മിടിപ്പ് 2അടിപൊളി  

“എന്തിനാ ഇപ്പോ ബൈക്ക്, അതൊന്നും വേണ്ട…എനിക്ക് പേടിയാ…”

കേട്ട നിമിഷം തന്നെ രേവതി തന്റെ പ്രതിഷേധം അറിയിച്ചു.

അതോടെ കാർത്തിക്ക് ദയനീയമായി കനിയെ നോക്കി.

“നിനക്ക് ഇപ്പോൾ എന്തിനാ ബൈക്ക്….ബസിൽ പോയാൽ പോരെ…”

ദേവൻ രേവതിയെ ഒന്ന് നോക്കിയിട്ട് കാർത്തിക്കിനോട് ചോദിച്ചു.

“അച്ഛാ…അവനൊരു ബൈക്ക് ഉണ്ടായിരുന്നേൽ എനിക്കും ബാങ്കിൽ പോവാനും വരാനും സുഖമായേനെ…ബസിലെ ഇടിയും തിരക്കും ഒന്നും കൊള്ളേണ്ടല്ലോ…”

കനി പ്രതീക്ഷയോടെ ദേവനെ നോക്കി കെഞ്ചുന്ന പോലെ പറഞ്ഞു.
“അതിനിപ്പോ എത്ര വരും എന്ന് വെച്ചാ…”

രേവതി വീണ്ടും ഉച്ചത്തിൽ ആലോചിച്ചു.

“എന്റെ സേവിങ്‌സ് കുറച്ചുണ്ടല്ലോ അതെടുക്കാം…”

“അത് വേണോ മോളെ…”

ദേവൻ കനിയോട് ചോദിച്ചു.

“ഒരാവശ്യത്തിന് എടുത്തില്ലെങ്കിൽ പിന്നെന്തിനാ അച്ഛാ..”

എല്ലാം കേട്ട് നിശബ്ദനായി ഇരിക്കുന്ന കാർത്തിക്കിന്റെ മേലെ ആയിരുന്നു അത് പറയുമ്പോൾ കനിയുടെ കണ്ണുകൾ.

********************************

“ഡാ കാർത്തീ… മതി കള്ള പനിയും പിടിച്ചു കിടന്നത്…രണ്ടു ദിവസമായില്ലേ…
താഴേക്ക് വാ അച്ഛൻ വിളിക്കുന്നുണ്ട്..”

രേവതി കട്ടിലിൽ കിടന്നിരുന്ന കാർത്തിക്കിന്റെ അരികിൽ വന്നിരുന്നു കുസൃതിയോടെ പറഞ്ഞു.

പതിയെ എഴുന്നേറ്റു രേവതിയെ നോക്കിയ കാർത്തിക്കിന്റെ മുടിയിലൂടെ രേവതി കയ്യോടിച്ചു.

“താഴേക്ക് വാടാ വാശിക്കാരാ…”

കവിളിൽ ഒന്ന് പിച്ചിയിട്ട് രേവതി താഴേക്ക് പോയി.

“ഒന്ന് മുനങ്ങി എഴുന്നേറ്റ കാർത്തിക്ക് അരികിൽ കിടന്ന ഫോൺ എടുത്തു സമയം നോക്കി മുകളിൽ കിടന്നിരുന്ന മിസ്ഡ് കാൾ അലർട്ടുകൾ അവൻ കണ്ടില്ലെന്നു വെച്ചു, താഴേക്കിറങ്ങി.

ഹാളിൽ ദേവൻ ഉണ്ടായിരുന്നു, കനി ജോലിക്ക് പോയിരുന്നു.

“ഇന്ന് ബൈക്ക് കിട്ടിയാൽ നാളെ നിന്റെ പനി മാറുവോട കാർത്തീ…”

ദേവൻ അവനോടു ചോദിക്കുമ്പോൾ ചുണ്ടിലും വാക്കിലും ഒരു പുഞ്ചിരി ഒളിഞ്ഞു കിടന്നിരുന്നു.
കസേരയിൽ ഇരുന്ന രേവതിയുടെ കണ്ണിലും ഒരു ചിരി പരന്നു.

“പോയി ഡ്രസ്സ് മാറി വാ…..ഒരു ബൈക്ക് ഉണ്ട് എന്റെ കൂട്ടുകാരന്റെ മോന്റെയാ അവൻ ഗൾഫിൽ പോയി…
അധികം ഉപയോഗിച്ചിട്ടൊന്നുമില്ല…
നിനക്കിഷ്ടപ്പെട്ടൽ ഇന്ന് കണ്ടു ഇന്ന് തന്നെ കൊണ്ട് പോരാം…”

ദേവന്റെ വാക്കുകൾ കേട്ട കാർത്തിക്കിന്റെ മുഖം വിടർന്നു വിശ്വാസം വരാതെ അവൻ ദേവനെയും രേവതിയെയും മാറി മാറി നോക്കി.

“അവന്റെ ചിരി കണ്ടില്ലേ….ഇന്ന് രാവിലെ വരെ മുഖം ഒരു കൊട്ടായായിരുന്നു…”

രേവതി ചിരിയോടെ വന്നു അവന്റെ കയ്യിൽ പതിയെ പിച്ചി.

“പോയി ഡ്രസ്സ് മാറി വാടാ ചെക്കാ…”

കാർത്തി കേട്ട പാതി കേൾക്കാത്ത പാതി മുകളിലേക്ക് ഓടി.

********************************

“ഡാ….കാർത്തീ…നീ എടുത്തോ…ബൈക്ക് നിനക്കിഷ്ട്ടായോ….”

വൈകിട്ട് ബാങ്കിൽ നിന്നിറങ്ങിയ കനി കണ്ടത് ബാങ്കിന് മുന്നിൽ റോഡ് സൈഡിൽ ബൈക്കിൽ ചാരി അവളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന കാർത്തിക്കിനെ ആയിരുന്നു.
അവനരികിലേക്ക് വേഗത്തിൽ വന്നു അവൾ ആഹ് ബൈക്കിനെ തൊട്ടും തലോടിയും നോക്കി.

“പൾസർ….!!!
കറുപ്പ് ആണല്ലോ…”

ടാങ്കിന് മുകളിൽ പേരിലൂടെ കയ്യോടിച്ചു കൊണ്ടവൾ അവനോടു ചോദിച്ചു.

“എന്ത് പറ്റി ചേച്ചിക്ക് കറുപ്പ് ഇഷ്ടോല്ലേ…”
അവളുടെ നോട്ടം കണ്ട കാർത്തിക്കിന് സന്ദേഹം.

“എനിക്ക് ഇഷ്ടപ്പെട്ടെടാ ചെക്കാ…
…..രണ്ടീസം മുകളിൽ കയറി നീ അടയിരുന്നപ്പോൾ ഞാനാ അച്ഛനോട് പറഞ്ഞെ എങ്ങനേലും ഒരു ബൈക്ക് നോക്കാൻ…ന്നാലും ഇത് പുതിയത് പോലുണ്ടല്ലോടാ…”

“അതിനു ഇതധികം ഓടിയിട്ടില്ലേച്ചി…
…….ചേച്ചി കേറ്….ഒന്ന് കറങ്ങണോ നമുക്ക് ബൈക്കിൽ…”

“അയ്യട അധികം കറക്കോന്നുമില്ല…എനിക്കും പേടിയാ പിന്നെ ഇതിപ്പോൾ ഇങ്ങനെയൊരാവശ്യം വന്നോണ്ടാ…”

“ഓഹ് ശെരി ചേച്ചി ഇപ്പൊ കേറ്…”

“എങ്ങനെയാടാ…”

സാരി ഒന്ന് കയ്യിൽ കോർത്ത് പിടിച്ചു എങ്ങനെ കയറുമെന്ന ചിന്തയിൽ കനി നിന്നു.

“ചേച്ചി ഇവിടെ കാല് ചവിട്ടി ഒരു സൈഡിലേക്ക് കാലിട്ടിരുന്നോ….
ഇന്നാ ഇവിടെ മുറുക്കി പിടിച്ചു കേറി ഇരുന്നോ…”

കനിയുടെ വലത്തേ കൈ എടുത്തു തന്റെ തോളിലേക്കു അവൾക്ക് സപ്പോർട്ടിനു വേണ്ടി അവൻ വച്ച് കൊടുത്തു. അവന്റെ തോളിൽ മുറുകെ പിടിച്ചു ഉയർന്ന കനി ഒന്നാടി ബൈക്കിലേക്ക് ചരിഞ്ഞു ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *