ലെമനേഡ്

പക്ഷെ അവൾക്കൊരിക്കലും അതിനു കഴിയുമായിരുന്നില്ല, അത്രക്കും മെർലിനും നീനയും അവളെ പേടിപ്പിച്ചിരുന്നു.
അങ്ങനെ ക്‌ളാസിൽ നിന്നുമൊരിക്കൽ ദിയയെ വിക്രം വിളിച്ചിറക്കി കൊണ്ട് പുറത്തേക്കിറങ്ങുമ്പോ ബാലു ഇരുവരെയും നോക്കി. അവനു കാര്യങ്ങൾ മനസിലായി തുടങ്ങിയ ദിവസമായിരുന്നു അന്ന്. കാരണം കോളേജിന്റെ പിറകിലെ മരച്ചോട്ടിൽ വെച്ച് അവർ തമ്മിൽ കുറെ നേരം ചുംബിച്ചെന്നു ക്‌ളാസ്സിലെ രണ്ടു കുട്ടികൾ തമ്മിൽ പറഞ്ഞത് അവൻ യാദൃശ്ചികമായി കേട്ടിരുന്നു. പക്ഷെ അവനു അതേക്കുറിച്ചു ദിയയോട് ചോദിക്കാനുള്ള ധൈര്യമൊന്നും ഉണ്ടായില്ല.

ക്ലാസ്സിൽ വെച്ച് എന്തോ പറയാൻ ഉണ്ടെന്നു ദിയയോട് ബാലു പറഞ്ഞെങ്കിലും. അവൾ ചിരിച്ചുകൊണ്ട് എന്താ കാര്യമെന്ന് ബാലുവിനോട് തിരിച്ചു ചോദിച്ചപ്പോളും അവൻ ഒന്നും പറയാതെ തിരികെ നടന്നിരുന്നത് അവനോർത്തു.

ഈ സമയം വിക്രവും ദിയയും ഒരു മാനസികാരോഗ്യ ആശുപത്രിയി- ലേക്കായിരുന്നു പോയത്. ഏതാണ്ട് ഒരു മണിക്കൂർ സഞ്ചരിച്ചിട്ടുണ്ടാകുവർ. ക്രിസ്ത്യൻ ഭക്തി കേന്ദ്രത്തിനു സമാനമായ ഒരു കെട്ടിടത്തിലേക്ക് ബൈക്ക് പതിയെ കയറി.

“ഇറങ്…”

ദിയ ഇറങ്ങാൻ നേരം ചോദിച്ചു.
“ഇവിടെയെന്തിനാ വന്നത്…”

“ഒരാളെ കാണിച്ചു തരാൻ…” വിക്രം ചിരിച്ചുകൊണ്ട് പറഞ്ഞു.

“വാ..”

ദിയയുടെ കൈകോർത്തുകൊണ്ട് കോറിഡോറിലൂടെ വിക്രം ഒരു മുറിയിലേക്ക് നടന്നു. അവിടെ ആ മുറിയിൽ 20 വയസ്‌ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി. മുടി മൊത്തം ഷേവ് ചെയ്തിരിക്കുന്നു.
“വിനീത മോളെ…”

നിശ്ചലമായി നനവുള്ള കണ്ണുകളോടെ ആ പെൺകുട്ടി വിക്രമിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു. വിക്രം മുട്ട് കുത്തിയിരുന്നു കൊണ്ട് വിനീതയുടെ കൈയിൽ പിടിച്ചുകൊണ്ട് മുത്തമിട്ടു.

“കഴിച്ചോ..”

പിറകിൽ ഉണ്ടായിരുന്ന സിസ്റ്റർ ആണ് അതിനു മറുപടി പറഞ്ഞത്.
വിക്രമിന്റെ മുഖം കണ്ണീരിൽ കുതിർന്നത് കണ്ടപ്പോൾ ദിയ അവനെ നെഞ്ചോടു ചേർത്തു.

“പ്ലീസ് വിക്രം….”
യാത്ര പറഞ്ഞുകൊണ്ട് മുംബൈ നരിമാൻ പോയിന്റിലേക്ക് ഇരുവരും ചെന്നു നിന്നു. ബൈക്കിൽ സഞ്ചരിക്കുമ്പോ ദിയ ഒന്നും ചോദിച്ചില്ല. വിക്രമിന്റെ മനസ് വേദനിക്കണ്ട എന്ന് കരുതിയവൾ അവൻ പറയുമെന്ന് വിശസിച്ചുകൊണ്ട് മിണ്ടാതെയിരുന്നു. പക്ഷെ വിക്രം ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കുന്നത് കണ്ടപ്പോൾ വിക്രമിന്റെ കൈയിൽ കൈകോർത്തുകൊണ്ട് ദിയ വിനീതയെ പറ്റി ചോദിച്ചു.

വിക്രം പറഞ്ഞു തുടങ്ങി…..

“വിനീത നാട്ടിൽ പ്ലസ് റ്റു നു പഠിക്കുമ്പോ സ്‌കൂളിൽ വെച്ച് ഇഷ്യൂ ഉണ്ടായി. അന്ന് അവൾക്കൊരു അഫയർ ഉണ്ടായിരുന്നു ക്‌ളാസ്സിലെ ഒരു പയ്യനുമായിട്ട്. സ്ട്രിക്റ്റ് ആയിരുന്ന ആ സ്‌കൂളിൽ അവർ തമ്മിൽ സംസാരിക്കാൻ വേണ്ടി രാവിലെ നേരത്തെ ക്‌ളാസിലേക്ക് ഇരുവരും എത്തുമായിരുന്നു. ഒരേ ബെഞ്ചിൽ ഇരുന്നു സംസാരിക്കുകയും ചെയ്യും. ഒരിക്കൽ ക്‌ളാസ്സിലെ ഒരു പയ്യൻ ഇരുവരെയും കണ്ടത് വിനീതയും അവളുടെ ബോയ്‌ഫ്രണ്ടും കൂടെ ക്‌ളാസിൽ വെച്ച് ചുംബിക്കുന്നതാണ്. ആ പയ്യൻ അത് ഹെഡ്മിസ്റ്റർസിനോട് പറയുകയും ചെയ്തു, അടുത്ത പരെന്റ്സ് മീറ്റിംഗ് നു അമ്മ സ്‌കൂളിലേക്ക് ചെന്നപ്പോൾ വിനീതയെയും അമ്മയെയും ആ പയ്യന്റെ അമ്മയെയും അച്ഛനും ചേർത്തി നാണം കെടുത്തുന്നപോലെ സംസാരിച്ചു. സ്‌കൂളിന്റെ ചരിത്രത്തിൽ അങ്ങനെയുണ്ടായിട്ടില്ലെന്നും. വിനീതയെ വളർത്തിയതിന്റെ ദോഷമാണെന്നും എല്ലാം അവർ പറഞ്ഞു. ഒപ്പം അവളെ വൈകാതെ കെട്ടിക്കാനും അവളുടെ മോഹം അതാണെന്നും. അവരുടെ ഹ്യൂമിലിയേഷൻ നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ അമ്മയും വിനീതയും കരഞ്ഞു കൊണ്ട് തല കുനിച്ചു നിന്നു.
അമ്മയ്ക്ക് തല ചുറ്റുന്ന പോലെ തോന്നി, ആ പാവം കുഴഞ്ഞു നിലത്തു വീണു. ആശുപത്രിയിൽ കൃത്യ സമയത്തു എത്തിക്കാനായി. പക്ഷെ പെട്ടന്നുള്ള ഷോക്കിൽ അമ്മയ്ക്കത് രണ്ടാമത്തെ അറ്റാക്ക് ആയിരുന്നു. ആർക്കും ഒന്നും ചെയ്യാനായില്ല. താൻ കാരണമാണ് അമ്മ മരിച്ചതെന്നുള്ള തീവ്രമായ കുറ്റബോധം കൊണ്ട് ക്ലാസിലും പോകാതെ വിനീത എന്റെയൊപ്പമിരുന്നു. പക്ഷെ ഞാനൊരിക്കൽ പുറത്തു പോയി വന്നപ്പോൾ കണ്ടത് ആത്മഹത്യ ചെയ്യാനായി സ്വയം വിഷം കഴിച്ചു മരിക്കാനായി കിടക്കുന്ന വിനീതയെ ആണ്. എനിക്കാകെയുള്ള കൂടെപ്പിറപ്പാണവൾ. അവളെയും കോരിയെടുത്തുകൊണ്ട് ഞാൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവളുടെ ജീവൻ മാത്രമേ ഡോക്ടർ
മാർക്ക് തിരിച്ചു തരാനായുള്ളു. ഇപ്പോഴുവൾ മറ്റൊരു ലോകത്താണ്.

വിക്രമിന്റെ വിറയാർന്ന ശബ്ദം ആദ്യമായി കേട്ടപ്പോൾ ദിയയുടെ കണ്ണുകൾ ഈറനണിഞ്ഞു.

“ഹേയ്.. കരയാൻ വേണ്ടി പറഞ്ഞതല്ല!” വിക്രം ദിയയുടെ കവിളിണയിൽ തലോടി.

“എന്നാലും ടീച്ചേർസ് നു കുറച്ചൂടെ ബോധത്തോടെ പെരുമാറാമായിരുന്നു അല്ലെ.വിക്രം …ആലോചിക്കുമ്പോ….”

“ഇതൊക്കെ സ്‌കൂളുകളിൽ ഇപ്പോഴും ഉണ്ടാകുന്നതാണ്, എന്നെങ്കിലും ശെരിയാകുമോ എന്നറിയില്ല!!”

“വിനീതയെ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നൂടെ…”
“അതുടനെയുണ്ടാകും ദിയ … നീ വാ, ഞാൻ ഹോസ്റ്റൽ കൊണ്ടാക്കാ.”

ദിയ വിക്രമിന്റെ പിറകിൽ കെട്ടിപിടിച്ചിരിക്കുമ്പോ ഇരിക്കുമ്പോ അവളുടെ കണ്ണുകൾ നിലയ്ക്കാതെ ഒഴുകി. അവളവനെ മുറുകെ പിടിച്ചുകൊണ്ട് ഹോസ്റ്റലിൽ തിരികെയെത്തി.

മെർലിനും നീനയും റൂമിലുണ്ടായിരുന്നില്ല.
ദിയയ്ക്ക് വല്ലാത്ത ഏകാന്തത പോലെ തോന്നി.
അപ്പോഴാണ് ബാലുവിന്റെ ഫോൺ വന്നത്….

“ദിയ…”

“ബാലു.. ഹോസ്റ്റലിൽ ആണോ നീ”

“അഹ് ഞാൻ ഇറങ്ങി മനസിന് സുഖമില്ല..!! ഒന്ന് കാണാമോ…”

“എനിക്ക് സുഖമില്ല ബാലു. തല വേദനിക്കുന്ന പോലെ.. നാളെ കണ്ടാൽ പോരെ…”

ബാലുവിന് അവളെ കാണാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും ദിയയെ നിർബന്ധിക്കാതെ ഫോൺ വെച്ചു. ദിയയും വിക്രമും എങ്ങോട്ടോ പോയി തെറ്റ് ചെയ്യുന്നുണ്ടാകാം എന്ന ചിന്ത അവനിൽ ആഴത്തിൽ ഉണ്ടായിരുന്നു. അവനത് ചോദിയ്ക്കാൻ കഴിയാതെ ഹോസ്റ്റൽ മുറിയിൽ കിടന്നു നീറി. ആ വെള്ള തലയിണ നനഞ്ഞു കുതിർന്നു….

🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷🌼🌸🌷 🌼🌸🌷 🌼🌸🌷

നാളുകൾ കടന്നു പോയി. കോളേജ് ടൂർ അടുത്തയാഴ്ചയാണ്, മെർലിനും നീനയും ആദർശുമൊക്കെ ഡിപ്പാർട്മെന്റിൽ ഒത്തിരി പ്രെഷർ കൊടുത്താണ് ടൂറിനു അപ്പ്രൂവൽ മേടിച്ചത്, ദിയയ്ക്ക് വിക്രം കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു, പക്ഷെ വിക്രമവളോട് അത് സാരമില്ല, നമുക്ക് പിന്നീട് ഒരിക്കൽ പോകാമെന്നു പറഞ്ഞു, “തത്ക്കാലം എന്റെ മോള് അടിച്ചുപൊളിച്ചു പോവാനായി” പറഞ്ഞു.
ഹിമാലയത്തിലേക്കായിരുന്നു യാത്ര, ആദർശും നീനയുടെയും ഒന്നിച്ചുള്ള നടത്തവും ചുംബനവുമെല്ലാം കാണുമ്പോ ദിയ വിക്രത്തെ ഓർക്കും.അവന്റെ മടിയിൽ തലവെച്ചുകൊണ്ട് കിടന്നതും ഇരുവരുടെയും രാവോളം ചുണ്ടും ചുണ്ടും കോർത്ത് നാവുകൾ പിണഞ്ഞതുമെല്ലാം മനസിലേക്ക് വരും. ബാലു ദിയയുടെ കൂടെ തന്നെയുണ്ടെങ്കിലും അവളുടെ മനസിലെ വിങ്ങൽ അവൾ ആരോടുമാറിയിക്കാതെ ചിരിച്ചു നടന്നു.

Leave a Reply

Your email address will not be published. Required fields are marked *