മിടിപ്പ് 2അടിപൊളി  

“പേടിക്കാനൊന്നുമില്ല, കൃത്യ സമയത്തു ഹോസ്പിറ്റലിൽ എത്തിക്കാൻ
കഴിഞ്ഞതുകൊണ്ട് ബ്ലഡ് അധികമൊന്നും പോയിട്ടില്ല……”

കനിയോടും രേവതിയോടും ഡോക്ടർ പറഞ്ഞു.

“എനിക്കെന്റെ മോനെയൊന്നു കാണണം ….ഇപ്പോ..”

വീണ്ടും രേവതി കരഞ്ഞു.

“ഒപ്പേറഷൻ കഴിഞ്ഞാൽ കാണാം ട്ടോ …ഞാൻ ചെക്ക് ചെയ്തിട്ടിപ്പോ വരാം ….താൻ മകൾ അല്ലെ, കൂടെയുണ്ടാവണം……അമ്മയ്ക്ക് ഒന്നുടെ ഉറങ്ങിയെണീറ്റാ …റിലീവ് ചെയ്യാം കേട്ടോ ….ഉറങ്ങിക്കോളൂ ….”

രേവതിയുടെ കൈ പിടിച്ചുകൊണ്ട് അമ്മയ്ക്ക് ശക്തിയേകുമ്പോഴും…. കനിയുടെ മനസ്സിൽ ഇരുട്ട് മൂടിയിരുന്നു… ആരും തുണയില്ലാതെയവൾ കസേരയിൽ ചാരിയിരിക്കുമ്പോ …..പതിയെ പതിയെ ഓർമ്മകളവളെ പിറകിലേക്ക് നയിച്ചു……

എത്രവേഗമാണ് കാലങ്ങൾ മനസിനേറ്റ മുറിവുകളെ മായ്ക്കാൻ ശ്രമിക്കുന്നത്, കടങ്കഥപോലെയുള്ള തന്റെ ജീവിതത്തിൽ, ശിശിരത്തിലെ ആ തണുപ്പുള്ള ദിവസം. ബസിൽ യാത്രചെയ്യുന്ന സഹപാഠികളുടെ മുഖവും, അവരുടെ കൈകൊട്ടിച്ചിരിയും പാട്ടും മങ്ങിയ ചിത്രങ്ങൾ പോലെ പതിയെ പതിയെ മനസിലേക്ക് തെളിഞ്ഞു…..

“കനീ ……കനീ”

“എന്താ മിസ്…”

“മോക്കെന്തോ വാങ്ങണമെന്ന് പറഞ്ഞില്ലെ ….”

“വേണം മിസ്….”

“ബസ് പുറപ്പെടാൻ ഇനിയും 15 മിനിറ്റെടുക്കും ….മോള് ശാരികയെയും കൂട്ടി പൊയ്ക്കോളൂ….ദേ ആ കാണുന്നതാണ് ഗുജറാത്തി സ്ട്രീറ്റ്, പെട്ടന്ന് വാങ്ങിയിട്ട് വേണം കേട്ടോ…”

“ശാരികേ ….” ബസിന്റെ ഇടയിൽ നിന്നും കനി തന്റെ അടുത്ത കൂട്ടുകാരിയെ വിളിച്ചപ്പോൾ…

“എന്താ കനി….”

“എടി, അമ്മയ്ക്കൊരു മാല വാങ്ങണം, കഴിഞ്ഞൂസം നടന്നു വരുമ്പോ കണ്ടില്ലേ ആ സ്ട്രീറ്റ്, വാ നമുക്ക് വേഗം പോയേച്ചും വരാ ……”

“കാല് വയ്ക്കുന്നില്ല …കനി, ഒത്തിരി നടന്നില്ലേ ….” ശാരിക കനിയുടെ മുഖത്ത് നോക്കി തല ചരിച്ചുകൊണ്ട് ചിണുങ്ങിയപ്പോൾ, “മടിച്ചി” എന്നുപറഞ്ഞവളേ നോക്കിയൊന്നു കണ്ണുരുട്ടിയിട്ട് ബസിന്റെ മുൻവശത്തേക്ക് കനി വീണ്ടും നടന്നു. അവൾ മിസ്സിനോട് “തനിച്ചു ഞാൻ പൊയ്ക്കോട്ടേ”യെന്ന് ചോദിച്ചു. ഒരു നിമിഷം ആലോചിച്ചുകൊണ്ടവർ “പെട്ടന്ന് വേണം കേട്ടോ…” എന്ന് മാത്രം പറഞ്ഞുകൊണ്ട് കനിയ്ക്കായി കാത്തിരുന്നു…..കനി നടന്നുകൊണ്ട് തിരക്കുള്ള സ്ട്രീറ്റിന്റെ ഉള്ളിലേക്ക് നടന്നു……

“ബസ് എടുക്കാൻ പോവാ …ആരേലും വരാനുണ്ടോ ഇനി ?”

“ശാരികേ കനി വന്നോ …??”

“ഇല്ലാലോ മിസ് ….”

“ഈ കുട്ടിയതെവിടെ പോയി …..”

ടീച്ചർമ്മാർ ആ സ്ട്രീറ്റിലേക്ക് ചെന്നന്വേഷിച്ചെങ്കിലും അവർക്കാർക്കും കനിയെ കുറിച്ചൊരു വിവരവും കിട്ടില്ല. അന്നവർക്ക് ഊട്ടിയിൽ നിന്നും തിരികെ
പോകാനുമായില്ല. കൂടെയുള്ള കുട്ടികൾ വല്ലാതെ പരിഭ്രാന്തരായിരുന്നു. കനിയ്ക്കെന്തു സംഭവിച്ചെന്നറിയാതെ അവരെല്ലാം ഓരോന്ന് ആലോചിച്ചുകൊണ്ട് ഒന്നും കഴിക്കാതെയും ഉറങ്ങാൻ കഴിയാതെയും നൊമ്പരപ്പെട്ടു. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയശേഷം അടുത്തുള്ള ഹോസ്പിറ്റലുകളിൽ അന്വേഷിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല.

വിവരമറിഞ്ഞു ദേവനും രേവതിയും സ്‌ഥലത്തെത്തി. ദേവൻ സ്‌കൂൾ ടീച്ചേഴ്സിനോട് കുട്ടികളെയും കൂട്ടി തിരിച്ചു പോകാനായി പറഞ്ഞുകൊണ്ട് പോലീസിന്റെ സഹായത്തോടെ കനിയെ കണ്ടെത്താൻ ശ്രമിച്ചു. പക്ഷെ മൂന്നാം ദിവസമാണ്, ഒരു ഹോസ്പിറ്റലിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് ഒരു വിവരമെത്തിയത് – ഒരു പതിനാല് വയസുകാരി പെൺകുട്ടി ബോധമില്ലാതെ അവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നും, സ്‌കൂളിന്റെ പേരും മറ്റും ഐഡി കാർഡിൽ നിന്നും വ്യക്തമായിട്ടുണ്ടെന്നും അവർ അറിയിച്ചു. പോലീസ് ഗെസ്റ് ഗൗസിൽ തളർന്നു കിടന്ന് ഒന്നും കഴിക്കാൻ കൂട്ടാക്കാതെ രേവതി വിതുമ്പിക്കൊണ്ടിരുന്നു….. അവരോടു വിവരം പറഞ്ഞതും അവർ ശരവേഗത്തിൽ ഹോസ്പിറ്റലിക്കെത്തി. കനിയെ അവർക്ക് ജീവനോടെ തിരിച്ചു കിട്ടിയപ്പോഴും…… ഡോക്ടർമാർ നെഞ്ചുപൊട്ടുന്ന ആ സത്യമവരോട് തലകുനിച്ചു പറഞ്ഞു…

“ഷീ ഈസ് …റെയ്പ്പ്ഡ് ….”

ദേവനും രേവതിയും അത് കേട്ട് പിടിച്ചു നിന്നെങ്കിലും, ഒരിക്കലും കനിയോട് അതേക്കുറിച്ചു ചോദിക്കാനോ അവളെ ഒരു തരിപോലും വിഷമിപ്പിക്കാനോ ശ്രമിക്കാതെ …ബാക്കിയുള്ള ജീവനും കൊണ്ട് അവർ അവിടെ നിന്നും നാട്ടിലേക്ക് തിരിച്ചു. അതിന്റെ പിറകെ പോകാൻ ദേവൻ ശ്രമം നടത്തിയെങ്കിലും രേവതി അതിനെ തടുത്തു. “അവളുടെ ജീവിതം അതാണ് നമുക്കിപ്പോ വലുത്, അവളെ ജീവിതത്തിലേക്ക് കൊണ്ടുവരണം …..” എന്ന രേവതിയുടെ വാക്കുകൾ ദേവനെ ഇരുത്തി ചിന്തിപ്പിക്കാൻ പോന്നതായിരുന്നു. പറഞ്ഞപ്പോൾ ദേവനും ആ അത് മനസിലാക്കി. കനിയുടെ ആരോഗ്യ സ്‌ഥിതി മെച്ചപ്പെട്ടപ്പോൾ അവൾ സ്‌കൂളിലേക്ക് പോയിതുടങ്ങി …

Leave a Reply

Your email address will not be published. Required fields are marked *