ലെമനേഡ്

“എന്നിട്ട് …നീ ….”

“ഇലില്ല!! അപ്പോഴാണ് രാകേഷ് എന്നെ ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തേ. സൊ ഞാൻ അവനു കൊടുക്കാമെന്നു വെച്ചു.”

“ഹമ് ..നീ ബാക്കി പറ ..“

“അപ്പോള്‍ പെണ്ണിന് ബോധം വച്ച് തുടങ്ങി….
അപ്പൊ വിക്രം ചേട്ടനെ ഇഷ്ടപെടുമ്പോള്‍ നീ കാണേണ്ടത് വിക്രം ചേട്ടന്റെ നല്ല ഗുണങ്ങള്‍ ആണ്. മനസിലായല്ലോ..”

“ശരി അത് ആലോചിക്കാം “

“രണ്ടാമത്തെ കാര്യം നിനക്ക് കേള്‍ക്കുമ്പോള്‍ വിഷമം വരും പക്ഷെ ആലോചിച്ചാല്‍ അത് അങ്ങ് മാറും”

“നീ ആദ്യം കാര്യം പറയ്‌..”

“നിന്റെ മനസ്സില്‍ ഉള്ള ബാലുവിനെ തത്കാലത്തേക്ക് മറക്കുക. അല്ലെങ്കില്‍ നിനക്ക് കുറ്റബോധം തോന്നും. അതിനു നീ അവന്റെ നെഗറ്റീവുകള്‍ വേണം ആലോചിക്കാന്‍”

“അതെനിക്ക് അല്‍പ്പം പാട് ആണ്….മെർലി.
അവനു അത്ര നെഗറ്റിവുകള്‍ ഒന്നും ഇല്ലാ”

“അത് നിനക്കവനോട് അന്ധമായ ഇഷ്ടം കൊണ്ട് കാണാത്തത് ആണ്. അവനു ഒരുപാടു നെഗറ്റീവുകള്‍ ഉണ്ട്. കാര്യം ശരി ആണ്. നിഷ്കു ആണ് പഠിപ്പിസ്റ്റ് ആണ് പക്ഷെ ഒരു പെണ്ണിനു അങ്ങോട്ട് പ്രേമിക്കാന്‍ പറ്റിയ എന്ത് ക്വാളിറ്റിയാ അവനുള്ളത്..??!!
കുറെ വെളുപ്പ് അല്ലാതെ…..പൊക്കം ഉണ്ടോ….? എന്തിനു ആരെങ്കിലും ആരെടാ
എന്ന് ചോദിച്ചാല്‍ അവനോടിയൊളിക്കും. അവന്റെ കൂടെ ഈ മുംബൈ സിറ്റിയില്‍ നിനക്ക് ഒരു രാത്രി ധൈര്യപൂര്‍വ്വം ഒന്ന് ഇറങ്ങി നടക്കാമോ. അതുപോട്ടെ നിന്നെ തനിച്ചു പോലും അവൻ വിടില്ല, അനാവശ്യമായ ടെൻഷനും സംശയവും, ഇതൊന്നും നിനക്കല്ലാതെ ആർക്കും ഇഷ്ടമാകില്ല!!. ഒരു പെണ്ണിന് ആരെയും പേടിക്കാതെ ഏതു പാതി രാത്രിയും ധൈര്യത്തോടെ ഒപ്പം നടക്കാന്‍ പറ്റുന്നവന്‍ ആയിരിക്കണം അവളുടെ കാമുകന്‍!!!!!” മെർലിൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞുനിർത്തി.

ദിയ ഒന്നും മിണ്ടാതെ നിരാശയോടെ ഇരുന്നു പോയി. മെര്‍ലിന്റെ വാക്കുകള്‍ അവളെ ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു. അതവളുടെ ഹൃദയത്തിലേക്ക് എളുപ്പത്തിൽ ഇറങ്ങിയിരുന്നു.

“ഈ രണ്ടു കാര്യങ്ങളും നീ മനസ്സില്‍ വച്ചാല്‍ നിനക്ക് സുഖമമായി അഭിനിയിക്കാം ..“

“എന്നാലും ഇതൊക്കെ …”

“ഒരു ഇതും ഇല്ല!! ഒരു നല്ല കാര്യത്തിന് അല്ലെ. ഈ ഒരു വർഷം നീ മാസിലനെ ഒന്ന് പറ്റിച്ചു കൂട്ടത്തില്‍ നിര്‍ത്തിയാല്‍ നീ ഇവിടെ റാണിയും ആണ്. ബാലു രക്ഷപെടുകയും ചെയ്യും”. മെര്‍ലിന്‍ പറഞ്ഞു .

