മിടിപ്പ്അടിപൊളി  

വിമല പെട്ടെന്ന് പറഞ്ഞത് കേട്ട കനിയിലും രേവതിയിലും ഒരു ഞെട്ടൽ ഉണ്ടാവുന്നത് നിമിഷദ്രത്തേക്കാണെങ്കിലും കാർത്തിക്ക് കണ്ടു.
ഒപ്പ് ദേവന്റെ മുഖം ഒന്ന് മുറുകി .

“അമ്മ ഉണർന്നുട്ടോ…”
സുകന്യ വന്നു പറയുന്നത് കേട്ടതും ദേവൻ ഉടനെ എഴുന്നേറ്റു നടന്നു സുകന്യ കനിയെ കൂട്ടിയപ്പോൾ രേവതി കാർത്തിക്കിന്റെ കരം കവർന്നു.
പഴമ മണക്കുന്ന തടിപ്പാളികളാൽ ചുവരു പൊതിഞ്ഞ തണുപ്പരിക്കുന്ന തറയിൽ ചവിട്ടി അവർ മുത്തശ്ശി കിടക്കുന്ന മുറിയിൽ എത്തി.
ഉള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ കഷായത്തിന്റെയും കുഴമ്പിന്റെയും മനം മടുപ്പിക്കുന്ന മണം മൂക്കിലേക്ക് അടിച്ചു കയറി,
ആഹ് മുറി മുഴുവൻ കുത്തുന്ന മണം തങ്ങി നിന്നിരുന്നു.

“അമ്മെ…”

ചകിരി മെത്തയിൽ കിടക്കുന്ന ആഹ് ക്ഷീണിച്ച ശരീരത്തിനരികിൽ ഇരുന്നുകൊണ്ട് ദേവൻ വിളിച്ചു,
കണ്ണ് തുറന്ന ദേവകി ആളെ മനസ്സിലായപ്പോൾ കണ്ണ് വിടർത്തി. കൈ ഉയർത്തി ദേവന്റെ കയ്യിൽ മുറുക്കെ പിടിച്ചു.
കൂടെ ഉണ്ടെന്നു കാണിക്കാൻ എന്നവണ്ണം ദേവനും ആഹ് ചുളുങ്ങി തുടങ്ങിയ കയ്യിനെ കൈക്കുള്ളിൽ ചേർത്തു.

“മോ….മോ.. മോള്…”

കണ്ണിൽ തെളിഞ്ഞ തിളക്കവുമായി ദേവകി കണ്ണ് പായിച്ചപ്പോൾ രേവതി കനിയെ മുന്നിലേക്ക് നീക്കി നിർത്തി.
ദേവകിയുടെ കയ്യിൽ പിടിച്ചുകൊണ്ട് കനി മുഖം താഴ്ത്തി നിന്നു.
അവളുടെ കവിളിൽ ഒന്ന് തലോടിയ ദേവകിയുടെ കൺകോണിലെവിടെയോ ഒരു നനവ് പടർന്നു.

“മോനെവിടെ…”

ദേവകിയുടെ ചോദ്യം കേട്ടപ്പോൾ അത്രയും നേരം മുറിയുടെ മൂലയിൽ ഒതുങ്ങി നിന്നിരുന്ന കാർത്തിക്കിനെ ദേവൻ കണ്ണ് കാട്ടി വിളിച്ചു.

ദേവകി മെത്തപ്പുറത്തു കൈ തട്ടിയപ്പോൾ ദേവൻ കാർത്തിക്കിനെ അവിടെ ഇരുത്തി.
നിറഞ്ഞ സങ്കോചത്തോടെ ഇരുന്നിരുന്ന കാർത്തിക്കിന്റെ തോളിൽ ദേവകി കൈ വച്ചു.

അവന്റെ കവിളിൽ കൈ വച്ച് ചിരിച്ചപ്പോൾ അവന്റെ ചുണ്ടിലും പുഞ്ചിരി തിളങ്ങി.
അവനെ കൈ മാടി വിളിച്ചപ്പോൾ അവൻ ദേവകിയുടെ മുഖത്തേക്ക് ചെവിയടുപ്പിച്ചു.

“മോളുടെ കൂടെ എന്നും കാണണം…മോൻ….ഒരിക്കലും അവളെ കൈ വിടരുത്…”

വിക്കിയും ശ്വാസം വലിച്ചും എങ്ങനെയോ അത്രയും ദേവകി പറഞ്ഞൊപ്പിച്ചു.
അവന്റെ കവിളിൽ ഒരു വാത്സല്യ ചുംബനം നൽകുമ്പോൾ അവന്റെ കണ്ണും നിറഞ്ഞിരുന്നു.
********************************

പെണ്ണുങ്ങൾ എല്ലാം അടുക്കളയിലും രഘുവും ദേവനും നടുത്തളത്തിൽ ഇരുന്നു വെടിവട്ടം തുടങ്ങി,
ശ്രീജിത്തും രാഹുലും കാർത്തിക്ക് എന്നൊരാളേ ആഹ് വീട്ടിൽ ഇല്ലാതിരുന്നത് പോലെയാണ് പെരുമാറിയത്.
വീടിനുള്ളിലെ ഒറ്റപ്പെടൽ വീർപ്പ് മുട്ടിച്ചപ്പോൾ കാർത്തിക്ക് പുറത്തേക്കിറങ്ങി തറവാടിനു ചുറ്റുമുള്ള തൊടിയിലൂടെ ചുറ്റി നടന്നു വാഴയും തെങ്ങും ജാതിയും മാവും ഒക്കെ നിറഞ്ഞ തൊടി.

“അതേ…”

പിറകിൽ ഒരു വിളി കേട്ട കാർത്തിക്ക് തിരിഞ്ഞു നോക്കി.
പിറകിൽ വിദ്യ അവനെ നോക്കി നിന്നിരുന്നു.
കണ്ണുകളിൽ സന്ദേഹം,

“എന്താ…???”

പുരികം ഉയർത്തി അവൻ ചോദിച്ചു.

“കുറച്ചു വാഴ ഇല വെട്ടണം ഒന്ന് സഹായിക്കുവോ…”

അവളുടെ അപേക്ഷ അവന് നിരസിക്കാനായില്ല,
തറവാട്ടിലെ ദിനങ്ങൾ അവൻ ഏറ്റവും വെറുതിരുന്നത് ഒറ്റപ്പെടലുകൾ കൊണ്ടായിരുന്നു, ആരും ഒരു പരിഗണനയും തനിക്ക് നൽകിയിരുന്നില്ല തറവാട്ടിലെ തന്റെ പ്രായത്തിലുള്ള കസിൻസ് പോലും തന്നോട് മാത്രം അകലം പാലിച്ചിരുന്നു,
കാരണം ഒന്നും അറിഞ്ഞില്ലെങ്കിലും അവന്റെ കുഞ്ഞു മനസ്സിൽ വീണ മുറിവുകൾ കാലക്രമേണ ഉണങ്ങി തുടങ്ങിയെങ്കിലും തറവാട്ടിലെക്കുള്ള യാത്രകളും അവിടെ അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലുകളും അവൻ വെറുത്തിരുന്നു…
എങ്കിലും വിദ്യയുടെ മുഖത്തെ പുഞ്ചിരിയും ചെറു സന്ദേഹവും കണ്ട അവൻ എതിരോന്നും പറയാതെ വാഴത്തൊപ്പിലേക്ക് നടന്നു.
അവനു പിന്നാലെ വിദ്യയും,
അവനിലും ആറ് വയസ്സ് മുത്തതാണ് വിദ്യ, ഇരു നിറത്തിലും അല്പം കൂടിയ നിറം അച്ഛന്റെ കുടുംബത്തിലോടുന്ന കറുത്ത നിറത്തിനുമേൽ അമ്മായിയുടെ നിറം കൂടി സ്ഥാനം പിടിച്ചിട്ടുണ്ടെന്നു വിദ്യയെ കണ്ടപ്പോൾ കാർത്തിക്കിന് തോന്നി. വട്ട മുഖവും സദാ പുഞ്ചിരി തൂകുന്ന ചുണ്ടുകളും നിറഞ്ഞ ഭംഗിയുള്ളൊരു പെണ്ണായിരുന്നു വിദ്യ. അമ്പലത്തിൽ നിന്നും എത്തിയതുകൊണ്ട് ചന്ദനം ഇപ്പോഴും അവളുടെ നെറ്റിയിലും കഴുത്തിലും ഉണ്ടായിരുന്നു.
സാരിയിൽ നിന്നും വീട്ടിൽ ധരിക്കുന്ന ഷർട്ടിലേക്കും ലോങ്ങ് സ്കർട്ടിലേക്കും അവൾ മാറിയിരുന്നു.
വാഴത്തോപ്പിൽ എത്തി വാഴയിലകൾ ഓരോന്നായി മുറിച്ചെടുത്ത കാർത്തിക്ക് അവൾക്കു കൈമാറിക്കൊണ്ടിരുന്നു.
അവശ്യത്തിനായപ്പോൾ മതിയാക്കി.

“കുളത്തിൽ ഇതൊക്കെ ഒന്ന് കഴുകണം എന്റെ കൂടെ ഒന്ന് വരാവോ….”

വീണ്ടും പുഞ്ചിരി പടർത്തിയ അപേക്ഷ…

അവളോടൊപ്പം അവൻ കുളക്കരയിലേക്ക് നടന്നു.
ഇലകൾ കഴുകി എടുത്തുകൊണ്ടിരുന്നു.

“കാർത്തിക്ക്…എന്താ ഇവിടെ ഒറ്റയ്ക്ക് നടക്കുന്നെ…”

കൊലുസ് കിലുങ്ങുന്ന പാദങ്ങൾ വെള്ളത്തിൽ ഇളക്കി തെറിപ്പിച്ചുകൊണ്ട് അവൾ ചോദിച്ചു.

വട്ടത്തിൽ പഞ്ചാര മണലിൽ പടിക്കെട്ടുളോട് കൂടിയ കുളത്തിന്റെ പടികൾ ഇറങ്ങി ഓരോ ഇലയും അവൻ തെളിനീര് പോലുള്ള വെള്ളത്തിൽ കഴുകി എടുക്കുമ്പോൾ അവൾ ചോദിച്ച ചോദ്യത്തിന് മങ്ങിയ ഒരു പുഞ്ചിരി അവൻ തിരിച്ചു നൽകി,

“കോളേജിൽ…….അയ്യോ
..മ്മേ…..”

കാൽ ഇളക്കുന്നതിനിടയിൽ വഴുക്കലുള്ള പടിയിൽ തെന്നി വിദ്യ തീട്ടിയതും കയ്യെത്തിച്ചു അവളെ പൊടുന്നനെ താങ്ങാൻ കാർത്തിക്ക് എഴുന്നേറ്റു, എന്നാൽ വിദ്യയുടെ ആക്കവും ഭാരവും താങ്ങാൻ കഴിയാതെ അവൻ മലർന്നു അവളെയും കൊണ്ട് പടിക്കെട്ടിലേക്ക് വീണുപോയി.
മുതുക് കെട്ടിലിടിച്ചു വീഴുമ്പോഴും വിദ്യയെ അവൻ ചുറ്റി പിടിച്ചു ഇടിക്കാതെ കാത്തു.
അവന്റെ നെഞ്ചിൽ മാറമർത്തി വീണ വിദ്യ ഒരു നിമിഷം ശ്വാസമെടുത്തു നിശ്വസിച്ചപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു.

“ഡീ….വിദ്യെ……!!!”

അവളുടെ ചിരി പൂർത്തി ആയില്ല അതിനു മുന്നേ കുളപ്പടവിന് മേലെ നിന്നും ദേഷ്യം പൂണ്ട വിളികേട്ടവർ തിരിഞ്ഞു.

അവിടെ ഇരുണ്ടുമൂടിയ മുഖത്ത് കലിയിളകിയ നിലയിൽ വിമല നിന്നിരുന്നു.

“ഡാ……..വിടടാ അവളെ….”

ചീറിക്കൊണ്ട് താഴേക്ക് ഓടിയിറങ്ങിയ വിമല അപ്പോഴേക്കും പകച്ചു നിന്നിരുന്ന വിദ്യയെ കാർത്തിക്കിൽ നിന്നും വലിച്ചു മാറ്റിയിരുന്നു.

“ചെറിയമ്മേ…ഞാൻ…”

പറഞ്ഞു തീരും മുന്നേ വിമലയുടെ കൈ വീശി ആയത്തിൽ അവന്റെ കരണത് പതിഞ്ഞിരുന്നു.

“നിന്റെ ഗുണം നീ ഇനി ഇവിടുത്തെ കുട്ട്യോളോട് കാണിച്ചാൽ ഇതുപോലെ ആവില്ല ഇനി ഞാൻ പെരുമാറുന്നത്….കേട്ടോടാനായേ…”

കവിളിൽ കരം പൊത്തി നിന്ന കാർത്തിക്കിന് അപ്പോഴും നടക്കുന്നതെന്താണെന്നു മനസ്സിലായില്ലയിരുന്നു.
കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണീരും നെഞ്ചിൽ അമർന്ന ഭാരവുമായി മിണ്ടാതെ നിൽക്കാനേ അവനു പറ്റിയുള്ളൂ ഉള്ളു കൊണ്ട് അത്രയും തകർന്ന അവസ്ഥയിൽ ആയിരുന്നു കാർത്തിക്ക്.

Leave a Reply

Your email address will not be published. Required fields are marked *