ഒരു പ്രണയകഥ 5

പക്ഷെ കാര്യങ്ങൾ മാറി മറിഞ്ഞത് വളരെ പെട്ടെന്നാണ്…

***

ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി പിറ്റേ ദിവസം.. കഴിഞ്ഞ ആഴ്ച ഞാനും അവളും കൂടി സ്വര്ണക്കടയിൽ പുതിയ ഒരു ഓഫറിന്റെ കാര്യം ഡിസ്‌കസ് ചെയ്തിരുന്നു.

ഞാനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളു..

പിറ്റേ ദിവസം ഞാൻ ഓഫീസിൽ ഇരുന്നു കുറച്ചു ഡാറ്റ കമ്പ്യൂട്ടറിൽ കയറ്റുകയായിരുന്നു..

അച്ചു എന്റെ ക്യാബിനിൽ വന്നു..

“അജു… എനിക്കറിയില്ലായിരുന്നു നീ ഒരു ചതിയൻ ആണെന്….”

അവളുടെ സ്വരം ചാട്ടുളി പോലെ എന്റെ കാതിൽ പതിച്ചു….

അച്ചു…? ഞാൻ? നീ എന്തൊക്കെ ആണ് ഈ പറയുന്നത്?”

“അച്ചു അല്ല.. അർജുൻ ഇനി അങ്ങനെ എന്നെ വിളിക്കണ്ട… യു ആർ എ ചീറ്റ്…എന്നാലും മനസ് വരെ നിനക്ക് തന്ന എന്നെ നിനക്ക് എങ്ങനെ ചതിക്കാൻ തോന്നി?”

അവൾ നിന്ന് കരയുകയാണ്..

“നീ കാര്യം പറയുന്നുണ്ടോ?”

എനിക്ക് ദേഷ്യം വന്നു..

“നിനക്ക് അറിയണം അല്ലെ? നോക്ക്.. കണ്ണ് തുറന്നു നോക്ക്…”

അവൾ എന്റെ മുൻപിലേക്ക് ഒരു നോട്ടീസ് എടുത്തു വലിച്ചു എറിഞ്ഞു..

ഞാൻ അതെടുത്തു നോക്കി.. വായിച്ച ഞാനും ഞെട്ടി..

അന്ന് ഞങ്ങൾ ഡിസ്‌കസ് ചെയ്ത അതെ ഓഫർ ഞങ്ങളുടെ മെയിൻ കോംപെട്ടിട്ടൊർ ആയ വേറൊരു ജുവല്ലറി ഇട്ടിരിക്കുന്നു..

ഒരു വ്യത്യാസവും ഇല്ല… അച്ചു പറഞ്ഞ അതെ ഓഫർ… ഞാൻ ശരിക്കും ഞെട്ടി…

“അച്ചു ഇതെങ്ങനെ? എനിക്ക്?”

“അർജുൻ അഭിനയം വേണ്ട.. ഇത് ഈ ലോകത്തു നമ്മൾ രണ്ടുപേർക്കും അല്ലാതെ വേറെ ആർക്കും അറിയില്ല.. നിനക്ക് പൈസ ആയിരുന്നു വേണ്ടത് എങ്കിൽ ഞാൻ എന്റെ പേർസണൽ അക്കൗണ്ട് മൊത്തം നിനക്ക് തരുമായിരുന്നു… ചതിച്ചു നീ എന്നെ… ഫക്ക് യു…”

അവൾ പറഞ്ഞത് സത്യമാണ്.. ഞങ്ങൾ രണ്ടുപേരും അല്ലാതെ വേറെ ആർക്കും ഇതറിയില്ല. അത് കൊണ്ട് തന്നെ എനിക്കുപറയാൻ ഒന്നും ഇല്ലായിരുന്നു..

“ഞാൻ ഒന്നും ചെയ്യുന്നില്ല. പക്ഷെ നീ എന്റെ വിശ്വാസം ആണ് തകർത്തത്… ഐ ഹേറ്റ് യു.. ഫോർഇവർ… നീ ഇനി ഇവിടെ വേണ്ട അജു.. എന്നെ ഇനി ഒരിക്കലും കാണാൻ വരണ്ട.. ആം ഡാൻ വിത്ത് യു… ഗെറ്റ് ഔട്ട് നൗ…”

അവൾ അലറി…

ഇതൊക്കെ കേട്ടു ഓഫീസിലെ എല്ലാവരും വന്നു നോക്കി..

