ഒരു പ്രണയകഥ 4

“അശ്വിനി ജെവെല്ലേഴ്സ് അല്ലെ?”

“മ്മ്മ് അതെ.. നമ്മുടെ ടൗണിൽ ഒരെണ്ണം ഉണ്ട്…”

ഞാൻ ഒന്ന് ആലോചിച്ചു നോക്കി.. സമാധാനം ഉണ്ടാകും…. സ്ഥിര വരുമാനവും ആകും..

“എനിക്ക് സമ്മതമാണ് അച്ചു.. ശരിക്കും എനിക്ക് ഇതുപോലെ ഒരു ഓഫർ ആരും തന്നിട്ടില്ല.. ഒത്തിരി നന്ദി…”

എന്റെ കണ്ണുകൾ ഒന്ന് നനഞ്ഞു..

“എന്റെ അജു.. സെന്റി ഒന്നും ആകേണ്ട.. വിശ്വസ്തത ആണ് ഈ ജോലിക്ക് വേണ്ടത്.. അത് അജുവിന്‌ ഉണ്ട്. സൊ അതിനുള്ള യോഗ്യത ഉണ്ട്…”

അവൾ ഒരു ചിരിയോടെ പറഞ്ഞു..

“ഇൻ റിട്ടേൺ.. നിനക്ക് ഞാൻ നിന്റെ അമ്മയെ തന്നിരിക്കും.. ഉറപ്പിച്ചോ അച്ചു…”

ഞാൻ അവളുടെ കരിംനീല കണ്ണുകളിൽ നോക്കി പറഞ്ഞു..

“എന്നാൽ അജുവിനെ ഞാൻ പിടിച്ചു റേപ്പ് ചെയ്യും.. “

അവൾ ചിരിച്ചു.. ഞാനും..

“റേപ്പ് ഒരു വീക്ക്നെസ് ആണോ പെണ്ണെ നിനക്ക്?”

“ചെ ചെ. റേപ്ഓ? വഷളൻ…”

അവൾ കുണുങ്ങി ചിരിച്ചു…

“ഇതെന്തു? ഇപ്പൊ ഞാൻ ആയോ?”

എനിക്ക് നന്നായി ചിരി വന്നു…

“അജുന്റെ ചിരി കാണാൻ നല്ല ഭംഗി…”

അവൾ കീഴ്ച്ചുണ്ട് കടിച്ചു അത് പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ..

“അച്ചു അത് സന്തോഷത്തിന്റെ ആണ്… സ്വന്തമായി ജോലി നോക്കിയ എനിക്ക് ആദ്യമായ് ആണ് ഇങ്ങനെ ഒരു അവസരം… എത്ര ആഗ്രഹിച്ചിട്ടുണ്ട് എന്നറിയുമോ? പക്ഷെ എന്നാലും എനിക്ക് പേടി ആകുന്നു…”

“എന്തിനാ അജു? നിനക്ക് എന്നെ പേടി ആണോ?”

“അല്ല അച്ചു.. എന്നാലും അച്ചുവിനെ കണ്ടത് മുതൽ നല്ല കാലം ആണ് എനിക്ക്… എന്തോ.. അച്ചു എങ്ങാനും പോയാൽ അതൊക്കെ പോകില്ലേ എന്നൊരു ഭയം..”

“ഞാൻ എങ്ങും പോകുന്നില്ല അജു…”

അവൾ ഒരു പുഞ്ചിരിച്ചു… ഞാനും പിന്നെ കൂടുതൽ ചിന്തിച്ചില്ല..

***

അവൾ വാക്കു പാലിച്ചു.. പിറ്റേന്ന് എന്നെ അവളുടെ അമ്മ വിളിച്ചു.. സാരിക്ക് ബ്ലൗസ് തയ്ക്കണം എന്നും പറഞ്ഞു.. നേരെ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞപ്പോൾ ഞാൻ വഴി പറഞ്ഞു കൊടുത്തു..

എന്നിട്ടു ഞാൻ നേരെ അനിയത്തിയെ വിളിച്ചു. ഒഴിവ് ദിവസം ആണ്.

“ഡീ നീ ഒരു കാര്യം ചെയ്യണം…”

“എന്താ ഏട്ടാ?”

“അച്ചുവിന്റെ അമ്മ വരും വീട്ടിൽ.. നീ അവരുടെ മുൻപിൽ വച്ച് നമ്മുടെ അമ്മയോട് നല്ല സ്നേഹം കാണിക്കണം.. ഒപ്പം ഇരുന്നു കെട്ടിപിടിച്ചു ഒക്കെ.. മനസ്സിലായോ?”

“അതെന്തിനാ ഏട്ടാ?”

“നീ തല്ക്കാലം അങ്ങനെ ചെയ്യ്.. നീ പറയുന്ന സാധനം വാങ്ങി തരാം…”

“ആഹാ കളി കൊള്ളാമല്ലോ.. ഞാൻ ഏറ്റു…”

“ശരി.. കുളം ആക്കരുത്….”

“ഏട്ടനെന്നെ അറിഞ്ഞൂടെ?”

“മ്മ്മ്.. “

ഞാൻ ഫോൺ വച്ചു.. മെല്ലെ വീട്ടിലേക്ക് ചെന്നു.. അവിടെ എത്തിയപ്പോൾ ഒരു കറുത്ത സുസുക്കി സ്വിഫ്റ്റ് കിടക്കുന്നുണ്ട്. അവരുടെ വണ്ടി ആയിരിക്കാം..

ഞാൻ അകത്തു കയറി ചെന്നു.. അമ്മ അവരോടു വർത്തമാനം പറഞ്ഞു ഇരിക്കുകയാണ്.. അനിയത്തി അമ്മയെ കെട്ടിപിടിച്ചു തല തോളിൽ ചായിച്ചു ഇരിക്കുന്നു.. എന്നെ കണ്ടതും അവർ ചിരിച്ചു..

“അർജുൻ…”

“ഹായ് അമ്മെ.. സുഖം അല്ലെ?”

“അതെ മോൻ.. എങ്ങനെ പോകുന്നു ജോലിയൊക്കെ?”

“ഓ നല്ലതായി പോകുന്നു.. സത്യം പറയാമല്ലോ..? അശ്വിനിയെ കണ്ടത് മുതൽ എനിക്ക് നല്ല കാലം ആണ്…”

“ഓ ശരിക്കും?”

“അതെ അമ്മെ.. ഓഫീസിലെ ഒരു ജോലിക്ക് അവൾ എന്നെയാണ് സഗ്ഗസ്റ് ചെയ്തത്.. എന്റെ ജീവിതം ശരിക്കും മാറി എന്ന് പറയാം.. അമ്മ ഭാഗ്യവതി ആണ് അങ്ങനെ ഒരു മോളെ കിട്ടിയതിൽ.. അവൾക്ക് പാവപെട്ട ഞങ്ങളെപ്പോലെ ഉള്ളവരോട് വലിയ സ്നേഹം ആണ്…”

ഞാൻ അത് പറഞ്ഞു നിർത്തി അവരെ ഒന്ന് നോക്കി..

ആശ്വിനിയുടെ അതെ കണ്ണുകൾ ആണ് അവർക്ക്.. അതൊന്നു നനഞ്ഞോ?

“മ്മ്മ് നല്ല കാര്യം…”

അവർ അത് പറഞ്ഞു പുഞ്ചിരിച്ചു..

“ഡീ നീ അമ്മക്ക് ചായ കൊടുത്തില്ലേ?”

ഞാൻ എന്റെ അമ്മയെ കെട്ടിപിടിച്ചു ഇരിക്കുന്ന ചിഞ്ചുവിനെ നോക്കി..

“പറഞ്ഞു ഏട്ടാ.. അമ്മക്ക് വേണ്ട എന്ന്…”

“അതൊന്നും കാര്യമാക്കണ്ട.. നീ നല്ലൊരു ചായ നിന്റെ അമ്മക്ക് വച്ച് കൊടുക്കും പോലെ ഒന്ന് കൊടുത്തേ.. അമ്മ കുടിച്ചോളും.. അല്ലെ അമ്മെ?”

“ഞാൻ…. ശരി.. കുടിച്ചോളാം….” അവർ മെല്ലെ പറഞ്ഞു..

അവൾ ചായ വെക്കാൻ അകത്തേക്കു പോയി..

“കുറുമ്പി ആണ്.. എന്നാലും ഇവൻ എന്ത് പറഞ്ഞാലും കേട്ടോളും.. അവൾക്ക് എന്നെയും കെട്ടിപിടിച്ചു ഇങ്ങനെ ഇരിക്കണം…”

Leave a Reply

Your email address will not be published. Required fields are marked *