ഗൗരി എന്ന സ്ത്രീയും ഞാനും 4

ഇതൊക്കെയറിയാം. വായ തൊറന്ന് പറയത്തില്ല! മാഡമൊന്നു തണുത്തു. പിന്നെ മാഞ്ഞുപോയി.

ഞാൻ പോയി സീറ്റിരുന്നു. രണ്ടു കൈകളെന്നെ പിന്നിൽ നിന്നും വലയം ചെയ്തു. അവളുടെ മണമെന്നെപ്പൊതിഞ്ഞു. ചൂടുള്ള ശ്വാസം…. ആഹ്.. നനവുള്ള ചുണ്ടുകൾ കവിളിലമരുന്നു… എൻ്റെ തെമ്മാടിച്ചെക്കൻ… അവളെൻ്റെ ചെവിയിൽ മന്ത്രിച്ചു…

തുടുത്ത മുഖവുമായി അവൾ തിരികെ സീറ്റിലേക്കിരുന്നപ്പോഴും ഞാൻ ആ സുഖമുള്ള കിനാവിൽ മുഴുകിയിരിപ്പായിരുന്നു.

ഫോണിൻ്റെ മണിയൊച്ച എന്നെയുണർത്തി. നോക്കിയപ്പോൾ അവളില്ല. പോയി ഫോണെടുത്തു. റിസപ്ഷനിലെ കിളിമകൾ. കേശൂ! കസ്റ്റമർ.

മൈരൂമ്പി. വീണുകിട്ടിയ ചുംബനവും ആസ്വദിക്കാൻ ഈയുള്ളവന് ഭാഗ്യമില്ല. പിന്നെ അന്നുമുഴുവൻ മെനക്കേടായിരുന്നു. ഇടയ്ക്ക് സീറ്റിൽ വന്നപ്പോൾ മാഡം തലകാണിച്ച കാര്യം എൽസി പറഞ്ഞു. വൈകുന്നേരം കാണാതെ പോവരുതെന്ന് ഒന്നൂടി ഓർമ്മിപ്പിച്ചു പോലും.

ന്താടാ മാഡത്തിന് നിന്നോടിപ്പം വലിയ ഇഷ്ട്ടം? ആ… ആമ്പിള്ളാരോടായിരിക്കും പെമ്പളേടെ താല്പര്യം. എന്നെയാണെങ്കീ ദിവസവുമെടുത്തിട്ടലക്കും. വല്ല ആണുങ്ങളായ മാനേജർമാരുടെ കീഴിൽ പണിയെടുക്കണമെന്നാണ് ഇപ്പോൾ തോന്നണത്. എൽസി പറഞ്ഞു.

ഞാൻ കോൺഫറൻസിൻ്റെ കാര്യം പറഞ്ഞു. അവളുടെ മുഖം വികസിച്ചു. ഓ! കർത്താവേ! രണ്ടു ദിവസം ഇവരുടെ ചീത്ത കേൾക്കാണ്ടു കഴിയാല്ലോ! പിന്നവളുടെ സ്ഥിരം കുരിശുവരപ്പ്! എനിക്ക് ചിരി പൊട്ടി. പിന്നെ അവളു കാണാതെ മുഖം തിരിച്ചു.

സമയം അഞ്ചര. എൽസി പോയി. ഇനി കസ്റ്റമേർസൊന്നും വരാനില്ല. ബാങ്ക് മുക്കാലും കാലി. ഞാൻ വെളിയിലേക്കു നടന്നു. ഒരു കടുപ്പമുള്ള ചായയും അപ്പോൾ വറുത്തുകോരിയ ഉഗ്രൻ പരിപ്പുവടയും അടിച്ചു. നല്ല ഉന്മേഷം തോന്നി. തിരികെച്ചെന്ന് പ്രസൻ്റേഷനിൽ ചില മിനുക്കുപണികൾ നടത്തി.

ഗൗരിയമ്മ പ്രത്യക്ഷയായി. ഏഹ്! വേഷം മാറിയിരിക്കുന്നു. ഒരു തിളങ്ങുന്ന സിൽക്ക് സാരി. ദൈവമേ! സ്ലീവ്ലെസ്സ്! ആ വെളുത്ത ഒഴുക്കുള്ള കൈ കണ്ടപ്പോൾ തഴുകി ഞെരിക്കാൻ തോന്നി. അടുത്തു വന്നപ്പോൾ അണിഞ്ഞിരിക്കുന്ന സുഗന്ധം…കാമോദ്ദീപകം.. കണ്ട്രോൾ കർ പുത്തർ…. മനസ്സ് അർജൻ്റ് മെസേജുകളയച്ചുകൊണ്ടിരുന്നു.

നീ ആ പ്രസൻ്റേഷൻ ഫയലുകൾ ഒരു ഫ്ലോപ്പിയിലാക്കി മീറ്റിങ്ങ് റൂമിലേക്കു ചെല്ല്. ഇന്ന് മുഖത്തു ചിരിയില്ല. ചെറിയ ഗൗരവം. എന്താണോ എന്തോ! ഞാനേതായാലും തന്ന പണി തുടങ്ങി. അപ്പോൾ ഉള്ളിൽ ഗൗരിയമ്മയുടെ മുറിയിൽ നിന്നും ശബ്ദമുയരുന്നു… ഇച്ചായനൊന്നും പറയണ്ട! അല്ലേലുമിപ്പോ ഞാമ്പറയണതിന് ഇവിടൊരു വെലേമില്ലല്ലോ…. കൂടുതൽ കേൾക്കാൻ നിക്കാതെ ഞാൻ ഫ്ലോപ്പീം ഫയലുമെടുത്ത് വെളിയിലിറങ്ങി. ആരുമില്ല. മീറ്റിങ്ങ് റൂം ഇരുട്ടിലായിരുന്നു. പോയി ലൈറ്റിട്ട് കമ്പ്യൂട്ടറോണാക്കി. അന്ന് ഇന്നത്തെപ്പോലെ ബ്ലൂടൂത്തും വയർലെസ്സുമൊന്നുമില്ല. എല്ലാം വയേർഡാണ്. പിന്നെ പ്രൊജക്റ്ററും സ്ക്രീനുമൊക്കെയാണ്. ഏതായാലും എല്ലാം സെറ്റാക്കി മാഡത്തിനേം കാത്തിരുന്നു.

ചുവന്ന മുഖവുമായി അവരെത്തി. ഞാൻ പ്രസൻ്റേഷൻ പ്രൊജക്റ്റു ചെയ്തു. ഗതികേടിന് ഫ്ലിക്കറു ചെയ്യുന്നു. ഒന്നും കാണാമ്മേലാ.

നിന്നെയൊക്കെ എന്തിനു കൊള്ളാടാ! മാഡം പൊട്ടിത്തെറിച്ചു.

ഞാനെണീറ്റു. മാഡം. ഇതൊക്കെ നമ്മടെ കയ്യിലാണോ? ഞാൻ കമ്പ്യൂട്ടറൊന്ന് നോക്കട്ടെ. അവരെ അവഗണിച്ച് ഞാൻ സങ്ങതി ശരിയാക്കി.

മാഡം പ്രസൻ്റു ചെയ്യുന്നോ ഇപ്പോൾ?

നീ ഒരു ഇൻട്രോ കൊടുക്ക്.

മൈ ഫ്രെൻഡ്സ്… നമ്മുടെ ബാങ്ക് തുടങ്ങിയിട്ട് വർഷം രണ്ടു കഴിഞ്ഞു. നമ്മുടെ പല നടപടിക്രമങ്ങളും ഒന്നു വിലയിരുത്തേണ്ട സമയമായി. ഒരു തുടക്കമെന്ന നിലയിൽ ഞങ്ങളുടെ ഡിപ്പാർട്ട്മെൻ്റ് ഹെഡ്ഡ് ഗൗരി അലക്സാണ്ടറുടെ നേതൃത്വത്തിൽ നടത്തിയ റിവ്യൂ….

ഇനി ശ്രീമതി ഗൗരി.. ഞാൻ സദസ്സിനെ വന്ദിച്ചു.

മാഡമെണീറ്റു.. ഞാൻ സ്ലൈഡുകൾ ഓരോന്നായി കാട്ടിത്തുടങ്ങി… പക്ഷേ! ഞങ്ങളെ വെറപ്പിക്കണ… എന്തിന്, കെട്ട്യോൻ അലക്സാണ്ടറിനെ വരച്ച വരയിൽ നിർത്തണ ( ഞാങ്കേട്ടതല്ലേ!) ഗൗരിയ്ക്ക് സഭാകമ്പം!