“അച്ചു….? “

ഞാൻ ദയനീകം ആയി വിളിച്ചു..

“മിണ്ടരുത്…! ഇറങ്ങിക്കോ അർജുൻ….!”

ഇനി അവളോട് ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല എന്നെനിക്ക് മനസിലായി.. ഞാൻ ഇറങ്ങി.. തല കുനിച്ചു ഇറങ്ങി..

“അർജുൻ….”

സീന ചേച്ചി വിളിച്ചു.. എന്നാൽ എനിക്ക് ഒന്നും മിണ്ടാൻ ആയില്ല.. ഇറങ്ങി..

നേരെ വണ്ടി എടുത്തു ലോവേർസ് ഹിൽ പോയി.. അവിടെ ഇരുന്നു.. എന്നാലും ഇതെങ്ങനെ?

എനിക്ക് ഒന്നും മനസിലായില്ല.. നേരം വൈകുന്നത് മനസിലായപ്പോൾ ഞാൻ വീട്ടിലേക്ക് ചെന്നു..

കരച്ചിൽ വന്നില്ലായിരുന്നു.. മരവിപ്പ് മാത്രം.. അറിയാതെ അവൾ എന്തൊക്കെ ആണ് പറഞ്ഞത്? ഇതുവരെ ആരെയും ചതിച്ചിട്ടില്ല..

വീട്ടിൽ ചെന്നു കയറി… അവിടെ ഇരുന്ന അമ്മ എണീറ്റ് എന്റെ അടുത്ത് വന്നു..

“നീ അവിടെ ചതിവ് കാണിച്ചോ?”

ഇല്ല എന്ന് പറയാൻ പോലും അവസരം കിട്ടിയില്ല.. കരണം പൊട്ടുന്ന അടി അമ്മയുടെ കയ്യിൽ നിന്നും…

ഒന്നിൽ നിന്നില്ല.. രണ്ടു കവിളിലും മാറി മാറി അടിച്ചു എന്റെ അമ്മ… കണ്ണുകൾ നിറഞ്ഞു ഒഴുകി പക്ഷെ തടുത്തില്ല.. നിന്ന് കൊണ്ടു..

“ഏട്ടനെ അടിക്കല്ലേ എന്റെ ഏട്ടൻ ആരെയും ചതിക്കില്ല..”

അതും വിളിച്ചു പറഞ്ഞു ഇടക്ക് കയറിയ ചിഞ്ചുവിനും കിട്ടി..

അത്ര നേരം അടക്കി വച്ച ദേഷ്യം എന്റെ അനിയത്തിയെ അമ്മ അടിച്ചു എന്ന് കണ്ടപ്പോൾ പുറത്തു വന്നു..

“തൊടരുത് എന്റെ കൊച്ചിനെ….!”

കൈ ചൂണ്ടി അലറി ഞാൻ അമ്മയോട്.. എന്റെ ഭാവം കണ്ട അമ്മയും ഒന്ന് വിറച്ചു..

കൂടുതൽ ഒന്നും പറയാതെ ഞാൻ റൂമിൽ കയറി വാതിൽ വലിച്ചു അടച്ചു..

ബെഡിൽ കിടന്നു കരഞ്ഞു കുറെ നേരം.. ചിഞ്ചു കുറെ നേരം എന്നെ വിളിച്ചു.. എങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല.. സങ്കടം ആയിരുന്നു..

അമ്മ എന്നെ അവിശ്വസിച്ചല്ലോ എന്ന സങ്കടം.. ഞാൻ ദേവിയെ പോലെ ആരാധിക്കുന്ന എന്റെ അമ്മ എന്നെ അവിശ്വസിച്ചു.. അത് ഓർത്തു ഓർത്തു ഞാൻ ഒത്തിരി കരഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *