“നിനക്ക് ഞാൻ വെച്ചിട്ടുണ്ട് അസത്തെ….ഇങ്ങോട്ടു വാ…”
അവളുടെ കയ്യും വലിച്ചുകൊണ്ട് വിമല നടന്നു.
“….നിന്നോട് ശ്രീയെയോ രാഹുലിനെയോ കൂട്ടിപ്പോവാൻ പറഞ്ഞതല്ലേ….
അല്ലേലും എങ്ങനെയാ കുറച്ചു അഹമ്മതി കൂടുതലാ പെണ്ണിന് കെട്ട് പ്രായമെത്തീന്ന് വല്ല വിചാരം വേണ്ടേ….”
പോവുന്നതിനിടയിൽ അപ്പോഴും വിമലയുടെ ശാസന ഉയർന്നു കേൾക്കാമായിരുന്നു
വിമലയുടെ കയ്യിൽ വലിഞ്ഞു നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കിയ വിദ്യ കണ്ടത് അവളെ നോക്കി ഒരു ജീവനറ്റ പോലെ കവിളിലെ കരവും മിഴിയിലൊഴുകുന്ന കണ്ണീരുമായി എല്ലാം ഒതുക്കി നിൽക്കുന്ന കാർത്തിക്കിനെ ആയിരുന്നു.
********************************
“അമ്മെ…ഞാൻ ഒന്ന് കുളിച്ചിട്ടു വരാം…”
അടുക്കളയിൽ പണി ഒട്ടൊന്നൊതുങ്ങിയതോടെ കനി മുടിയഴിച്ചുകെട്ടി അമ്മയോട് പറഞ്ഞിട്ട് നടന്നു.
കയ്യിൽ ടവ്വലും എടുത്തു ബാത്‌റൂമിൽ കയറാൻ ഒരുങ്ങുമ്പോഴായിരുന്നു ജനലിലൂടെ വിമല വിദ്യയുടെ കയ്യും പിടിച്ചു വലിച്ചു കൊണ്ടുവരുന്നത്.
കനി കണ്ടത്…
അടുത്തെത്തിയപ്പോൾ അവരുടെ വിഷയം കാർത്തിക്ക് ആണെന്ന് അറിഞ്ഞതോടെ കനിയുടെ ചെവി കൂർത്തു.
“ചെറിയമ്മ ചെയ്തത് ഒട്ടും ശെരിയായില്ല….അവൻ എന്ത് തെറ്റ് ചെയ്തിട്ടാ….വീണപ്പോൾ ഒന്ന് താങ്ങിയതോ…”
വിദ്യ ദേഷ്യത്തോടെ വിമലയോട് കയർത്തു.
“വളർന്നു മുതിർന്ന പെണ്ണായിപ്പോയി…ഇല്ലേൽ കൈ നീട്ടി ഒന്നങ്ട് തന്നേനെ…
നിന്നോട് മുൻപും പറഞ്ഞിട്ടുള്ളതല്ലേ അവനോട് കൂട്ടൊന്നും വേണ്ടാന്ന്…
നിനക്ക് എന്താ പറഞ്ഞാൽ മനസ്സിലാവാത്തെ എന്തേലും പറ്റിയാൽ……”
“ശ്രീയേട്ടനേം രാഹുലിനേം പോലെ അല്ലെ അവനും പിന്നെന്താ…”
“എന്നെക്കൊണ്ട് കൂടുതൽ ഒന്നും നീ പറയിക്കരുത്… അവനോട് കൂടണ്ട എന്ന് പറഞ്ഞാൽ കൂടണ്ട…
എനിക്കണേൽ അവനെ കാണുന്നതെ ഇഷ്ടമല്ല പിന്നെ വേറെ വഴി ഇല്ലാത്തതുകൊണ്ട് കടിച്ചുപിടിച്ചു നിക്കുന്നതാ അതിനിടയിൽ കൂടിയാ ഇങ്ങനൊരൊന്നും…”
വിമല പല്ലു ഞെരിച്ചുകൊണ്ട് പറയുന്നത് കേട്ട കനിയുടെ ഉള്ളു പൊടിഞ്ഞു.
