അന്ന് രാത്രി ദിയക്ക് ഉറക്കം വന്നില്ല. നേരിയ മയക്കം വന്നു തുടങ്ങിയപ്പോൾ .. അവളുടെ ഫോൺ റിങ് ചെയ്തു, ബെഡിൽ നിന്നും അവളെഴുന്നേറ്റു മുടി ഉച്ചിയിൽ കെട്ടിക്കൊണ്ട്
കാൾ എടുക്കാൻ നോക്കുമ്പോ …
ആ കാൾ കട്ടായി. അവൾ ലോക്ക് ആയ സോണി ഏക്സ്‌പീരിയയിൽ ഒരു മിസ്സ്ഡ്
കാൾ എന്ന് കണ്ടു. വിളിച്ചത് വിക്രം ആണെങ്കിൽ എന്ത് പറയണമെന്നോർത്തുകൊണ്ട് അവൾ പേടിച്ചു…നഖം കടിച്ചു.
എന്തായാലും അൺലോക്ക് ചെയ്ത് നോക്കാനവൾ തീരുമാനിച്ചു.
ഫോൺ അൺലോക്ക് ചെയ്ത് ആരാണെന്നു നോക്കിയപ്പോൾ വിക്രമിന്റെ നമ്പർ!! അവൾക്ക് കയ്യും കാലും വിറക്കാൻ തുടങ്ങി.
അവൾ ഫോൺ കയ്യിൽ പിടിച്ചുകൊണ്ട് ബെഡിലേക്ക് കിടന്നു.
പക്ഷെ ഒരു മിനിറ് കഴിയും മുൻപേ ദിയയുടെ ഫോൺ വീണ്ടും വിറച്ചു. വട്സപ്പിൽ ഒരു മെസ്സേജ് വന്നു … ദിയ ചാടി എണീറ്റ് ….
🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷🌼🌸🌷 🌼🌸🌷 🌼🌸🌷
“Hi ….ദിയ … ❤️…” .
വിക്രമിന്റെ ഫോട്ടോ പ്രൊഫൈല്‍ പിക് കണ്ടപ്പോള്‍ അവളുടെ ഹൃദയം ഒരു സെക്കൻഡിൽ രണ്ടു വട്ടം മിടിച്ചു. ഷര്‍ട്ട് ഇടാതെ മസ്സില്‍ പ്രദര്‍ശിപ്പിച്ചു പട്ടികുട്ടിയെ എടുത്തു നില്‍ക്കുന്ന ഒരു ഫോട്ടോ.
“Hi.” അവള്‍ തിരിച്ചു അയച്ചു .
“ഉറങ്ങിയില്ലേ….എന്റെ സുന്ദരിക്കുട്ടി 😊” സ്നേഹത്തോടെ ഒരു മെസ്സേജ്….അവൾക്ക് മൊബൈലിൽ വന്നു.
“ഇല്ല ഉറക്കം വരുന്നില്ലാ…..”
“ലേറ്റ് ആയല്ലോ സമയം, ആരെ ഓർത്തുകിടക്കുവാ ….എന്റെ കൊച്ച് … 🥰”
“ആരുമില്ല….”
“എന്നോട് രാകേഷ് ഒരു കാര്യം പറഞ്ഞു…സത്യം ആണോ എന്ന് അറിയാന്‍ വിളിച്ചതാ ????? 😇”
അവള്‍ എന്ത് ടൈപ് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം നിന്ന് ശേഷം അവളുടെ വിരലുകള്‍ മൊബൈലില്‍ കൂടി ഓടി.
“സത്യം ആണ്……ഞാന്‍ ബാലുവും ആയി ബ്രേക്ക് അപ്പ് ആയി. എനിക്ക് ചേട്ടനെ ഇഷ്ടം ആണ്. ഞാന്‍ ഇത്രയം നാള്‍ പറയാതെ ഇരുന്നത് ആണ് സോറി …..പക്ഷെ ഇനി എനിക്ക് വയ്യ”
കുറെ ചൂടുള്ള ചുംബന സ്മൈലികള്‍ തുടരെ എത്തി……
“ഐ ലവ് യൂ ..ബേബി ..Say Go To Hell to That Kid Balu.
He Doesn’t Deserve An Angel Like You”
ദിയക്ക് വായിച്ചപ്പോള്‍ ദേഷ്യം തോന്നിയെങ്കിലും അവള്‍ തിരിച്ചു ഒരു
“I Love You…” അയച്ചു .
പെട്ടെന്ന് അവളുടെ മൊബൈല്‍ റിങ്ങ് കേട്ട് ദിയ നോക്കി.
അവളുടെ നെഞ്ചിടിപ്പ് കൂടി ….വിരലുകൾ വിറച്ചു.
വിക്രം ആണ്..
അവള്‍ കട്ട് ചെയ്തു ശേക്ഷം Whatsapp ചെയ്തു .
“പ്ലീസ് …..ഇപ്പോള്‍ എനിക്ക് സംസാരിക്കാന്‍ എന്തോ ഒരു മടിയാ… വൈകിട്ട് നാളെ കോഫി ഷോപ്പില്‍ വച്ച് കാണാം “.
“നിന്റെ ശബ്ദം ഒന്ന് കേള്‍ക്കട്ടെ സുന്ദരി ….” അവൻ ഒരു മെസ്സജ് അയച്ച ശേഷം വീണ്ടു കാള്‍ ചെയ്തു.
“ഹേ വേണ്ടാ ഇവിടെ മെര്‍ലിനും നീനയും എല്ലാം ഉണര്‍ന്നു ഇരിക്കുക എനിക്ക് എന്തോ …..പോലെ”
“Are you shy my baby…?”
“I dont know…”
“Hmm….Goodnight….My Dear…Hugs and Kisses”.
“Goodnight Vikram.”
ദിയ വാട്സാപ്പ് വാട്സാപ്പ് ക്ലോസു ചെയ്തു.
റിംഗ് സൌണ്ട് കേട്ട് മെര്‍ലിന്‍ എഴുന്നേറ്റു ഉറക്കച്ചടവോടെ ചോദിച്ചു .
“എന്തുവാടി ഇപ്പോളെ ഫോണ്‍ വിളി തുടങ്ങിയോ”
ദിയ ചിരിയോടെ Whatsapp Messages നീട്ടി പിടിച്ചു. മെര്‍ലിന്‍ അത് മുഴവന്‍ വായിച്ചു.
“ഹ്മം ..പോരാ അഭിനയം പോരാ ..മോള്‍ കുറെ കൂടി നന്നാവാന്‍ ഉണ്ട്”
“അതെന്തു പറ്റിയെടി ..എന്താ കുഴപ്പം”
“നീ വിളിക്കാഞ്ഞത് നന്നായി അല്ലേല്‍ ഇന്ന് തന്നെ വിക്രം ചേട്ടന് കാര്യം മനസ്സിലായെനേ…”
“ഹ്മം ..എനിക്ക് കുഴപ്പം ഒന്ന് തോന്നിയില്ലല്ലോ” നീന അതുകേട്ടു പറഞ്ഞു.
“ഡീ അത് നിനക്ക് മന്സ്സിലാകാഞ്ഞട്ടാ “
“ഹ്മം പിന്നെ ഞാന്‍ എന്ത് ചെയ്യണം എന്ന് എന്റെ ഗുരു ഒന്ന് പറഞ്ഞു താ…” ദിയ കളിയാക്കുന്ന സ്വരത്തില്‍ മെർലിനോട് ചോദിച്ചു.
ഈ അഭിനയം എന്നൊക്കെ പറയുന്നത് ഉള്ളില്‍ നിന്ന് വരണം “
“എന്റെ ഉളില്‍ ഇത്രേ ഒക്കെ ഉള്ളൂ ..ഞാന്‍ അഭിനയം അല്ല പഠിക്കുനത് …M.B.BS ആണ്”
“ഇതാ നിന്റെ കുഴപ്പം ഒരു നല്ല കാര്യം പറയാന്‍ പറ്റൂല്ലാ ….”
“എങ്കില്‍ നീ പറ ഞാന്‍ കേള്‍ക്കാം..”
