ലെമനേഡ്

ബാലു അല്പം പേടിയോടു എഴുന്നെറ്റു അവന്റെ അടുത്തേക്ക് ചെന്നു.

“നീ കുറെ നാള്‍ ആയല്ലോ മുങ്ങി നടക്കുന്നു. വിളിച്ചാല്‍ ഫോണും എടുക്കില്ല. നിനക്ക് എപ്പോ തരാൻ പറ്റും എന്റെ പൈസ.
ഇന്ന് നീ ഒരു ഡേറ്റ് പറയ്‌ ബാലു”

ബാലു വിക്രത്തിൻറെ കൂളിംഗ് ഗ്ലാസിലേക്ക് നോക്കി ആകെ പരുങ്ങിയപോലെ നിന്നു.

“വിക്രം ചേട്ടാ…ഞാന്‍ ആകെ ബുദ്ധിമുട്ടില്‍ ആണ്,
ഒരാഴ്ചയ്ക്ക് ഉള്ളില്‍ തരാം”

“ഡാ….കൃത്യം ഏഴു ദിവസം !!! അതിനുള്ളില്‍ കാശ് തന്നില്ലേല്‍ എന്റെ സ്വഭാവം നിനക്ക് അറിയാല്ലോ ബോക്സിംഗ് റിങ്ങിലെ ഇടി അല്ല പുറത്തു ഞാൻ, ഒരു മയം കാണിക്കില്ലാ” ഒരു ഭീഷണിയുടെ സ്വരത്തില്‍ അവനത് ബാലുവിനോട് പറഞ്ഞിട്ട് ദിയയെ ഒന്ന് ദേഷ്യത്തോടെ നോക്കിയ ശേഷം ബൈക്ക് ആക്‌സിലേറ്റർ മുറുക്കി അവിടെ നിന്ന് പോയി.

ബാലു മന്ദം മന്ദം വിളറിയ മുഖത്തോടെ ദിയയുടെ അടുത്തേക്ക് വന്നു.

“നീ അവനോട് കാശ് വാങ്ങിയോ ബാലു..”

“ഹ്മം …..എനിക്ക് അന്ന് ഒരു അത്യവശ്യം വന്നപ്പോള്‍ “

“എത്ര രൂപ “

“ര.. രണ്ടു ലക്ഷം രൂപ “

“ദൈവമേ നിനക്ക് വേറെ ആരെയും കിട്ടിയില്ലേല്‍ കാശ് വാങ്ങാന്‍, എന്തിനാട ഇത്രയും കാശ് വാങ്ങിയത്”
“നിന്റെ കയ്യില്‍ കാശ് ഇല്ലല്ലോ പിന്നെ എന്തിനാ ഇതൊക്കെ അറിഞ്ഞിട്ടു …” ബാലു ദേഷ്യത്തില്‍ മറുപടി പറഞ്ഞു .

“നീയിത്ര ചൂടാകാന്‍ എന്തിരിക്കുന്നു…നിനക്ക് ഒരു പ്രശ്നം വന്നാല്‍ അത് ഞാനും കൂടെ വേണ്ടേ പരിഹരിക്കാന്‍….”
ദിയ പരിഭവത്തില്‍ പറഞ്ഞു.

“തല്‍ക്കാലം എനിക്ക് ആരുടേയും സഹായം വേണ്ടാ..” ബാലു ദേഷ്യത്തിലവളോട് പറഞ്ഞു.

“ശെരി, വൈകുന്നു പോകാം ബാലു…”

അന്ന് അവര്‍ രണ്ടുപേരും അതും പറഞ്ഞു പിണങ്ങിയാണ് തിരികെ ഹോസ്റ്റലിലേക്ക് ചെന്നത്. ബാലു അങ്ങനെ പൊട്ടിത്തെറിച്ചത് ദിയയുടെ മനസ്സിൽ വിങ്ങലുണ്ടാക്കി. അവൾ റൂമില്‍ എത്തിയപ്പോൾ അവളുടെ മുഖം വാടിയിരിക്കുന്ന കണ്ടു മെര്‍ലിന്‍ ചോദിച്ചു.

“എന്ത് പറ്റിയെടീ“

അവള്‍ ബാലുവിന്റെ ബാധ്യതയെക്കുറിച്ചു എല്ലാമാവാലോടു പറഞ്ഞു….എല്ലാം കേട്ട ശേഷം മെര്‍ലിന്‍ അത്ഭുതമൊന്നുമില്ലാതെ ദിയയുടെ തോളിൽ കൈവെച്ചു പറഞ്ഞു.

“ഡീ ബാലു പാവം….അവന്‍ നിന്നോട് മുഴവന്‍ വിവരം പറയാഞ്ഞത് ആണ്…രാകേഷ് എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്. ഒന്നും നീ അറിയണ്ട എന്ന് ഞങ്ങൾ കരുതിയതാ, പക്ഷെ ഇപ്പൊ തോന്നി നീയെല്ലാം അറിയുന്നത് തന്നെയാണ് എല്ലാവർക്കും നല്ലതെന്ന്.”
ദിയ ഒന്നും മനസിലാകാതെ അടുത്തിരിക്കുന്ന നീനയെ അമ്പരന്നു നോക്കി .

“ദിയാ…നിന്റെ അഡ്മിഷന്‍ സമയത്ത് ബാലു കോളേജിലേക്ക് ഓൺബോർഡിങ് പൈസ ഇട്ടതു രാകേഷ് വഴിയാണ്, അന്നവൻ പതിനഞ്ച് ലക്ഷം രൂപയുടെ സ്ഥാനത്ത് പതിമൂന്ന് ലക്ഷം രൂപയായിരുന്നു രാകേഷിനു ഡെപ്പോസിറ്റ് ചെയ്തത്. അങ്ങനെ ബാക്കി പണം രാകേഷ് അന്ന് റെഡിയാക്കിയത് വിക്രം ചേട്ടന്‍ വഴിയാണ്. വിക്രം ചേട്ടന്‍ ആണീ രണ്ടു ലക്ഷം രൂപ കടമായി കൊടുത്തത് ഒരുറപ്പം ഇല്ലാതെ!!!. ഇപ്പോള്‍ വിക്രം ചേട്ടൻ പലതവണയായി ചോദിക്കുന്നു. ഈ 16 നുള്ളില്‍ പണം തിരികെ തരണം എന്ന് പറഞ്ഞിരുന്നു.”

“ഡീ എനിക്ക് ആകെ തല പെരുക്കുന്നു. ഇത്രയും പണം എനിക്ക് വേണ്ടിയാണവൻ ചെലവാക്കിയത്, എന്റെകൂടെ ആവശ്യമാണ് ഇത് തീർക്കേണ്ടത്. ഞാനിത് എങ്ങനെ ഒപ്പിക്കാന്‍ ആണ്….” ദിയ വിഷാദമായി തളർന്നിരുന്നു.

“ഡീ മണ്ടി…ഇപ്പോള്‍ വിക്രം ചേട്ടന്‍ നീ അവന്റെ കൂടെ നടക്കുന്ന ദേഷ്യം കൊണ്ട് കൂടിയാണ് ബാലുവിനെ ബുദ്ധിമുട്ടിക്കുന്നത്.
ബാലു, പാവം നിന്നോട് എന്താ കാര്യമെന്നു പോലും ഇത്രനാൾ പറഞ്ഞില്ല. നീ ആലോചിക്ക് എത്ര നാള്‍ ആണ് ബാലുവിനെ വിക്രം ചേട്ടൻ ഇങ്ങനെ വലിപ്പിക്കുന്നത്. നീ വിക്രം ചേട്ടനോട് ഒരു “YES” മൂളിയാല്‍ രണ്ടാളുടെയും എല്ലാ പ്രശ്നവും തീരും. അത് കൊണ്ടാണ് അന്ന് രാകേഷും അവൻ നിന്നെ പ്രൊപ്പോസ്
ചെയ്തപ്പോള്‍ സപ്പോര്‍ട്ട് ചെയ്തത് അല്ലാതെ മറ്റൊന്നും കൊണ്ടല്ല.

ഞങ്ങൾക്ക് നീയാണ് വലുത്. ഈ നാല് വർഷവും നിന്റെ ഏതു പ്രശ്നത്തിനും ഞാനും നീനയും കൂടെയുണ്ടാകും, പക്ഷെ ഈ കുഴപ്പത്തിൽ നിന്നും കര കയറാൻ തത്കാലം അതെ വഴിയുള്ളു. അതായത് നീ വിക്രം ചേട്ടന്റെ ലൈന്‍ ആയാല്‍ ഒരു പക്ഷെ വിക്രം ചേട്ടന്‍ ബാലുവിനോട് തിരികെ പൈസ പോലും ചോദിക്കില്ലാ, നിന്നെ കിട്ടാത്ത ദേഷ്യത്തിന് ആണ് വേറെ ഒരു കൊച്ചിനെ കിട്ടിയപ്പോൾ അങ്ങേര് പോയതെന്നു ഗോസിപ്പ് ഉണ്ട്, പക്ഷെ നിന്നോടുള്ള താല്പര്യം എന്തായാലും പോയിക്കാണില്ല”

മെര്‍ലിന്‍ പറഞ്ഞു നിർത്തി. എല്ലാം കേട്ട് ദിയ തളര്‍ന്നു ബെഡിൽ ഇരുന്നു പോയി. നീന ദിയയുടെ അടുത്ത് വന്നു ഇരുന്നുകൊണ്ട് അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി.

“ഡീ നീ ശരിക്ക് ആലോചിക്ക് ..നമുക്ക് നഷ്ടപെടാന്‍ എന്താണിപ്പോ ബാലു ഏതായാലും നിന്നെ കെട്ടും. പിന്നെ അവന്‍ ഇത്രയെല്ലാം നിനക്ക് വേണ്ടി ബുദ്ധിമുട്ടിയിട്ടു ഇനിയും നീ …”

“അത് അല്ലാതെ കാഷിനുള്ള ഒരു വഴിയും നീ കാണുന്നില്ലേ നീനേ….” ദിയ മനസുവിട്ടു ചോദിച്ചു.

“പെട്ടന്ന് ഇത്രേം പൈസ എങ്ങനെയാണ് വീട്ടിൽ ചോദിക്കുക അതാണ്…എന്തായാലും ഒന്ന് ആലോചിക്കട്ടെ …നമ്മുടെ ക്‌ളാസ്സിലെ പിള്ളേരോട് ഒന്ന് നമുക്ക് ചോദിച്ചു നോക്കാം. നാളെ വൈകീട്ടാവുമ്പോഴേക്കും…എന്തേലും വഴി കണ്ടെത്താം
ദിയ…നീ വിഷമിക്കണ്ട ..” മെർലിൻ പറഞ്ഞു നിർത്തി.

“പിന്നെ മെർലി, നീനെ ഞാനീ വിവരം അറിഞ്ഞത്, ഒരിക്കലും ബാലു അറിയാൻ പാടില്ല….”

പിറ്റേന്ന് ക്‌ളാസിൽ ബാലുവിന്റെ അടുത്തിരിക്കുമ്പോ അവൻ തനിക്ക് വേണ്ടിയുണ്ടാക്കിയ ബാധ്യതയെകുറിച്ചായിരുന്നു ദിയയുടെ മനസ് മുഴുവൻ, തന്റെയൊപ്പം പഠിക്കാൻ വേണ്ടി, തന്നെ പിരിയാതിരിക്കാൻ വേണ്ടിയാണു അവനിത്രയും റിസ്ക് എടുത്തത്, അത് തന്റെ കൂടെ ഉത്തരവാദിത്തം ആണെന്ന് ദിയ മനസിലുറച്ചു.

ക്ലാസ് തുടങ്ങി രണ്ടു മണിക്കൂർ ആയപ്പോളെക്കും ദിയയ്ക്ക് തലവേദനയെടുത്തപ്പോൾ അവൾ പെർമിഷൻ ചോദിച്ചു നേരെ ലൈബ്രറിയിലേക്ക് ചെന്നിരുന്നു, ബഹളമില്ലതെ ഒരല്പം സമാധാനത്തിനു വേണ്ടിയാണവൾ അവിടെ ചെന്നത്, അധികനേരമാവും മുന്നേ മെർലിൻ കോഫീ ഷോപ്പിൽ വരുന്നുണ്ടെന്നു മെസ്സേജ് ചെയ്തപ്പോൾ ദിയ വേഗം അവിടെ നിന്നും നടന്നു കോഫി ഷോപ്പിലേക്ക് എത്തി. മെർലിൻ അവിടെയുണ്ടായിരുന്നു, രാകേഷിന്റെയൊപ്പം കോഫി കുടിച്ചിരിക്കുന്നു..

“കാഷ് റെഡിയായോ ..മെർലി …” ദിയ പ്രതീക്ഷയോടെ ചോദിച്ചു കസേരയിൽ ഇരുന്നു.

“ഇല്ലെടി ..ഒരു 70,000 രൂപം ആകെ ആയിട്ടുണ്ട് ..” ദിയ നിരാശയോടെ കസേരയിൽ ഇരുന്നു…

“അപ്പൊ ഇനിയും 1,30,000, അതെങ്ങനെ ഒപ്പിക്കുമെന്നു ഒരു പിടിയുമില്ല.!!!!”

“എടി.. നീ തളരേണ്ട …കാശില്ലാതെ തന്നെ ഞാനൊരു പോംവഴി കണ്ടിട്ടുണ്ട് …”
“എന്ത് പോംവഴി …നീ കാര്യം പറ ..”

Leave a Reply

Your email address will not be published. Required fields are marked *