ഒരു പ്രണയകഥ 5

“അച്ചൂസ്.. എന്തോ പറയാൻ ഉണ്ടല്ലോ?”

ഞാൻ അവളുടെ മുഖഭാവം കണ്ടു ചോദിച്ചു..

“മ്മ്മ്.. പറയാൻ ഉണ്ട്.. എന്നാൽ എനിക്കറിയില്ല….”

“നീ എന്താണെങ്കിലും പറ… നോക്കാം..”

“മ്മ്മ്.. ഇപ്പോൾ അജു കല്യാണം കഴിക്കാൻ പോകുകയാണ് എന്ന് വച്ചോ… പെണ്ണ് ഞാൻ ആണെന്ന് സങ്കല്പിക്ക്… “

ഞാൻ അവളെ സംശയത്തോടെ നോക്കി..

“മ്മ്മ് സങ്കല്പിച്ചു…”

“ആൻഡ്.. ഞാൻ പറയുകയാണ് ഞാൻ വെർജിൻ അല്ല. എന്ന്.. അജു എന്ത് പറയും?”

“വേണ്ട എന്ന് പറയും….”

ഞാൻ ആലോചിക്കാതെ പറഞ്ഞു…

“അജുവും അങ്ങനെ ആണോ? കെട്ടുന്ന പെണ്ണ് വെർജിൻ ആയിരിക്കണം എന്ന് വാശി? അറിഞ്ഞില്ല…”

അവൾ തെല്ലു നിരാശയോടെ പറഞ്ഞു..

“മരകഴുതേ? അതല്ല…..!”

“പിന്നെ?”

“ഒരു പെണ്ണിന്റെ കാലിന്റെ ഇടയിൽ അല്ല അവളുടെ പരിശുദ്ധി എന്ന് വിശ്വസിക്കുന്നവൻ ആണ് ഞാൻ….”

ഞാൻ അവളുടെ മുഖത്തു നോക്കി… ഒരു പുഞ്ചിരി..

“പിന്നെ എവിടെ ആണ് ഈ പരിശുദ്ധി വേണ്ടത്?”

അവൾ തെല്ലു കുസൃതിയോടെ ചോദിച്ചു..

“ഇവിടെ….”

ഞാൻ നെഞ്ച് തൊട്ടു കാട്ടി പറഞ്ഞു..

“ഹ്മ്മ് ഇമ്പ്രെസ്സിവ്.. ബട്ട് പിന്നെ എന്തുകൊണ്ടാണ് വേണ്ട എന്ന് പറയും എന്ന് പറഞ്ഞത്?”

“നീ വലിയ പണക്കാരി ആയതുകൊണ്ട്…ഞാൻ നിന്നെ കെട്ടിയാൽ ഞാൻ പണം കണ്ടു കെട്ടിയതാണ് എന്ന് എല്ലാവരും പറയും.. നിന്റെ കുടുംബം വരെ…. “

“no അജു.. എല്ലാവരും മനുഷ്യർ അല്ലെ?”

“അതാണല്ലോ പ്രശ്നം….”

“ഞാൻ എല്ലാം ഒഴിവാക്കി വന്നാൽ?”

“ക്യാൻ യു? അച്ചു.. നിന്നെത്തന്നെ ഒന്ന് നോക്ക്… നിന്റെ ബാഗ്, ഷൂസ്, ഡ്രസ്സ്… പോട്ടെ ഒരു നീ ഇപ്പോൾ ഇട്ടിരിക്കുന്ന ഇന്നർ വെയർ വരെ ചിലപ്പോൾ എനിക്ക് വാങ്ങാൻ പോലും പറ്റില്ല…. നിനക്ക് അതൊക്കെ ഒഴിവാക്കാൻ പറ്റും എന്ന് തോന്നുന്നുണ്ടോ?

“ഐ നോ.. ഇപ്പൊ ഞാൻ ഇട്ട ഇന്നർ വെയർ ഇന്നർ വെയർ ആർക്കും കിട്ടില്ല.. അത്രക്ക് വില ഉണ്ട്….”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

“അതും വിക്ടോറിയ സീക്രെട് ആണോ?”

ഞാൻ ഒരു ചിരിയോടെ ചോദിച്ചു..

“അല്ല അജു.. അതിന്റെ പേരാണ് നിൽ ഇന്നർവെയർ…”

അവൾ ചുണ്ടു കടിച്ചു പറഞ്ഞു…

“അതെന്താ കമ്പനി?”

ഞാൻ അവളെ സംശയത്തോടെ നോക്കി…. അവൾ ചിരിച്ചു..

“അത് എന്റെ സ്വന്തം കമ്പനി.. അടിയിൽ ഒന്നും ഇല്ല പൊട്ടാ…. എന്ന്…”

അവൾ കുലുങ്ങി ചിരിച്ചു..

ഞാൻ അവളെ ഒന്ന് നോക്കി.. ഒരു ചുരിദാറും ലെഗ്ഗിൻസും ആണ്. ഷാൾ ഉണ്ട്..

“ഈ പെണ്ണ്… ഒരു നാണവും ഇല്ല ഇതിനു….”

ഞാൻ ആരോടും അല്ലാത്തപ്പോലെ പറഞ്ഞു..

“പിന്നെ…എന്ത് നാണം? വിദേശത്തു ആളുകൾ ഒരു തുണിയും ഇല്ലാതെ ബീച്ചിൽ കൂടി നടക്കുന്നു.. പിന്നെ ആണ്…”

“നീ അതും പറഞ്ഞു ഇവിടെ വന്നു ഇരുമ്പിന്റെ ഷഡി ഇട്ടിട്ടും കാര്യമില്ല. കൊച്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത ആളുകൾ ആണ് ഇവിടെ… “

“അല്ല.. അമ്മയെ പഴയതു പോലെ ആക്കിയാൽ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു?”

“”എന്താ? “

“ഞാൻ നിന്നെപ്പിടിച്ചു റേപ്പ് ചെയ്യും എന്ന്.. ഓർമയില്ലേ അജു?”

“കിട്ടും കേട്ടോ നിനക്ക്.. പെണ്ണിന് ഒരു നാണവും ഇല്ല.. !”

അവൾ ചിരിച്ചു…

“എന്നാലും നീ എന്നെ വേണ്ട എന്ന് പറഞ്ഞില്ലേ?”

“നിനക്ക് നല്ല ചുള്ളൻ പണക്കാരെ കിട്ടും മോളെ.. ഞാനൊക്കെ പാവം…”

“ഞാൻ പണക്കാരി അല്ലായിരുന്നെങ്കിൽ?”

“ഇപ്പൊ പിടിച്ചു നീ നേരത്തെ പറഞ്ഞ ആ സാധനം ചെയ്തേനെ….”

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

“വഷളൻ….”

“ഓ പിന്നെ.. നിനക്ക് എന്തും ചെയ്യാം.. ഞാൻ വല്ലതും പറഞ്ഞാൽ അതിൽ പിടിച്ചോ…”

അവൾ ചിരിച്ചു..

“നാളെ ഒന്ന് കൊച്ചി വരെ പോകണം അജു… ഒരു കാര്യം ഉണ്ട്…”

“ഞാൻ വരണോ?”

“പിന്നെ ഞാൻ എന്റെ മറ്റവനെ വിളിക്കുമോ?”

“മറ്റവൻ ഇല്ലേ അച്ചൂസ്? ഒരെണ്ണത്തിനെ ഉണ്ടാക്കികൂടെ?”

ഞാൻ ചിരിയോടെ ചോദിച്ചു..

“ഓഹ്‌ നിനക്ക് താല്പര്യം ഇല്ലല്ലോ…” അവളും ചിരിച്ചു കൊണ്ട് പറഞ്ഞു..

കുറച്ചു നേരം വർത്താനം പറഞ്ഞിരുന്ന ശേഷം ഞങ്ങൾ പിരിഞ്ഞു..

***

രാവിലെ കൊച്ചിയിലേക്ക് പുറപ്പെട്ടു. അവളുടെ കാറിൽ തന്നെ ആണ് പോയത്.

ഇളം നീല ജീൻസും വെള്ള കുർത്തയും ഇട്ടു മുടി മുകളിൽ കെട്ടിവച്ചാണ് അവൾ വന്നത്.. വണ്ടിയിൽ കയറിയപ്പോൾ വല്ലാത്തൊരു സുഗന്ധം… ബാഗ് പുറകിൽ വച്ച് അവൾ സീറ്റ് ബെൽറ്റ് ഇട്ടു..

Leave a Reply

Your email address will not be published. Required fields are marked *