മിടിപ്പ്അടിപൊളി  

“പിന്നില്ലേ ….വല്ലാത്ത കുസൃതി കുടുക്കയാണ്, നീ. ഇപ്പോഴും…”
അവന്റെ മൃദുവായ കവിളിൽ കനി പതിയെ അവളുടെ തുടുത്ത ചുണ്ടുകൾ അമർത്തികൊണ്ട് അവളുടെയുള്ളിൽ മൊട്ടിട്ട പ്രേമോപഹാരം അവൾ നൽകിയപ്പോൾ കാർത്തിക്ക് അറിയാതെ കണ്ണുകൾ അടച്ചു. തിരികെ ബെഡിൽ നിന്നും എണീക്കാൻ നിൽക്കുന്ന, കനിയുടെ കൈ കാർത്തിക് ഇറുകെ പിടിച്ചപ്പോൾ, കനി …പറഞ്ഞു.

“ഞാൻ കുളിപ്പിക്കാം ……വാ”
*****************************

ഉച്ചയ്ക്ക് ഊണിനു ശേഷം, സ്റ്റഡി ടേബിളിൽ ഇരുന്നു കൊണ്ട് ഹെഡ്‌ഫോണിൽ പാട്ട് കേൾക്കുന്ന കനിയുടെ മുറി വാതിൽക്കൽ രേവതി നില്കുമ്പോ, പാട്ടിനൊപ്പം മൂളുന്ന കനിയുടെ മധുര സ്വരത്തിൽ ലയിച്ചുകൊണ്ട് രേവതിയും ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു. കനിയെ വിളിക്കണോ വേണ്ടയോ എന്ന് ആലോചിച്ചിച്ചു കൊണ്ട് നിൽക്കുന്ന രേവതിയുടെ സാമിപ്യം അറിഞ്ഞെന്നോണം കനി പെട്ടെന്ന് ഒരുനോക്ക് മുറിയുടെ പാതിയടഞ്ഞ വാതിലിലൂടെ നോക്കി. തന്നെ മതിമറന്നു നോക്കി നില്കുന്നവണ്ണം രേവതി കണ്ണെടുക്കാതെ വാതിൽക്കൽ നില്കുമ്പോ കനി “എന്താമ്മെ…” ന്നു പുഞ്ചിരിയോടെ ചെവിയിലെ ഹെഡ്സെറ്റ് ഊരിക്കൊണ്ട് രേവതിയോട് ചോദിച്ചു.

“മ്മ്‌ച്ചും….”

ചുമൽ കൂച്ചികൊണ്ട് രേവതി നിൽക്കുന്നത് കണ്ടതും കനിയുടെ പിരുകം കൂർത്തു കണ്ണ് ചുളുക്കി മുഖത്ത് കപട ദേഷ്യം വരുത്തി കനി രേവതിയെ നോക്കി. അവളുടെ കുഞ്ഞിലെ ഉള്ള ചിണുങ്ങലും കുറുമ്പുമെല്ലാം ഒളിപ്പിച്ച ആഹ് മുഖഭാവം കണ്ടതും അയഞ്ഞു സന്തോഷം തുളുമ്പിയ മനസ്സോടെ വാതിൽ തുറന്നെകത്തേക്ക് കയറി. കനിയുടെ സ്ത്രീ സുഗന്ധം പൊഴിയും മുഖം കയ്യിലെടുത്തുകൊണ്ട് രേവതി നെറ്റിയിൽ മുത്തി.

“ഈ അമ്മയ്യ്ക്കിതെന്താ പറ്റിയേ….?..”

നെറ്റിയിൽ പതിഞ്ഞ നനുത്ത സ്നേഹം ഉള്ളിൽ പടർത്തിയ കുളിരിൽ മനോഹരമായി ചിരിച്ചുകൊണ്ട് കനി രേവതിയോട് ചോദിച്ചു.

“ഒന്നൂല്ല…മരിക്കും മുന്നേ നിന്റെ ഈ ചിരീം കുറുമ്പുമൊക്കെ എനിക്കും അച്ഛനും കാണാൻ പറ്റുവോന്നു കൊതിച്ചിരുന്നതാ അതാ ഞാൻ….”

രേവതിയുടെ കണ്ണിൽ നനവ് പടരുന്നത് കണ്ട കനി രേവതിയെയും കൂട്ടി കട്ടിലിലേക്ക് ഇരുത്തി.

“അയ്യേ…എന്താ അമ്മക്കുട്ടി കാണിക്കണേ…”

രേവതിയുടെ കണ്ണീര് തുടച്ചുകൊണ്ട് കഴുത്തിലൂടെ കയ്യിട്ടു തോളിൽ തല ചായ്ച്ചു കനി രേവതിയുടെ ചൂടിൽ മുട്ടിയുരുമ്മി ഇരുന്നു.

“മോളെ നിനക്ക് ഇപ്പോൾ ഉള്ള മാറ്റം…അതെന്താണെന്ന് എനിക്കറിയില്ല… പക്ഷെ ഇതിനു വേണ്ടിയാ ഞങ്ങൾ ഇത്ര നാൾ കൊതിച്ചതും കാത്തിരുന്നതും. ആരേലും മോളുടെ മനസ്സിൽ ഉണ്ടോ…”

ന്യായമായും ഒരമ്മയുടെ സംശയം എന്ന രീതിയിൽ രേവതി ചോദിച്ചു.
എന്നാൽ കേട്ട ഉടനെ കനിയുടെ മുഖം കറുക്കുന്നത് കണ്ട രേവതി ഒരു നിമിഷം താൻ ചോദിച്ചത് തെറ്റായിപോയോ എന്ന തോന്നലിൽ അവളെ ഒന്നൂടെ ചേർത്തുപിടിച്ചു.

“പിണങ്ങല്ലേ മോളെ…
മോളുടെ മാറ്റം അതോത്തിരി കൊതിച്ചിരുന്നത് കൊണ്ട് അതിന്റെ കാരണം അമ്മയുടെ പൊട്ടബുദ്ധിയിൽ തോന്നിയത് ചോദിച്ചതാ…”

അവളുടെ കവിളിൽ ഒന്ന് മുത്തി രേവതി താഴേക്ക് ഇറങ്ങുമ്പോൾ,
ചിന്തകളിലാണ്ട് മൗനം പൂണ്ടു കനി കിടക്കയിലേക്ക് ചാഞ്ഞിരുന്നു.

തിരിച്ചു നടന്നുകൊണ്ട് താഴെ മുറിയിലെത്തിയ രേവതിയോട്

“ഇത്ര വേഗം സംസാരിച്ചോ രേവതി?”

“ഹേയ്, നമുക്ക് തെറ്റിയതാണെന്നാണ് തോന്നുന്നത്, അവൾ പതിവുപോലെ വിഷാദ ഗാനങ്ങളൊക്കെ കേട്ട് മൂളികൊണ്ടാ മുകളിലിരിക്കുന്നത്….”

“നീ തന്നെയല്ലേ പറഞ്ഞെ …അവൾക്ക് …”

“അവളെന്റെ മോളാണെങ്കിലും, അവളുടെ മനസ്സറിയാൻ, എനിക്കുമിച്ചിരി ബുദ്ധിമുട്ടാണ് ഏട്ടാ ….”

“ഹാ ശെരി. നിനക്ക് ഈ കാര്യത്തിൽ നിനക്കൊരല്പം തിടുക്കമുണ്ട്, അതെനിക്ക് മനസിലാക്കാം… കനിയ്ക്ക് മനസുമാറും മുൻപേ ആലോചിക്കാനല്ലേ …”

“നിങ്ങൾക്ക് എന്റെ മനസ് അറിയാം, അതുപോലെ….എളുപ്പമല്ല കനി.” ദേവന്റെ കൈകോർത്തുകൊണ്ട് രേവതി ചിരിച്ചു.
“നമുക്ക് നോക്കാം, അവളായിട്ട് എന്തെങ്കിലും പറയുമോന്നു, ചിലപ്പോ അവളുടെ മനസ്സിൽ ആരെങ്കിലും ഇനി ഉണ്ടാകുമോ….?” രേവതി ഉത്കണ്ഠ പ്രകടിപ്പിച്ചു.

“ഹേ, ഒരു പെൺകുട്ടി ഒരുങ്ങുന്നത് വെച്ചിട്ട് അങ്ങനെയൊക്കെ പറയാമോ …. അതൊക്കെ അവളുടെ ഇഷ്ടമല്ലേ, അവൾക്കങ്ങനെ തോന്നിക്കാണും…..എന്നാലും മനസ്സിൽ ആരേലും ഉണ്ടെങ്കിൽ അതാരായാലും, നടത്താം അല്ലെ ….”

*********************************

ഒറ്റയ്ക്ക് ഉറങ്ങാനായി കനി കിടക്കുമ്പോഴും, തന്നിലൊരു കാമുകിയുണ്ടെന്ന് വിശ്വസിക്കാനവൾക്ക് കഴിയുമായിരുന്നില്ല, പക്ഷെ അതിനവൾ മുതിരുമ്പൊ പ്രണയം അവളിലുണ്ടാക്കുന്ന മാറ്റങ്ങൾ മനസിലേക്ക് എന്നോ നഷ്ടപെട്ട പുതുമ നിറയ്ക്കുന്നതവൾ അറിയുന്നുണ്ടായിരുന്നു.

കാർത്തിക്…..അവന്റെ നീല കണ്ണുകൾ! നിഷ്കളങ്കമായ ചിരി, പൊടി മീശ വിതറിയ ചെഞ്ചുണ്ടുകൾ…… വീണ്ടും വീണ്ടും, കാർത്തിക്കിനെ ഇരുകൈകൊണ്ടും പുണരുന്നത് രാവുറങ്ങാതെ, ഈറൻ നനവാർന്ന സ്വപ്നം പോലെ, കണ്ണിലേക്ക് എത്തുമ്പോ എന്നോ മറന്ന നാണം അവളിലേക്ക് വീണ്ടും തിരിച്ചെന്നുണ്ടായിരുന്നു. മനസിനെ പാകപ്പെടുത്തിയെടുക്കുമ്പോഴും കാർത്തിക്കിന് ഇനിയുമൊരു വേദന പ്രണയം മൂലം നേരിടേണ്ടി വരുന്നത്, തനിക്ക് സഹിക്കാനാവില്ലെന്നും, അതിനു മുൻപ് അതവനെ പറഞ്ഞു മനസിലാക്കാൻ തനിക്ക് കഴിയണമെന്നും മാത്രമോർത്തുകൊണ്ട് കനി കണ്ണുകൾ അടച്ചു ഉറങ്ങാനായി കിടന്നു.

പിറ്റേന്നായിരുന്നു ഹോസ്പിറ്റൽ വിസിറ്റിങ്, കൈയ്യിലെ ബാൻഡേജ് അഴിച്ചു, ടെസ്റ്റ് റിപ്പോർട്ട് എല്ലാം പെർഫെക്റ്റ് ആയിരുന്നത് കൊണ്ട് അന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു. ദേവനും രേവതിയും കനിയുടെ മാറ്റം കൊണ്ടും കാർത്തിക്കിന്റെ ആരോഗ്യസ്‌ഥിതി പൂർവ അവസ്‌ഥയിൽ എത്തിയത് കൊണ്ടും ഉള്ളാലെ സന്തോഷിച്ചു. പക്ഷെ കാർത്തിക്കിന്റെ മുഖം എന്തോ നഷ്ടപെട്ട പോലെയായിരുന്നു. രേവതി ഒന്ന് രണ്ടു തവണ അവനോടു ചോദിച്ചെങ്കിലും കാർത്തിക്ക് ഒന്നും പറയാതെ പിറകിലെ സീറ്റിൽ ചാരിയിരുന്നു.

വീട്ടിലെത്തിയ ശേഷം, കാർത്തിക്കിന്റെ മുറിയിൽ….

കാർത്തിക് ബാല്കണിയിലേക്ക് നോക്കി നിന്നുകൊണ്ട് ബെഡ് ഷീറ്റ് മാറ്റി വിരിയിക്കുന്ന കനിയോട് ചോദിച്ചു.

“ചേച്ചി…. ജീനെയെന്താ, ഇന്ന് വരാഞ്ഞേ….”

“അവൾക്ക് എന്തേലും തിരക്കായിരിക്കും കാർത്തിക്, നീയിതു മൂന്നാമത്തെ തവണയല്ലേ ചോദിക്കുന്നത്, ഞാൻ എന്റെ ഫോണിൽ നീന്നും വിളിച്ചിട്ട് അവളെ കിട്ടുന്നുണ്ടായിരുന്നില്ല. ഔട്ട് ഓഫ് റേൻജ് ആയിരുന്നു…..”

“എനിക്കറിയില്ല ചേച്ചി, ഇന്ന് വരാമെന്ന്, പ്രോമിസ് ചെയ്തിരുന്നതാണ്… പക്ഷെ കണ്ടില്ലേ? ഇങ്ങനെ പറ്റിക്കുന്നത്….”

“അയ്യോ! അത് സാരമില്ല. കാർത്തി ….”

“ചേച്ചിയ്ക്ക് ഇതൊന്നും, പറഞ്ഞാ മനസിലാകില്ല.”

“കാർത്തി !!!…..”

കനി ഞെട്ടലോടെ അവനെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *