ലെമനേഡ്

ദിയയുടെ അച്ഛനോട് വിക്രമിന്റെയും വിനീതയുടെയും കാര്യങ്ങൾ പറയാൻ ആയി നാട്ടിലേക്കവള്‍ ചെന്നപ്പോൾ അദ്ദേഹം വിക്രമിനെ പോലെ ഒരാളെ ദിയ വിവാഹം ചെയ്യാൻ സമ്മതിച്ചില്ല, വിക്രമിന്റെ അച്ഛന്റെ ക്രിമിനൽ പശ്ചാത്തലം ദിവാകരന് ഉള്ളിൽ വല്ലാതെ ഭയമുണ്ടാക്കി. അച്ഛന്റെ സമ്മതമില്ലാതെ ആരെയും വിവാഹം കഴിക്കില്ലെന്നു ദിവാകരനോട് ദിയ സത്യം ചെയ്തതിനു ശേഷം അവൾ തിരികെ മുംബൈയിലേക്ക് വന്നു. കോഴ്സിന്റെ അവസാനവർഷത്തിലേക്ക് കടന്നപ്പോൾ പഠിത്തം മാത്രമായിരുന്നു അവളുടെ മനസ്സിൽ. വിക്രം ബിസിനസുമായി തിരക്കായിരുന്നെങ്കിലും അവളെ നല്ലപോലെ സപ്പോർട്ട് ചെയ്തു. ആ സമയങ്ങളിൽ അവർ പരസ്പരം മനസുകൊണ്ട് ഒന്നാണെങ്കിലും ശരീരംകൊണ്ട് അകലം പാലിച്ചു. വിനീത വീട്ടിൽ വിഷമിച്ചിരിക്കുമ്പോ താൻ മാത്രം ഇങ്ങനെ ചിരിച്ചു സന്തോഷിച്ചു നടക്കുന്നതിൽ എന്തർഥമെന്നു അവൾ ചിന്തിച്ചു കാണണം.

നാളുകൾ അതിവേഗം കടന്നുപോയി കോഴ്സ് പൂർത്തിയായ സെറിമണിക്ക് ദിയയുടെ അച്ഛൻ വന്നപ്പോൾ അവൾ തിരികെ നാട്ടിലേക്ക് വരാനായിട്ട് അച്ഛനോട് വിസമ്മതിച്ചു. വിനീതയെ നോക്കാൻ കൂടെയാണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ സമ്മതിക്കുകയാണ് ഉണ്ടായത്. പക്ഷെ അച്ഛനെ തിരികെ പോവാനുമവൾ അവൾ സമ്മതിച്ചില്ല. ഇന്റേൺഷിപ് മുംബയിൽ തന്നെ ചെയ്യാമെന്നവൾ
പറഞ്ഞു.

വിനീതയെ നടത്തിക്കാനും സംസാരിപ്പിക്കാനും വേണ്ടി ഇരുവരും സ്നേഹത്തോടെ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ അവൾ പയ്യെ പയ്യെ നടന്നു കണ്ടപ്പോൾ. അവളുടെ സംസാരശേഷി അല്പാല്പമായി തിരികെ കിട്ടിയപ്പോൾ ദിയയും വിക്രമും ഒരുപോലെ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു. വിനീതയെ വിവാഹം കഴിക്കണമെന്നു ബാലു ആഗ്രഹിച്ചെങ്കിലും അവൾക്കു സമ്മതം ഉണ്ടെങ്കിൽ മാത്രമേ വിക്രം അത് അംഗീകരിക്കു എന്ന് പറഞ്ഞപ്പോൾ ബാലു അതിനായി കാത്തിരുന്നു. ഇന്റേൺഷിപ് പൂർത്തിയാക്കി ബാലു നാട്ടിലേക്ക് മടങ്ങുമ്പോ അവന്റെ മനസിൽ ഒരേയൊരു വിങ്ങൽ മാത്രമുണ്ടായിരുന്നുള്ളു. വിനീത!!