“നീ പറയുന്നത് ശരിയാടി..” ദിയ പറഞ്ഞു

“ശരി ശരി എനിക്ക് ഉറക്കം വരുന്നുണ്ട്…. കാമുകി തല്ക്കാലം ഇരുന്നലോചിക്ക്. ഞാന്‍ ഇവിടെ കിടന്നു ആലോചിക്കാം” മെര്‍ലിന്‍ കട്ടിലില്‍ വീണു.

അവള്‍ പറഞ്ഞത്‌ എല്ലാം കേട്ട് ചാഞ്ചാടി കൊണ്ടിരിക്കുന്ന മനസ്സിനെ ശ്വാസിച്ചു കൊണ്ട് ദിയയും കണ്ണടച്ചു..

പിറ്റേന്ന് വൈകുംനേരം കോഫി ഷോപ്പില്‍ പോകാന്‍ ആയി ദിയ റെഡി ആയി. മെര്‍ലിനും നീനയും കൂടെയുണ്ടായിരുന്നു.

“ഡീ ഇതു ഇട്ടാല്‍ പോരെ…”
അവള്‍ ഒരു വെള്ള ഷര്‍ട്ടും ബ്ലൂ ജീന്‍സും ആയിരുന്നു. മെര്‍ലിന്‍ അവളെ ഒന്നും അടിമുടി ഒന്ന് നോക്കി. അല്പം ലൂസ് ആയി കിടക്കുന്ന ഒരു ഷര്‍ട്ടില്‍ അവളുടെ മാറിടങ്ങളുടെ മുഴുപ്പ് അറിയാം. ജീന്‍സ്സ് അവളുടെ നിതംബ ഭംഗി എടുത്തു കാട്ടുന്നു.

“അപ്പം പെണ്ണിന് എന്റെ ഉപദേശം കൊണ്ട് ഗുണം ഉണ്ട് “

“ഒന്ന് പോടീ….എനിക്ക് ടെന്‍ഷന്‍ അടിച്ചിട്ട് വയ്യാ….”

“ഒന്ന് പോയെ …എന്റെ ദിയ… പ്രേമിക്കാന്‍ ചെല്ലുമ്പോ ആണ് അവളുടെ ടെന്‍ഷന്‍ ..” അവര്‍ മൂന്നാളും ഹോസ്റ്റലിനു പുറത്തു അവര്‍ കൂടാറുള്ള കോഫി ഷോപ്പിലേക്ക് നടന്നു.

ആദര്‍ശും രാകേഷും നേരത്തെ തന്നെ അവിടെ എത്തിയിരുന്നു.
രണ്ടാളും ദിയയുടെ തീരുമാനത്തെ അഭിനന്ദിച്ചു. വിക്രം ചേട്ടനെ കാത്തിരിക്കുമ്പോള്‍ ദിയയുടെ ഉള്ളില്‍ നല്ല പേടി ഉണ്ടായിരുന്നു. കൃത്യം നാല്
മണി ആയപ്പോള്‍ വിക്രമിന്റെ കാര്‍ ഷോപ്പിനു അടുത്തേക്ക് പാഞ്ഞു വന്നു. കടയില്‍ ഉള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും ആരാധനയോടെ വില കൂടിയ കാറിലേക്ക് അതീന്നു ഇറങ്ങുന്ന ആളെ നോക്കുന്നത് കണ്ടപ്പോള്‍
ദിയ അറിയാതെ മെര്‍ലിന്‍ പറഞ്ഞത് ഒക്കെ ഓര്‍ത്തു.

വിക്രം ഒരു ബ്ലാക്ക് കൂളിംഗ് ഗ്ലാസ് വച്ചിട്ടുണ്ടായിരുന്നു. ഒരു റെഡ് ഷര്‍ട്ടും ബ്ലാക്ക് ജീന്‍സും ആയിരുന്നു വേഷം. “ഹായ്..ഫ്രണ്ട്സ്…” അവനെല്ലാവരെയും കൈ കാണിച്ചു കൊണ്ട് അകത്തേക്ക് കയറി. കൂളിംഗ് ഗ്ലാസ് അഴിച്ചു ദിയയുടെ കണ്ണുകളില്‍ നോക്കി. ദിയക്ക് ഒരു നാണം കലര്‍ന്ന ചിരി വന്നു. അവളുടെ ഹൃദയമറിയാതെ മൃദു മർമ്മരം പോലെ ഒന്ന് വിങ്ങി….

വിക്രം അധികാരത്തില്‍ ഒരു കസേര എടുത്തു അവരുടെ ഒപ്പം ഇരുന്നു.

