ഒരു പ്രണയകഥ 5

അമ്മ അത് പറഞ്ഞപ്പോൾ എനിക്ക് സങ്കടം തോന്നി.. അമ്മ എന്റെ പേര് വിളിച്ചിരിക്കുന്നു… ഇനി എന്ത് പറയാൻ? അമ്മക്ക് അശ്വിനിയെ അത്ര വിശ്വാസം ആണ്.. അതാണ് അവൾ ചതിച്ചു എന്ന് പറഞ്ഞത് കണ്ണും അടച്ചു വിശ്വസിച്ചത്..

“ശരി അമ്മെ…. പക്ഷെ ഈ പറഞ്ഞതിന് അമ്മ കരയും… ഓർത്തോ….”

അതും പറഞ്ഞു ഞാൻ ഇറങ്ങി… എല്ലാം കൈവിട്ടു പോയത് പോലെ ഒരു ഫീലിങ്ഹ്.. ഇല്ല. തകരാൻ പാടില്ല.

ഞാൻ നേരെ ജിമ്മിൽ പോയി. അവിടെ ഇരുന്നു. ഉച്ച ആയപ്പോൾ വണ്ടി എടുത്തു പോയി ടൗണിൽ ഇട്ടു. അപ്പോഴാണ് ഒരു ഓട്ടം വന്നത്. കൂട്ടത്തിൽ പുതിയ വണ്ടി എന്റെ ആണ്..

കോഴിക്കോട് പോകണം. ആരും ഇല്ല പക്ഷെ കുറച്ചു ബുക്കുകളും അനുബന്ധ സാധനങ്ങളും ഒക്കെ ആണ്. ഒരു കോളജിലേക്ക് എത്തിച്ചു തിരിച്ചു കുറച്ചു സാധനങ്ങൾ കൊണ്ടു വരണം. അവിടെ ഒരു ദിവസം നിൽക്കുകയും വേണം..

ഞാൻ സമ്മതം അറിയിച്ചു. അപ്പോൾ അവർ ബാഗുകൾ വണ്ടിയിൽ നിറച്ചു. കുറച്ചു ലാബ് ഉപകരണങ്ങൾ ഉള്ളതുകൊണ്ട് ആണ് നല്ല വണ്ടി എടുത്തത് എന്ന് അവർ പറഞ്ഞു. അഡ്രസ് തന്നു. കോഴിക്കോട് ക്രിസ്ത്യൻ കോളജിലേക്ക് ആണ്.

ആരോടും പറയാൻ ഇല്ല. ഞാൻ വണ്ടി വിട്ടു. സമയം 3 മണി ആയിരുന്നു. 250 കിലോമീറ്റർ വരും കോഴിക്കോടിന്. ഞാൻ പലതും ആലോചിച്ചു ഡ്രൈവ് ചെയ്തു..

ഫോൺ റിങ് ചെയ്തു.. അശ്വിനി ആണ്.. എടുത്തില്ല. അവളുടെ അമ്മയും വിളിച്ചു.. എടുത്തില്ല..

കോളേജ് കഴിഞ്ഞു വന്നപ്പോൾ എന്നെ കാണാത്തത് കൊണ്ട് ആകും ചിഞ്ചു വിളിച്ചു..

“ഏട്ടാ.. എവിടെ ആണ്?”

“എന്താടീ?”

“അച്ചു ചേച്ചിയും അമ്മയും വന്നിട്ടുണ്ട്….”

“അതിനു ഞാൻ എന്ത് വേണം?”

“അവർ അമ്മയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു.. “

“എന്തിനാണ്? എന്റെ അമ്മക്ക് എന്നെ വിശ്വാസം ഇല്ല.. പിന്നെയാണോ അശ്വിനിക്കും അവളുടെ അമ്മയ്ക്കും? നല്ല തമാശ…. “

ഏട്ടാ…. “

ചിഞ്ചു കരയുകയാണ്..

“മോളെ.. നിനക്ക് ഏട്ടനെ വിശ്വാസം ഉണ്ടായല്ലോ? അത് മതി.. അത് മാത്രം മതി എനിക്ക്…”

എന്റെ തൊണ്ട ഇടറി..

“ഏട്ടൻ ഒന്ന് വരുമോ ഇവിടെ?”

“ഇനി ഞാൻ വരുന്നില്ല… പിന്നെ വിളിക്കാം മോളെ…”

അത് പറഞ്ഞ ശേഷം ഞാൻ ഫോൺ വച്ചു.. കൂടുതൽ ഒന്നും ചിന്തിക്കാതെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു..

കോഴിക്കോട് എത്തിയപ്പോൾ സമയം കുറെ ആയതു കൊണ്ട് ഒരു റൂം എടുത്തു. ഫോൺ ഓഫ് ആയിപോയിരുന്നു.. ഓൺ ആക്കിയില്ല.. ആർക്കു വേണ്ടി?

രണ്ടു ദിവസം എടുത്തു തിരിച്ചു വരാൻ.. വൈകുന്നേരം അവർ തന്ന ഗുഡ്സ് എല്ലാം എത്തിച്ചു അവർ നല്ല പൈസയും തന്നു. വീണ്ടും ടാക്സി ഡ്രൈവർ എന്ന ജോലി… എന്ത് ചെയ്യാൻ?

വീട്ടിൽ എത്തി. ചിഞ്ചു ഓടി വന്നു കെട്ടിപിടിച്ചു കരഞ്ഞു… എവിടെ ആയിരുന്നു ഏട്ടാ… ഞങ്ങൾ എത്ര കാത്തിരുന്നു?”

“ഞങ്ങളോ? നീ അല്ലാതെ വേറെ ആരാ എന്നെ കാത്തിരിക്കാൻ?”

അതും പറഞ്ഞു ഞാൻ നേരെ നോക്കിയത് അടുക്കളയിൽ നിന്നും വന്ന അമ്മയുടെ മുഖത്തേക്ക് ആണ്.. അമ്മ മുഖം കുനിച്ചു..

ഞാൻ പഴ്സിൽ നിന്നും പൈസ എടുത്തു അനിയത്തിയുടെ കയ്യിൽ വച്ചു..

എന്നിട്ടു റൂമിൽ പോയി തോർത്ത് എടുത്തു ഒന്ന് കുളിച്ചു വന്നു.. കിടക്കാൻ ഒന്നും തോന്നിയില്ല. നേരെ പുറത്തേക്ക് നടന്നു..

അമ്മ ഉമ്മറത്തേക്ക് ഓടി വന്നെങ്കിലും ഞാൻ ബൈക്ക് എടുത്തു എങ്ങോട്ട് എന്നില്ലാതെ ഓടിച്ചു.. എത്തിച്ചേർന്നത് ലോവേർസ് ഹിൽ ആണ്..

ബൈക്ക് നിർത്തി ഇറങ്ങി അന്ന് ഞാനും അച്ചുവും ഇരുന്ന മരച്ചുവട്ടിൽ പോയി ഇരുന്നു.. നല്ല ക്ഷീണം ഉണ്ടായിരുന്നു.. ഒന്നു മയങ്ങി പോയി..

ഫോൺ റിങ് ചെയ്തു.. കണ്ണ് തുറന്നപ്പോൾ അച്ചുവിന്റെ അമ്മ ആണ്..

എടുത്തു..

“ഹലോ…”

“ഡാ കുട്ടാ.. നീ എവിടെ ആണ്?”

“ഇവിടെ ഉണ്ട്… എന്താ?”

“ഒന്നും ഇല്ല.. നിന്നെ ഒന്ന് കാണണമല്ലോടാ…?”

“എന്തിനാ അമ്മെ? എന്നെ അങ്ങ് മറന്നേക്ക്.. നിങ്ങൾ പണക്കാർക്ക് ചവുട്ടി മെതിക്കാൻ ഉള്ളതല്ലേ ഞങ്ങളുടെ ഒക്കെ ജീവിതം? ഇപ്പൊ സ്വന്തം അമ്മ പോലും മിണ്ടാതെ ആയി…”

“മോനെ… “

“ഞാൻ വേറെ എന്ത് പറയാൻ ആണ് അമ്മെ? എന്റെ അനിയത്തി ഉള്ളതുകൊണ്ടാണ്.. അല്ലെങ്കിൽ ഞാൻ പോയി ചത്തേനെ…”

“ഡാ കിട്ടും നിനക്ക്… “

Leave a Reply

Your email address will not be published. Required fields are marked *