ലെമനേഡ് 2

“നിനക്ക് എന്റെ എന്തെങ്കിലും കുറവ് തോന്നിയത് കൊണ്ട് ആണോ വഷളന്‍ എന്ന് നീ തന്നെ പറയുന്ന വിക്രമിന്റെ ഒപ്പം പോകാന്‍ തീരുമാനിച്ചത്, പണത്തിന്റെയോ അതോ……????”
ദിയക്ക് അത് കേട്ടതും പെരുവിരലില്‍ നിന്ന് ദേഷ്യം അരിച്ചു കയറി

“വെറുതെ കാര്യം അറിയാതെ ബാലു നീ ….ലിമിറ്റ് വിട്ട് സംസാരിക്കരുത് ….”

“എനിക്ക് അറിയാം..പല തവണ അവസരങ്ങള്‍ വന്നിട്ട്, ഞാന്‍ നിന്നെ ഒന്നും തൊടുക പോലും ഇല്ലാത്ത കൊണ്ട് …”
ബാലു പൂര്‍ത്തിയാക്കും മുമ്പേ ദിയക്ക് ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുന്ന പോലെ തോന്നി.

“ബാലൂ ..അങ്ങനെ പെര്‍ഫോമന്‍സ് നോക്കി ആളെ എടുക്കുന്ന ഒരു പെണ്ണായിട്ടാണോ നീ എന്നെ കാണുന്നത് …ശരി ഏതായാലും ഇനീ അധികം എന്നോട് മിണ്ടണ്ടാ അത് നമ്മുക്ക് രണ്ടു ആള്‍ക്കും നല്ലത്..ഇത്രയ്ക്ക് ചീപ്പ് അല്ല
നീയി പറഞ്ഞ വിക്രം പോലും….”
ദിയ ഫോണ്‍ കട്ട്‌ ചെയ്തു. പല തവണ ബാലു വിളിച്ചെങ്കിലും ദിയ ഫോണ്‍ എടുത്തില്ല. അവള്‍ കണ്ണ് നിറഞ്ഞിരിക്കുന്നത്‌ കണ്ടു മെര്‍ലിന്‍ അടുത്ത് വന്നു പറഞ്ഞു. “സാരമില്ലെടീ ..കുറച്ചു ദിവസം അവനോടു പിണങ്ങി ഇരിക്കുന്നത് തന്നെയാ നിനക്കും നല്ലത് എല്ലാം കലങ്ങി തെളിയുമ്പോള്‍ ഞാന്‍ തന്നെ ബാലുവിനോട് സംസാരിക്കാം” – ദിയ കണ്ണ് തുടച്ചു.

പിന്നെ പിറ്റേനാള്‍ മുതല്‍ അവിടെത്തെ യൂണിവേഴ്സിറ്റി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് മത്സരങ്ങള്‍ ആണ്. വിക്രം നല്ല തിരക്കില്‍ ആയിരുന്നു. ദിയയെ വിക്രം സമയം കിട്ടുമ്പോള്‍ പുറത്തു പോകാന്‍ ഒക്കെ വിളിക്കും എങ്കിലും ദിയ ചെറിയ ചെറിയ കള്ളങ്ങള്‍ പറഞ്ഞു ചെറിയൊരു അകലം പാലിച്ചു നിര്‍ത്തി. ദിയയുടെ മനസ് അചഞ്ചലമായിരുന്നു, രാത്രി കിടക്കുമ്പോ അവൾ ബാലുവിനെയോർത്തു കരയും…..

പക്ഷെ വിക്രം ഫോണ്‍ വിളിക്കുമ്പോള്‍ അവൻ നല്ല മധുരമായി സംസ്സാരിക്കും. അവനോടു സംസാരിക്കുമ്പോള്‍ കൂടുതൽ അടുപ്പമവള്‍ക്കും തോന്നി.

അങ്ങനെ ചില ദിവസങ്ങൾ കടന്നു. ഒരിക്കൽ വിക്രം പുറത്തു പോകാനായി ദിയയെ വിളിച്ചപ്പോള്‍ അവൾ എന്ത് നുണ പറയണമെന്ന് ആലോചിച്ചു. ജനലിലൂടെ അവൾ പുറത്തേക്ക് നോക്കിയപ്പോള്‍ ഹോസ്റ്റലിന്റെ ഗേറ്റിൽ അവളെ നോക്കി ചിരിച്ചു നില്‍ക്കുന്ന വിക്രത്തെ കണ്ടു. ദിയ ബുദ്ധിപൂര്‍വ്വം നീനയെ കൂട്ടിനു വിളിച്ചു. അവനുമായി തനിച്ചുള്ള നിമിഷങ്ങള്‍ കുറക്കുക എന്ന ഉദ്ദേശം കൊണ്ട് മാത്രമാണ്. പക്ഷെ ഒപ്പം നീനയെ കണ്ട അവന്റെ മുഖം മങ്ങിയെങ്കിലും വിക്രമത് പുറത്തു കാട്ടിയില്ല. നീന പറഞ്ഞു “അന്നുപോയ അതെ ഐസ്ക്രീം പാര്‍ലറിലേക്ക് പോകാം അല്ലെ…”

വിക്രം നല്ല സ്പീഡില്‍ ആയിരുന്നു വണ്ടി പാർലറിലേക്ക് വിട്ടത്. ദിയ അവന്റെയൊപ്പം ഒപ്പം പാര്‍ലറില്‍ ഇറങ്ങിയപ്പോള്‍ അസൂയയോടെ അവരെ നോക്കുന്ന ആളുകളെ കണ്ടപ്പോള്‍ അവള്‍ക്കു അല്‍പ്പം അഭിമാനവും ഉള്ളിൽ തോന്നാതിരുന്നില്ല. ദിയ പക്ഷെ മൗനം പാലിച്ചുകൊണ്ട് അവന്റെയൊപ്പം നടന്നു. മൂന്നുപേർക്ക് ഇരിക്കാവുന്ന L ഷേപ്പ് സോഫയിൽ അവരിരുന്നു.

“എന്നാ ബോക്സിങ്ങ്” നിശബ്ദതയ്ക്കു വിരാമമിട്ടു നീന ആണ് ചോദിച്ചത്.!!

“നാളെ തൊട്ടു തുടങ്ങും ….ഇവിടെ നമുക്ക് വെല്ലുവിളിയാകുന്ന ആരും ഇല്ലാ…അതുകൊണ്ട് ബോക്സിങ് ഒരു ത്രില്ലിംഗ് ഒന്നും പറയാനില്ല!! പിന്നെ കോളേജിന് വേണ്ടി മത്സരിക്കുമ്പോ അതിനൊരു സന്തോഷം. ഒപ്പം മാനേജ്മെന്റിനും”

“ഓ വല്ല്യ ഇടികാരന്‍” ദിയ ചെറുതായി കളിയാക്കി!!!

“അങ്ങനാ…എന്തേലും കലാകായിക കഴിവുകള്‍ ഒക്കെ വേണം” നീന പറഞ്ഞു

“അയ്യോ എനിക്ക് ഇങ്ങനത്തെ മനുഷന്‍ മാരെ ഇടിച്ചുള്ള കളി ഒന്നും ഇഷ്ടം ഇല്ലാ…”

“പിന്നെ എന്ത് മത്സരം ആ ദിയക്കിഷ്ടം ഡാന്‍സോ….പാട്ടോ..”
വിക്രം ചോദിച്ചു.

“ഡാന്‍സ് ഒക്കെ കുട്ടികാലത്ത് കളിച്ചതാ..പാട്ട് പാടി ആള്‍ക്കാരെ വേണേല്‍
ഓടിക്കാം”

“”അയ്യോ !! വേണ്ടായേ …ദിയയുടെ പാട്ട് ഫ്രഷേഴ്‌സ് ടെയ്ക്ക് കേട്ടതോർമ്മയുണ്ട്!!!

“ആഹ് …അതോർമ്മ വേണം !!” ദിയ കുണുങ്ങി ചിരിച്ചു.

“ദിയക്ക് പറ്റിയ ഒരു മത്സരം ഉണ്ട് ഇത്തവണം നമ്മുടെ കോളേജിനെ Represent ചെയ്തു മത്സരിക്കുകയും ചെയ്യാം” വിക്രം ഐസ്ക്രീം വായില്‍ നുണയുന്ന അവളുടെ ചുവന്ന ചുണ്ടുകള്‍ നോക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *