ലെമനേഡ്

“ഇത്ര കാലം ദിയ ഒരു പ്രതീക്ഷ തന്നില്ലാല്ലോ….”

“അന്ന് പറഞ്ഞില്ലാ…..
Then ഇപ്പൊ തോന്നി…” അവള്‍ ചിരിച്ചു.
വിക്രം അവളുടെ മനോഹരമായ വിരലുകളില്‍ മെല്ലെ തൊട്ടു.
ദിയ ഒരു ഷോക്ക് കൊണ്ട ഫീല്‍ ശരീരം ആകെ അനുഭവിച്ചു.

“ദിയ നീ …..ഏതു ഡ്രസ്സ്‌ ഇട്ടാലും സുന്ദരിയാ ..
പ്രത്യേകിച്ചും This White !!” ദിയ പ്രസന്നമായി ചിരിച്ചു .

“ചുമ്മാ പൊക്കുക ആണല്ലോ….”

“ഹേ ചുമ്മാതെ ഒന്നും അല്ല എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞതാ….
സത്യം പറഞ്ഞാല്‍ കണ്ട അന്ന് മുതല്‍ നീ എന്റെ ഉറക്കം കളയുന്നതാ ഈ രൂപം പക്ഷെ നീ YES പറഞ്ഞ സമയം ശരി അല്ലാതെ പോയീ” അവൻ ചെറിയ നിരാശയോടെ പറഞ്ഞു.

“അതെന്തു പറ്റി…?” ദിയ ഐസ്ക്രീം നുണയുന്നതിനിടെ ചോദിച്ചു.

“അടുത്ത ആഴ്ച മുതല്‍ യൂണിവേര്‍‌സിറ്റി ആര്‍ട്സ് – സ്പോര്‍ട്സ് എല്ലാം തുടങ്ങുകയല്ലേ. ബോക്സിംഗിലു ഞാന്‍ ആണ് നമ്മുടെ കോളജിന്റെ പ്രതി നിധി.”

“അതൊക്കെ എനിക്കറിയാം…
പിന്നെ..ഞാന്‍ വന്നത് കൊണ്ട് ഉള്ള പാഷന്‍ കളയണ്ടാ…”

“എന്നാലും ആശിച്ചത് കിട്ടാൻ നേരം കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറയുന്നപോലെയായി…”

ദിയ അറിയാതെ ചിരിച്ചു പോയി. അവളുടെ നിഷ്കളങ്കമായി മോഹിനിയെപോലെ നുണകുഴി വിടർത്തിയുള്ള ചിരി കണ്ടപ്പോള്‍ വിക്രത്തിന്റെ ഹൃദയം ഇളകി.

“എന്ത് ചിരിയാ….. ഇങ്ങനെ ചിരിക്കാതെ പൊന്നെ..
ഞാന്‍ പിന്നെ ഒന്നും നോക്കില്ലേ …..
നിന്നെ കൊണ്ടേ ഇവിടുന്നു പോകൂ…”

“ഹ്മം…” ദിയ ഒരു കപട ദേഷ്യം കാട്ടി .

മറ്റുള്ളവര്‍ വിളിക്കും വരെ രണ്ടു ആളും സംസാരം തുടര്‍ന്ന്….

“ദിയ മോളെ നേരത്തെ ചെന്നില്ലേല്‍ പിന്നെ വാര്‍ഡന്‍ ഗേറ്റ് അടക്കും…” നീന ഒരു കള്ളച്ചിരിയോടെ പിന്നില്‍ നിന്ന് പറഞ്ഞു.

“Wait wait…will drop you girls..”
വിക്രം തന്നെ അവരെ ഹോസ്റ്റലിൽ കൊണ്ട് ഇറക്കി .

വിക്രം ബാലുവിനെ പോലെ അല്ല. കുറെ കൂടി “Manly” ആണ്. ദിയ ഷവറിൽ നനയുമ്പോ മനസ്സില്‍ കരുതി.

രാത്രി കടന്നപ്പോള്‍ ആണ് മെര്‍ലിന്‍ ചോദിച്ചത് .
“ഡീ നിന്റെ ഫോണില്‍ ബാലുവിന്റെ കുറെ മിസ്സ്ഡ് കാള്‍ കണ്ടിരുന്നു…..നീ അവനോട് പറഞ്ഞിരുന്നോ “

അയ്യോ ദിയ തലയില്‍ കൈ വച്ച് “ഇല്ലെടീ ഞാന്‍ അക്കാര്യം തന്നെ മറന്നു പോയ്യി…..”

“ഹ്മം ഹ്മം അപ്പം പെണ്ണ് ശരിക്കും ഉള്‍ക്കൊണ്ടു അഭിനിയച്ചു തുടങ്ങി ..” നീന ഒരു
ചെറു ചിരിയോട് കളിയാക്കി. ദിയക്ക് വല്ലാത്ത സങ്കടം തോന്നി. ഒരു കുറ്റബോധത്തോടെ മൊബൈല്‍ എടുത്തു ബാലുവിനെ ഡയല്‍ ചെയ്തു .

“ഹലോ….”

“ഹലോ ദിയ..”
അവന്റെ ശബ്ദത്തിൽ ഒരു ഇടര്‍ച്ച

“എന്ത് പറ്റി..ബാലു….”

“ഹേയ് ഒന്നുമില്ല….രാകേഷ് പറഞ്ഞാണ് ഞാന്‍ അറിഞ്ഞത് എന്നോട് നിനക്ക് നേരിട്ട് പറയാമായിരുന്നു…”

“എന്ത് ?”

“അല്ല നിനക്ക് പുതിയ കാമുകന്‍ ആയ വിവരം!!!
ഇന്നലെ കൂടി നമ്മള്‍ കണ്ടതല്ലേ…..”

ദിയ ചിരിച്ചു…
“ഡാ അത് ഒരു കാര്യം ഉണ്ട് നീ കേൾക്ക് ബാലു……

“വേണ്ട ….ദിയ !!!”

“ബാലു നീയെന്താ ….ഇങ്ങനെ”

ബാലു പക്ഷെ അവള്‍ പറയുന്നത് ഒന്നും കേള്‍ക്കുന്നില്ലയിരുന്നു.

“ഞാന്‍ നിന്നെ ആത്മാർഥമായി സ്നേഹിച്ചതാ കുറ്റം” ബാലു അത് പറയുമ്പോൾ അവന്റെ നെഞ്ചിടറി….

“ബാലു എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ട് ഞാന്‍ പറയുന്നത് നിനക്ക് സമാധാനമായി ഒന്ന് കേള്‍ക്കാമോ…”

“വേണ്ടാ നിന്റെ പുതിയ നുണ കേള്‍ക്കാന്‍ ഉള്ള മൂഡ്‌ എനിക്ക് ഇനിയും ഇല്ല. പക്ഷെ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയുമോ…”

“ബാലു പ്ലീസ് നീയെന്നെ ഒന്ന് വിശ്വസിക്ക്….”

“വേണ്ട…. ഒരു ആളെയും എനിക്കിപ്പോ വിശ്വാസമില്ല !!

“വിശ്വസിക്കേണ്ട ഇനി നിനക്ക് എന്താ വേറെ അറിയേണ്ടെ …..” ദിയയ്ക്ക് അത് അറ്റ കൈക്ക് പറഞ്ഞെങ്കിലും ദേഷ്യവും നിരാശയും തോന്നി.

“നിനക്ക് എന്റെ എന്തെങ്കിലും കുറവ് തോന്നിയത് കൊണ്ട് ആണോ വഷളന്‍ എന്ന് നീ തന്നെ പറയുന്ന വിക്രമിന്റെ ഒപ്പം പോകാന്‍ തീരുമാനിച്ചത്, പണത്തിന്റെയോ അതോ……????”
ദിയക്ക് അത് കേട്ടതും പെരുവിരലില്‍ നിന്ന് ദേഷ്യം അരിച്ചു കയറി

“വെറുതെ കാര്യം അറിയാതെ ബാലു നീ ….ലിമിറ്റ് വിട്ട് സംസാരിക്കരുത് ….”

“എനിക്ക് അറിയാം..പല തവണ അവസരങ്ങള്‍ വന്നിട്ട്, ഞാന്‍ നിന്നെ ഒന്നും തൊടുക പോലും ഇല്ലാത്ത കൊണ്ട് …”
ബാലു പൂര്‍ത്തിയാക്കും മുമ്പേ ദിയക്ക് ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുന്ന പോലെ തോന്നി.

“ബാലൂ ..അങ്ങനെ പെര്‍ഫോമന്‍സ് നോക്കി ആളെ എടുക്കുന്ന ഒരു പെണ്ണായിട്ടാണോ നീ എന്നെ കാണുന്നത് …ശരി ഏതായാലും ഇനീ അധികം എന്നോട് മിണ്ടണ്ടാ അത് നമ്മുക്ക് രണ്ടു ആള്‍ക്കും നല്ലത്..ഇത്രയ്ക്ക് ചീപ്പ് അല്ല
നീയി പറഞ്ഞ വിക്രം പോലും….”
ദിയ ഫോണ്‍ കട്ട്‌ ചെയ്തു. പല തവണ ബാലു വിളിച്ചെങ്കിലും ദിയ ഫോണ്‍ എടുത്തില്ല. അവള്‍ കണ്ണ് നിറഞ്ഞിരിക്കുന്നത്‌ കണ്ടു മെര്‍ലിന്‍ അടുത്ത് വന്നു പറഞ്ഞു. “സാരമില്ലെടീ ..കുറച്ചു ദിവസം അവനോടു പിണങ്ങി ഇരിക്കുന്നത് തന്നെയാ നിനക്കും നല്ലത് എല്ലാം കലങ്ങി തെളിയുമ്പോള്‍ ഞാന്‍ തന്നെ ബാലുവിനോട് സംസാരിക്കാം” – ദിയ കണ്ണ് തുടച്ചു.

പിന്നെ പിറ്റേനാള്‍ മുതല്‍ അവിടെത്തെ യൂണിവേഴ്സിറ്റി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് മത്സരങ്ങള്‍ ആണ്. വിക്രം നല്ല തിരക്കില്‍ ആയിരുന്നു. ദിയയെ വിക്രം സമയം കിട്ടുമ്പോള്‍ പുറത്തു പോകാന്‍ ഒക്കെ വിളിക്കും എങ്കിലും ദിയ ചെറിയ ചെറിയ കള്ളങ്ങള്‍ പറഞ്ഞു ചെറിയൊരു അകലം പാലിച്ചു നിര്‍ത്തി. ദിയയുടെ മനസ് അചഞ്ചലമായിരുന്നു, രാത്രി കിടക്കുമ്പോ അവൾ ബാലുവിനെയോർത്തു കരയും…..

പക്ഷെ വിക്രം ഫോണ്‍ വിളിക്കുമ്പോള്‍ അവൻ നല്ല മധുരമായി സംസ്സാരിക്കും. അവനോടു സംസാരിക്കുമ്പോള്‍ കൂടുതൽ അടുപ്പമവള്‍ക്കും തോന്നി.

അങ്ങനെ ചില ദിവസങ്ങൾ കടന്നു. ഒരിക്കൽ വിക്രം പുറത്തു പോകാനായി ദിയയെ വിളിച്ചപ്പോള്‍ അവൾ എന്ത് നുണ പറയണമെന്ന് ആലോചിച്ചു. ജനലിലൂടെ അവൾ പുറത്തേക്ക് നോക്കിയപ്പോള്‍ ഹോസ്റ്റലിന്റെ ഗേറ്റിൽ അവളെ നോക്കി ചിരിച്ചു നില്‍ക്കുന്ന വിക്രത്തെ കണ്ടു. ദിയ ബുദ്ധിപൂര്‍വ്വം നീനയെ കൂട്ടിനു വിളിച്ചു. അവനുമായി തനിച്ചുള്ള നിമിഷങ്ങള്‍ കുറക്കുക എന്ന ഉദ്ദേശം കൊണ്ട് മാത്രമാണ്. പക്ഷെ ഒപ്പം നീനയെ കണ്ട അവന്റെ മുഖം മങ്ങിയെങ്കിലും വിക്രമത് പുറത്തു കാട്ടിയില്ല. നീന പറഞ്ഞു “അന്നുപോയ അതെ ഐസ്ക്രീം പാര്‍ലറിലേക്ക് പോകാം അല്ലെ…”

വിക്രം നല്ല സ്പീഡില്‍ ആയിരുന്നു വണ്ടി പാർലറിലേക്ക് വിട്ടത്. ദിയ അവന്റെയൊപ്പം ഒപ്പം പാര്‍ലറില്‍ ഇറങ്ങിയപ്പോള്‍ അസൂയയോടെ അവരെ നോക്കുന്ന ആളുകളെ കണ്ടപ്പോള്‍ അവള്‍ക്കു അല്‍പ്പം അഭിമാനവും ഉള്ളിൽ തോന്നാതിരുന്നില്ല. ദിയ പക്ഷെ മൗനം പാലിച്ചുകൊണ്ട് അവന്റെയൊപ്പം നടന്നു. മൂന്നുപേർക്ക് ഇരിക്കാവുന്ന L ഷേപ്പ് സോഫയിൽ അവരിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *