മിടിപ്പ്അടിപൊളി  

“ഞാൻ എടുത്തേനേല്ലോ…ചേച്ചി വന്നേല്ലേ ഉള്ളൂ…”,

അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി അവൻ പറഞ്ഞു. അവന്റെ ഒഴുകി കിടന്ന മുടിയിലൂടെ കൈയൊടിച്ചു അവൾ അവനരികിൽ ജനലിൽ ചാരി ഇരുന്നു ചായ ഒന്ന് മുത്തി.

“സാരൂല്ലാ…
……കോളേജിൽ പോയിട്ട് എങ്ങനെ ഉണ്ട്…..
നിനക്കിഷ്ട്ടായോ…,”

കനി അവനെ തന്നെ. നോക്കിക്കൊണ്ട് ചോദിച്ചു.

“ഉം…”

അവൻ മൂളി.

“മോനു….
നീ പഴേതൊന്നും ആലോചിക്കണ്ടാട്ടോ…അതൊക്കെ കഴിഞ്ഞില്ലെ…”

“ഇല്ലേച്ചി…അതൊന്നും ഇപ്പോൾ എന്റെ മനസ്സിൽ ഇല്ല…”

അവന്റെ തല കുനിയുന്നത് കണ്ട അവൾ അവന്റെ താടി ഉയർത്തി മുഖം നേരെ വച്ചു.

“എന്താടാ…നിനക്ക് എന്നോടൊന്നും ഒളിക്കാൻ കഴിയില്ലെന്ന കാര്യം മറന്നോയോ…????
പ്ലസ് റ്റു പോലെയൊന്നും ആവില്ല കോളജ്,….
നിനക്ക് നല്ല കൂട്ടുകാരെയൊക്ക കിട്ടും…
ആരും നിന്റെ മേലെ കേറാൻ വരില്ല…”

“ഉം….
ന്നാലും എല്ലാര്ക്കും എന്നെ എന്താ ഇത്ര വെറുപ്പെന്നു എനിക്ക് അറീല ചേച്ചി….
ഒന്നിനും പോവണ്ടാന്നു വെച്ചാലും വെറുതെ മാറി നിന്നാലും ആർക്കും എന്നെ ഇഷ്ടോല്ലാ…
അല്ലേൽ എന്നെ കളിയാക്കുന്നതും പോരാഞ്ഞു അവരന്നന്നെ അത്രേം വേദനിപ്പിച്ചതെന്തിനാ…ഞാൻ എന്ത് തെറ്റു ചെയ്തിട്ടാ…”

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയത് കണ്ട കനി ചായ മാറ്റിവെച്ചു അവനെ കെട്ടിപ്പിടിച്ചു, ഒഴുകാൻ ഒരുങ്ങിയ കണ്ണീരവൾ തുടച്ചു.

“ആർക്കും നിന്നെ ഇഷ്ടല്ല എന്നു പറഞ്ഞാലെങ്ങനാ അപ്പോൾ എന്നേം അച്ഛനേം
അമ്മേമൊക്കെ നീ കൂട്ടണില്ലേ….
നീ ഒത്തിരി സ്പെഷ്യൽ ആണ്…സ്പെഷ്യൽ ആയവരെ പെട്ടെന്ന് ഉൾകൊള്ളാൻ എല്ലാർക്കും പെട്ടെന്ന് പറ്റില്ല…
പ്ലസ് റ്റുവിൽ നടന്നതൊന്നും ഇനി ഉണ്ടാവില്ല….”

അവന്റെ ചിന്തകൾ ഓർമയിലെക്കെന്നപോലെ ചായുന്നത് കണ്ണിൽ കണ്ട അവൾ അവന്റെ കവിളിൽ തട്ടി.

“നീ ഇനി ഒന്നും കൂടുതൽ ആലോചിക്കണ്ട…
ഒന്നും ഉണ്ടാവില്ല…
ഇപ്പോൾ വലിയ കുട്ടിയാ വല്യ കുട്ട്യോള് കരയാൻ പാടില്ല…”

അവന്റെ നെറ്റിയിൽ ചുംബനം പടർത്തി അവൾ അവനെ വിട്ടു നടന്നു.

“കാർത്തീ…ചായ കുടിച്ചിട്ട് താഴേക്ക് വായോ…”

കനിയുടെ ശബ്ദം കേട്ട അവൻ തലയാട്ടി ചിരിച്ചു.
*******************************

“നീ മാത്രേ ഉള്ളോ…കനിയെന്തേ…”

താഴെക്കെത്തിയ കാർത്തിക്കിനോട് സെറ്റിയിൽ ഇരുന്ന രേവതി ചോദിച്ചു.

“ചേച്ചി മുറിയിലുണ്ടാവും അമ്മാ…”

“ഉം…
അവളൂടെ വന്നിട്ടു ഒരു കാര്യം പറയാനാ…”

“എന്ത് കാര്യാ അമ്മാ…”

“അവളൂടെ വരട്ടെടാ..”

കാർത്തിക്കിന്റെ കവിളിൽ തട്ടി രേവതി ചിരിച്ചു.

മുകളിൽ ഒച്ച കേട്ട് തിരിഞ്ഞ കാർത്തിക്ക് കനി ഇറങ്ങി വരുന്നത് കണ്ടു,
നീല ചുരിദാർ ടോപ്പും പാന്റും ആയിരുന്നു അവളുടെ വേഷം,
കുളി കഴിഞ്ഞിറങ്ങിയ കനിയുടെ മുടി ടവ്വലിൽ ചുറ്റി മുന്നിലേക്കിട്ടിരുന്നു.
കുഞ്ഞു തുള്ളികൾ അവളുടെ കഴുത്തിലും മുഖത്തും തോളിലുമെല്ലാം പറ്റിയിരുന്നു..
നനവ് പടർന്ന് ചുരിദാർ ദേഹത്തോട് ഒട്ടി കിടന്നു.
മുടി ടവ്വലിൽ തോർത്തിക്കൊണ്ട് കനി അവന്റെ ചാരെ സെറ്റിയിൽ ചാഞ്ഞിരുന്നു.

“കനി, നിനക്ക് ലീവ് കിട്ടുവോടി ഒരു രണ്ടൂസം…”

രേവതി ചോദിച്ചപ്പോൾ കനി മുടി ഒന്ന് മെടഞ്ഞു പിന്നിലേക്കിട്ടു,

“എന്തിനാമ്മേ…എന്തേലും ആവശ്യം ഉണ്ടോ…”

“ഇന്ന് സുകന്യ വിളിച്ചിരുന്നു, മുത്തശ്ശിക്ക് ഒന്ന് കാണണം ന്നു പറഞ്ഞു, നിനക്ക് ലീവ് കിട്ടുവാരുന്നേൽ, കാർത്തിക്ക് കോളേജ് തുറക്കും മുന്നേ ഒന്ന് പോയി വരായിരുന്നു…”

കനിയുടെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് രേവതി നിന്നു.
“എനിക്ക് ലീവ് കിട്ടുമോ എന്നറിയില്ല അമ്മെ…”

കനിയത് പറഞ്ഞത് തൊട്ടടുത്ത് രേവതിയുടെ വാക്ക് കേട്ട നിമിഷം ഉടനെ മുഖത്തെ നിറം മങ്ങിയിരിക്കുന്ന കാർത്തിക്കിനെ കണ്ടിട്ടായിരുന്നു.

കനിയുടെ വാക്കുകൾ കേട്ട കാർത്തിക്കിന്റെ മുഖം മെല്ലെ ഒന്ന് തെളിഞ്ഞു.

“ശെ…നിനക്ക് ഒട്ടും ലീവ് ഇല്ലേ കനി…
കാർത്തിയുടെ കോളേജ് തുറക്കും മുന്നേ എല്ലാരേയും ഒന്ന് പോയി കണ്ടു വരാം എന്നിരുന്നതാ…”

തെല്ലൊരു നിരാശയോടെ രേവതി എഴുന്നേറ്റപ്പോൾ കാർത്തിക്ക് കനിയുടെ കയിൽ ചുറ്റിപ്പിടിച്ചു.

*******************************

“മോർണിംഗ് കനി…”

“മോർണിംഗ് ചേച്ചി…”

പിറ്റേന്നു ബാങ്കിലെത്തിയ കനി ചയറിലിരുന്നു സിസ്റ്റം ഓൺ ആക്കി തുടങ്ങിയപ്പോൾ ആണ്,

ഹെഡ് അക്കൗണ്ടന്റ് ആനി അവളുടെ അടുക്കൽ വന്നത്.

“ഈ ആഴ്ച നമ്മുക്ക് ടൂർ പ്ലാൻ ചെയ്തിട്ടുണ്ട്….”

ആനി കനിയുടെ മുന്നിലെ ചെയർ വലിച്ചിട്ടിരുന്നു.

“ടൂർ ഓഹ്…എപ്പോ…”

“വീകെന്റസ് ഇൽ…
ഊട്ടിക്കാ…
മാനേജർ ഇന്ന് അന്നൗൻസ് ചെയ്യും,
എംപ്ലോയീസും ഫാമിലീസും…
എത്ര നാളായുള്ള പ്ലാൻ ഇടലാ…”

കണ്ണടക്ക് മേലേക്ക് ഊർന്നിറങ്ങിയ വെള്ളിക്കെട്ടു തുടങ്ങിയ രണ്ടു മൂന്നു മുടിയിഴകളെ തലവെട്ടിച്ചു ആകറ്റിക്കൊണ്ട് ആനി ചിരിച്ചു.

എന്നാൽ കനിയുടെ ചിരി മാഞ്ഞിരുന്നു.

“എന്താ കനി എന്ത് പറ്റി…”

“ഏയ്,..എനിക്ക് വരാൻ പറ്റില്ലല്ലോ ചേച്ചി…വീക്കെൻഡിൽ വീട്ടിൽ എല്ലാരും കൂടെ തറവാട്ടിൽ പോവാൻ നിക്കുവാ…”

“അയ്യോ അതെന്ത് പരിപാടിയാ…
….എല്ലാവരും പ്ലാൻ ഇട്ടിട്ട് കനി വരാതിരുന്നാൽ എങ്ങെനെയാ…”

“മുത്തശ്ശിക്ക് വയ്യാതെ ആയിരിക്കുവാ ചേച്ചി…
അതോണ്ട് പോവാതെ ഇരിക്കാൻ നിവൃത്തി ഇല്ല…”

കനിയുടെ തർക്കത്തിൽ തോൽവി സമ്മതിച്ചു, ആനി അവിടുന്നു എഴുന്നേറ്റപ്പോൾ ആണ് കനിയുടെ ഹൃദയമിടിപ്പ് നേരെ ആയത്.

അപ്പോൾ അവളുടെ മുന്നിൽ മറ്റു വഴികൾ അവൾ കണ്ടിരുന്നില്ല…
********************************

“അമ്മെ…..
നമുക്ക് ഈ വീക്കെന്റിൽ തറവാട്ടിൽ പോയി വന്നാലോ…”

അത്താഴം കഴിക്കും നേരം കനി പറഞ്ഞതുകേട്ട കാർത്തിക്കിന്റെ മുഖത്ത്
വിഷമം പടർന്നു.
അത് കണ്ടെങ്കിലും കനി അപ്പോൾ അതിനു മുഖം കൊടുത്തില്ല.

“ഏഹ്… അപ്പോൾ നീ അല്ലെ പറഞ്ഞെ തറവാട്ടിൽ പോകാൻ പറ്റില്ല നിനക്ക് ലീവ് കിട്ടില്ല എന്നൊക്കെ പറഞ്ഞെ.”

“നമുക്ക് പോയാൽ പോരെ…ഇപ്പൊ ഞാൻ ലീവ് എടുത്തു വരുന്നതാണോ അമ്മയ്ക്ക് കുഴപ്പം..”

കനി അസ്വസ്ഥതയോടെ പറഞ്ഞു.

“രേവതി…”

വീണ്ടും എന്തോ പറയാൻ ഒരുങ്ങിയ രേവതിയുടെ നേരെ ദേവന്റെ കടുത്ത സ്വരം ഉയർന്നതും രേവതി നിശ്ശബ്ദയായി.
കാർത്തിക്ക് പിന്നെ ഒന്നും സംസാരിക്കാൻ നിൽക്കാതെ കഴിച്ചുകഴിഞ്ഞു പ്ലേറ്റുമായി എഴുന്നേറ്റു പോയി.

അവന്റെ പോക്ക് കണ്ട കനി വല്ലാതെ ആയെങ്കിലും മിണ്ടാൻ കഴിയാതെ പ്ലേറ്റിൽ വിരലിളക്കി ഇരുന്നു.

അത്താഴം കഴിഞ്ഞു മുകളിൽ എത്തിയ കനി കാർത്തിക്കിന്റെ റൂമിൽ നോക്കിയെങ്കിലും അവന്റെ റൂമിൽ നിന്നും അനക്കമൊന്നും കാണാതെ ആയതോടെ വിഷമത്തോടെ തന്റെ മുറിയിലേക്ക് പോയി.

********************************

ശനിയാഴ്ച്ച രാവിലെ തന്നെ ദേവനും കുടുംബവും തറവാട്ടിലേക്കുള്ള യാത്രയ്ക്ക് ഒരുക്കിയിരുന്നു.
ടൗണിൽ നിന്ന് വാങ്ങി വെച്ചിരുന്ന പലഹാരങ്ങൾ സ്വിഫ്റ്റ് കാറിന്റെ ഡിക്കിയിൽ കയറ്റുന്ന ജോലിയിൽ ആയിരുന്നു കാർത്തിക്ക്,
അവന്റെ മുഖത്ത് സങ്കടവും അസ്വസ്ഥതയും നിഴലിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *