ഒരു പ്രണയകഥ 5

ലോൺ എടുത്തു ഞാൻ ജോലി ചെയ്ത ജിം വാങ്ങി അതൊരു നല്ല ഫിറ്റ്നസ് ട്രെയിനിങ് സെന്റർ ആക്കി.. പെൺപിള്ളേർക്ക് പ്രേതെക സെല്ഫ് ഡിഫെൻസ് ട്രെയിനിങ് കൊടുക്കാൻ mma ട്രെയിനിങ് കഴിഞ്ഞ രണ്ടു പെണ്ണുങ്ങളെ ഞാൻ കൊണ്ടുവന്നു..

അതിന്റെ പേരിൽ പരസ്യം കൊടുത്തു..

അതൊരു വൻ വിജയം ആയി.. പെൺപിള്ളേരെ ചേർക്കാൻ പരെന്റ്സ് നന്നായി വന്നു.. കൂടാതെ സ്കൂളുകളിൽ പോയി ഡെമോയും നടത്തി കൂടുതൽ അഡ്മിഷൻസ് ഉണ്ടാക്കി എടുത്തു..

മറ്റൊരു ടൗണിൽ വേറെ ഒരു ജിം കൂടി വാങ്ങി അതും ഇതുപോലെ തന്നെ ആക്കി..

നല്ലൊരു വീട് വാങ്ങി.. അനിയത്തിയെ അവൾക്ക് ഇഷ്ടമുള്ള കോഴ്‌സുകൾക്ക് ചേർത്തു.. എന്റെ അമ്മക്ക് വേണ്ടതൊക്കെ വാങ്ങി കൊടുത്തും സന്തോഷ ജീവിതം…

ഇതിനൊക്കെ കാരണക്കാരി ആരാണ്? അതെ അവൾ തന്നെ.. ഒത്തിരി പിടി വാശികൾ ഉണ്ടെങ്കിലും കുട്ടികളുടെ സ്വഭാവം ആണെങ്കിലും അവളെ മെരുക്കാൻ എനിക്ക് കഴിയും.. സ്നേഹം കൊണ്ട്… പ്രേമിച്ചു പ്രേമിച്ചു ചോര അല്ല അവൾ ആണ് എന്റെ സിരകളിൽ കൂടി ഓടുന്നത് എന്ന അവസ്ഥയിൽ എത്തി…
അവൾ ആണെങ്കിലും അതെ.. എന്റെ അമ്മക്ക് ഇപ്പോൾ രണ്ടു പെൺകുട്ടികൾ ആണെന്നുള്ള ഭാവം ആണ്.. അവളുടെ അമ്മ ആണെങ്കിൽ ചിഞ്ചുവിനെ ഞങ്ങൾക്ക് വിട്ടു തരാത്ത അവസ്ഥ വരെ ആയി..

പിന്നെ കല്യാണം ആയിട്ടില്ല. കല്യാണത്തിന്റെ പ്രായം 30 ആണെന്ന് വിശ്വസിക്കുന്നവൻ ആണ് ഞാൻ.. അത് പറഞ്ഞു ഞങ്ങൾ ഇടക്ക് അടികൂടുകയും ചെയ്യും.. എന്നാൽ ഒരു മിനുട് പോലും അവൾക്ക് എന്നോട് പിണങ്ങി ഇരിക്കാൻ പറ്റില്ല..

എന്റെ വാരിയെല്ല് കൊണ്ടാണോ അവളെ ഉണ്ടാക്കിയത് എന്നതുപോലെ ആണ് അവളുടെ ഭാവങ്ങൾ..

***

അവളുടെ പിടി വാശിക്ക് മുൻപിൽ തോറ്റു കൊടുക്കുക എന്നല്ലാതെ വേറെ വഴികൾ ഒന്നും എനിക്ക് ഇല്ലായിരുന്നു…

കണ്ണനെ സാക്ഷി നിർത്തി ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തി.. തൊഴുത് മടങ്ങുമ്പോൾ അവൾ എന്നെ ഒന്ന് നുള്ളി..

“എന്താ?”

“പറഞ്ഞില്ലേ ഞാൻ…..”

“എന്ത് പറഞ്ഞു എന്ന്?”

“കൊന്നിട്ടായാലും നിന്നെ ഞാൻ കെട്ടും എന്ന്?”

“കൊല്ലുമായിരുന്നോ നീ? ഞാൻ സമ്മതിച്ചില്ലായിരുന്നേൽ?”

“പിന്നെ.. പപ്പയുടെ പിസ്റ്റൾ നോക്കി വെച്ചിട്ടുണ്ടായിരുന്നു.. എന്നിട്ടു ഞാനും ചത്തേനെ…”

“ഡീ ദുഷ്ട്ടെ? നീ …. ശരിക്കും?”

“നിന്നെ ഞാൻ പ്രേമിച്ചു കൊല്ലും… ജീവിതം തീരുന്നത് വരെ… “

അവൾ ആ നീലക്കണ്ണുകൾ വിടർത്തി എന്നോട് പറഞ്ഞപ്പോൾ ഞാൻ അവളുടെ കണ്ണിൽ ഒന്നേ കണ്ടുള്ളു…

പ്രേമത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവത ആയ ആഫ്രോഡൈറ്റി മനുഷ്യന് അനുഗ്രഹിച്ചു നൽകിയ പ്രേമം മാത്രം…. ഒരിക്കലും അവസാനിക്കാത്ത പ്രേമം…

സ്നേഹത്തോടെ.. മാലാഖയുടെ കാമുകൻ..

Leave a Reply

Your email address will not be published. Required fields are marked *