മാറ്റി വേഗം കുളിക്കാൻ പോയി.. കുളിച്ചു വന്നപ്പോൾ അമ്മ കഞ്ഞിയും തേങ്ങാ ചമ്മന്തി കൂടെ മാന്തൽ വറുത്തതും വിളമ്പി വെച്ചിട്ടുണ്ടായിരുന്നു..

എന്തൊരു രുചി… പറയാതിരിക്കാൻ വയ്യ.. അമ്മ പാചകത്തിൽ ഒരു റാണി ആണ്.

ഒരുമിച്ചു കഴിച്ചപ്പോൾ വയർ നന്നായി നിറഞ്ഞു.. മനസും..

വേഗം കിടന്നുറങ്ങി.. അശ്വിനിയെപ്പറ്റി ചിന്തിച്ചു.. ഫോൺ നമ്പർ വാങ്ങാമായിരുന്നു. ഇടക്കൊക്കെ ഓട്ടം കിട്ടിയേനെ..

വല്ലാത്ത ഭംഗി ഉള്ള ഒരു പെണ്ണ്.. അവളുടെ നീല മിഴികൾ മനസ്സിൽ കിടന്ന് പിടച്ചു..

എന്നാലും ഒരു പെണ്ണിനേയും ഇതുവരെ ആഗ്രഹിച്ചിട്ടില്ല. പ്രേമിക്കാൻ തോന്നിയപ്പോൾ ആണ് ജീവിതത്തിൽ ഇങ്ങനെ ഒക്കെ സംഭവിച്ചത്..

അച്ഛൻ ഉണ്ടായിരുന്നെങ്കിൽ….

അതോർത്തപ്പോൾ എന്റെ കണ്ണ് നനഞ്ഞു…

***

ജീവിതം അതുപോലെ തന്നെ മുൻപോട്ടു പോകുകയായിരുന്നു…

പിറ്റേ ഞായർ.. ഞാൻ വൈകുന്നേരം അമ്മയെയും അനിയത്തിയേയും കൂട്ടി പുറത്തു ഇറങ്ങി. ഒരു സിനിമ കണ്ടു. അതിനു ശേഷം ഹോട്ടലിൽ പോയി ബിരിയാണി കഴിച്ചു..

ഒരു തുണിക്കട കണ്ടപ്പോൾ ഞാൻ അവരെയും വിളിച്ചു കൊണ്ട് അവിടെ കയറി.

അനിയത്തിക്ക് ഒരു ഇളം നീല ചുരിദാർ വാങ്ങി.. അമ്മക്കുള്ള സാരി തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു..

“അർജുൻ? ഈസ് ദാറ്റ് യു?”

പുറകിൽ ഒരു കിളിമൊഴി.. വേഗം തിരിഞ്ഞു നോക്കി.. ഒരു ഇളം റോസ് സാരിയും ഉടുത്തു അശ്വിനി… എന്റമ്മേ എന്തൊരു ഭംഗി..

ഒരു മൽസ്യകന്യകയുടെ ശരീരം… ഞാൻ മനസ്സിൽ ഓർത്തു..

“അച്ചു….”

ഞാൻ വിളിച്ചപ്പോൾ അവൾ വന്നു ഒന്ന് ചെറുതായി ഹഗ് ചെയ്തു.. അമേരിക്കൻ സ്റ്റൈൽ ആയിരിക്കാം…

അമ്മയും ചിഞ്ചുവും നോക്കി നിൽക്കുന്നു.. എനിക്ക് ചമ്മൽ തോന്നി..

“എന്റെ അമ്മ, അനിയത്തി…”

ഞാൻ അവരെ അച്ചുവിന് പരിചയപ്പെടുത്തി..

“വൗ.. അമ്മ എന്തൊരു സുന്ദരി ആണ്..ദേവിയെ പോലെ ഉണ്ട്…”

അത് കേട്ടപ്പോൾ അമ്മക്ക് ഒരു നാണം.. എനിക്ക് ചിരി വന്നു..

“ഇതൊരു കൊച്ചു ദേവി…”

അനിയത്തിയെ ചേർത്ത് പിടിച്ചു അവൾ പറഞ്ഞപ്പോൾ അവൾ നാണം കൊണ്ട് കൂമ്പിപ്പോയി…

“അമ്മെ ഇതൊരു ഫ്രെണ്ട് ആണ്.. അന്ന് എയർപോർട്ടിൽ നിന്നും കൊണ്ടുവന്ന?”

“ആഹാ മോളെ.. ഇവൻ പറഞ്ഞിരുന്നു മോളെപ്പറ്റി.. സുന്ദരി ആണുട്ടോ…”

അമ്മ ചെറു ചിരിയോടെ സംസാരിച്ചു.. അവർ ഒന്ന് സംസാരിച്ചു കഴിഞ്ഞു അവൾ എന്റെ നേരെ തിരിഞ്ഞു..

“എന്ത് പണിയാണ് അർജുൻ കാണിച്ചത്? ഒന്ന് നമ്പർ തന്നിട്ട് പൊയ്കൂടാരുന്നോ അന്ന്?”

അവൾ കൊച്ചു പരിഭവത്തോടെ പറഞ്ഞു..

“അയ്യോ സോറി.. ഞാൻ…”

“ആ ഇനി ഒന്നും പറയണ്ട…”

അവൾ ചിരിച്ചു.. അത് കേട്ടു അമ്മയും..

ഡ്രസ്സ് എടുക്കാൻ അവളും കൂടി.. ഒരു കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ സാരി വാങ്ങാൻ വന്നതാണ് പുള്ളിക്കാരി..

അവൾ വാങ്ങിയ സാരിയുടെ വില കണ്ടപ്പോൾ എന്റെ കിളി പറന്നു പോയി..

35,000 രൂപ.. കൂട്ടുകാരിക്ക് വേണ്ടി അത്രയും പണം മുടക്കുന്നവർ ഉണ്ട് അല്ലെ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു..

എന്റെ ബില് കൂടി അവൾ കൊടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ ഞാൻ സ്നേഹത്തോടെ നിരസിച്ചു..

അവൾക്കും അറിയാം.. ഞാൻ എത്ര സന്തോഷത്തിൽ ആണ് അവർക്കു വാങ്ങി കൊടുക്കുന്നത് എന്ന്..

പോകുന്നതിനു മുൻപേ..

“അർജുൻ നാളെ ഫ്രീ ആണോ?”

“ഓട്ടം ഒന്നും പറഞ്ഞിട്ടില്ല… എന്താണ്?”

“എന്നെ കല്യാണത്തിന് കൊണ്ടുപോകാൻ കഴിയുമോ? എന്റെ കാറിൽ പോകാം..? “

പിണക്കാൻ പാടില്ല… അതുകൊണ്ടു തന്നെ ഞാൻ ഒന്നും ആലോചിക്കാതെ

“ശരി.. ഡീറ്റെയിൽസ് പറഞ്ഞാൽ മതി…”

“ശരി അർജുൻ.. അമ്മെ മോളു…പിന്നെ കാണാം കേട്ടോ…” അവൾ പോയി.. അവൾ വിളിക്കാം എന്ന് പറഞ്ഞു എന്റെ നമ്പർ വാങ്ങിയിട്ടാണ് പോയത്…

“നല്ല കുട്ടി അല്ലേടാ?”

അമ്മ ചോദിച്ചു.

“അതെ.. നല്ല ചേച്ചി…”

ചിഞ്ചു പറഞ്ഞു.. കൊച്ചു ദേവി എന്ന് വിളിച്ചതിന്റെ സന്തോഷത്തിൽ ആണ് പെണ്ണ്..

“വലിയ പണക്കാരി ആണ് അമ്മെ.. എനിക്കൊരു പേടി അവളുടെ അടുപ്പം കാണുമ്പോൾ…..”

Leave a Reply

Your email address will not be published. Required fields are marked *