“ഇത് ആണോ നിങ്ങളുടെ താവളം…” അവനെല്ലാരോടും ആയി ചോദിച്ചു.

“ഞങ്ങള്‍ പാവങ്ങള്‍ക്ക് കൂടാനും വല്ല്യ ക്ലബുകള്‍ ഒന്നും ഇല്ലേ..” രാകേഷ് ആണ് പറഞ്ഞത്.

“പോടെ പോടെ ..എല്ലാര്ക്കും ചിലവ് ഇന്ന് എന്റെ വക നമുക്ക് പുറത്തു എവിടേലും ഒന്ന് കറങ്ങാം…..”

ഞങ്ങൾ എപ്പോഴേ റെഡി….മെര്‍ലിന്‍ ചാടി എഴുന്നേറ്റു!!
ദിയ അല്‍പ്പം ചമ്മലോടെ ഇരുന്നതേയുള്ളൂ.

വിക്രമിന്റെ പുതിയ റെഡ് ബെൻസ് കാറിലേക്ക് എല്ലാരും നടന്നു. ബാക്ക് സീറ്റിൽ കയറാന്‍ ഒരുങ്ങിയ ദിയയെ വിക്രം തടഞ്ഞു. “ദിയ ഫ്രെണ്ട് സീറ്റില്‍ പോരൂ ബാക്കില്‍ അവർ ഇരുന്നോട്ടെ..”

മെര്‍ലിന്‍ അവളെ ഇടം കണ്ണിട്ടു നോക്കി. ദിയ അല്പം അകൽച്ചയോടു ഫ്രണ്ട് സീറ്റിൽ ഇരുന്നു. അവള്‍ ആദ്യമായാണ് അതുപോലെയൊരു ബെൻസ് കാറില്‍ കയറുന്നത്. അവനോടുള്ള തന്റെ മനോഭാവത്തില്‍ അവള്‍പോലും അറിയാതെ ഒരു അയവ് വരുന്നത് ദിയ അറിഞ്ഞു. വിക്രം സിറ്റിയിലെ ഒരു പോര്‍ഷ് ഐസ്ക്രീം പാര്‍ലറിനു അടുത്തായി നിര്‍ത്തി.

“എല്ലാര്ക്കും ഇഷ്ടം ഉള്ളത് ഓര്‍ഡര്‍ ചെയ്തോ ..” വിക്രം ഉള്ളില്‍ കയറിയപ്പോള്‍ പറഞ്ഞു . “വിക്രം ചേട്ടാ ഇത് സ്ഥിരം ഉണ്ടോ…”നീന ചോദിച്ചു.

“നിനക്കൊന്നും ഇല്ല എന്റെ പെണ്ണിന് ഉണ്ടാകും!!” അവന്‍ ദിയയെ നോക്കി പറഞ്ഞു.

അവിടെ കപ്പിൾസിനു വേണ്ടി മാത്രം ആയി ഒരു ലവ് ഷേയ്പ്പില്‍ ഉള്ള സീറ്റിംഗ് ഉണ്ടായിരുന്നു.

“ആ സീറ്റിംഗ് കൊള്ളാല്ലോ ..നമ്മുക്ക് അവിടെ ഇരിക്കാം ..ഇവന്മാര്‍ ഇവിടെ ഇരുന്നു കഴിക്കട്ടെ…”

“ഹ്മം ഹ്മ്മം ..രാകേഷ് അര്‍ഥം വച്ച് മൂളി .

വിക്രം ദിയയുടെ സമ്മതം ഒന്ന് ചോദിക്കാതെ നേരെ ആ സീറ്റിംഗ് ലേക്ക് നടന്നു. ദിയ എന്തോ ഓർമയിൽ പിന്നാലെയും.

അവന്റെ ഒപ്പം ചേർന്നിരുന്നിപ്പോൾ ദിയയുടെ ഹൃദയം വല്ലാതെ മിടിച്ചു. താനിത് എന്തൊക്കെയാണ് ചെയ്യുന്നതെന്നു അവൾക്ക് പോലുമറിയല്ലായിരുന്നു.

“ഇന്നലെ രാകേഷ് പറഞ്ഞിട്ട് എനിക്ക് വിശ്വസിക്കനായില്ലാ അതാ ഞാൻ രാത്രി
തന്നെ വിളിച്ചത്…സോറി ട്ടൊ …”

“അതെന്താ അത്ര വിശ്വസ്സിക്കാതിരിക്കാന്‍” ദിയ ഒരു ചെറിയ നാണത്തോടെ ചോദിച്ചു. ഒപ്പം അവളുടെ അഭിനയം അറിയാതെ ഇരിക്കാനും അവൾ ശ്രമിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *