ന്താടാ? അവളൊന്നിളകിയിരുന്നു. ഇടത്തരം മുലകൾ ഉയർന്നു താണു.
ഒന്നൂല്ലടീ. നീയൊരു കൊച്ചു സുന്ദരിയാണല്ലോടീ… ഞാൻ ചിരിച്ചു.
ഡാ കേശൂ! എത്ര സ്വാഭാവികമായാണ് അവൾ പിന്നീട് ഞാനറിയപ്പെട്ടിരുന്ന വിളിപ്പേര് വിളിച്ചത്! വല്ലപ്പോഴും മൂപ്പിൽസ് മാത്രം വിളിച്ചിരുന്ന ഓമനപ്പേര്!
ന്താടീ? ഇതിനകം എപ്പൊഴോ ഞങ്ങളുടെ വിരലുകൾ തമ്മിൽ പിണഞ്ഞിരുന്നു..
നീയെന്നെ കളിയാക്കുകാ… അല്ലേടാ? അവൾ കണ്ണുകൾ വിടർത്തിയെന്നെ നോക്കി.
അല്ലെടീ പെണ്ണേ! ഞാൻ ചിരിച്ചു. നീ ഞാൻ ചോദിക്കണതിന് സത്യമായി മറുപടി പറയാമോ?
അവളുടെ കണ്ണുകളിൽ എന്തോ മിന്നിമറഞ്ഞു… ഓക്കേടാ…
നിനക്കറിയാമോ ഒറ്റ ആഴ്ച്ചയിൽത്തന്നെ ഞാനൊരു കാര്യം മനസ്സിലാക്കി. നീ ഒരുപാട് മിസ്റ്റേക്കുകൾ വരുത്തുന്നുണ്ട്. ഇങ്ങനെ പോയാല് നിൻ്റെ കാര്യം കട്ടപ്പൊഹയാവും മോളൂ. ഞാൻ നാളെയങ്ങ് പോവും. ശങ്കരേട്ടനും അധികനാളില്ല. ഈ ഗൗരിയമ്മ നിന്നെ കറിവേപ്പില പോലെ എടുത്തുകളയും. എന്താടീ നിൻ്റെ പ്രോബ്ലം? ഞാനിവിടെ കഷ്ട്ടി രണ്ടുമാസം കാണും. ഇവിടന്നു പോണേനു മുന്നേ ഈ പ്രശ്നമൊന്ന് സോൾവു ചെയ്യാന്നു കരുതി. മാഡം പിന്നേം മൊടയാണേല് അച്ഛനോടു പറഞ്ഞ് പുള്ളീടെ കമ്പനീല് നിന്നെയെടുക്കാൻ പറ്റുമോന്നും നോക്കാം. പക്ഷേ യൂ നീഡ് റ്റു ബക്ക് അപ്പ്. അപ്പോ എങ്ങനാ? ഞാനൊരു നാടൻ ഭാഷയിൽ ചോദിച്ചു.
അവൾ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടു. പെട്ടെന്ന് മറുപടിയൊന്നും വന്നില്ല. എങ്ങോട്ടോ ഫോക്കസ്സില്ലാതെ നോക്കിയിരുന്നു ഇത്തിരിനേരം. ഞാനുമൊന്നും മിണ്ടിയില്ല.
കേശൂ.. അവളുടെ സ്വരം നേർത്തിരുന്നു. നിനക്കറിയില്ല. ഞാൻ ശരിക്കും അപ്പൻ്റെ ഓമനയായിരുന്നു. ഒരു ഉത്തരവാദിത്തവുമില്ലാതെ ആ ലാളനയുമേറ്റു വളർന്ന ഞാൻ അപ്പൻ പോയപ്പോൾ തളർന്നുപോയെടാ. ഒപ്പം കോളേജിൽ എനിക്കൊരാളുമായി അടുപ്പമുണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോൾ അവൻ പൊടീം തട്ടി അങ്ങുപോയി. എന്നെ തഴഞ്ഞു. ഇപ്പോ ഏതോ പണച്ചാക്കിൻ്റെ മോൾടെ പൊറകേയാണെന്നു കേട്ടു. എല്ലാം കൂടങ്ങു കേറിവന്നപ്പം താങ്ങാൻ പറ്റുന്നില്ലടാ… അവളുടെ കണ്ണുകൾ നിറഞ്ഞു. ജോലി നന്നായിട്ട് ചെയ്യണംന്ന്ണ്ട്. പക്ഷേ പറ്റണില്ലടാ. ഗൗരി മാഡത്തിനെ കാണുമ്പഴേക്കും ടെൻഷനടിക്കും. പിന്നെല്ലാം മറക്കും. എനിക്ക് തോന്നണില്ല അധികം നാളിങ്ങനെ പോവൂന്ന്. അവൾ നിരാശയോടെ പറഞ്ഞു. പിന്നെ മേശപ്പുറത്തുനോക്കിയിരുന്നു.
എനിക്കന്ന് പതിനെട്ടു കഴിഞ്ഞിട്ടേ ഒള്ളേ, കണ്ടാൽ പത്തിരുപത്തഞ്ച് വയസ്സു തോന്നുമെങ്കിലും. ആ പ്രായത്തിൽ ഒന്നുമൊരു വല്ല്യ തലപോണ കാര്യമല്ല.
ഡീ… അവൾ തലപൊക്കി. നിനക്ക് സ്റ്റാർട്ടിങ്ങ് ട്രബിളാണ്. ഞാൻ ചെല ബോറു സബ്ജക്റ്റുകൾ പിന്നെപ്പഠിക്കാന്നു വെച്ച് മാറ്റിവെക്കും. പിന്നതോർത്ത് ടെൻഷനാവും. എപ്പഴെങ്കിലും ഒന്നു തുടങ്ങിയാൽ പിന്നൊരു ടെൻഷനുമില്ല!
നീയെന്താടാ പറയണത്? എനിക്കൊന്നും മനസ്സിലാവുന്നില്ല. അവളെന്നെ ഏതോ വിചിത്രജീവിയെപ്പോലെ നോക്കി.
ഡീ! ഞാൻ മുന്നോട്ടാഞ്ഞ് അവളുടെ കൈകൾ കവർന്നു. ഞാൻ പറയട്ടെ. അന്നന്ന് ചെയ്യണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റൊണ്ടാക്കണം. കഴിയാത്തത് അടുത്ത പേജിലേക്ക് മാറ്റണം. പിന്നെ പെൻഡിങ്ങ് വർക്കിൻ്റെ സ്റ്റാറ്റസ്, ഫോളോ അപ്പ് ഡേറ്റ്… ഞാൻ ഇത് എക്സെലിൽ ചെയ്തു തരാം. നിൻ്റെ കൂടെയിരുന്ന് അതു ഫില്ലു ചെയ്യാം. പിന്നെ നമ്മടെ ഐറ്റിയോട് ഒരു സിസ്റ്റമൊണ്ടാക്കാൻ റിക്വസ്റ്റു ചെയ്യാം.
ഡാ… താങ്ക്സ്. അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു. ആരുമെന്നെ ഹെൽപ്പുചെയ്തില്ല. പറഞ്ഞു തരാനും ആരുമില്ല. ശങ്കരൻ സാറു നല്ല മനുഷ്യനാണ്. പക്ഷേ ഭയങ്കര ബിസിയാണ്.
സുന്ദരികളെ സഹായിക്കേണ്ടത് എൻ്റെ കടമയാകുന്നു! ഞാൻ ചിരിച്ചുകൊണ്ട് നെഞ്ചു മുന്നോട്ടു തള്ളി.
പോടാ! അവളുടെ മുഖമിത്തിരി തുടുത്തു. നിനക്കെല്ലാം കളിയാണ്..
വാടീ, നിന്നെ കൊണ്ടാക്കാം. ഞങ്ങളെണീറ്റു. ഇത്തവണ അവൾ കാലുകൾ രണ്ടു വശങ്ങളിലേക്കുമിട്ട് എന്നോടൊട്ടിയിരുന്നു. ആ മുലകൾ പുറത്തമരുന്നത് ഒരു സുഖമുള്ള ഏർപ്പാടായിരുന്നു. എന്നാലും അവളെ വളയ്ക്കാനോ, മൊതലെടുക്കാനോ ഒന്നും തോന്നിയില്ല.