അവർ അവിടുന്ന് മാറിയതും കനി കാർത്തിക്കിനെ തേടി തൊടിയിലേക്ക് പോയി.
തോപ്പിലും മറ്റും തേടി കാണാതെ അവൾ കുളക്കരയിൽ എത്തിയപ്പോൾ പടവിൽ കുളത്തിലേക്ക് കണ്ണും നട്ടു ഇരിക്കുന്ന അവനെ കണ്ടു.
പടവുകൾ ഇറങ്ങി അവൾ അവനടുത്തേക്ക് ഇറങ്ങിച്ചെന്നു.
“ചേച്ചിയുടെ ജോലി ഒക്കെ കഴിഞ്ഞോ…”
തിരിഞ്ഞു നോക്കാതെ അവൻ ചോദിച്ചത് കേട്ട കനി ഒന്ന് അമ്പരന്നു. പിന്നെ പടവിറങ്ങി അവനിരുന്ന പടവിൽ അവനോടൊപ്പം ചേർന്നിരുന്നു, അവന്റെ കയ്യിനെ ചുറ്റിപ്പിടിച്ചു അവന്റെ തോളിൽ തല ചായ്ച്ചു.
“ഞാനാ വന്നേന്ന് നിനക്കെങ്ങനെ മനസ്സിലായി…”
“എന്നെ അന്വേഷിച്ചു ഇവിടെ വേറെ ആരും വരാനില്ലല്ലോ…”
അവന്റെ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു അവൻ തറവാട്ടിൽ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ നീറ്റൽ…
അത് അവളിലേക്കും വാക്കുകളിലൂടെ അവൻ പകർന്നപ്പോൾ അവളുടെ ഉള്ളും വിങ്ങി.
അവന്റെ മുഖത്തെ പാട് ശ്രെദ്ധിച്ച കനി കവിളിൽ പിടിച്ചു തന്റെ നേരെ തിരിച്ചതും, അവന്റെ സജലങ്ങളായ മിഴികൾ കണ്ടവളുടെ ഉള്ളു നീറി.
“ഇത്….ഇത്….അവര് തല്ലിയതാണോ നിന്നെ….”
കനിയുടെ കണ്ണുകളിൽ കനൽ പടർന്നു.
ദേഷ്യം കൊണ്ട് വിറച്ചുകൊണ്ട് എഴുന്നേൽക്കാൻ ശ്രെമിച്ച കനിയെ അവൻ കയ്യിൽ പിടിച്ചു തന്റെ ഒപ്പം ഇരുത്തി.
“വേണ്ടേച്ചി….എനിക്ക് ഇവിടെ ഇതൊക്കെ ശീലാ വാക്കുകൊണ്ടുള്ളത് ഇപ്പോൾ ഒന്ന് കടന്നു കൈകൊണ്ടായി എന്നെ ഉള്ളു…”
വരണ്ട ചിരിയോടെ കാർത്തിക്ക് പറഞ്ഞു നിർത്തിയപ്പോൾ കനിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
ചുവന്നു കിടന്നിരുന്ന കവിളിലെ പാടിൽ വിരൽ തണുത്ത വെള്ളത്തിൽ നനച്ചവൾ തഴുകി,
വേദനകുറക്കാൻ ഇടയ്ക്കിടെ ചെറു വാത്സല്യചുംബനങ്ങൾ നൽകി അവനെ തണുപ്പിച്ചു.
“സോറീടാ….നമ്മുക്ക് നാളെ രാവിലെ തന്നെ തിരികെ പോവാം…”
അവൻ മനസ്സിലാവാതെ അവളെ നോക്കിയപ്പോൾ അവൾ രണ്ടു കണ്ണും ചിമ്മി അവനെ കാട്ടി വീണ്ടും അവന്റെ തോളിൽ തല ചായ്ച്ചു കിടന്നു.
അവനെ ചേർത്ത് പിടിച്ചു ഒത്തിരി നേരം ഇരുന്നതിനു ശേഷമാണ് അവർ
തിരികെ തറവാട്ടിൽ എത്തിയത്.
