ഗൗരിയമ്മ റിപ്പോർട്ട് വിശദമായി വായിച്ചു തുടങ്ങി. ഇടയ്ക്കെല്ലാം മന്ദഹസിച്ചു. അതിനിടെ പാനീയങ്ങൾ വന്നു. എൽസിയ്ക്ക് മാഡം മിൽക്ക് ഷേക്കു നീട്ടി. അവൾ ഹാപ്പിയായി ഇരുന്നു നുണഞ്ഞു…ഞാനും കടുപ്പമുള്ള കാപ്പി മൊത്തി…
പെട്ടെന്നാണ് ഒരു ഫോൺ വന്നത്. ഗൗരിയമ്മ ഫോണിൽ സംസാരിക്കുന്നത് ഞങ്ങൾ കൗതുകത്തോടെ കേട്ടിരുന്നു.
യെസ് സർ. ഓഡിറ്റ് റിപ്പോർട്ടിലെ തൊണ്ണൂറു ശതമാനം ഫൈൻഡിങ്ങ്സും അടിസ്ഥാനമില്ലാത്തവയാണ്. നമ്മുടെ പോളിസിയെപ്പറ്റിയുള്ള ഓഡിറ്ററുടെ അജ്ഞതയാണ് കാരണം… ആ മുഖം സന്തോഷം കൊണ്ടു വികസിച്ചു. ഒരു പോയിൻ്റിൽ ഞങ്ങൾക്ക് സമയത്തിന് രേഖകൾ കാണിക്കാൻ കഴിഞ്ഞില്ല. ചെറിയ ഫയലിങ്ങ് ഇഷ്യൂ…
അല്ല സാർ. രേഖകളെല്ലാമുണ്ട്. ഞാൻ ഫുൾ റിപ്പോർട്ട് ഉച്ചയ്ക്കു മുമ്പ് സാറിൻ്റെയോഫീസിൽ സബ്മിറ്റു ചെയ്യാം. താങ്ക്യൂ സർ!
മാഡമൊന്നു നിവർന്നിരുന്നു. ആദ്യമായിട്ടാണ് ആ മുഖം തെളിഞ്ഞു കണ്ടത്.
ഗുഡ് ജോബ്. കേശവൻ! എൽസീ! നിങ്ങൾ പോയി പണിയെടുത്തോളൂ!
ദൈവമേ! ലോട്ടറിയടിച്ച പോലെ തോന്നി. ഞങ്ങൾ സിംഹിയുടെ സമക്ഷത്തു നിന്നും വേഗം സ്ക്കൂട്ടായി.
അഞ്ചാമത്തെ ആഴ്ച്ചയിലെ ബാക്കി ദിനങ്ങൾ പുഷ്പവൃഷ്ടിയായിരുന്നു എന്നു നിങ്ങൾ ദയവായി തെറ്റിദ്ധരിക്കരുത്. അന്നു രാവിലെ ഞങ്ങളോടു കാട്ടിയ മൃദു സമീപനം ഏതോ കൊടിയ തെറ്റായിരുന്നു എന്ന പോലായിരുന്നു മാഡത്തിൻ്റെ പെരുമാറ്റം. ഇവര് പഴയ ജന്മത്തില് വല്ല അടിമകളുടേം ഉടമയായിരുന്നോ? ഞാനാലോചിച്ചു പോയി. എന്തിനും കുറ്റം. ഫയറിങ്ങ്. പാവം എൽസി എന്നും കരഞ്ഞുകൊണ്ടാണ് ഓഫീസിൽ നിന്നും ഇറങ്ങിയിരുന്നത്! ഞാൻ കാണ്ടാമൃഗത്തിൻ്റെ ആധുനിക അവതാരമായതു കൊണ്ടും, എൻ്റെ ജീവിതം ഇവിടെയല്ല എന്ന അറിവുള്ളതുകൊണ്ടും ഗൗരിയമ്മയുടെ ഫയറിങ്ങെല്ലാം ചേമ്പിലപ്പുറത്തെ വെള്ളമായിപ്പോയി.
വെള്ളിയാഴ്ച്ച. നാളേം കൂടിക്കഴിഞ്ഞാൽ ഇവിടത്തെ ഇന്നിങ്ങ്സിൻ്റെ അവസാനത്തെ ആഴ്ച്ചയാണ്. ഫിനാൻസിനുപരി ചില പോളിസികളും, നടപടിക്രമങ്ങളും, ഏറ്റവും പ്രധാനമായ ജനങ്ങളോടുള്ള ഇടപെടലും ഒക്കെയാണ് ഞാനവിടുന്ന് പഠിച്ചത്. ഇതിൻ്റെ കൂടെ സമയം കിട്ടുമ്പോഴൊക്കെ ഒരു ഹോബിയെന്ന നിലയിൽ ഞാൻ ഞങ്ങടെ ഡിപ്പാർട്ട്മെൻ്റ് പ്രൊസീഡിയറുകളുടെ ഫ്ലോ ചാർട്ടുകൾ ഉണ്ടാക്കിയിരുന്നു… ഒരു മാനുവൽ തയ്യാറാക്കാമെന്നു കരുതി. എൽസിയെപ്പോലുള്ള സ്വപ്ന ജീവികൾക്കും പുതുതായി ജോയിൻ ചെയ്യുന്നവർക്കും ഉപകരിക്കട്ടെ എന്ന തോന്നലുമുണ്ടായിരുന്നു. അപ്പോഴാണ് അമ്പരപ്പിക്കുന്ന ചില കാര്യങ്ങൾ കണ്ടത്. ആവശ്യമില്ലാത്ത റൂട്ടിങ്ങ്. ഒരു മെമ്മോ രണ്ടിലേറെത്തവണ ഡിപ്പാർട്ടുമെൻ്റുകൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നു. ആവശ്യമില്ലാത്ത കോപ്പികൾ. ഈമെയിൽ അയക്കേണ്ടിടത്ത് മെമ്മോ! കണ്ടെത്തിയ കാര്യങ്ങൾ വെച്ച് ഒരു പ്രെസൻ്റേഷൻ ഉണ്ടാക്കി… പാതിയായിരുന്നു. പോണതിനു മുന്നേ ഗൗരിയമ്മയ്ക്ക് സമർപ്പിക്കാമെന്നു കരുതി. അതിൽ വർക്കു ചെയ്യുമ്പോഴാണ് കസ്റ്റമർ വന്ന കാര്യം റിസപ്ഷനിൽ നിന്നും വിളിച്ചു പറഞ്ഞത്. നോക്കിയപ്പോൾ സമയം അഞ്ചാവുന്നു. എൽസി ഭാണ്ഡക്കെട്ടു മുറുക്കി എണീറ്റു കഴിഞ്ഞു. ഗൗരിയമ്മയുടെ പൊടിപോലുമില്ല.
ഇപ്പോൾ വേണോ ഞാൻ റിസപ്ഷനിലെ കിളിയോടു ചോദിച്ചു.
സോറി കേശൂ.. ( അവളുടെ ഒരിൻഫോർമാലിറ്റി!) മൊതലാളി മാത്തച്ചനെ ‘മാത്തൂ’ എന്നഭിസംബോധന ചെയ്ത പാരമ്പര്യവും ഇവൾക്ക് സ്വന്തം. ആ പിന്നേ, കസ്റ്റമർ കേശുവുണ്ടോ എന്നന്വേഷിച്ചു കേട്ടോ.
ഇത് യാരെടാ എന്നെ പേരെടുത്ത് കൂപ്പിടറത്! ഞാൻ ഉള്ളിലേക്ക് ചെന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കസ്റ്റമറെണീറ്റു. വശ്യമായി പുഞ്ചിരിച്ചു. ഞാനും അറിയാതെ മന്ദഹസിച്ചുപോയി. പൃഥു നിതംബിനിയായ ചേച്ചി!
ഇരിക്കൂ. ചേച്ചീടടുത്ത് ഞാനും ചെന്നിരുന്നു. ദൈവമേ! ആ മണം! ചേച്ചീടെ ഇളം പച്ച ബ്ലൗസിൻ്റെ കക്ഷങ്ങൾ നനഞ്ഞു കുതിർന്നിരുന്നു… വിയർപ്പൊരു ആഫ്രിക്കയുടെ മാപ്പുപോലെ പടർന്നിരുന്നു…. അങ്കിളെവിടെ?
മോളുടെ വീട്ടിൽ പോയിരിക്കുവാ മോനേ. അവളുടെ കെട്ട്യോൻ്റെ ചേട്ടനൊണ്ടവിടെ. അങ്ങേരടെ കൊച്ചിൻ്റെ ചോറൂണാണ് മറ്റന്നാള്. എന്തെങ്കിലും കൊടുക്കണ്ടേടാ! അന്നത്തെ ആഭരണം വെച്ചില്ലേ? കൊറച്ചൂടി കാശു കിട്ടുമോ?
