ഗൗരി എന്ന സ്ത്രീയും ഞാനും

എനിക്കന്ന് പതിനെട്ടു കഴിഞ്ഞിട്ടേ ഒള്ളേ, കണ്ടാൽ പത്തിരുപത്തഞ്ച് വയസ്സു തോന്നുമെങ്കിലും. ആ പ്രായത്തിൽ ഒന്നുമൊരു വല്ല്യ തലപോണ കാര്യമല്ല.

ഡീ… അവൾ തലപൊക്കി. നിനക്ക് സ്റ്റാർട്ടിങ്ങ് ട്രബിളാണ്. ഞാൻ ചെല ബോറു സബ്ജക്റ്റുകൾ പിന്നെപ്പഠിക്കാന്നു വെച്ച് മാറ്റിവെക്കും. പിന്നതോർത്ത് ടെൻഷനാവും. എപ്പഴെങ്കിലും ഒന്നു തുടങ്ങിയാൽ പിന്നൊരു ടെൻഷനുമില്ല!

നീയെന്താടാ പറയണത്? എനിക്കൊന്നും മനസ്സിലാവുന്നില്ല. അവളെന്നെ ഏതോ വിചിത്രജീവിയെപ്പോലെ നോക്കി.

ഡീ! ഞാൻ മുന്നോട്ടാഞ്ഞ് അവളുടെ കൈകൾ കവർന്നു. ഞാൻ പറയട്ടെ. അന്നന്ന് ചെയ്യണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റൊണ്ടാക്കണം. കഴിയാത്തത് അടുത്ത പേജിലേക്ക് മാറ്റണം. പിന്നെ പെൻഡിങ്ങ് വർക്കിൻ്റെ സ്റ്റാറ്റസ്, ഫോളോ അപ്പ് ഡേറ്റ്… ഞാൻ ഇത് എക്സെലിൽ ചെയ്തു തരാം. നിൻ്റെ കൂടെയിരുന്ന് അതു ഫില്ലു ചെയ്യാം. പിന്നെ നമ്മടെ ഐറ്റിയോട് ഒരു സിസ്റ്റമൊണ്ടാക്കാൻ റിക്വസ്റ്റു ചെയ്യാം.

ഡാ… താങ്ക്സ്. അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു. ആരുമെന്നെ ഹെൽപ്പുചെയ്തില്ല. പറഞ്ഞു തരാനും ആരുമില്ല. ശങ്കരൻ സാറു നല്ല മനുഷ്യനാണ്. പക്ഷേ ഭയങ്കര ബിസിയാണ്.

സുന്ദരികളെ സഹായിക്കേണ്ടത് എൻ്റെ കടമയാകുന്നു! ഞാൻ ചിരിച്ചുകൊണ്ട് നെഞ്ചു മുന്നോട്ടു തള്ളി.

പോടാ! അവളുടെ മുഖമിത്തിരി തുടുത്തു. നിനക്കെല്ലാം കളിയാണ്..

വാടീ, നിന്നെ കൊണ്ടാക്കാം. ഞങ്ങളെണീറ്റു. ഇത്തവണ അവൾ കാലുകൾ രണ്ടു വശങ്ങളിലേക്കുമിട്ട് എന്നോടൊട്ടിയിരുന്നു. ആ മുലകൾ പുറത്തമരുന്നത് ഒരു സുഖമുള്ള ഏർപ്പാടായിരുന്നു. എന്നാലും അവളെ വളയ്ക്കാനോ, മൊതലെടുക്കാനോ ഒന്നും തോന്നിയില്ല.

ഹോസ്റ്റലിൻ്റെ മുന്നിൽ വണ്ടി നിർത്തി. അവളിറങ്ങി.

പോട്ടേടാ.. അവൾ കൈ വീശിയിട്ട് പഴേപോലെ കൂനിപ്പിടിച്ചു നടന്നു തുടങ്ങി. എനിക്കങ്ങോട്ടു ദേഷ്യം വന്നു. കേശവൻ മുകുന്ദൻ സ്വന്തം വിലപ്പെട്ട സമയം ഈ പോത്തിനോടു വേദമോതാൻ ഉപയോഗിച്ചിട്ട് അവളിപ്പഴും തഥൈവ.

ഞാൻ വണ്ടി സ്റ്റാൻഡിലിട്ടിറങ്ങി. ഡീ ഇങ്ങു വന്നേ. ഞാനവളെ വിളിച്ചു. അവൾ തിരിഞ്ഞെൻ്റെയടുത്തേക്കു വന്നു. ഞാനവളുടെ തോളുകളിൽ പിടിച്ചു തിരിച്ചു നിർത്തി. ആ ഉരുണ്ട ചന്തിക്ക് നോവിച്ചൊരടികൊടുത്തു….നല്ല ടെമ്പറുള്ള ചന്തി!

ആ.. ചന്തി പൊള്ളിയപ്പോൾ അവൾ നിന്നു തുള്ളി… എന്താടാ ദുഷ്ട്ടാ! അവൾ തിരിഞ്ഞു നോക്കി വിളിച്ചു.

ഡീ! നല്ല സ്മാർട്ടായി നടക്ക്. ഇനീമിങ്ങനെ ഒരു മാതിരി പേടിച്ചു നടന്നാൽ നിൻ്റെ ചന്തി ചേട്ടനടിച്ചു ചൊവപ്പിക്കും. ഞാൻ മുരണ്ടു…

അവൾ നിവർന്ന് വേഗം നടന്നു…അല്ല പാതി ഓട്ടമായിരുന്നു. തിരിഞ്ഞു നോക്കിയില്ല. ഞാൻ ചിരിച്ചുകൊണ്ട് വണ്ടീൽ കേറി വിട്ടു.

തിങ്കളാഴ്ച്ച നല്ലദിവസം കൃത്യസമയത്തിന് ഞാനെത്തി. എൽസിയുണ്ട്. ഇന്നൊരു ഷർട്ടും ജീൻസുമാകുന്നു വേഷം. ശങ്കരേട്ടനും ഗൗരിയമ്മയും വന്നിട്ടില്ല.

ഗുഡ്മോർണിങ്ങ്! ബോസെവടെ? ഞാൻ ചോദിച്ചു.

മീറ്റിങ്ങുണ്ട്. ഉച്ചയാവും വരാൻ. അവൾ പറഞ്ഞു.

ഗൗരിയമ്മ കനിഞ്ഞനുവദിച്ച പീസി ഞാനോണാക്കി. എക്സെൽ ഷീറ്റു തുറന്നു.

വാടീ. ഇവടെ വന്നിരിക്ക്. ഞാനടുത്തുള്ള കസേര ചൂണ്ടിക്കാട്ടി.

വേണ്ടടാ. മാഡത്തിൻ്റെ ഫോൺ വന്നാൽ…അവൾ ശങ്കിച്ചു.

ഫോൺ വന്നാൽ എണീറ്റു ചെന്നെടുക്കണം. എനിക്ക് ദേഷ്യം വന്നു. അവൾ വേഗം വന്നിരുന്നു.

ഞാനൊരു ടേബിളൊണ്ടാക്കിയിരുന്നു. ഓർമ്മയൊള്ള പെൻഡിങ്ങ് പണിയൊക്കെ പറ. പിന്നെ ആ നോട്ടുബുക്കും നോക്കിക്കോ. ഞാൻ പറഞ്ഞു.

അവൾ ആലോചനയിൽ മുഴുകി. പിന്നെ പതിയെ ഓരോ പണികൾ പറഞ്ഞു തുടങ്ങി. അറിയാവുന്ന തീർക്കണ്ട ദിവസവും. ഇടയ്ക്ക് നോട്ട്ബുക്കും മറിച്ചുനോക്കുന്നുണ്ട്. ഇവൾടെ കാര്യം! പാതീം ഒരു മാസമെങ്കിലും മുമ്പുള്ള പണികളാണ്. ഇങ്ങനെ പെൻഡിങ് വെച്ചിട്ടാണ് ഗൗരിയമ്മ ഇവളെപ്പിടിച്ചു കുടയുന്നത്!

ഏതാണ്ട് ഇരുപത്തഞ്ചോളം നിരകൾ ഫില്ലു ചെയ്തു. അപ്പഴാണ് അവൾ പെട്ടെന്ന് നെഞ്ചത്തു കൈവെച്ചത്. കാരണം പേജിലൊട്ടിച്ചിരുന്ന ഒരു പോസ്റ്റ് ഇറ്റ് ഇളകി താഴെ വീണതാണ്.

കർത്താവേ! പതിനൊന്നു മണിക്കകം തിരികെ കിട്ടാനുള്ള ഗോൾഡ് ലോണിൻ്റെ സ്റ്റേറ്റ്മെൻ്റ് സോണൽ മാനേജരുടെ സെക്രട്ടറിക്ക് ഈമെയിൽ ചെയ്യണ്ടതാണ്

ഞാൻ സമയം നോക്കി. പത്തുമണിയായി. ശരി. നീ പോയി ഈമെയിലയച്ചിട്ടു വാടീ.

എടാ.. അവളുടെ സ്വരത്തിൽ വിറയലാർന്നു… ഞാൻ സ്റ്റേറ്റ്മെൻ്റ് ഒണ്ടാക്കീട്ടില്ലെടാ!

ഡീ! ഞാനെണീറ്റു. ചുമ്മാതല്ലെടീ… ആ നീ വാ…

ഞങ്ങൾ അവളുടെ മോണിട്ടറിൽ ചെന്നിരുന്നു. പഴയ സ്റ്റേറ്റ്മെൻ്റിൻ്റെ കോപ്പി ഞാനെടുത്തു.

ആദ്യം പഴയ ലോണെടുക്കടീ. എന്തൊക്കെയാണ് ഔട്ട്സ്റ്റാൻഡിങ്ങ്?

വേദനാജനകമായിരുന്നു അടുത്ത നാൽപ്പതു മിനിറ്റുകൾ. അവൾ ശരിക്കും ഹോപ്പ്ലെസ്സായിരുന്നു.. മെല്ലെ മെല്ലെ ഞങ്ങൾ സ്റ്റേറ്റ്മെൻ്റ് റഡിയാക്കി. പത്തുമിനിറ്റെടുത്ത് ഞാൻ മൊത്തം ഡോക്കുമെൻ്റ് ഒന്നൂടെ നോക്കി… കുഴപ്പമില്ല. സമയം പത്ത് അൻപത്.

അയക്കടീ മോളൂ… ഞാൻ ചിരിച്ചു. അവൾ വിറയ്ക്കുന്ന വിരലുകളോടെ കീബോർഡിൽ പഞ്ചു ചെയ്തു. ഞങ്ങളൊന്നു നിവർന്നിരുന്നു.

ആർക്കാടീ നീ ഈമെയിലയച്ചത് ? ഞാനാരാഞ്ഞു.

സൂസൻ. സെക്രട്ടറി. ഞങ്ങടെ പള്ളീലാ വരുന്നേ!

ഞാൻ സഖാവ് ക്രിസ്തുവിന് ഒരു നേർച്ച നേർന്നു.

സൂസനെ വിളിച്ച് പ്രിൻ്റൗട്ട് എടുക്കാൻ പറയടീ! എൽസീടെ വിവരമില്ലായ്മ കണ്ട് ഞാനന്തം വിട്ടുപോയി! എവള് രക്ഷപ്പെടണേല് കർത്താവും പിന്നെ സകലമാന പുണ്യാളന്മാരും എടപെടേണ്ടി വരും.

പതിവില്ലാതെ ശങ്കരേട്ടൻ പ്രത്യക്ഷപ്പെട്ടില്ല. പുള്ളീടെ വീട്ടിൽ ഫോണുമില്ലെന്ന് എൽസി പറഞ്ഞു. അപ്പോൾ ആദ്യം വന്ന കസ്റ്റമറെ എനിക്ക് ഹാൻഡിൽ ചെയ്യേണ്ടി വന്നു. പുള്ളീടെ ആവശ്യം വെഹിക്കിൾ ലോണാകുന്നു. കയ്യിൽ ആവശ്യമുള്ള ഒറ്റ രേഖ പോലുമില്ല… ഡോക്കുമെൻ്റുകളുടെ ലിസ്റ്റും കൊടുത്തിട്ട് അങ്ങേരെ ഞാൻ പറപ്പിച്ചു. എന്നിട്ട് സ്വന്തമായി സിസ്റ്റത്തിൽ ഞാനൊരു ലോഗുണ്ടാക്കിയിരുന്നത് അപ്ഡേറ്റു ചെയ്തു. അപ്പഴാണ് അടുത്ത കസ്റ്റമറിൻ്റെ ആഗമനം. ഒരാളല്ല, രണ്ടുപേരാണ്.

നല്ല പ്രായം തോന്നിക്കുന്ന കഷണ്ടിയുള്ള ഒരു വെളുത്തു മെലിഞ്ഞ മനുഷ്യനും കൂടെ ഒരു വെളുത്തുകൊഴുത്ത, നാൽപ്പതു നാൽപ്പത്തഞ്ചു മതിക്കുന്ന സ്ത്രീയും. പുള്ളീടെ നെഞ്ചിൻകൂട് ശ്വാസമെടുക്കുമ്പോൾ ഉയർന്നു താണു. ഞാൻ വരുന്നതും കാത്ത് മീറ്റിങ്ങ് മുറിയിൽ നിൽപ്പാണ്. നകുലനും ദേവകിയും.

ഇരുന്നാട്ടെ. ഞാൻ സ്വതേയുള്ള പരുക്കൻ സ്വരം ഇത്തിരി മൃദുവാക്കി.

കിഴവൻ ഒന്നും മിണ്ടിയില്ല. ആ മഹിള ഒരു പൊതി മേശപ്പുറത്തു വെച്ചു. സാറേ, ഇത് ഇരുപതു പവനൊണ്ട്. കൊച്ചു കുട്ടികളുടെ പോലെയുള്ള സ്വരം. വശ്യമായ പുഞ്ചിരി. എത്ര ലോൺ കിട്ടും സാറേ?

ചേച്ചി ഒരാപ്ലിക്കേഷൻ ഫില്ലു ചെയ്തു തരണം. പിന്നെ മോളിലത്തെ നിലയിൽ ഞങ്ങളുടെ ചിട്ടിക്കമ്പനിയൊണ്ട്. അവിടെച്ചെന്ന് എസ്റ്റിമേറ്ററെ ഈ ആഭരണങ്ങൾ കാണിച്ച് മാറ്റു നോക്കിപ്പിക്കണം.