ഓരോ ദിവസവും അവൻ മറക്കാതെ വിക്രമിനെയും ദിയയെ വിളിക്കും, വിനീതയോടും സംസാരിക്കും. ദിയക്ക് ബാന്ദ്ര മെഡിക്കൽ ട്രസ്റ്റിൽ ജോലികിട്ടിയതിനു ശേഷം വിക്രമും ദിയയും വിവാഹമുറപ്പിച്ചു. ജോലി കിട്ടിയപ്പോൾ ആദ്യം ബാങ്കിൽ പേർസണൽ ലോൺ എടുത്തുകൊണ്ട് ബാലുവിന് ബാക്കിയുള്ള പൈസ അവളയച്ചുകൊണ്ട് ആ കടം വീട്ടുകയാണ് ചെയ്തത്. ദിയ സെല്ഫ് റെസ്‌പെക്ട് ഉള്ള കുട്ടിയാണെന്ന് വിക്രമിന് അറിയാമെങ്കിലും അവൻ 10 ലക്ഷം ബാലുവിന് കൊടുക്കാനായി ദിയക്ക് ഓഫർ ചെയ്തപ്പോൾ അവളാ പൈസ സ്നേഹപൂർവ്വം നിരസിക്കയാണ് ഉണ്ടായത്.

നീനയും ആദർശും ഒപ്പം മെർലിനും രാകേഷും വിവാഹത്തിന് വന്നു. ബാലുവിന്റെ അമ്മയ്ക്ക് പെട്ടന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ടി വന്നതുകൊണ്ട് അവനുമാത്രം വരാനായില്ല. പക്ഷെ വിവാഹത്തിന് ശേഷം ദിയയുടെ അമ്മയുടെ അസ്‌ഥിതറയിൽ വിളക്ക് വെക്കാനും വിക്രമിന്റെ അമ്മയുടെ തറവാട്ടിലേക്ക് വിരുന്നിനും ചെന്നപ്പോൾ മറക്കാതെ അവർ രണ്ടാളും ബാലുവിനെയും കണ്ടു. ബാലു ആളാകെ മാറി. അവന്റെ അമ്മ ദിയയോട് അവനെയൊരു കല്യാണത്തിന് സമ്മതിപ്പിക്കാനായി പറഞ്ഞപ്പോൾ ദിയയ്ക്ക് ഒന്നുമവനോട് പറയാനായില്ല. അവൾക്കറിയാം വിനീതയ്ക്ക് വേണ്ടിയാണു ബാലു കാത്തിരിക്കുന്നതെന്ന്!. വിക്രമിനും ദിയയ്ക്കും അതിൽ സമ്മതകുറവൊന്നുമില്ലെങ്കിലും വിനീതയ്ക്ക് നിർത്തിയ അവളുടെ എഡ്യൂക്കേഷൻ പ്ലസ് റ്റു മുതൽ അവളാഗ്രഹിച്ച ഉയത്തിലേക്ക് എടുത്തുന്നത് വരെ ബാലു കാത്തിരിക്കുമെങ്കിൽ നോക്കാമെന്നു ചിരിച്ചുകൊണ്ട് വിനീത പറയുകയാണ് ചെയ്തത്.
ദിയയ്ക്കും വിക്രമനും ഒരാൺ കുഞ്ഞു ജനിച്ചു. വിനീത സിവിൽ സർവീസ് നു പ്രീപെയർ ചെയുന്നു. ദിയയുടെ അച്ഛനും വിക്രമിന്റെ അച്ഛനും റിട്ടയർ ജീവിതം ഫാർമിംഗ് ലേക്ക് മാറി ആ റിസോർട്ടിൽ സുഖമായി ജീവിക്കുന്നു.

നാളുകളെത്ര കഴിഞ്ഞിട്ടും ദൂരെയൊരു പാവം മനസ് നൊമ്പരത്തോണിയിൽ ഏകനായി തുഴഞ്ഞുകൊണ്ടിരുന്നു
ഇന്നല്ലെങ്കിൽ നാളെ താൻ ഒരു കരയിലെത്തുമെന്നു അവനറിയാം.
ആ കരയിൽ വിനീത ഉണ്ടാവുമെന്നും തീർച്ച…
അങ്ങനെയല്ലേ…..അതല്ലേ എന്നെപോലെ നിങ്ങള്ക്ക് വേണ്ടത്.?
MDV
(അവസാനിച്ചു.!)

Leave a Reply

Your email address will not be published. Required fields are marked *