മിടിപ്പ്അടിപൊളി  

“ഷീ ഈസ് …റെയ്പ്പ്ഡ് ….”

ദേവനും രേവതിയും അത് കേട്ട് പിടിച്ചു നിന്നെങ്കിലും, ഒരിക്കലും കനിയോട് അതേക്കുറിച്ചു ചോദിക്കാനോ അവളെ ഒരു തരിപോലും വിഷമിപ്പിക്കാനോ ശ്രമിക്കാതെ …ബാക്കിയുള്ള ജീവനും കൊണ്ട് അവർ അവിടെ നിന്നും നാട്ടിലേക്ക് തിരിച്ചു. അതിന്റെ പിറകെ പോകാൻ ദേവൻ ശ്രമം നടത്തിയെങ്കിലും രേവതി അതിനെ തടുത്തു. “അവളുടെ ജീവിതം അതാണ് നമുക്കിപ്പോ വലുത്, അവളെ ജീവിതത്തിലേക്ക് കൊണ്ടുവരണം …..” എന്ന രേവതിയുടെ വാക്കുകൾ ദേവനെ ഇരുത്തി ചിന്തിപ്പിക്കാൻ പോന്നതായിരുന്നു. പറഞ്ഞപ്പോൾ ദേവനും ആ അത് മനസിലാക്കി. കനിയുടെ ആരോഗ്യ സ്‌ഥിതി മെച്ചപ്പെട്ടപ്പോൾ അവൾ സ്‌കൂളിലേക്ക് പോയിതുടങ്ങി …

പക്ഷെ….

അവരുടെ ഉള്ളിൽ നോവിനെ പതിന്മടങ്ങാകുന്ന വേദനയുമായാണ്, അന്നൊരുനാൾ സ്‌കൂളിലെ പ്രിൻസിപ്പൽ, ആ വിവരം ദേവനെ ഫോൺ ചെയ്തു പറഞ്ഞത്. സ്‌കൂളുകാർക്ക് അതൊരു അഭിമാനായപ്രശ്നമായതു കൊണ്ട്, അവർ രഹസ്യമായി കനിയെ ചെക്കപ്പ് ചെയ്ത, ശേഷം മാത്രം അതുറപ്പിച്ചു. വിവരമറിഞ്ഞുകൊണ്ട് ദേവൻ രേവതിയേയും കൂട്ടി സ്‌കൂളിലെത്തി. കനി രണ്ടു മാസമായി ഗർഭിണിയാണെന്നുള്ള വിവരം ആ പ്രിൻസിപ്പൽ നിറകണ്ണുകളോടെ രേവതിയോടു പറയുമ്പോ, രേവതി തളർന്നുകൊണ്ട് ദേവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. പ്രിൻസിപ്പലിന്റെ മുറിയിലെ തുറന്നിട്ട ജനലിൽ വിദൂരതയിലേക്ക് നോക്കുന്ന കനിയുടെ കണ്ണിൽ നിന്നും കണ്ണുനീര് നിർത്താതെ ഒഴുകുമ്പോ അത് താങ്ങാനുള്ള ശക്തി ആർക്കുമുണ്ടായിരുന്നില്ല ……

തന്നിലെ ചിരിയും പ്രസരിപ്പും, എന്തിനെന്നറിയാതെ പറിച്ചെടുക്കപെട്ട കനിയുടെ മുഖം, ദേവനും രേവതിയും ഒരു നോക്ക് കാണുമ്പോ, ആ സമയം അവളുടെ ജീവനൊഴികെ ബാക്കിയെല്ലാം എടുത്തെറിഞ്ഞ പോലെ തോന്നി. ഇതുവരെ കണ്ട കനിയുടെ വെറും ശരീരം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു…

അവളുടെ ആത്മാവ് ഏതോ കോണിൽ അലറികരയുകയായിരുന്നു, അതിന്റെ പ്രതിഫലനമെന്നോളം കവിളിലൂടെ ഒഴുകിയിറങ്ങുന്ന ചൂടു നീർ മാത്രമായിരുന്നു അവളിലെ ജീവനെ പുറത്തു കാണിച്ചത്. ഇത്രമേൽ ശപിക്കപ്പെട്ട ജീവിതമെന്നു സ്വയം കരുതാതിരിക്കാനെന്നോണം തീരാ ദുഃഖങ്ങൾ പേറുന്ന അവളെ ദേവനും രേവതിയും പിടി വിട്ടുപോകാതെ നെഞ്ചോടു ചേർത്ത് പിടിച്ചു. ഒന്ന്
കൈവിട്ടുപോയെങ്കിൽ ഭ്രാന്തിയായി മാറിയേക്കാവുന്ന അവസ്‌ഥയിലൂടെയാണ് കനി ആ ദിവസങ്ങളിൽ കഴിഞ്ഞത്.

വെളിച്ചത്തിൽ നിന്നും ഇരുളിലേക്ക് പയ്യെ പയ്യെ അവൾ സഞ്ചരിച്ചികൊണ്ടിരുന്നു. ജീവിതത്തിലേക്കിനി തിരിച്ചു വരവുണ്ടോ എന്നുപോലും ചിന്തിക്കാൻ കഴിയാതെ, രേവതി മകളെയും കെട്ടിപ്പിച്ചുകൊണ്ട് ആ കാറിൽ അവർ അവരുടെ വീട്ടിലേക്ക് യാത്രയായി. അമ്മയുടെയും അച്ഛന്റെയും മുന്നിൽ കരയാൻ പോലും കഴിയാതെ, വിങ്ങുന്ന നെഞ്ചുമായി ചുറ്റുമുള്ളത് ഇരുട്ടാണെന്നും വെളിച്ചം തനിക്കിനി പ്രതീക്ഷിക്കാനില്ലെന്നും വിശ്വസിച്ചുകൊണ്ടവൾ ദിക്കറിയാതെ ഒറ്റയ്ക്ക് നടക്കാൻ ആരംഭിച്ചു. തനിക്കി ദുരന്തം അനുഭവിക്കാൻ തന്നുകൊണ്ട് ദൂരെയെവിടെയോ തന്നെ നോക്കി ചിരിക്കുന്ന ക്രൂരനായ ദൈവത്തിനു തന്റെ ഓർമകളെ പറിച്ചു കളയാൻ കഴിയുമെങ്കിൽ എന്ന്, ബെഡിൽ മുഖം പൂഴ്ത്തിയവൾ പ്രാർഥിച്ചു കൊണ്ടിരുന്നു. എങ്കിലും പാതി മുറിഞ്ഞ സ്വപ്നങ്ങളിൽ മിക്കപ്പോഴും മഞ്ഞുമൂടിയ ആ താഴ്വരയിലെ ഇരുട്ട് നിറഞ്ഞ മുറികളിലെന്നോ പൊട്ടിപ്പോയ അവളുടെ കൈയ്യിലെ കരിവളകൾ, അതിന്റെ മുറിപ്പാടു അവളെ നോവിച്ചുകൊണ്ടിരുന്നു. ഇരുട്ട് നിറഞ്ഞ ആ മൂന്നു ദിവസത്തെ ഓർമ്മകൾ അവളെത്ര മറക്കാൻ ശ്രമിച്ചെങ്കിലും മനസിന്റെ ഏറ്റവും ആഴങ്ങളിൽ ചെന്ന് പതിഞ്ഞ കുപ്പിച്ചില്ലു പോലെ നോവിച്ചുകൊണ്ടിരുന്നു. നിസ്സഹായാവസ്‌ഥയിൽ തന്നെ സഹായിക്കാൻ വേണ്ടി കൈപിടിച്ച ഏതോ മനുഷ്യന്റെ കൈകൾ തന്നെ ഇരുട്ട് മുറിയിലടച്ചതും … വിശപ്പും ദാഹവുമറിയാതെ, ആ മുറിയിൽ വാവിട്ടു നിലവിളിച്ചതും, പ്രതീക്ഷയ്‌ക്കൊരു തരിപോലും സഹായിക്കാൻ ആരും വരില്ലെന്ന തോന്നലിൽ തന്റെ ശരീരം തണുത്തു വിറയ്ക്കുമ്പോഴും …..ഉറക്കത്തിലെന്നും തന്നെ തേടിയെത്തുന്ന ചെന്നായ്ക്കളുടെ മുരൾച്ചകളും… മൂക്കിലിപ്പോഴും അവശേഷിക്കുന്ന കുത്തുന്ന പോലുള്ള ഏതോ ഗന്ധവും….ഓർമയിൽ പലപ്പോഴും ക്രൂരമായി ചിരിക്കുന്ന ഒരു മൃഗത്തിന്റെ മുഖം, ആ രാവും പകലുമവൾ ശരീരം പിടഞ്ഞുകൊണ്ട് തളരുന്ന വേദനയിലുമവൾ കണ്ടതോർത്തു. പേടിച്ചരണ്ട തന്റെ ഈറൻ കണ്മുന്നിലൂടെ പതിമയക്കത്തിലെപ്പോഴോ തന്നിൽ നിന്നും പറിച്ചെറിയപ്പെടുന്ന വസ്ത്രങ്ങളും, ദേഹത്തെക്കമരുന്ന മൃഗത്തിന്റെ മദ്യ ഗന്ധവും തികട്ടി വരുന്നതോടെ മുറിപ്പെടുത്തുന്ന ആ രാത്രികളിലെ ഉറക്കവും സ്വപ്നങ്ങളും പോലും അവളെ പുൽകാൻ ഭയന്ന് ഒറ്റയപ്പെടുത്തിയത്തുകൊണ്ട് തലയിണയിണയിലവൾ മുഖം പൂഴ്ത്തികൊണ്ട് രാത്രിമുഴുവനും കരഞ്ഞു തീർത്തു. അപ്പോഴും അവളുടെ ഉള്ളിൽ ഒരു കുഞ്ഞു തുടിപ്പ് വളരുകയായിരുന്നു.

ഏർളി സ്റ്റേജ് അബോർഷൻ, കനിയുടെ മാനസിക നില തെറ്റാൻ സാധ്യത ഉണ്ടെന്നും ആത്മഹത്യാ പ്രവണത അവളിൽ ഇപ്പൊ ഉള്ളത് കൊണ്ട് അവളെ പ്രത്യേകം ശ്രദ്ധിക്കണം എന്നും ഡോക്ടർമാർ പറഞ്ഞതോടെ . മറ്റു വഴികളില്ലാതെ ദേവൻ അധികം തിരക്കില്ലാത്ത, ഒരുൾനാടൻ ഗ്രാമത്തിലേക്ക് ട്രാൻസ്ഫർ വാങ്ങുകയും, കുടുംബത്തോടപ്പം മാറി നിൽക്കുകയും ചെയ്തു. ടീച്ചർ ആയിരുന്ന രേവതി അവരുടെ ജോലി റിസൈന്‍ ചെയ്തുകൊണ്ട് ഒരു നിമിഷം പോലും കനിയുടെ അടുക്കൽ നിന്നും മാറാതെ, കണ്ണിലെ കൃഷ്ണമണി പോലെ അവളെ കാത്തു. ആ സമയങ്ങളിൽ, രേവതിയുടെ മുഖത്തേക്ക് പോലും നോക്കാനവൾക്ക് കഴിയുമായിരുന്നില്ല. എപ്പോഴും തലകുനിച്ചുകൊണ്ട്, ഒന്നും മിണ്ടാതെയാവൽ ഒരു മുറിയിൽ തന്നെ കഴിഞ്ഞു. പലപ്പോഴും അവളുടെ ഉള്ളിൽ ജീവിതം അവസാനിപ്പിക്കാനുള്ള ചിന്തകൾ പേറുമ്പോഴും അവളുടെയുള്ളിലെ കുഞ്ഞിന്റെ നിലവിളി അമ്മയെന്ന ലോകത്തിലേറ്റവും കരുണയുള്ള വികാരം അവളെ ഉണർത്തുകയായിരുന്നു. അതവളെ പലപ്പോഴും ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കുന്നത് അവളോടുള്ള ഇഷ്ടവും മതിപ്പും പോലും കുറയാനിടയാക്കി. അവളുടെ ജീവനെ പിടിച്ചു നിർത്തുന്നത് പോലും ആ കുഞ്ഞിനോടുള്ള മനഃപൂർവമല്ലാത്ത ഇഷ്ടമാണെന്നു തിരിച്ചറിയുമ്പോഴാണ് കനി ഏറ്റവും തകർന്നത്. ഇരുട്ടിലെ ഇടനാഴിയിലെങ്ങോ നഷ്ടപെട്ട അവളുടെ കൗമാര സ്വപ്നങ്ങൾക്ക് ഇനി പിറകിലേക്ക് പോകാനാകില്ല. ആ തിരിച്ചറിവിൽ മെഴുകുപോലെ ഉരുകി ഓരോ ദിവസവും ഉറങ്ങാൻ കഴിയാതെ പലപ്പോഴും അമ്മയെ വിളിച്ചു ബുദ്ധിമുട്ടിക്കാതെ തനിച്ചിരിക്കാനാവൾ ഇഷ്ടപ്പെട്ടു. ദേവൻ
ജോലി കഴിഞ്ഞു വന്നാലും കനിയെ കണ്ടു കഴിഞ്ഞാൽ അതുവരെ ഉണ്ടായിരുന്ന എല്ലാ ധൈര്യവും അയാൾക്ക് നഷ്ടപെടുമായിരുന്നു. ഒൻപതാം മാസത്തിൽ പ്രായത്തിനു താങ്ങാൻ കഴിയാത്ത അസഹ്യമായ വേദനയിൽ അവളൊരു ചോരകുഞ്ഞിന് ജന്മം നൽകി. അതുപക്ഷേ രേവതിയും ദേവനും അവരുടെ കുഞ്ഞാണെന്നു ലോകത്തെ വിശ്വസിപ്പിച്ചുകൊണ്ട് വളർത്താനും ആരംഭിച്ചു……

Leave a Reply

Your email address will not be published. Required fields are marked *