മിടിപ്പ് 2അടിപൊളി  

അല്പം കഴിഞ്ഞതും കനിയുടെ ബാങ്ക് വഴി പോവുന്ന ബസ് വന്നപ്പോൾ കനി കയറി…
മുകളിലെ കമ്പിയിൽ പിടിച്ചു നിന്ന് തല ജനലിലേക്ക് നീട്ടി കാർത്തിക്കിന് അവൾ കൈകാട്ടി.

തൊട്ടു പിറകിൽ അവനു പോകാനുള്ള കോളേജ് ബസും എത്തിയിരുന്നു.

സ്റ്റോപ്പിൽ നിന്നിരുന്ന ഒന്ന് രണ്ടു കുട്ടികളും അതെ ബസിൽ കയറി.
ഒടുവിൽ അവനും കയറി,
ജനാലയോട് ചേർന്നുള്ള സീറ്റിൽ അവൻ സ്ഥലം പിടിച്ചു.
ബസിൽ പലയിടത്തായി കുറച്ചു കുട്ടികളെ ഉണ്ടായിരുന്നുള്ളു.
കാറ്റു തഴുകിഇറങ്ങുന്ന സുഖത്തിൽ അവൻ തന്റെ യാത്ര തുടങ്ങി.
********************************

വാകകൾ തണലിടുന്ന നീണ്ട പാതയും കടന്ന് കോളേജിന്റെ മെയിൻ ബില്ഡിങ്ങിൽ അവൻ കയറി അങ്ങുമിങ്ങും കുട്ടികൾ നീങ്ങുന്നുണ്ടായിരുന്നു.
സ്ഥിരപരിചിതരായി വരാന്തയിൽ നടക്കുന്നവരോടൊപ്പം തന്നെ പോലെ അല്പം പരുങ്ങി നടക്കുന്നവരെയും അവന്റെ കണ്ണുകൾ കണ്ടെത്തി തന്നെ പോലെ തന്നെ ഇവിടെ എത്തിയ ഫ്രഷേഴ്‌സ് ആണ് അവരും എന്ന് മനസിലാക്കാൻ അവനു ബുദ്ധിമുട്ടുണ്ടായില്ല.

ക്ലാസ് കണ്ടെത്തി ഒരു മൂലയിൽ ഒതുങ്ങിക്കൂടി അവൻ അവന്റേതായ ലോകം കണ്ടെത്തി,
ക്ലാസ്സിൽ കുട്ടികൾ ഓരോരുത്തരായി നിറഞ്ഞതും,
പുറത്തു നിന്ന് ഒരു കൂട്ടത്തിന്റെ ഉച്ചത്തിലുള്ള പാട്ട് ഉയർന്നു കേട്ട് തുടങ്ങി,
അത് തങ്ങളുടെ ക്ലാസ്സിനടുത്തേക്ക് അടുത്ത് വരുന്നത് കേട്ടതും,
ഓരോരുത്തരും ഇരുന്നു പരുങ്ങാൻ തുടങ്ങി.

********************************

“അവൻ എത്തിയോ അമ്മെ…”

വീട്ടിലേക്ക് കയറിയതേ കനി ചോദിച്ചത് അതായിരുന്നു…
ബാങ്കിൽ ഇന്ന് മുഴുവൻ അവൾ ആലോചിച്ചത് കാർത്തിക്കിനെയും അവന്റെ കോളേജിലെ ഫസ്റ്റ് ഡേ എങ്ങനെ ആയിരിക്കും എന്നുമായിരുന്നു.
ബാങ്കിലെ ഒന്നിലും നേരാംവണ്ണം ഏകാഗ്രത പുലർത്താൻ കഴിയാതെ ഒരു വിധത്തിൽ തിരികെ എത്തി എന്ന് തന്നെ പറയാം.

“അവൻ മോളിലുണ്ട്…”

“ആഹ്…”

“ഡി ചായ എടുക്കാം…”

ഹാൻഡ്ബാഗ് സോഫയിലേകിട്ട് മുകളിലേക്ക് സാരിയും വലിച്ചു ഓടാൻ തുടങ്ങിയ കനിയെ നോക്കി രേവതി വിളിച്ചു പറഞ്ഞു, എന്നാൽ കേൾക്കാത്ത മട്ടിൽ അവൾ പടികൾ ചവിട്ടികുത്തി മുകളിലെത്തിയിരുന്നു.

“ഡാ കാർത്തീ…”

അവന്റെ റൂമിലെ ഡോർ തുറന്നു കനി അകത്തെത്തി.

സ്ഥിരം അവന്റെ ജനലിനരികത്തെ കസേരയിൽ അവനുണ്ടായിരുന്നു. അവന്റെ കാലിന്റെ ചുവട്ടിൽ ചൂട് പറ്റി ലൂണയും കനിയെ കണ്ടപ്പോൾ തലയുയർത്തി നോക്കി വീണ്ടും കൈക്കൂട്ടിലേക്ക് മുഖം പൂഴ്ത്തി കിടപ്പായി.

അഴിഞ്ഞു നിതംബത്തെ ഉരുമ്മി കിടന്ന മുടി മാടി നെറുകിൽ കെട്ടി വച്ച് കനി അവനടുത്തു വന്നിരുന്നു. സാരി ഒട്ടുയർന്നു കൊലുസ് ചന്തം ചാർത്തിയ അഴകൊത്ത കാൽപാദങ്ങൾ കട്ടിലിൽ നിന്നും തൂങ്ങി പതിയെ ആടികൊണ്ടിരുന്നു.

“എങ്ങനെ ഉണ്ടായെടാ… ഫസ്റ്റ് ഡേ…”

കണ്ണിൽ നിറഞ്ഞ ആകാംഷ വാക്കുകളിലും തുളുമ്പിയിരുന്നു.

“കുഴപ്പം ഇല്ലായിരുന്നു…”

“ഏഹ്…അപ്പൊ അതിലെന്തോ കുഴപ്പം ഉണ്ടല്ലോ…പറേടാ കാർത്തീ…..

……റാഗിങ്ങ് എന്തേലും ഉണ്ടായോ….”

അവളുടെ ചുണ്ടിൽ ചെറിയൊരു കുസൃതി വിരിഞ്ഞെങ്കിലും മുഖത്ത് ചെറിയ
രീതിയിൽ ഭയവും നിഴലിട്ടു.

“ഹ്മ്മ്….”

അവൻ അവളെ നോക്കി ഒരു ചമ്മിയ ചിരി ഒളിപ്പിച്ചു മൂളി…”

അവന്റെ ചിരി കണ്ടു അടക്കാനാവാതെ കനി അവനടുത്തേക്ക് ചേർന്നിരുന്നു.
കെട്ടഴിഞ്ഞു മുഖത്തേക്ക് ഉരുമ്മിവീണ കട്ടിയുള്ള മുടിയിഴ ചെവിക്ക് പിറകിലേക്ക് തിരുകി വച്ചുകൊണ്ട് അവൾ അവന്റെ ചുവന്നു തുടങ്ങിയ മുഖം പിടിച്ചു അവൾക്ക് നേരെ തിരിച്ചു.

“എന്താടാ..കാർത്തീ…എന്താ ഒരു ചിരിയൊക്കെ……
റാഗിംഗിന് ഇത്ര ചിരിക്കാൻ എന്താ.. ”

അവളുടെ ചോദ്യങ്ങൾ ശര വേഗത്തിൽ ആയിരുന്നു.

“ഇന്ന് ക്ലാസ്സിൽ ചെന്ന് ഞാൻ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോഴാ സീനിയേഴ്സ് എല്ലാരും കൂടെ ക്ലാസ്സിലേക്ക് വന്നത്,….
……..എന്നിട്ടു ഓരോരുത്തരെ ആയി ഓരോന്ന് ചെയ്യിപ്പിച്ചു തവളച്ചാട്ടം ഓട് എണ്ണിക്കൽ ഒക്കെ…
എനിക്കണേൽ അപ്പോഴേ പേടി ആയി തുടങ്ങി,
എന്തോ കൈയൊക്കെ തണുത്തു വിറച്ചു.
……അപ്പോൾ ഒരു ചേട്ടൻ എന്നെ വിളിച്ചു, പേടിച്ചാണ് ചെന്നത്.
ആഹ് ചേട്ടൻ എന്നോട് ഗേള്സിന്റെ ടോയ്ലറ്റിൽ പോയി ഒരു ലെറ്റർ വെച്ചിട്ട് വരാൻ പറഞ്ഞു….
അത് കേട്ടതോടെ ഞാൻ അവിടെ തല കറങ്ങി വീഴുമെന്ന് തോന്നിപ്പോയി…
അയാൾക്ക് ചുറ്റുമുള്ള ചേട്ടന്മാരൊക്കെ എന്നെ നോക്കി കണ്ണ് കൂർപ്പിക്കുന്നത് കണ്ടതോടെ അവിടുന്നു ബാഗും എടുത്തു ഓടിയാലോ എന്ന് വരെ ചിന്തിച്ചതാ…
അപ്പോഴാ ലെറ്റർ തന്ന ചേട്ടൻ എന്നെ നോക്കി ഒച്ചയിട്ടത് അതോടെ ഞാൻ പോലും അറിയാതെ നടന്നു പോയി…”

Leave a Reply

Your email address will not be published. Required fields are marked *