മിടിപ്പ്അടിപൊളി  

കനി കാർത്തിക്കിന്റെ നേരെ നിന്നുകൊണ്ട് ഇടുപ്പിൽ ഇരു കയ്യും
വെച്ചുനോക്കിയപ്പോൾ, കനിയുടെ ചന്ദനിറമാർന്ന വയറിലെ അല്ലിപ്പൂ പൊക്കിൾ വയലറ്റ് സാരിയുടെ മറ നീക്കി പുറത്തേക്ക് വന്നു.

“ഇന്നെന്താ പതിവില്ലാതെയൊരുങ്ങുന്നത് ??”

“എന്തെ എനിക്കൊരുങ്ങിക്കൂടെ ….? ഉം ?”

“അല്ലാ …..ചേച്ചി എന്റെ ഓർമയിൽ ആദ്യമായാണ് വളയൊക്കെ ഇടുന്നതും, കണ്മഷി എഴുതുന്നതുമെല്ലാം ….. പിന്നെ ദേ കൊലുസും ഇട്ടിട്ടുണ്ടല്ലോ…..മുടിയെന്താ കെട്ടാതെ ഒരു സൈഡിലേക്ക് വിരിച്ചിട്ടിരിക്കുന്നെ….”

“മുടിയുണങ്ങണ്ടെടാ ചെക്കാ ….എന്നാലല്ലേ കെട്ടാനൊക്കു…..”

കാർത്തിക് തന്നെ ഇത്രയധികം ശ്രദ്ധിക്കുന്നുണ്ടെന്നു കനി അമ്പരപ്പോടെ മനസിലാക്കുകയിരുന്നു. സ്വയം ഒരുങ്ങിയപ്പോഴാണ് താനിത്ര സുന്ദരിയാണെന്ന ബോധ്യം അവൾക്കാദ്യമായി ഉണ്ടായത്, ആ ആശ്ചര്യവും അതിന്റെ പിറകെ വന്ന നാണവും കനിയൊരു പുഞ്ചിരിയിലൊതുക്കി. എണ്ണമയമുള്ള കറുത്ത ഓളങ്ങൾ തെന്നും മുടി കാർത്തിക്കിന്റെ മുഖത്തുരസികൊണ്ട് അവളൊന്നവന്റെ കവിളിൽ മുത്തമിട്ടുകൊണ്ട് പറഞ്ഞു.

“എണീറ്റ്, പല്ല് തേക്ക്, ഞാൻ കോഫീ എടുത്തിട്ട് വരാം…”

കാർത്തിക്ക് പതിയെ ബെഡിൽ നിന്നും കൈ കുത്തി എണീറ്റു, ഇപ്പൊ വേദന കുറവുണ്ട് ഈയാഴ്ച യാണ് ഹോസ്പിറ്റലിലേക്ക് പോകേണ്ടത്. മൊബൈൽ എടുത്തപ്പോൾ ജീനയുടെ ഗുഡ് മോർണിംഗ് ഹാവ് എ നൈസ് ഡേ എന്ന ടെക്സ്റ്റ് മെസ്സേജ് നു സെയിം റ്റു യു എന്നവൻ ചിരിച്ചുകൊണ്ട് ടൈപ്പ് ചെയ്തയച്ചു. അവന്റെ മനസ്സിൽ ഊർജം കനത്തപ്പോൾ അവൻ വേഗം ബ്രഷ് ചെയ്യാനുമാരംഭിച്ചു.

***************************

സ്റ്റെപ്പിറങ്ങി വരുന്ന കനിയെ കണ്ടു സോഫയിലിരിന്നു പത്രം വായിക്കുന്ന ദേവൻ അമ്പരപ്പോടെ നോക്കി. കനി തന്നെയാണോ എന്ന് ഉറപ്പിക്കാനായി അദ്ദേഹം രേവതിയെ ഒന്നുറക്കെ വിളിച്ചപ്പോൾ, അവരും അടുക്കളയിൽ നിന്നു ഓടിയെത്തി. മൂക്കത്തു വിരൽവെച്ചുകൊണ്ട് രേവതി കനിയെ നോക്കി ചിരിച്ചപ്പോൾ, ഗൗരവം വിടാതെ, തനിക്കുള്ള മാറ്റം അച്ഛനും അമ്മയും ശ്രദ്ധിക്കുമെന്നവൾക്ക് ഉറപ്പുള്ളതുകൊണ്ട് അവൾ രണ്ടാൾക്കും ഗുഡ് മോർണിംഗ് പറഞ്ഞിട്ട് അടുക്കളയിലേക്ക് ചെന്നു.

കനിയുടെ പെട്ടന്നുള്ള മാറ്റം കാണുന്ന ദേവനും രേവതിയ്ക്കും മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും എക്സിറ്റ്മെന്റ് മനസ്സിൽ ഉണ്ടായിരുന്നു. അവളോട് ഒരുപക്ഷെ അതേക്കുറിച്ചു ചോദിച്ചാൽ അതവൾക്ക് ഇഷ്ടമാകില്ലെന്ന സത്യം രണ്ടാൾക്കും നല്ലപോലെ അറിയാവുന്നത് കൊണ്ട് മിണ്ടാതെ അത് കണ്ടു നിൽക്കാൻ ആണ് അവര്പോലും ഇഷ്ടപെട്ടത്.

തന്നെ നോക്കുന്ന അമ്മയോട് ഒരു ചെറു ചിരി സമ്മാനിച്ച ശേഷം തല താഴ്ത്തികൊണ്ടു അടുക്കളയിലേക്ക് കനി മന്ദം നടന്നു ചെന്നിട്ട്, സാരി ഇടുപ്പിലേക്ക് കുത്തിവെച്ചുകൊണ്ട് പാൽ തിളപ്പിക്കാൻ ആരംഭിച്ചു. രേവതിയും അടുക്കളയിലേക്ക് ചെന്ന് മൂളിപ്പാട്ട് ചുണ്ടിൽ മൂളുള്ള കനിയെ ഒന്നുടെ നോക്കി. രേവതിക്ക് 13 വയസിൽ അവസാനമായി കണ്ടു മറന്ന് കനിയുടെ ചിരിയും മുഖത്തെ പ്രസരിപ്പും വീണ്ടും തിരിച്ചെത്തുന്നപോലെയാണ് തോന്നിയത്. മനസ് നിറഞ്ഞത് കൊണ്ടാവാം രേവതിയുടെ കണ്ണിൽ കണ്ണീരു തുളുമ്പിയത്, അവർ ഒന്നുടെ അവളുടെ അടുത്തേക്ക് നീങ്ങി ഇരു കയ്യുംകൊണ്ടു കനിയെ വാങ്ങി പെട്ടന്നു തന്നെ കവിളിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് തിരികെ ദേവന്റെയടുത്തേക്ക് ചെന്നിരുന്നു. കനി പക്ഷെ അമ്മേയെന്തേ പെട്ടന്ന് ഇതുപോലെ ഒരു ചുംബനം തന്നതെന്നോര്ത്തുകൊണ്ട് കോഫിയും ഇട്ടുകൊണ്ട് കാർത്തിക്കിന്റെ മുറിയിലേക്ക് സ്റ്റെപ് കയറി ചെന്നു.
***************

പൂച്ചെടികൾക്ക് വെള്ളം നനയ്ക്കുന്ന കനി നാണം കൊണ്ട് വിരിഞ്ഞ പൂക്കളെ നോക്കുമ്പോ, അവളുടെ മനസിലേക്ക് പ്രണയർദ്രമായ ചിരിയെത്തി. നിരനിരയായി മഞ്ഞയും വെള്ളയും പിങ്ക് നിറമുള്ള റോസാച്ചെടികളുടെ ഇടയിലേക്ക് പൈപ്പും കയ്യിൽ പിടിച്ചുകൊണ്ട് മൂളിപ്പാട്ടും പാടിയവൾ നടക്കുമ്പോ, കാർത്തിക് കോഫിയും മൊത്തികൊണ്ട് ബാൽക്കണിയിൽ നിന്നും കനിയെ നോക്കി. കുട്ടികൾ റോസാപ്പൂ പറിക്കാനായി വന്നാൽ വഴക്കു പറയുന്ന അവൾ ഒരു മഞ്ഞ റോസാപ്പൂ നിഷ്ക്കരുണം വലിച്ചു, തുമ്പ് കെട്ടിയിട്ട മുടിയിഴകളിലേക്ക് പൂവിന്റെ ഞെട്ട് തിരുകി.

ബ്രെക്ഫാസ്റ് കഴിക്കാനുള്ള സമയമായപ്പോൾ കാർത്തിക് അവന്റെ മുറിയിൽ നിന്നും താഴേക്കിറങ്ങിവന്നു. കനി അവനു ദോശ മുറിച്ചുകൊണ്ട് ഊട്ടുമ്പോ രേവതിയുടെ മനസിലേക്ക് ഒരു വയസുള്ളപ്പോൾ കാർത്തിക്കിന്റെയൊപ്പം ഒന്നിച്ചു കിടക്കാനും, അവനു ചോറ് കൊടുക്കാനും തന്നോട് വാശിപിടിക്കുന്ന കനിയുടെ മുഖമോർത്തുകൊണ്ട് അവർ നെടുവീർപ്പിട്ടു. എത്രയോ തവണ നിര്ബന്ധിപ്പിച്ചിട്ടുണ്ട്, അവളുടെ ഇഷ്ടം അവഗണിച്ചുകൊണ്ട് ഒരു കൂട്ടർ പെണ്ണ് കാണാനും വന്നിട്ടുണ്ട്, പക്ഷെ അവരെ കാണാൻ പോലും കനി കൂട്ടാക്കാതെ, മുകളിലത്തെ നിലയിൽ കാർത്തിക്കിന്റെ നെഞ്ചിൽ കെട്ടിപിടിച്ചു കരഞ്ഞിരുന്ന പെണ്ണാണ്. പക്ഷെ ഇന്നിപ്പോൾ കനി കണ്ണെഴുതാനും കൊലുസിടാനും ഒരുങ്ങാനും തുടങ്ങിയിട്ടുണ്ട്, ഒരുപക്ഷെ വിവാഹ മോഹങ്ങൾ അവളിൽ ഉദിക്കുന്നതാണോ ഇനി?
അവളുടെ അമ്മയായ തനിക്ക് അവളൊരു വിവാഹം കഴിക്കാനും ദാമ്പത്യമെന്ന മനോഹരമായ ജീവിതം അവളും അറിയണം എന്ന ആഗ്രഹം ഉള്ളാലെയുണ്ട്. തഞ്ചം പോലെ സംസാരിക്കാമെന്നു വിചാരിച്ചുകൊണ്ട് രേവതിയും കഴിച്ചെണീറ്റു.

**************

കണ്ടാലും കണ്ടാലും കൊതി തീരാത്ത കാർത്തിക്കിന്റെ മുഖത്തെ ചിരി നോക്കികൊണ്ട് മനസ്സിൽ നിറഞ്ഞു തുളുമ്പുന്ന ചിരിയുമായി അവന്റെ തലയിലെ മുറിവുണങ്ങിയെന്നോണം, കനി ആ കെട്ടഴിച്ചു.

“ചേച്ചീ……”

“എന്താടാ ….”

“ചേച്ചീ, എനിക്ക് കുളിക്കാതെയെന്തോ പോലുണ്ട്. ഇന്ന് കുളിക്കണം.”

“ഞാനമ്മയോടു പറയാമേ …”

“ഉഹും ചേച്ചി കുളിപ്പിച്ചാ മതി…”

“അയ്യോ എനിക്കെങ്ങും വയ്യ…”

“അതെന്താ, ഇന്ന് ചേച്ചിയെന്നെ കുളിപ്പിച്ചാൽ മതി.”

“നീ എന്റെ മേത്തൊക്കെ വെള്ളം തെറിപ്പിക്കും, വെള്ളം കണ്ടാൽ വല്ലാത്ത കുസൃതിയാണ് നീയിപ്പോഴും. ഒന്നാമത് ഞാൻ രാവിലെ കുളിച്ചതാണ്, മിലിഞ്ഞാത്തെ പോലെ നീയെന്നെ നനയിച്ച ശേഷം ഒന്നുടെ കുളിക്കാൻ ഒന്നും എനിക്ക് വയ്യ ……”

“എന്നെ ഒരു വയസിലൊക്കെ ആരാണ് ചേച്ചി കുളിപ്പിക്കുക? അപ്പോഴും ഞാനിതുപോലെ വെള്ളത്തിൽ കളിക്കാനൊക്കെ ഇഷ്ടമായിരുന്നോ….”
ആ ചോദ്യം താനും തന്റെ അമ്മയായ രേവതിയോടു ഒരുപാട് തവണ ചോദിച്ചതാണെന്നോർത്തു കൊണ്ട് കനി അവന്റെ കവിളിൽ നുള്ളു കൊടുത്തു. മക്കൾ എത്ര വലുതായാലും അമ്മമാർക്ക് കുഞ്ഞാണല്ലോ, അവർക്ക് ആ ഓർമ്മകൾ അമ്മയുടെ വായിൽ നിന്നും കേള്കുന്നതൊരനുഭൂതിയാണ്, ഇവിടെയിപ്പോ കാർത്തിക്കിന് താനാണ് അമ്മയെന്നറിയില്ലെങ്കിലും, അതുപറയുമ്പോൾ തന്റെ മനസ്സിൽ ശെരിക്കും അവൻ കുഞ്ഞു വാവ തന്നെയെല്ലേ ….അന്നും എന്നും…..

Leave a Reply

Your email address will not be published. Required fields are marked *