ഒരു പ്രണയകഥ 5

“ഏതാ പെർഫ്യൂം?”

ഞാൻ അവളുടെ സുഗന്ധം വലിച്ചു ആസ്വദിച്ചു കൊണ്ട് ചോദിച്ചു…

“വിക്ടോറിയ സീക്രെട്.. “

അവൾ അതും പറഞ്ഞു ചിരിച്ചു.. പുള്ളിക്കാരി ഡിസൈനർ ബ്രാൻഡ്‌സ് മാത്രമേ ഉപയോഗിക്കുള്ളു. ലൂയി വിറ്റോൺ ബാഗ്, ഗുച്ചി ഷൂസ് അങ്ങനെ ഒക്കെ..

ഇവരെപ്പോലെ ഉള്ളവർ കാരണം ആണല്ലോ ആ കമ്പനി മുതലാളിമാർ ജീവിക്കുന്നത്..

“നല്ല മണം ഉണ്ട്…”

ഞാൻ മെല്ലെ പറഞ്ഞു…

അവൾ പുഞ്ചിരിച്ചു..

വണ്ടി എടുത്തു.. ഈ വണ്ടി ഓടിക്കാൻ നല്ല സുഖം ആണ്.. പിന്നെ വലിപ്പം കുറച്ചു കൂടുതൽ ആണ്..

“അജു എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ?”

“ഒന്നുമില്ല.. വണ്ടി ഓടിക്കുന്നതിൽ ശ്രദിച്ചതാണ്…”

“മ്മ്മ്.. അമ്മക്ക് അജുവിനെ വലിയ ഇഷ്ടമാണ് കേട്ടോ.. അതുപോലെ ഒരു മകൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഇന്നലെ പറഞ്ഞതെ ഉള്ളു… “

“എനിക്കും അമ്മയെ ഇഷ്ടമാണ്.. ഞാൻ ആദ്യം കണ്ടപ്പോൾ മിണ്ടില്ല എന്നൊക്കെ വിചാരിച്ചു..”

“എന്തായാലും അജു കാരണം ഞങ്ങൾ പഴയതു പോലെ ആയി…. നന്ദി ഉണ്ട്ട്ടോ അജു…. “

ഞാൻ അവളെ നോക്കി.. കണ്ണ് നിറഞ്ഞിരിക്കുന്നു..

“നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഈ നീലക്കണ്ണുകൾ നിറഞ്ഞാൽ ഭംഗി പോകും എന്ന്?”

“സോറി.. “ അവൾ കണ്ണ് തുടച്ചു..

“അങ്ങനെ വഴിക്ക് വാ…”

അതും ഇതുമൊക്ക പറഞ്ഞു എറണാകുളം എത്തി. മെല്ലെ വന്നത് കൊണ്ട് ഏകദേശം 3 മണി കഴിഞ്ഞു. നാളെ ആണ് അവൾക്ക് മീറ്റിംഗ് എന്തോ ഉള്ളത്.

നേരെ ഒരു പ്രീമിയം ഹോട്ടലിലേക്ക് വിട്ടു. രണ്ടു നല്ല റൂം അവൾ മൊബൈൽ വഴി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. അടുത്ത് അടുത്താണ്.

“റസ്റ്റ് എടുത്തോളൂ അജു…” എന്ന് പറഞ്ഞു അവൾ പോയി. ഞാൻ റൂമിൽ കയറി ഒന്ന് നന്നായി കുളിച്ചു.. അതിനു ശേഷം ഡ്രസ്സ് മാറി വീട്ടിലേക്ക് ഒന്ന് വിളിച്ചു. അതിനു ശേഷം ഒന്ന് ഉറങ്ങി. നന്നായി ഉറങ്ങിപ്പോയി..

ഫോൺ റിങ് ചെയ്തപ്പോൾ ആണ് ഞാൻ ഉണർന്നത്. അച്ചു ആണ്..

“അജു എവിടെ ആണ്? “

“ഞാൻ റൂമിൽ.. ഉറങ്ങുകയായിരുന്നു….”

“എത്ര നേരം ഡോറിൽ മുട്ടി എന്നറിയുമോ?”

“അയ്യോ.. സോറി.. ഇതാ വരുന്നു…”

ഞാൻ വേഗം ഓടിപോയി ഡോർ തുറന്നു.. ദേഷ്യത്തിൽ ആണ്..

“പോത്തു പോലും ഇങ്ങനെ ഉറങ്ങില്ലല്ലോ അജു…. “

“സോറി ന്നെ… അത്രയും ഡ്രൈവ് ചെയ്തതല്ലേ?”

അവൾ അപ്പോഴാണ് എന്നെ ശ്രദ്ദിക്കുന്നത്… ചിരി തുടങ്ങി..

“നല്ല വേഷം…”

അപ്പോഴാണ് എന്റെ ശരീരത്തിൽ ഒരു ഷോര്ട്സ് മാത്രമേ ഉള്ളു എന്ന ബോധം എനിക്ക് വന്നത്..

“അയ്യേ…”

എന്ന് പറഞ്ഞു ഞാൻ ഓടിപോയി ബനിയൻ എടുത്തു ഇട്ടു..

“നല്ല ബോഡി അജു… “

“ഒന്ന് പോ പെണ്ണെ…”

എനിക്ക് നാണം വന്നു… ഒരു സുന്ദരിപ്പെണ്ണ് പൊക്കി പറഞ്ഞാൽ ആരാണ് നാണിക്കാത്തത്?

“അജു.. കുളിച്ചു വാ.. നമുക്ക് ഒന്ന് നടക്കാൻ പോകാം…”

“ശരി… “

അപ്പോഴേക്കും അവൾ ബെഡിൽ ചാടിക്കയറി ഇരുന്നു.. ഇവൾ പോകുന്നില്ലേ?

“പോയി കുളിക്ക് ചെക്കാ…”

എന്റെ നോട്ടം കണ്ടപ്പോൾ അവൾ എന്നോട് പറഞ്ഞു എന്റെ ഫോൺ എടുത്തു..

ഞാൻ കുളിച്ചു വന്നപ്പോൾ അവൾ എന്റെ ഫോണിൽ നിന്നും ആരെയോ വിളിക്കുകയാണ്. ചിഞ്ചു ആണെന്ന് തോന്നി.

ഞാൻ ബാഗിൽ നിന്നും ഒരു കറുത്ത ജീൻസും ഇളം നീല ഫുൾ സ്ലീവ് ബനിയനും ഇട്ടു. മുടി കൈകൊണ്ടു ചീകി ബനിയന്റെ കൈകൾ മടക്കി വച്ചു തിരിഞ്ഞപ്പോൾ എന്നെ നോക്കി ഇരിക്കുന്ന അച്ചു.

“ഏഹ്ഹ്? എന്താ?”

ഞാൻ ചോദിച്ചു.

“എന്റമ്മേ..? ഒന്ന് നോക്കാൻ പാടില്ലേ?”

ഞാൻ ഒന്നും പറഞ്ഞില്ല..

“പോകാം?” നീ ഡ്രസ്സ് മാറുന്നുണ്ടോ?”

“ഏയ്.. ഇതുപോരെ?”

അവൾ ഇട്ടിരിക്കുന്നത് കറുത്ത ലെഗ്ഗിൻസും ഫുൾ സ്ലീവ് മഞ്ഞ ബനിയനും ആണ്. കാലിൽ ഒരു ഹീലുള്ള ഷൂ.. മുടി ഒരു പിങ്ക് റിബ്ബൺ പോലെ ഒന്ന് കൊണ്ട് കെട്ടി വച്ചിട്ടുണ്ട്.. അവൾ ഒന്ന് തിരിഞ്ഞു കാണിച്ചു..

ഉരുണ്ട ചന്തികളും ഒതുങ്ങിയ അരക്കെട്ടും കണ്ടപ്പോൾ എന്റെ കണ്ണുകൾ ഒന്ന് പാളി.. കണ്ണ് മാറ്റി..

“പിന്നെ.. നീ എന്തിട്ടാലും ഭംഗി അല്ലെ?”

“ഒരു സ്പെഷ്യൽ ഡ്രെസ് ഉണ്ട് എന്റെ കയ്യിൽ.. അതിട്ടു കാണണോ?”

അവൾ ചോദിച്ചപ്പോൾ ഞാൻ ഒന്ന് ആലോചിച്ചു..

“ഉമ്മ്മ്മ് പോയി വന്നിട്ട്? അല്ലേൽ നാളെ മീറ്റിംഗിന് ഇട്…”

Leave a Reply

Your email address will not be published. Required fields are marked *